city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഷത്തിലൊരിക്കല്‍ ജൂണ്‍ അഞ്ചിന് വൃക്ഷതൈ നട്ടത് കൊണ്ടുമാത്രം പരിസ്ഥിതി സംരക്ഷണമാകുമോ? നഗരസഭ കണ്ണുതുറക്കണം.. പ്രകൃതിയുടെ ജീവനാഡിയാകേണ്ട പുഴകള്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്

മുഹമ്മദലി നെല്ലിക്കുന്ന്

പരിസ്ഥിതി സംരക്ഷണപദ്ധതികള്‍ നാട്ടില്‍ നടപ്പാക്കുമ്പോള്‍ ചീഞ്ഞുനാറുന്ന പുഴയുടെ രോദനം കാണാതെ പോവുകയാണ് അധികാരികള്‍. നെല്ലിക്കുന്ന് കടപ്പുറം പാലം മുതല്‍ പുതുതായി നിര്‍മിച്ച നെല്ലിക്കുന്ന് പള്ളം പാലം വരെ പുഴയില്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്.

പുഴയില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങള്‍ അടിഞ്ഞുകൂടി അതില്‍ കൊതുകുകള്‍ അടയിരുന്ന് പെരുകുകയും അതുമൂലം രോഗങ്ങള്‍ പടരുകയും ചെയ്യുന്നു. പുഴയിലെ വെള്ളത്തില്‍ കുതിരുന്ന മാലിന്യങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ദുര്‍ഗന്ധം വായുവില്‍ അലിഞ്ഞുചേരുകയും വൈറസായി മാറുകയും ചെയ്യുന്നു. അതു ശ്വസിക്കുക മൂലം അതിലൂടെ പല അസുഖങ്ങളും നമ്മില്‍ പിടിപ്പെടുന്നു.

പരിസ്ഥിതി സംരക്ഷിക്കേണ്ടിയിടത്ത് കൊല്ലുകയാണ് ചെയ്യുന്നത്. മണ്ണിലിറങ്ങി പൂക്കളോടും ഇലകളോടും പഴവര്‍ഗങ്ങളോടും പൂമ്പാറ്റകളോടും മിണ്ടേണ്ടിടത്ത് ഇന്ന് നാം കാണുന്നത് ഭൂമിയെ ഇഞ്ചിഞ്ചായി കൊല്ലുന്നതാണ്. കടല്‍തീരങ്ങള്‍ പോലും മാലിന്യങ്ങളാല്‍ സമൃദ്ധമായിരിക്കുകയാണ്. ഇത്തരത്തിലുള്ള മാലിന്യകൂമ്പാരങ്ങള്‍ വായുമലിനീകരണത്തിന് കാരണമായി മാറിയിരിക്കുന്നു. നമ്മള്‍ കുടിക്കുന്ന കുടിവെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ പുഴയിലെ മാലിന്യ നിക്ഷേപ്പങ്ങളെപ്പറ്റി അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരാണ് പരിസ്ഥിതി സംരക്ഷണം നല്‍കുന്നത്. സ്ഥലം എംഎല്‍എയുടെ മൂക്കിന് താഴെ മാലിന്യങ്ങളാല്‍ വീര്‍പ്പ് മുട്ടുന്ന പുഴയുടെ രോദനം കേള്‍ക്കാതെയും, കാണാതെയും പോകുന്നു.

വര്‍ഷത്തിലൊരിക്കല്‍ ജൂണ്‍ അഞ്ചിന് വൃക്ഷതൈ നട്ടത് കൊണ്ടുമാത്രം പരിസ്ഥിതി സംരക്ഷണമാകുമോ? നഗരസഭ കണ്ണുതുറക്കണം.. പ്രകൃതിയുടെ ജീവനാഡിയാകേണ്ട പുഴകള്‍ മാലിന്യങ്ങള്‍ കുമിഞ്ഞുകൂടി ചീഞ്ഞുനാറുകയാണ്


നഗരസഭ പരിധിയിലും മാലിന്യങ്ങള്‍ തള്ളുന്നതിനെ തുടര്‍ന്ന് അത് ചീഞ്ഞുനാറി മൂക്ക് പൊത്തി നടക്കേണ്ട അവസ്ഥയുണ്ടായിട്ടുണ്ട്. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുവാന്‍, നല്ല ആരോഗ്യകരമായ ജീവിതം നയിക്കുവാന്‍ പ്രകൃതിയോട് നമ്മള്‍ ഓരോരുത്തരും പൊരുത്തപ്പെടേണ്ടതുണ്ട്. അതിന് മാലിന്യമുക്ത നഗരമാക്കേണ്ടതുണ്ട്. പരിസ്ഥിതി സംരക്ഷണമെന്ന് വെറും വാക്കില്‍ ഒതുക്കിയാല്‍ പോര, അതു പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ കൂടി ശ്രമിക്കണം. സ്‌കൂളിന്റെയോ, വീടിന്റെയോ മുറ്റത്ത് ഒരു തൈ നട്ടുപിടിപ്പിച്ചത് കൊണ്ട് പരിസ്ഥിതി സംരക്ഷണമാകുമോ?

വഴിവക്കിലും പാതയോരത്തും പുഴകളിലും വലിച്ചെറിയുന്ന മാലിന്യങ്ങളെക്കൊണ്ടു പൊറുതിമുട്ടുന്നവര്‍ക്ക് ശാശ്വത പരിഹാരങ്ങള്‍ അധികാരികള്‍ ഉണ്ടാക്കിക്കൊടുക്കണം. പുഴകളിലും വഴിയോരങ്ങളിലും വലിച്ചെറിയുന്ന അവശിഷ്ടങ്ങളടങ്ങിയ മാലിന്യങ്ങളാല്‍ ഉത്ഭവിക്കുന്ന വൈറസുകള്‍ വായുവില്‍ കലര്‍ന്നു അതു ശ്വസിക്കുന്നതിലൂടെ രോഗങ്ങളുണ്ടാവുകയും പ്രതിവര്‍ഷം എഴുപതിനായിരത്തില്‍ പരം മരണങ്ങള്‍ സംഭവിക്കുന്നതായാണ് കണക്കുകള്‍ പറയുന്നത്.

അതുകൊണ്ട് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍മാറി മാലിന്യമുക്ത നാടായി വാര്‍ത്തെടുക്കാന്‍ നാം കൈക്കോര്‍ക്കേണ്ടതുണ്ട്.

Keywords:  Article, kasaragod, Kasaragod-Municipality, Nellikunnu, Bridge, wastage-dump, River, Save our Environment

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia