city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കി

-ഒ.എം. അബ്ദുല്ല

(www.kasargodvartha.com 17/09/2015) തന്റെ കളിക്കൂട്ടുകാര്‍ പന്തുകള്‍ ബൗണ്ടറികള്‍ കടത്തിയും ഗോള്‍ വലകള്‍ കുലുക്കിയും പായിപ്പിച്ചപ്പോള്‍ വോളിബോള്‍ കോര്‍ട്ടില്‍ എതിരാളികള്‍ തീര്‍ത്ത മനുഷ്യ മതില്‍ ഭേദിച്ച് വിജയം കൊയ്യുന്ന സ്മാഷുകളുടെ പണിപ്പുരയിലായിരുന്നു കാസര്‍കോട് ബന്തടുക്ക ആനക്കല്ല് സ്വദേശി മൊയ്തീന്‍ കുഞ്ഞി. ബന്തടുക്ക സ്‌കൂളിലെ കായികധ്യാപകനും കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറിയുമായിരുന്ന കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍ കണ്ടെത്തിയ വോളിബോള്‍ പ്രതിഭയാണ് മൊയ്തീന്‍. കേരള, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ നിരവധി പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള മൊയ്തീന്‍ ഇപ്പോള്‍ ദുബൈ എയര്‍ പോര്‍ട്ടില്‍ ഡ്യൂട്ടി ഫ്രീ ഉദ്യോഗസ്ഥനും വോളിബോള്‍ ടീമംഗവും യു.എ.ഇയില്‍ അറിയപ്പെട്ട അംഗീകൃത വോളിബോള്‍ റഫറിയുമാണ്.

ക്രിക്കറ്റും ഫുട്‌ബോളും പോലെ കേരളത്തിലെ നഗര പ്രദേശങ്ങളില്‍ വോളിബോളിന് വേരോട്ടമുണ്ടായിരുന്നില്ലെങ്കിലും മലയോര പ്രദേശമായ ബന്തടുക്കയിലും പരിസര പ്രദേശങ്ങളിലെയും ഗ്രാമ വീഥികളും കളി മൈതാനങ്ങളും വോളിബോള്‍ കൊണ്ട് ശബ്ദ മുഖരിതമാണ്. കവലകളില്‍ കൂട്ടുകാരൊത്ത് കളിക്കുമ്പോള്‍ തന്നെ മൊയ്തീനിലെ വോളിബോള്‍ പ്രതിഭ പലരും ശ്രദ്ധിച്ചിരുന്നു. പിന്നീട് ബന്തടുക്ക ഗവണ്‍മെന്റ് സ്‌കൂളില്‍ ചേര്‍ന്നതോടെ രാധാകൃഷ്ണന്‍ മാസ്റ്ററുടെ വിദഗ്ദ ശിക്ഷണം കൂടി കിട്ടാന്‍ തുടങ്ങിയപ്പോള്‍ പ്രതിഭാ ശാലിയായ ഒരു വോളിബോള്‍ താരം രൂപം കൊള്ളുകയായിരുന്നു.

മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കി


തുടര്‍ന്ന് 93ല്‍ കാസര്‍കോട് ജില്ലാ ജൂനിയര്‍ ടീമില്‍ അംഗമാവുകയും വടക്കാഞ്ചേരിയില്‍ നടന്ന സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധീകരിക്കുകയും ചെയ്തു. 2000 ല്‍ ഈരാറ്റ് പേട്ടയില്‍ നടന്ന സംസ്ഥാന സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലാണ് അവസാനമായി കാസര്‍കോടിന് വേണ്ടി കുപ്പായമണിഞ്ഞത്. ഇതേ വര്‍ഷം സംസ്ഥാന കേരളോത്സവത്തില്‍ ചാമ്പ്യന്‍മാരായ കാസര്‍കോട് ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. വിന്നേര്‍സ് ചെര്‍ക്കള, പഞ്ചമി പടുപ്പ്, സെന്റര്‍ കുറ്റിക്കോല്‍, ചെമ്മനാട്  ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്, ഫ്രണ്ട്‌സ് പൈക്ക, നേതാജി ബന്തടുക്ക തുടങ്ങിയ ക്ലബുകള്‍ക്ക് വേണ്ടിയും മൊയ്തീന്‍ കുപ്പായമണിഞ്ഞിരുന്നു.  


മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കിഇതിനിടെ 2000 ല്‍ കേരള സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ (KSVA) വോളിബോള്‍ റഫറി  പരീക്ഷ ജയിക്കുകയും ചെര്‍ക്കളയില്‍ നടന്ന ഒരു അഖിലേന്ത്യാ ടൂര്‍ണമന്റില്‍ ആദ്യമായി കളി നിയന്ത്രിക്കുകയും ചെയ്തു. 2002 ല്‍ ദുബൈ എയര്‍പോര്‍ട്ടിലെ ദുബൈ ഡ്യൂട്ടി ഫ്രീയിലേക്ക് നടന്ന ടാലെന്റ്  പരീക്ഷയില്‍ വോളിബോള്‍ മികവ് കൊണ്ട് വിജയിച്ച് അവരുടെ വോളിബോള്‍ ടീമംഗവും വനിതാ വോളിബോള്‍ ടീം പരിശീലകനുമായി.

2002 - 2010 കാലയളവില്‍ യു.എ.ഇയില്‍ നടന്ന മിക്ക പ്രധാന ടൂര്‍ണമെന്റുകളിലും ദുബൈ ഡ്യൂട്ടി ഫ്രീക്ക് വേണ്ടി കളത്തിലിറങ്ങുകയും 2004 ല്‍ ടീമിന്റെ ക്യാപ്റ്റനുമായി. അബുദാബി ജിമ്മി ജോര്‍ജ് ടൂര്‍ണമെന്റ്, എത്തിസലാത്ത് വോളിബോള്‍ ടൂര്‍ണമെന്റ്, യു.എ.ഇ ക്ലബ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയവയില്‍ മൊയ്തീന്‍ കളിച്ചിട്ടുണ്ട്. 2012 ല്‍ വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ (VFI) യുടെ റെഫറീ പരീക്ഷ കൂടി ജയിച്ചതോടെ വോളിബോള്‍ കോര്‍ട്ടില്‍ മൊയ്തീന്റേത് ആധികാരികതയുടെ സ്വരമാവുകയുമായിരുന്നു. നിലവില്‍ VFI അംഗീകാരമുള്ള യു.എ.ഇയിലെ ഏക റഫറിയാണ് മൊയ്തീന്‍.


മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കിനാട്ടില്‍ പ്രതിഭയുള്ള കളിക്കാര്‍ ഉണ്ടെങ്കിലും അവരെ വളര്‍ത്തിയെടുക്കാന്‍ ആവശ്യമായ പശ്ചാത്തല സൗകര്യങ്ങളുടെ അഭാവമുണ്ട്. സ്‌കൂള്‍ കോളജ് തലം കഴിഞ്ഞാല്‍ പിന്നെ കളിക്കാര്‍ക്ക് അവസരം നന്നേ കുറവാണ്. ഗ്രാമ പ്രദേശങ്ങളിലെ ക്ലബുകള്‍ വോളിബോള്‍ ടൂര്‍ണമെന്റുകള്‍ നടത്താറുണ്ടെങ്കിലും ശക്തരായ സ്‌പോണ്‍സര്‍മാരുടെ അഭാവം കളിക്കാരുടെ വളര്‍ച്ചയെയും ടൂര്‍ണമെന്റുകളുടെ നടത്തിപ്പിനെയും   പ്രതികൂലമായി ബാധിക്കുന്നു. എന്നാല്‍ യു.എ.ഇയില്‍ മിക്ക കോര്‍പറേറ്റുകളും സ്വന്തമായി വോളിബോള്‍ ക്ലബുകളും അക്കാദമിയും ഉണ്ടാക്കുകയും മികച്ച പരിശീലകരെ ലഭ്യമാക്കുകയും ചെയ്യുന്നതിനാല്‍ ഇവിടത്തെ മണ്ണ് വോളിബോളിനു വളക്കൂറുള്ളതാണെന്നും മൊയ്തീന്‍ വിലയിരുത്തുന്നു.

ഒക്ടോബാറോടെ യു.എ.ഇയിലെ വോളിബോള്‍ മൈതാനങ്ങള്‍ തിരക്ക് പിടിക്കും. നാട്ടിലും ഗള്‍ഫിലും വോളിബോളില്‍ നിരവധി അംഗീകാരങ്ങള്‍ വാരിക്കൂട്ടിയ മൊയ്തീന്‍ ഇപ്പോള്‍ ടീമിന് വേണ്ടി  കളിക്കാറില്ലെങ്കിലും പരിശീലകനായും റഫറിയായും ഇനിയും ഒരു പാട് ഉയരങ്ങള്‍ സ്വപ്നം കാണുകയാണ്.  ആഇശത്ത് ശമീമയാണ് മൊയ്തീന്റെ ഭാര്യ. മുഹമ്മദ് ആദില്‍ (മൂന്നാം ക്ലാസ്), സുലേഖ ബീവി (രണ്ടാം ക്ലാസ്) മക്കളുമാണ്.

മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കി
മൊയ്തീന്റെ വോളിബോള്‍ കോര്‍ട്ടില്‍ സ്മാഷുകളിനിയും ബാക്കി

Keywords : Article, Kasaragod, Kerala, Sports, Moideen, Volleyball, Bandadukka, Anakkal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia