ഉമര്‍ നിസാറിന്റെ ഹാര്‍ലി ഡേവിഡ്സണ് നിരത്തിലൊഴുകുന്നു; നബീലിന്റെയും
Apr 14, 2013, 23:18 IST
കെ. പ്രദീപ്
കൊച്ചിയിലെ നിരത്തുകളില്‍ ഹാര്‍ലി ഡേവിഡ്സണ് ബൈക്കിന്റെ സ്ട്രീറ്റ് ബോബ് ബൈക്കോടിച്ചു പോകുന്ന കാസര്കോട്ടുകാരന്. ചിലര്‍ക്കെങ്കിലും പരിചിതമാണ് മേല്‍പ്പറമ്പ് സ്വദേശി ഉമര്‍ നിസാര്‍. കൊച്ചിയിലെ ഇന്‍കാല്‍ വെന്‍ച്വര്‍ കമ്പനി ഡയറക്ടറും, ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറും കൂടിയായ ഉമര്‍ നിസാര്‍.
പ്രകൃതി ദൃശ്യങ്ങളും, വാസ്തുശില ചാതുര്യമുള്ള കെട്ടിടങ്ങളും പകര്‍ത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്ന ഈ യുവ വ്യവസായി ഹാര്‍ലി ഡേവിഡ്സണ് ബൈക്കിന്റെ കരുത്തിലും സൗകര്യത്തിലും ആകൃഷ്ടനായതില്‍ അത്ഭുതമില്ല.
കൊച്ചിയിലെ ഷോറൂമില്‍ നിന്നും 12 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയ ബൈക്കില്‍ (KL 07 BX 0811) ക്യാമറയുമായി പാറിനടക്കുകയാണ് ഉമര്‍ നിസാറിപ്പോള്. വര്‍ഷങ്ങള്‍ക്ക് മുമ്പ് തോന്നിയ ആഗ്രഹമാണ് ഉമര്‍ സഫലമാക്കിയത്. ബിസിനസ് ആവശ്യത്തിനും അല്ലാതെയും വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കാറുള്ള നിസാറിന് ഇത് മോഹസാഫല്യം. 110-ാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയിലാണ് ഇന്ത്യന്‍ വിപണിയില്‍ ഹാര്‍ലി ഡേവിഡ്സണ് എത്തിയത്. നിരവധി ബൈക്ക് പ്രേമികള്‍ക്കൊപ്പം കാസര്‍കോട്ടുകാരനുമായ ഉമര്‍ നിസാറും ഹാര്‍ലി ക്ലബില്‍ അംഗമായി. ഈ കൂട്ടത്തില്‍ പെടുന്ന രണ്ടാമത്തെ കാസര്‍കോട്ടുകാരനാണ് ഉമര്‍. നേരത്തെ നബീല്‍ എന്ന ഉദുമ സ്വദേശി ഇത് സ്വന്തമാക്കിയിരുന്നു.
ബിസിനസില്‍ വിജയത്തിന്റെ ഗോവണിപ്പടികള്‍ കയറുമ്പോഴും സൗന്ദര്യമുള്ള ഫ്രെയുമുകള്‍ സൃഷ്ടിക്കുന്ന ഫോട്ടോഗ്രാഫറാകാനും നിസാറിന് സാധിക്കുന്നു. ഈ വ്യവസായിയെ വ്യത്യസ്ഥനാക്കുന്നതും ഇതാണ്. കേവലം 100 കേരളീയര്‍ക്കാണ് ഹാര്‍ലി ഡേവിഡ്സണ് ബൈക്കുള്ളത്. അതിലൊരാളായി എന്നത് നിസാറിന്റെ മറ്റൊരു വ്യത്യസ്ഥത.
ഹാര്‍ലി ഡേവിഡ്സണിന്റെ റൈസിംഗ് സുഖം എന്തെന്നു ചോദിച്ചാല്‍ നിസാര്‍ പറയും മനോഹരമായ സന്ധ്യയെ പ്രക്ഷുബ്ദമായ കടലിന്റെ പശ്ചാത്തലത്തില്‍ ക്യാമറയിലാക്കുന്നതുപോലെയെന്ന്.

ഉദുമ നാലാംവാതുക്കല് സ്വദേശിയും എരോല്‍ പാലസിന് സമീപം താമസക്കാരനുമായ നബീല്‍ എന്ന 25 കാരനാണ് കാസര്‍കോട് ജില്ലയില്‍ ആദ്യമായി ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് (KL 60 F 48) സ്വന്തമാക്കിയത്. 2012 നവംബറിലാണ് ഹാര്‍ലിയുടെ സ്പോര്‍ട്സ്റ്റര്‍ 48 എന്ന മോഡല്‍ ഈ എഞ്ചിനീയറിംങ്ങ് ബിരുദധാരി വാങ്ങിയത്. കൊച്ചിയിലെ എസ്.എസ്.ആര്. ഇ.പി.സി. എന്ന കമ്പനിയുടെ ഉടമകൂടിയാണ് നബീല്‍. കൊച്ചിയിലാണ് തമാസമെങ്കിലും കൂടുതലും നാട്ടിലുള്ളപ്പോഴാണ് നബീല്‍ ബൈക്ക് ഉപയോഗിക്കുന്നത്. ഹാര്‍ലി ഡേവിഡ്സനുവേണ്ടി നിരവധി റൈഡുകളിലും പരിപാടികളിലും നബീല്‍ പങ്കെടുക്കുകയും ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്.
Also Read:
തേനീച്ചക്കൊമ്പുള്ള പൂമ്പാറ്റ
നന്മയുടെ ഫ്രെയിമുകള്‍
Also Read:
തേനീച്ചക്കൊമ്പുള്ള പൂമ്പാറ്റ
Keywords: Kochi, Business, Bike, Umer Nizar, Kasaragod, Harley Davidson, Bike, Motor Cycle, Disc Brake, Kochi, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Photographer, Business, Kochi, Udma, Melparamba, Kasaragod.