Gold Market | പവന് 560 രൂപ കുറഞ്ഞു; റെകോർഡ് നിരക്കിൽ നിന്ന് സ്വർണവില 64,000 രൂപയ്ക്ക് താഴെയെത്തി

● 22 കാരറ്റ് സ്വർണത്തിന് പവന് 63520 രൂപയായി.
● 18 കാരറ്റ് സ്വർണത്തിന് പവന് 480 രൂപ കുറഞ്ഞു.
● വെള്ളിവിലയിൽ മാറ്റമില്ല.
കൊച്ചി: (KasargodVartha) സംസ്ഥാനത്ത് സ്വർണവില റെകോർഡ് നിരക്കിൽ നിന്ന് 64,000 രൂപയ്ക്ക് താഴെയെത്തി. ബുധനാഴ്ച (11.02.2025) 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 7940 രൂപയിലും പവന് 63520 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞ് ഗ്രാമിന് 6550 രൂപയും പവന് 52,400 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വിലയിൽ മാറ്റമില്ല. സാധാരണ വെള്ളിക്ക് ഗ്രാമിന് 106 രൂപയിൽ തുടരുന്നു.
ചൊവ്വാഴ്ച രാവിലെ ആദ്യം സ്വർണവില സർവകാല റെകോർഡ് കുറിച്ചിരുന്നു. എന്നാൽ രൂപയുടെ മൂല്യത്തിൽ വർധനവുണ്ടായതിനെ തുടർന്ന് പിന്നീട് സ്വർണവിലയിൽ ഇടിവുണ്ടായി. ചൊവ്വാഴ്ച രാവിലെ ആദ്യം സ്വർണവില നിശ്ചയിക്കുമ്പോൾ അന്താരാഷ്ട്ര സ്വർണവില 2923 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 87.29ലും ആയിരുന്നു. അതനുസരിച്ച് ഗ്രാമിന് 8060 രൂപയും 64,480 രൂപയുമായിരുന്നു നിരക്ക്.
എന്നാൽ 10 മണിക്ക് ശേഷം രൂപ കൂടുതൽ കരുത്ത് ആകുകയും 87.29 നിന്നും 86.86 പൈസയിലേക്ക് എത്തുകയുണ്ടായി. 43 പൈസയുടെ വ്യത്യാസമാണ് വന്നത്. അതനുസരിച്ച് 50 രൂപ ഗ്രാമിന് കുറവുണ്ടായി.
ചൊവ്വാഴ്ച 10 മണിക്ക് ശേഷം 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 8010 രൂപയിലും പവന് 64,080 രൂപയിലുമാണ് വ്യാപാരം നടന്നത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കായിരുന്നു ഇത്. അതേപോലെ 18 കാരറ്റ് സ്വർണത്തിന് രാവിലെ ആദ്യം ഗ്രാമിന് 6650 രൂപയിലും പവന് 53,200 രൂപയിയുമായിരുന്നു നിരക്ക്. പിന്നീട് 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6610 രൂപയും പവന് 52,880 രൂപയുമായി താഴ്ന്നു.
കേരളത്തിലെ സ്വർണത്തിന്റെ റെക്കോർഡ് വിലകൾ
1. 2025 ഫെബ്രുവരി 11 - പവൻ: 64,480 രൂപ, ഗ്രാം: 8060 രൂപ
2. ഫെബ്രുവരി 11 - പവൻ: 64,080 രൂപ, ഗ്രാം: 8010 രൂപ
2. ഫെബ്രുവരി 10 - പവൻ: 63,840 രൂപ, ഗ്രാം: 7,980 രൂപ
3. ഫെബ്രുവരി 8, 9 - പവൻ: 63,560 രൂപ, ഗ്രാം: 7,945 രൂപ
4. ഫെബ്രുവരി 6, 7 - പവൻ: 63,440 രൂപ, ഗ്രാം: 7,930 രൂപ
5. ഫെബ്രുവരി 5 - പവൻ: 63,240 രൂപ, ഗ്രാം: 7,905 രൂപ
6. ഫെബ്രുവരി 4 - പവൻ: 62,480 രൂപ, ഗ്രാം: 7,810 രൂപ
സ്വർണവിലയിലെ മാറ്റങ്ങൾ
ഒക്ടോബർ 31 - 59,640 രൂപ
നവംബർ 30 - 57,200 രൂപ
ഡിസംബർ 31 - 56,880 രൂപ
ജനുവരി 31 - 61,840 രൂപ
ഫെബ്രുവരി 1 - 61,960 രൂപ
ഫെബ്രുവരി 2 - 61,960 രൂപ
ഫെബ്രുവരി 3 - 61,640 രൂപ
ഫെബ്രുവരി 4 - 62,480 രൂപ
ഫെബ്രുവരി 5 - 63,240 രൂപ
ഫെബ്രുവരി 6 - 63,440 രൂപ
ഫെബ്രുവരി 7 - 63,440 രൂപ
ഫെബ്രുവരി 8 - 63,560 രൂപ
ഫെബ്രുവരി 9 - 63,560 രൂപ
ഫെബ്രുവരി 10 - 63,840 രൂപ
ഫെബ്രുവരി 11 - 64,480 രൂപ
ഫെബ്രുവരി 11 - 64,080 രൂപ
ഫെബ്രുവരി 12 - 63,520 രൂപ
അഭിപ്രായങ്ങൾ താഴെ കമൻ്റ് ബോക്സിൽ രേഖപ്പെടുത്തുക, ഒപ്പം ഈ വാർത്ത മറ്റുള്ളവർക്കും ഷെയർ ചെയ്യുക.
Gold prices in Kerala have fallen below ₹64,000 per sovereign, with a decrease of ₹560 per sovereign for 22-carat gold and ₹480 per sovereign for 18-carat gold. This drop is attributed to the strengthening of the rupee. Silver prices, however, remain unchanged.
#GoldPrice #KeralaGold #GoldRate #PriceDrop #RupeeStrength #MarketUpdate