city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിഷു ചരിതം ഒരു ഫ്ളാഷ് ബാക്ക്

നേര്‍ക്കാഴ്ച്ചകള്‍ /പ്രതിഭാരാജന്‍

(www.kasargodvartha.com 13.04.2017) നാളെ വിഷു. ആഘോഷങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. തെരുവും, കടകളും സജീവം. പച്ചക്കറി സ്റ്റാളുകള്‍, പടക്ക, പൂക്കടകള്‍ക്ക് മുമ്പില്‍ രാവിലെ മുതല്‍ക്കേ തിരക്ക്. വിഷുവെന്നാല്‍ തുല്യാവസ്ഥയോട് കൂടിയത് എന്നര്‍ത്ഥം. രാവും പകലും ഒരു പോലെ വരുന്ന ദിവസം. സൂര്യന്‍ ഭൂമദ്ധ്യ രേഖക്കു നേര്‍ മുകളില്‍ വരുന്നതിനാലാണ് അതിനെ വിഷുവെന്ന് പറയുന്നത്. ഇങ്ങനെ വര്‍ഷത്തില്‍ രണ്ടു നേരങ്ങളില്‍ മാത്രം. തുലാവിഷുവും മേടം വിഷുവും. കേരളം മേടത്തെ സ്വീകരിച്ച് ആരാധിച്ചു പോരുന്നതിനുമുണ്ട് ചരിത്രം.

ഭാസ്‌ക്കര രവിവര്‍മ്മയുടെ കാലം (എ.ഡി. 844-921 അന്ന് കേരളം ഗണിതശാസ്ത്രത്തില്‍ ഏറെ വികാസം പ്രാപിച്ച സമയം. വര്‍ഷത്തില്‍ രണ്ടു തവണ രാവും പകലും ഒരു പോലുണ്ടാകുന്നുവെന്ന കണ്ടെത്തല്‍ ശാസ്ത്രമായി മലയാളികള്‍ കണക്കിലെടുത്തു തുടങ്ങിയത് അവിടം തൊട്ടാണ്. അതുവരെയുള്ള പഠനങ്ങളും, നിരീക്ഷണങ്ങളും ചേര്‍ത്ത് രൂപപ്പെട്ട ഗ്രന്ഥമാണ് ശങ്കരനാരായണീയം. അതു ചുവടു വെച്ചാണ് കേരള ജ്യോതിഷവും, പഞ്ചാംഗവും മറ്റുമെന്ന് വില്വം ലോഗന്‍ സാക്ഷ്യപ്പെടുത്തിയത് മലബാര്‍ മാന്വലിലുണ്ട്. വിഷുവിന്റെ ചരിത്രം അങ്ങനെ പോകുന്നു.

കൊല്ലമെന്ന നാട്ടില്‍ (ഇന്നത്തെ കൊല്ലം ജില്ല തന്നെ) ഒരിക്കലൊരു പണ്ഡിത സദസു ചേര്‍ന്നു. ജോതിഷികളും തത്വശാസ്ത്രജ്ഞന്മാരും, ഗണിതശാസ്ത്ര ഭിഷഗ്വരന്മാരും നിരന്നിരുന്നു. അവിടെ നടന്ന സംയുക്ത സമ്മേളനത്തില്‍ വെച്ചാണ് ശകവും, കലിക്കും പുറമെ, കൊല്ലവര്‍ഷമെന്ന പ്രഖ്യാപനമുണ്ടാകുന്നത്. അതുവരെ നമുക്ക് നാളു കുറിക്കാന്‍ കലിവര്‍ഷവും, ശകവര്‍ഷവുമായിരുന്നു തുണ. കൊല്ല വര്‍ഷം അംഗീകരിക്കപ്പെട്ടതോടെ പിന്നീടുള്ള പഞ്ചാംഗവും മറ്റും ഈ കണക്കിനെ ആശ്രയിച്ചു തുടങ്ങി. കൊല്ല വര്‍ഷം നമ്മെ ഏറെ സ്വാധീനിച്ചു. ഈ മഹാ സമ്മേളനം നടന്നു കഴിഞ്ഞിട്ട് 1192 വര്‍ഷത്തെ കൃത്യമായ പഴക്കമുണ്ട് എന്നതിന് ഇന്നത്തെ കലണ്ടര്‍ തന്നെ സാക്ഷി. അതിനു പുറമെ നമുക്ക് കാസ്രോട്ടുകാര്‍ക്കു മാത്രമായി മറ്റൊരു പഞ്ചാംഗമുണ്ട്.

