പോലീസിന്റെ ഒരു ശുഷ്‌കാന്തിയേ...
Dec 3, 2013, 07:43 IST
ഈയിടെയായി പോലീസുകാരുടെ പ്രധാനപണി പുകയില ഉല്‍പന്നങ്ങളും മദ്യപിച്ച് ബൈക്ക് ഓടിക്കുന്നത് പിടികൂടലുമാണ്. കൂട്ടത്തില്‍ അമിതവേഗതയ്ക്കും കേസെടുക്കും. മഡ്ക്ക കളി പിടികൂടുകയും അതിന് പുറമേയുണ്ട്. പണ്ട് സ്പിരിറ്റ്കടത്തും, ചാരായക്കടത്തും, ചന്ദനം കടത്തും പിടികൂടിയിരുന്ന സ്ഥാനത്താണിത്. ഇപ്പോള്‍ അവയേക്കാളൊക്കെ പ്രാധാന്യം മണല്‍കടത്തിനും പാന്‍മസാല വില്‍പനക്കും വന്നിരിക്കുന്നു.
വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് വര്‍ധിച്ചപ്പോള്‍ നിരത്തുകളിലൂടെ പൂഴികടത്തും വര്‍ധിച്ചു. ടിപ്പര്‍ ലോറികള്‍ വഴിമാത്രമല്ല, തോണി, ഓട്ടോറിക്ഷ, മോട്ടോര്‍ സൈക്കിള്‍ എന്നിവയിലും തലയില്‍ ചുമന്നും മണല്‍ കടത്ത് നിര്‍ബാധം നടക്കുന്നു. അതിനിടെ പോലീസിനെ കാണേണ്ടരീതിയില്‍ കണ്ടാല്‍ അവര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നു.
പോലീസിന്റെ ദൈനംദിന കാര്യങ്ങളാണ് ഇപ്പോള്‍ പാന്‍മസാല പിടിക്കലും, മഡ്ക്ക പിടിക്കലും. പോലീസിന്റെ വിലപ്പെട്ട സമയം ഇതിനുവേണ്ടി മാത്രം ചെലവഴിക്കുമ്പോള്‍ അപ്പുറത്ത് ലോഡുകണക്കിന് മണലും, കിലോകണക്കിന് മയക്കുമരുന്നും കടത്തുന്നുണ്ടെന്നാണ് അണിയറ വര്‍ത്തമാനം.
നഗരത്തിലെ മദ്യശാലകള്‍ക്ക് മുമ്പില്‍ പതുങ്ങിനിന്ന്, ബാറില്‍ നിന്നിറങ്ങി വാഹനത്തില്‍
കയറുന്നവരെ നിരീക്ഷിക്കുകയും മദ്യപിച്ചു എന്ന കാരണത്താല്‍ അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന പോലീസുകാര്‍ മദ്യലഹരിയില്‍ ടാങ്കര്‍ ലോറികള്‍ ഉള്‍പെടെയുള്ള വലിയവാഹനങ്ങള്‍ ഓടിക്കുന്നവരെ കാണുകയോ, നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല. പരല്‍ മീനുകള്‍ പോലീസിന്റെ വലയില്‍ കുടുങ്ങുമ്പോള്‍ വമ്പന്‍സ്രാവുകള്‍ വലമുറിച്ചോ, നീക്കിയോ രക്ഷപ്പെടുന്നു. ഇതൊന്നും ആരും അന്വേഷിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്യുന്നില്ല.
കാസര്‍കോട് ഉള്‍പെടെയുള്ള ജില്ലയിലെ മിക്കടൗണുകളും കഞ്ചാവ്-മയക്കുമരുന്ന് മാഫിയകളുടെ വലയില്‍ കുടുങ്ങിക്കിടക്കുകയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍വരെ മയക്കുമരുന്നിന്റെ ഉപഭോക്താക്കളോ, ഇടപാടുകാരോ ആയിട്ടുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ മയക്കുമരുന്ന് വിതരണ സംഘത്തിലെ കണ്ണികളാണ്. ട്രെയിന്‍ വഴി ചാക്കുകണക്കിന് മയക്കുമരുന്നുകള്‍ നിത്യേന കടന്നുപോകുന്നു. അവ പിടികൂടാനോ, കടത്തുകാരെ അറസ്റ്റു ചെയ്യാനോ പോലീസിന് കഴിയുന്നില്ല. രണ്ടു പാക്കറ്റ് പാന്‍പരാഗും, മഡ്ക്കയും, റിക്ഷയില്‍ കടത്തിയ മണലും പിടികൂടി കേസെടുത്ത് പോലീസ് കൃത്യനിര്‍വഹണത്തില്‍ ശുഷ്‌കാന്തി പുലര്‍ത്തുകയാണ്.
ഹെല്‍മറ്റ് വെച്ചില്ലെന്ന കാരണത്താല്‍ ബൈക്ക് യാത്രക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ തിടുക്കം കൂട്ടുന്ന പോലീസ് റോഡ് നിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയിലും അജാഗ്രതയിലും ഓടുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കൂട്ടാക്കുന്നില്ല. ഇക്കൂട്ടത്തില്‍ പോലീസ് വാഹനങ്ങളും ഉണ്ടെന്നതും കൗതുകകരമാണ്.
നിയമലംഘനം, അത് ചെറുതാണെങ്ങില്‍ പോലും കുറ്റകരമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വലിയകുറ്റങ്ങളെ സൗകര്യപൂര്‍വം അവഗണിക്കുകയും ചെറിയവയെ പൊലിപ്പിച്ചെടുക്കുകയും ചെയ്യുന്ന നിയമപാലകരുടെ രീതി ആശാസ്യമല്ല. നിയമവിരുദ്ധമായ ഒരുപാട് സംഗതികള്‍ നമ്മുടെ നാട്ടില്‍ നടക്കുന്നു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക്കുകളും മരുന്നുകളും ഇവിടെ യഥേഷ്ടം വിറ്റഴിക്കുന്നു.
അഴിമതിയും കൊള്ളരുതായ്മയും മോഷണവും, പിടിച്ചു പറിയും നാട്ടില്‍ മലപോലെ വളരുന്നു. ബ്ലേഡ് കമ്പനികള്‍ തഴച്ചു വളരുന്നു. അങ്ങോട്ടൊന്നും പോലീസിന്റെ നോട്ടം എത്തുന്നേയില്ല. അവര്‍ എപ്പോഴും ചീട്ടുകളിക്കാരന്റെയും, മഡ്ക്ക കളിക്കാരന്റെയും മദ്യപാനിയുടെയും പിറകേപോയി ഔദ്യോഗിക കൃത്യനിര്‍വഹണം ഭംഗിയായി നിറവേറ്റുകയാണ്.
നാട്ടില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്താല്‍ ക്രമസമാധാനത്തിനായി ചാടിവീഴുന്ന നിയമ പാലകര്‍ സംഘര്‍ഷാവസ്ഥയ്ക്ക് മുമ്പുള്ള ശാന്തതയില്‍ ഉറക്കം നടിച്ച് കഴിയുകയാണ്. അക്രമസാധ്യതകളോ, അക്രമം വരുന്ന വഴികളോ അവര്‍ക്ക് മുന്‍കൂട്ടി കാണാനോ, അതിന്റെ പഴുതടക്കാനോ സാധിക്കുന്നില്ല. അവരിപ്പോഴും മഡ്ക്ക കളിക്കാരെ വേട്ടയാടിയും, പാന്‍മസാല പിടികൂടിയും അന്വേഷണമികവ് പ്രകടിപ്പിക്കുകയാണ്!
Also Read:
യാസീന്‍മാലിക്കിനേയും കുടുംബത്തേയും ഹോട്ടലില്‍നിന്ന് പുറത്താക്കി
Keywords: Police, Kasaragod, Bike, Arrest, Case, Sand Mafia, Time, Bar, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752