city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ടിലയെ പുഴുക്കള്‍ അരിച്ചപ്പോള്‍ കൈതച്ചക്കയ്ക്ക് 2934ന്റെ വില ഇടിവ്!

എ ബെണ്ടിച്ചാല്‍

 (www.kasargodvartha.com 30.09.2019) രാഷ്ട്രീയത്തെക്കാള്‍ ഉപരി പ്രഭയുണ്ടായിരുന്ന ചുരുക്കം നേതാക്കളില്‍ ഒരാളായിരുന്നു കെ എം മാണി സാര്‍. മാണിസാറില്ലാത്ത പാലായില്‍ തകര്‍ന്നത് അഞ്ച് പതിറ്റാണ്ടിന്റെ ആധിപത്യമാണ്. ചില രാഷ്ട്രിയ നേതാക്കള്‍ പാര്‍ട്ടി അണികളാകുന്ന തേനീച്ചകള്‍ക്ക് റാണി ഈച്ചയെ പോലെയാണ്. മാണി സാറും അത്തരം ഒരു റാണി ഈച്ച തന്നെയായിരുന്നു.

ഇപ്പോള്‍ പാല നിയോജക മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്; മാണി സാറിന് ഉണ്ടായിരുന്ന ജനപിന്തുണയാണ്. മാണിസാറിന്റെ നനവും, വളവും നഷ്ടപ്പെട്ട പാലാ വാടിയില്‍ വിരിഞ്ഞ ഉപതിരഞ്ഞെടുപ്പ് പുഷ്പം വെറും കടലാസുപുഷ്പമായി തീര്‍ന്നപ്പോള്‍ ഒരു കാര്യം തീര്‍ത്തു പറയാം; മാണി സാര്‍ ഒരു ജനകീയനായിരുന്നു എന്നും, കണ്ണ് നഷ്ടപ്പെടുമ്പോള്‍ കണ്ണിന്റെ കാഴ്ച അറിയാം എന്നതും'. എനിക്ക് നീയും, നിനക്ക് ഞാനും ആര്‍ക്കും ആകാന്‍ വേണ്ടി സാധിക്കില്ലല്ലോ! പാലായില്‍ സംഭവിച്ചതും ഇതു തന്നെയല്ലെ?

സ്വന്തമെന്ന പഥത്തിനെന്തര്‍ത്ഥം, 'ഇത് ശ്രീകുമാരന്‍ തമ്പി ഭൂഗോളം തിരിയുന്നു എന്ന സിനിമക്ക് വേണ്ടി എഴുതിയ ഒരു ഗാനത്തിന്റെ ആദ്യവരിയാണ്. ആരും ആര്‍ക്കും സ്വന്തം അല്ല; എന്നത് പോലെ തന്നെയാണ് വിവേകമുള്ള മലയാളികള്‍ക്ക് രാഷ്ട്രീയം. അത് കൊണ്ട് തന്നെയല്ലെ അഞ്ചഞ്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കേരളത്തില്‍ ഭരണമാറ്റം സംഭവിക്കാന്‍ കാരണം.

ഭാവിയില്‍ വേരുകളില്ലാത്ത നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കേരളത്തിലെ ഒരു നിയോജക മണ്ഡലവും സ്വന്തമായിരിക്കില്ലന്നതിന്റെ തെളിവാണ് ഇപ്പോള്‍ നടന്ന പാലാ ഉപതിരഞ്ഞെടുപ്പ് ഫലം. എന്റെ നാട്ടിലെ ഒരു പിടികക്കാരന്‍ പരേതനായ കുന്നില്‍ അബ്ദുര്‍ റഹ് മാന്‍ ഒരു തികഞ്ഞ കോണ്‍ഗ്രസുകാരനായിരുന്നു. സ: എകെജിക്ക് അബ്ദുര്‍ റഹ് മാനോടും, അബ്ദുര്‍ റഹ് മാന് എകെജിയോടും അളവറ്റ  സ്‌നേഹമായിരുന്നു. തെക്കില്‍, പെരുമ്പള ഭാഗത്ത് ഏകെജി വന്നാല്‍ അബ്ദുര്‍ റഹ്മാന്റെ പീടികയില്‍ കയറാതെ ഏ കെ ജി തിരിച്ചു പോകാറില്ലായിരുന്നു. കാസര്‍കോട്ട് ഏ കെ ജി തിരഞ്ഞെട്ടപ്പില്‍ മത്സരിച്ചപ്പോഴൊക്കെ കോണ്‍ഗ്രസുകാരനായ അബ്ദുര്‍ റഹ് മാന്‍ വോട്ട് ചെയ്തിരുന്നത് ഏ കെ ജിക്കായിരുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ രാഷ്ട്രിയ പാര്‍ട്ടികളിലെ വ്യക്തികളെ നോക്കിയായിരിക്കും ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക. പാലാതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രിയ പാര്‍ട്ടികള്‍ക്ക് ഒരു പാഠമാണ്. രാഷ്ട്രിയ പാര്‍ട്ടികള്‍ നന്നാകണമെങ്കില്‍, ജനങ്ങള്‍ അംഗീകരിക്കണമെങ്കില്‍ നേതാക്കളും, സ്ഥാനാര്‍ത്ഥികളും നല്ല വ്യക്തികളും, നിസ്വാര്‍ത്ഥരും, ജനകീയരും ആയിരിക്കണം. അല്ലാത്തപക്ഷം ജനങ്ങള്‍ (വോട്ടര്‍മാര്‍) തിരിച്ചറിയുക തന്നെ ചെയ്യും.

രണ്ടിലയെ പുഴുക്കള്‍ അരിച്ചപ്പോള്‍ കൈതച്ചക്കയ്ക്ക് 2934ന്റെ വില ഇടിവ്!


Keywords:  Kerala, Article, by-election, Politics, Pala by election, A Bendichal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia