മാടം സ്മരണികയും അസത്യ പ്രചാരണവും
Jul 6, 2015, 14:47 IST
പി.എം. ഭാനുമതിയമ്മ
(www.kasargodvartha.com 06/07/2015) കാസര്‍കോട് ജില്ലയിലെ നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിങ്കല്‍ ക്ഷേത്രപാലക ക്ഷേത്രത്തിന്റെ ബ്രഹ്മകലശം പ്രമാണിച്ച് പ്രസിദ്ധീകരിച്ച 'മാടം സ്മരണികയില്‍' പാത്ത് മൂലച്ചേരി തറവാടിനെപ്പറ്റി ബഹുമാന്യനായ ബാലകൃഷ്ണന് നായര്‍ എഴുതിയത് പച്ചക്കള്ളവും അവാസ്തവുമാണെന്ന വസ്തുത ഏവര്‍ക്കും അറിയാവുന്നതാണ്.
പാത്ത് മൂലച്ചേരിക്കാര്‍ പതിനാലാം നൂറ്റാണ്ടിനു മുന്നെ തന്നെ പ്രാദേശികമായി പടിഞ്ഞാറ്റം കൊഴുവലില്‍ താമസിച്ചു വരുന്നതാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. പുതിയോതി മൂലച്ചേരി വീടിന്റെ അവിഭാജ്യ ഘടകം കൂടിയാണ് പാത്ത് മൂലച്ചേരിക്കാര്‍. കാരണം, പുതിയോതി മൂലച്ചേരി വീട്ടിലെ അവസാനത്തെ കണ്ണികളായ ചന്തു കാരണവര്‍, കുഞ്ഞിരാമ കാരണവര്‍, കുഞ്ഞികൃഷ്ണ കാരണവര്‍ എന്നിവരുടെ പരമ്പരയില്‍ പെണ്‍സന്താനങ്ങള്‍ ഇല്ലാതെ വന്നു. അവരുടെ ഇളയമ്മ മകന് കുഞ്ഞമ്പു നായര്‍ പാത്ത് മൂലച്ചേരി കുടുംബാംഗമായ തമ്പായി അമ്മയെ 1948 ല്‍, നാലര വയസ്സുള്ളപ്പൊള്‍ മേല്‍ സൂചിപ്പിച്ച പുതിയതി മൂലച്ചേരിയില്‍ ദത്ത് കൊണ്ടുപോയിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കുഞ്ഞമ്പു നായര്‍ മരണപ്പെട്ടുപോയതു കൊണ്ട് ദത്ത് സംബന്ധിച്ച ബാക്കികാര്യങ്ങള് ഒന്നും നടന്നില്ല.
1974 - 75 കാലഘട്ടത്തില്‍ പുതിയോതി മൂലച്ചേരി വീട്ടിലെ അവസാന കണ്ണിയായ കുഞ്ഞികൃഷ്ണ കാരണവര്‍ മരിച്ചപ്പോള്‍ ബലികര്‍മ്മങ്ങള്‍ ചെയ്യാന്‍ വിളിച്ചത് പാത്ത് മൂലച്ചേരി കുടുംബാംഗങ്ങളെയായിരുന്നു എന്നത് പുതിയോതി മൂലച്ചേരി വീടുമായുള്ള പാത്ത് മൂല്ലച്ചേരിക്കുള്ള അഭേദ്യമായ ബന്ധത്തെ സൂചിപ്പിക്കുന്നു. ഇപ്പോഴുള്ള പടിഞ്ഞാറെ മൂലച്ചേരിക്കാര്‍ നൂറ്റിഇരുപത്തഞ്ച് വര്‍ഷത്തിനിപ്പുറം അതിയാലില്‍ നിന്നും കക്കാട്ടു നിന്നും വന്ന അമ്മമാരുടെ സന്തതി പരമ്പരകളാണെന്നത് ഒരു ചരിത്രസത്യമാണെന്ന കാര്യം ഏവര്‍ക്കുമറിയാവുന്നതാണ്. പതിനാലാം നൂറ്റാണ്ടില്‍ വന്നവരാണെങ്കില്‍ എന്തുകൊണ്ട് ഒരു സെന്റ് സ്ഥലം പോലും ഇവര്‍ക്കില്ലാതെ പോയി. പരമാര്‍ത്ഥം ഇതാണെന്നിരിക്കെ പാത്ത് മൂലച്ചേരിക്കാരെ താഴ്ത്തികെട്ടാന്‍ പടിഞ്ഞാറ്റം കൊഴുവലിലെ തന്നെ ക്ഷേത്രകലശവുമായി ബന്ധപ്പെട്ട സ്മരണിക കാരണമായത് അത്യന്തം ഖേദകരവും ഏറെ വേദനാജനകവുമാണ്.
ചരിത്രത്തെ വികലമായി വളച്ചൊടിച്ച് കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമായ രീതിയില്‍ സമര്‍ത്ഥിക്കുന്ന പ്രവണത ചരിത്രമറിയുന്നവര്‍ പുച്ഛിച്ചു തള്ളും. സ്മരണികയില്‍ പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയ ലേഖകനുള്‍പ്പെട്ട പടിഞ്ഞാറെ മൂലച്ചേരിക്കാര്‍ ഒരു നൂറ്റാണ്ടിനു മുന്നെ മാത്രം പടിഞ്ഞാറ്റം കൊഴുവലില്‍ എത്തിച്ചേര്‍ന്നവരാണ്. അന്ന് അവര്‍ക്ക് താമസിക്കാനോ ജീവിതവൃത്തിക്കായോ യാതൊന്നും ഇല്ലാത്തതിനാല്‍ മൂലച്ചേരി ചന്തു നായര്‍ എന്ന മനുഷ്യത്വമുള്ള ഞങ്ങളുടെ മഹാനായ കാരണവര്‍ ദാനമായി 45 സെന്റ് സ്ഥലം പടിഞ്ഞാറെ മൂലച്ചേരി വീട്ടിലെ നാല് അമ്മമാര്‍ക്കായി നല്‍കിയത് പകല്‍ പോലെ വ്യക്തമായ ഒരു സത്യമാണ്.
ക്ഷേത്രോത്സവങ്ങളുടെയും നാട്ടാഘോഷങ്ങളുടെയും സന്ദര്‍ഭത്തില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങളും ഫീച്ചറുകളും ചരിത്രത്തിന്റെ വീണ്ടെടുപ്പുകളാണ്. കേവലമായ പത്രവാര്‍ത്തകളുടെ ശൈലിയില്‍ ലാഘവത്തോടെ ചെയ്യേണ്ട പ്രവര്‍ത്തിയല്ലിത്. പഴയ ചരിത്രം വിശദീകരിക്കുമ്പോള്‍ ഓരോ അക്ഷരവും ഓരോ വാക്കും സത്യസന്ധമായിരിക്കണം. ഓരോ നാടിനും ആ നാട്ടിലെ ജനതക്കും നൂറ്റാണ്ടുകള്‍ നീണ്ട ചരിത്രമുണ്ട്. ആ ചരിത്രത്തെ ഭാവി തലമുറക്ക് പരിചയപ്പെടുത്തുമ്പോള്‍ അങ്ങേയറ്റം ഗൗരവത്തോടെയാണ് അത് നിര്‍വ്വഹിക്കേണ്ടത്. നമ്മുടെ വാക്കുകളിലും പരാമര്‍ശങ്ങളിലും കൈപ്പിഴ സംഭവിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. നമ്മുടെ പിതാമഹന്മാരോടും ഭാവിതലമുറയോടും ചെയ്യുന്ന കടുത്ത അപരാധം. ചരിത്രംഒരിക്കലുമതിനു മാപ്പ് തരില്ല.

Keywords : Memory, Nileshwaram, Nileshwar Padinhatam Kozhuval, Publish, Book, Temple, Magazine, Souvenir and facts, Advertisement Butter Fly.