വിഷു ചരിതം ഒരു ഫ്ളാഷ് ബാക്ക്

ഉത്തരമലയാള പഞ്ചാംഗമെന്നാണ് അതിന്റെ പേര്. പയ്യന്നൂരില്‍ നിന്നുമാണത് വികസിച്ചു വന്നത്. കാസ്രോട്ടുകാര്‍ക്ക് പലപ്പോഴായി ഒരു ചങ്കിരാന്തി (സംക്രാന്തി) ഏറി വരുന്നതും മറ്റുമായുള്ള രസകരമായ കണക്കുകള്‍ നമുക്ക് മറ്റൊരിക്കലാവാം. ഇന്ന് കലണ്ടറില്‍ കാണുന്ന കൊല്ല വര്‍ഷത്തിനു മുമ്പേയുണ്ട് കേരളത്തില്‍ വിഷുവെന്ന് ചരിത്രം പഠിക്കുമ്പോള്‍ കാണാം. ശകവര്‍ഷവും, കലിവര്‍ഷവും ഗണിച്ചിരിക്കുന്നത് മേടം ഒന്നിലെ തുല്യത കേന്ദ്രീകരിച്ചു കൊണ്ടു തന്നെ. അഥവാ സൂര്യന്‍ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് കടക്കുന്ന ദിവസം മലയാളിയുടെ ഹാപ്പി ന്യൂഈയര്‍. നരകാസുരനെ വധിച്ച ദിവസമായും, രാമായണ കഥയുമായൊക്കെ ഇതിനെ ബന്ധപ്പെടുത്തുന്നുമുണ്ട്.

പൂക്കള്‍ ചിരിച്ചു രസിക്കുന്ന, വെയില്‍ തളിര്‍ത്തു പെയ്യുന്ന, എങ്ങും കായും പഴങ്ങളും വിടര്‍ന്നു നില്‍ക്കുന്ന വേനല്‍ക്കാലത്തിനു വസന്ത കാലമെന്ന വിളിപ്പേരു വന്നതങ്ങനെയാണ്. വസന്തത്തെ സ്വീകരിക്കാനും, വര്‍ഷ കാലത്തേക്കുളള ഒരുക്കം കൂട്ടാനും കര്‍ഷകരെ പ്രേരിപ്പിച്ചു കൊണ്ടുള്ള ദിനമായി വിഷു മാറി. വിത്തും കൈക്കോട്ടുമാണ് വിഷുവിന്റെ കൊടിയടയാളം. വിഷുവിനെ ഒരുക്കാനായി പൂക്കുന്ന കൊന്നയും, വകഞ്ഞുമാറ്റപ്പെട്ട, വേലിക്കു പുറത്തു നിര്‍ത്തിയിരിക്കുന്ന ശീമക്കൊന്നയും നെടുവീര്‍പ്പിടുന്ന കാലം.

പൂക്കളോടൊപ്പം നാം വെച്ചുണ്ടാക്കുന്നതിന്റെയും, പ്രകൃതി കനിഞ്ഞു നല്‍കിയതിന്റെയും എക്സിബിഷനാണ് വിഷു. ചക്കയും മാങ്ങയും പാടത്തു വിരിയിച്ച വെള്ളരിയും മത്തനുമെല്ലാം പടിഞ്ഞാറ്റയില്‍ കത്തിച്ചു വെച്ച വിളക്കിനു മുമ്പില്‍ അണിയിച്ചൊരുക്കും. കൊന്ന സ്വര്‍ണമണിയിക്കും. വിഷുക്കണി കാണാന്‍ നാടാകമാനം ഇളകിയെത്തും. വീട്ടമ്മ അവര്‍ക്ക് മധുരം നല്‍കി സ്വീകരിക്കും. കാരണവര്‍ വിഷുക്കണി നല്‍കി സന്തോഷിപ്പിക്കും. ഇന്നതൊക്കെ അമ്പലങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. ആര്‍ക്കു വേണം കേരളം തരുന്ന മത്തനും, കുമ്പളവും. കാശുണ്ടെങ്കില്‍ വെള്ളരി കോയമ്പത്തൂരില്‍ നിന്നും വരും.

ഇത്തവണ കൈനീട്ടത്തിനു കാശില്ലാതില്ല, പക്ഷെ കൈയ്യിലില്ല. എടിഎം പോലും കാലി. ഒഴിഞ്ഞ കൈയ്യെങ്കിലെന്ത്, വിടര്‍ന്ന മനസ്സുമായി നമുക്കാഘോഷങ്ങളില്‍ പങ്കു ചേരാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Article, Prathibha-Rajan, Festival, Celebration, Street, Shop, Farmer, Exhibition, Flowers, Vishu, ATM, History of Vishu.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia