നസിയാ, നിന്നെപ്പോലെയെത്രപേര്‍...
Apr 12, 2015, 12:00 IST
കൂക്കാനം റഹ്‌മാന്‍
(www.kasargodvartha.com 12/04/2015) ഭാര്യമാരെ ജീവിത പങ്കാളിയെന്ന നിലയില്‍ കരുതി തുല്യ പരിഗണനയും അംഗീകാരവും നല്‍കുന്നവരാണ് തൊണ്ണൂറ് ശതമാനം പുരുഷന്മാരും എന്നാണ് ഈ കുറിപ്പുകാരന്റെ നിഗമനം. എന്നാല്‍ പത്തുശതമാനം വരുന്ന ഭര്‍ത്താക്കന്മാരെന്ന പുരുഷകേസരികള്‍ സ്ത്രീകളെ ചവിട്ടിമെതിക്കുകയും, അടിമകളോട് പെരുമാറുന്ന രീതിയില്‍ ഇടപെടുകയും ചെയ്യുന്നു. ആദ്യകാലങ്ങളിലൊന്നും സ്ത്രീപീഡനങ്ങള്‍ പുറത്ത് അറിയാറില്ല. മാധ്യമങ്ങളുടെ പ്രചുരപ്രചാരം വഴി പീഡനകഥകള്‍ പലതും പുറത്തുവരാന്‍ ഇടയായി.
പുറത്തറിയിക്കാതെ തങ്ങളുടെ വേദനകള്‍ സ്വയം സഹിച്ച് കഴിയുന്ന നിരവധി സഹോദരിമാര്‍ നമുക്കുചുറ്റുമുണ്ട്. അവര്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ മാധ്യമങ്ങള്‍ വഴിയോ, ബന്ധുജനങ്ങള്‍വഴിയോ അറിയിക്കാതെ സ്വയം ശപിച്ചും, വിങ്ങിപ്പൊട്ടിയും ജീവിക്കുന്നു. പുറത്താരെയും അറിയിക്കരുതേ എന്ന അപേക്ഷയോടെ, തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് വല്ല പരിഹാരവും നിര്‍ദേശിക്കാനുണ്ടോ എന്ന ആഗ്രഹത്തോടെ ചില ഭാര്യമാരായ സഹോദരിമാര്‍ അവരുടെ സങ്കടം പങ്കുവെക്കാറുണ്ട്. അത്തരം ചില അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. വായനക്കാര്‍ക്കും വല്ല പരിഹാരവും നിര്‍ദേശിക്കാനുണ്ടോ എന്ന് അറിയാനും ഈ കുറിപ്പുകാരന്‍ ആഗ്രഹിക്കുന്നു.
രാധ (യഥാര്‍ത്ഥ പേരല്ല), ഏകമകളാണ്. ഓമനിച്ചുവളര്‍ത്തിയതാണ്. സുന്ദരിയാണ്. വിവാഹപ്രായമെത്തിയപ്പോള്‍ അനുയോജ്യമായ ഒരന്വേഷണം വന്നു. അവന്‍ മോഹനന്‍ (യഥാര്‍ത്ഥ പേരല്ല) ഏകമകന്‍. വിദേശത്ത് സാമാന്യം ഭേദപ്പെട്ട ജോലി. കാഴ്ചയില്‍ സുന്ദരന്‍. പരസ്പരം കണ്ടു. ഇഷ്ടപ്പെട്ടു. വിവാഹം നടന്നു. ഒന്നു രണ്ടാഴ്ച കാര്യങ്ങളെല്ലാം സുഖകരമായിരുന്നു. രാത്രി മദ്യപിച്ചെത്താന്‍ തുടങ്ങി. മോഹനന്‍ സംശയരോഗിയാണെന്ന് രാധയ്ക്ക് മനസിലായി. പലതും ചോദിക്കും, ഉത്തരം പറഞ്ഞില്ലെങ്കില്‍ മര്‍ദനം. നിലത്ത് വലിച്ചിട്ട് ചവിട്ടും, തൊഴിക്കും, ടോര്‍ച്ച് കൊണ്ട് തലയ്ക്കും മുഖത്തും അടിക്കും. സഹിച്ചു പുറത്താരോടും പറഞ്ഞില്ല. വീട്ടുകാരോടുവരെ.
ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആറ് വര്‍ഷം കഴിഞ്ഞു. ഫോണില്‍ വിളിക്കും. തെറിയഭിഷേകമാണ്. രാധ സ്വന്തം വീട്ടിലാണിപ്പോള്‍. മൂന്ന് വര്‍ഷമായി തമ്മില്‍ കണ്ടിട്ട്. രാധയ്ക്ക് 25 വയസുണ്ടിപ്പോള്‍. മോഹനനെ ഉപേക്ഷിക്കണമെന്നുണ്ട്. പക്ഷേ കുട്ടിയേ അയാള്‍ തട്ടിക്കൊണ്ടുപോകുമോ എന്ന ഭയം അവളെ അസ്വസ്ഥയാക്കുന്നു. മോഹനനുമായി ഒരു കാരണവശാലും ഒത്തുപോകാന്‍ കഴിയില്ലെന്നവള്‍ പറയുന്നു. ഏകമകളും ഏകമകനും ആയിട്ടെന്തുകാര്യം? സമ്പത്തും സൗന്ദര്യവുമുണ്ടായിട്ടെന്തുഫലം? ജീവിതം കുരുക്കില്‍ പെട്ടുപോയി. രാധയ്ക്ക് വേറൊരുവിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുന്നില്ല. ഇനി വരുന്നവനും ഇത്തരക്കാരനല്ല എന്ന് വിശ്വസിക്കാന്‍ പറ്റുമോ?
....................................................................................................................................................
കാര്‍ത്തി, രണ്ടുമക്കളുടെ അമ്മ. സര്‍ക്കാര്‍ ജോലിയുണ്ട്. പ്രണയവിവാഹമായിരുന്നു. അജയന്‍ നല്ലൊരുപൊതുപ്രവര്‍ത്തകനാണ്. അങ്ങിനെയാണ് കാര്‍ത്തി അജയനെ പരിചയപ്പെടുന്നത്. അഞ്ചാറ് വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്നു. ആദ്യഘട്ടത്തില്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ക്രമേണ അതില്ലാതായി. ഇപ്പോള്‍ അജയനും ഒരു സഹകരണ സ്ഥാപനത്തില്‍ ജോലിയുണ്ട്.
ഇപ്പോള്‍ അജയന് കാര്‍ത്തിയെ വേണ്ട. എന്നും വഴക്കും വക്കാണവും തന്നെ. ദേഹോപദ്രവം സഹിക്കാന്‍ പറ്റുന്നതിലേറെയായി. കേള്‍ക്കാന്‍ കൊള്ളാത്ത വാക്കുകളെ വായതുറന്നാല്‍ പുറത്തുവരൂ. കേട്ടു സഹിക്കാന്‍ പറ്റാത്തവ. മക്കളുടെ മുന്നില്‍ വെച്ചാണിത് ചെയ്യുന്നതെന്നൊന്നും കക്ഷി ചിന്തിക്കുന്നതുപോലുമില്ല.
സമൂഹത്തില്‍ മിടുക്കനാണ്. സഹായിയാണ്. അതുതന്നെയാണ് പ്രശ്‌നമായതും. അജയന്‍ ഒരു ഗള്‍ഫുകാരന്റെ ഭാര്യയുടെ സുഹൃത്തായിമാറി. ആ സ്ത്രീയുടെ കൂടെയാണ് യാത്രയും മറ്റും. ഇക്കാര്യം കാര്‍ത്തിയുടെ ചെവിയിലെത്തി. രാത്രി സമയങ്ങളില്‍ ഫോണില്‍ നിര്‍ത്താതെയുള്ള സംസാരം കാര്‍ത്തി ശ്രദ്ധിച്ചു. ആ നമ്പര്‍ സംഘടിപ്പിച്ച് കാര്‍ത്തി ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അജയന്റെ മര്‍ദനം സഹിക്കാന്‍ പറ്റാതെയായി.
അജയന്‍ സാമൂഹ്യ പ്രവര്‍ത്തകനായതിനാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് കാര്യം സൂചിപ്പിച്ചു. പക്ഷേ ശരിയാകുന്ന മട്ടില്ല. കാര്‍ത്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. ഒന്നു രണ്ടു തവണ ശ്രമിച്ചു. മക്കളെയോര്‍ത്ത് പിന്തിരിഞ്ഞു. ജീവിതം വഴി മുട്ടിനില്‍ക്കുന്നു. സ്വന്തം ഭര്‍ത്താവിനെ പാട്ടിലാക്കിയതും മറ്റൊരു പുരുഷന്റെ ഭാര്യയാണ്.
.......................................................................................
നീലേശ്വരത്തെ നസിയ അനുഭവിച്ച പീഡനങ്ങളും പുറത്തറിയുമായിരുന്നില്ല. കൈ തല്ലിപ്പൊളിച്ചപ്പോഴും, പട്ടിണിക്കിട്ട് വിഷമിപ്പിച്ചപ്പോഴും, വീട്ടുവേലക്കാരിയെ പോലെ പണിയെടുപ്പിച്ചപ്പോഴും നസിയയെന്ന പാവം ഭാര്യ സഹിക്കുകയായിരുന്നു. ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ച് മുറിക്ക് പുറത്താക്കി ഒരു രാത്രി മുഴുവന്‍ വെന്തുരുകുന്ന ശരീരവുമായി മല്ലിടുകയായിരുന്നു നസിയ. എന്നിട്ടും കൃപയോടുകൂടിയ ഒരു നോട്ടം പോലും നല്‍കാതെ സ്ത്രീകളായ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും പെരുമാറിയെന്നതും ഞെട്ടലുണ്ടാക്കുന്നു.
അടുത്ത ദിവസം സ്വസഹോദരന്‍ വീട്ടില്‍ നിന്നും പാഞ്ഞെത്തി ആശുപത്രിയില്‍ അഡ്മിറ്റുചെയ്തതിനാല്‍ മാത്രമാണ് നീചമായ ഈ ഭാര്യാപീഡനം പുറം ലോകമറിയുന്നത്. നസിയാ നീ എത്രമാത്രം വേദന കടിച്ചമര്‍ത്തി. ആരോടും പറയാതെ, പരാതിപ്പെടാതെ, നിന്റെ നിസ്സഹായത ഞങ്ങള്‍ അറിയുന്നു. എന്തിനാണ് മുഹമ്മദ് ഫൈസല്‍ എന്ന മനുഷ്യരൂപം പൂണ്ട ആ മൃഗതുല്യന്‍ നിന്നെ ഇങ്ങിനെ ആക്രമിച്ചത്? കേവലം പണത്തിനുവേണ്ടി മാത്രമാവുമോ? നിന്നെ ഒഴിവാക്കാനാവുമോ? നിന്റെ പാവം പിടിച്ച രക്ഷിതാക്കളെ വീണ്ടും വീണ്ടും ചൂഷണംചെയ്യാനാവുമോ?
തീപൊള്ളലേറ്റ നിന്റെ മുഖവും കൈത്തണ്ടയും കാണുമ്പോള്‍ മനസില്‍ ഭീതി തോന്നി. തല്ലിപ്പൊളിച്ച കൈത്തണ്ടയിലെ ബാന്‍ഡേജുകണ്ടപ്പോഴും പേടി തോന്നി...
ഇതൊന്നും പോരാഞ്ഞിട്ട് കണ്ണ് കുത്തിപ്പൊട്ടിക്കാനും ആ നീചന്‍ ശ്രമിച്ചു അല്ലേ? ഈ പീഡനങ്ങളൊക്കെ സഹിച്ച നിന്നെ നമിക്കുന്നു. അഞ്ച് പത്ത് കൊല്ലക്കാലം ഒപ്പം ജീവിച്ച ആദ്ദേഹത്തിന്റെ ഇംഗിതങ്ങള്‍ക്കെല്ലാം വഴങ്ങിക്കൊടുത്ത നിന്നെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ ഈ പുരുഷകേസരിക്ക് എങ്ങിനെ കഴിഞ്ഞു?.
അധ്വാനിച്ച് ജീവിക്കാന്‍ ആരോഗ്യമുള്ളവന്‍ ഭാര്യയുടെ ബാപ്പ അധ്വാനിച്ച സമ്പത്ത് ചൂഷണം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ അസംബന്ധമല്ലേ? അതിന് ഈ പാവം സ്ത്രീയെകൊല്ലാക്കൊല ചെയ്താലെ തന്റെ ലക്ഷ്യം സാധിക്കൂ എന്നവനറിയാം. വേദനിച്ചു കഴിയുന്ന നസിയയുടെ മുഖം കാണുമ്പോള്‍ മനുഷ്യഹൃദയമുള്ളവര്‍ കരഞ്ഞുപോകും. ഇങ്ങിനെ സ്ത്രീകളെ ഇഞ്ചിഞ്ചായി വധിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ കരുതിയിരിക്കേണ്ട? കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിചെയ്യാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്ന വസ്തുക്കളെന്താണെന്നും നമ്മള്‍ തിരിച്ചറിയേണ്ടെ?
ഇതൊക്കെ ആണത്തമാണെന്നും, ഇങ്ങിനെയൊക്കെ പീഡിപ്പിച്ചാലെ പെണ്ണുങ്ങള്‍ പഠിക്കൂയെന്നും വീരോടെ വാദിക്കുന്ന പുരുഷന്മാരെയും സമൂഹത്തില്‍ കണ്ടേക്കാം. ഞങ്ങളും ഇനി ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ ധൈര്യം കാട്ടുമെന്നും അല്ലെങ്കില്‍ പറയുന്നതുപോലെ അനുസരിച്ചോയെന്നും വീമ്പിളക്കുന്ന ഭര്‍ത്താക്കന്മാരെയും കണ്ടേക്കാം.
പക്ഷേ എന്നെ പോലുള്ള പിതാക്കള്‍ ഭയപ്പെടുന്നു. ഇതാണോ ന്യൂജനറേഷന്റെ ഭീകരത എന്ന് പേടിക്കുന്നു. പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ പ്രയാസം തോന്നുന്നു. പണത്തിനപ്പുറം പെണ്ണിനെ സ്‌നേഹിക്കാത്ത ഒരു തലമുറയാണോ വരാന്‍ പോകുന്നത്?
പെണ്‍കുട്ടികളെ, നിങ്ങളും കരുതിയിരിക്കണം. കണ്ടവന്റെ കൂടെ ഇറങ്ങി പുറപ്പെടരുത്. രക്ഷിതാക്കള്‍ ആലോചിച്ചു കൊണ്ടുവരുന്ന ബന്ധങ്ങള്‍ പോലും ശരിക്കും പഠിച്ചേ വിവാഹത്തിലേര്‍പ്പെടാവൂ. അടിമകളായി ജീവിക്കാന്‍ ഒരിക്കലും തയ്യാറാവരുത്. എന്തെങ്കിലും തരത്തില്‍ ഒരു ജോലി ചെയ്തു ജീവിക്കാനുള്ള ത്രാണി നേടിയേ വിവാഹിതരാവേണ്ടൂ...
ഇതൊക്കെ നിങ്ങള്‍ പാഠമാക്കണം... രാധയും കാര്‍ത്തിയും നസിയയുമെല്ലാം അനുഭവിക്കുന്ന പീഡനങ്ങള്‍ അറിയണം.
പ്രതികരിക്കണം. വിവാഹം കഴിഞ്ഞാലേ ജീവിക്കാന്‍ പറ്റു എന്ന ചിന്ത വെടിയണം...
Related News:
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
(www.kasargodvartha.com 12/04/2015) ഭാര്യമാരെ ജീവിത പങ്കാളിയെന്ന നിലയില്‍ കരുതി തുല്യ പരിഗണനയും അംഗീകാരവും നല്‍കുന്നവരാണ് തൊണ്ണൂറ് ശതമാനം പുരുഷന്മാരും എന്നാണ് ഈ കുറിപ്പുകാരന്റെ നിഗമനം. എന്നാല്‍ പത്തുശതമാനം വരുന്ന ഭര്‍ത്താക്കന്മാരെന്ന പുരുഷകേസരികള്‍ സ്ത്രീകളെ ചവിട്ടിമെതിക്കുകയും, അടിമകളോട് പെരുമാറുന്ന രീതിയില്‍ ഇടപെടുകയും ചെയ്യുന്നു. ആദ്യകാലങ്ങളിലൊന്നും സ്ത്രീപീഡനങ്ങള്‍ പുറത്ത് അറിയാറില്ല. മാധ്യമങ്ങളുടെ പ്രചുരപ്രചാരം വഴി പീഡനകഥകള്‍ പലതും പുറത്തുവരാന്‍ ഇടയായി.
പുറത്തറിയിക്കാതെ തങ്ങളുടെ വേദനകള്‍ സ്വയം സഹിച്ച് കഴിയുന്ന നിരവധി സഹോദരിമാര്‍ നമുക്കുചുറ്റുമുണ്ട്. അവര്‍ തങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദനകള്‍ മാധ്യമങ്ങള്‍ വഴിയോ, ബന്ധുജനങ്ങള്‍വഴിയോ അറിയിക്കാതെ സ്വയം ശപിച്ചും, വിങ്ങിപ്പൊട്ടിയും ജീവിക്കുന്നു. പുറത്താരെയും അറിയിക്കരുതേ എന്ന അപേക്ഷയോടെ, തങ്ങള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ക്ക് വല്ല പരിഹാരവും നിര്‍ദേശിക്കാനുണ്ടോ എന്ന ആഗ്രഹത്തോടെ ചില ഭാര്യമാരായ സഹോദരിമാര്‍ അവരുടെ സങ്കടം പങ്കുവെക്കാറുണ്ട്. അത്തരം ചില അനുഭവങ്ങള്‍ വായനക്കാരുമായി പങ്കുവെയ്ക്കുന്നു. വായനക്കാര്‍ക്കും വല്ല പരിഹാരവും നിര്‍ദേശിക്കാനുണ്ടോ എന്ന് അറിയാനും ഈ കുറിപ്പുകാരന്‍ ആഗ്രഹിക്കുന്നു.
നസിയ |
ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ആറ് വര്‍ഷം കഴിഞ്ഞു. ഫോണില്‍ വിളിക്കും. തെറിയഭിഷേകമാണ്. രാധ സ്വന്തം വീട്ടിലാണിപ്പോള്‍. മൂന്ന് വര്‍ഷമായി തമ്മില്‍ കണ്ടിട്ട്. രാധയ്ക്ക് 25 വയസുണ്ടിപ്പോള്‍. മോഹനനെ ഉപേക്ഷിക്കണമെന്നുണ്ട്. പക്ഷേ കുട്ടിയേ അയാള്‍ തട്ടിക്കൊണ്ടുപോകുമോ എന്ന ഭയം അവളെ അസ്വസ്ഥയാക്കുന്നു. മോഹനനുമായി ഒരു കാരണവശാലും ഒത്തുപോകാന്‍ കഴിയില്ലെന്നവള്‍ പറയുന്നു. ഏകമകളും ഏകമകനും ആയിട്ടെന്തുകാര്യം? സമ്പത്തും സൗന്ദര്യവുമുണ്ടായിട്ടെന്തുഫലം? ജീവിതം കുരുക്കില്‍ പെട്ടുപോയി. രാധയ്ക്ക് വേറൊരുവിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പറ്റുന്നില്ല. ഇനി വരുന്നവനും ഇത്തരക്കാരനല്ല എന്ന് വിശ്വസിക്കാന്‍ പറ്റുമോ?
....................................................................................................................................................
കാര്‍ത്തി, രണ്ടുമക്കളുടെ അമ്മ. സര്‍ക്കാര്‍ ജോലിയുണ്ട്. പ്രണയവിവാഹമായിരുന്നു. അജയന്‍ നല്ലൊരുപൊതുപ്രവര്‍ത്തകനാണ്. അങ്ങിനെയാണ് കാര്‍ത്തി അജയനെ പരിചയപ്പെടുന്നത്. അഞ്ചാറ് വര്‍ഷമായി ഒന്നിച്ച് ജീവിക്കുന്നു. ആദ്യഘട്ടത്തില്‍ വീട്ടുകാരുടെ എതിര്‍പ്പുണ്ടായിരുന്നെങ്കിലും ക്രമേണ അതില്ലാതായി. ഇപ്പോള്‍ അജയനും ഒരു സഹകരണ സ്ഥാപനത്തില്‍ ജോലിയുണ്ട്.
ഇപ്പോള്‍ അജയന് കാര്‍ത്തിയെ വേണ്ട. എന്നും വഴക്കും വക്കാണവും തന്നെ. ദേഹോപദ്രവം സഹിക്കാന്‍ പറ്റുന്നതിലേറെയായി. കേള്‍ക്കാന്‍ കൊള്ളാത്ത വാക്കുകളെ വായതുറന്നാല്‍ പുറത്തുവരൂ. കേട്ടു സഹിക്കാന്‍ പറ്റാത്തവ. മക്കളുടെ മുന്നില്‍ വെച്ചാണിത് ചെയ്യുന്നതെന്നൊന്നും കക്ഷി ചിന്തിക്കുന്നതുപോലുമില്ല.
സമൂഹത്തില്‍ മിടുക്കനാണ്. സഹായിയാണ്. അതുതന്നെയാണ് പ്രശ്‌നമായതും. അജയന്‍ ഒരു ഗള്‍ഫുകാരന്റെ ഭാര്യയുടെ സുഹൃത്തായിമാറി. ആ സ്ത്രീയുടെ കൂടെയാണ് യാത്രയും മറ്റും. ഇക്കാര്യം കാര്‍ത്തിയുടെ ചെവിയിലെത്തി. രാത്രി സമയങ്ങളില്‍ ഫോണില്‍ നിര്‍ത്താതെയുള്ള സംസാരം കാര്‍ത്തി ശ്രദ്ധിച്ചു. ആ നമ്പര്‍ സംഘടിപ്പിച്ച് കാര്‍ത്തി ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അജയന്റെ മര്‍ദനം സഹിക്കാന്‍ പറ്റാതെയായി.
അജയന്‍ സാമൂഹ്യ പ്രവര്‍ത്തകനായതിനാല്‍ അദ്ദേഹത്തിന്റെ സുഹൃത്തുക്കളോട് കാര്യം സൂചിപ്പിച്ചു. പക്ഷേ ശരിയാകുന്ന മട്ടില്ല. കാര്‍ത്തി ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. ഒന്നു രണ്ടു തവണ ശ്രമിച്ചു. മക്കളെയോര്‍ത്ത് പിന്തിരിഞ്ഞു. ജീവിതം വഴി മുട്ടിനില്‍ക്കുന്നു. സ്വന്തം ഭര്‍ത്താവിനെ പാട്ടിലാക്കിയതും മറ്റൊരു പുരുഷന്റെ ഭാര്യയാണ്.
.......................................................................................
നീലേശ്വരത്തെ നസിയ അനുഭവിച്ച പീഡനങ്ങളും പുറത്തറിയുമായിരുന്നില്ല. കൈ തല്ലിപ്പൊളിച്ചപ്പോഴും, പട്ടിണിക്കിട്ട് വിഷമിപ്പിച്ചപ്പോഴും, വീട്ടുവേലക്കാരിയെ പോലെ പണിയെടുപ്പിച്ചപ്പോഴും നസിയയെന്ന പാവം ഭാര്യ സഹിക്കുകയായിരുന്നു. ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ച് മുറിക്ക് പുറത്താക്കി ഒരു രാത്രി മുഴുവന്‍ വെന്തുരുകുന്ന ശരീരവുമായി മല്ലിടുകയായിരുന്നു നസിയ. എന്നിട്ടും കൃപയോടുകൂടിയ ഒരു നോട്ടം പോലും നല്‍കാതെ സ്ത്രീകളായ ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയും പെരുമാറിയെന്നതും ഞെട്ടലുണ്ടാക്കുന്നു.
അടുത്ത ദിവസം സ്വസഹോദരന്‍ വീട്ടില്‍ നിന്നും പാഞ്ഞെത്തി ആശുപത്രിയില്‍ അഡ്മിറ്റുചെയ്തതിനാല്‍ മാത്രമാണ് നീചമായ ഈ ഭാര്യാപീഡനം പുറം ലോകമറിയുന്നത്. നസിയാ നീ എത്രമാത്രം വേദന കടിച്ചമര്‍ത്തി. ആരോടും പറയാതെ, പരാതിപ്പെടാതെ, നിന്റെ നിസ്സഹായത ഞങ്ങള്‍ അറിയുന്നു. എന്തിനാണ് മുഹമ്മദ് ഫൈസല്‍ എന്ന മനുഷ്യരൂപം പൂണ്ട ആ മൃഗതുല്യന്‍ നിന്നെ ഇങ്ങിനെ ആക്രമിച്ചത്? കേവലം പണത്തിനുവേണ്ടി മാത്രമാവുമോ? നിന്നെ ഒഴിവാക്കാനാവുമോ? നിന്റെ പാവം പിടിച്ച രക്ഷിതാക്കളെ വീണ്ടും വീണ്ടും ചൂഷണംചെയ്യാനാവുമോ?
തീപൊള്ളലേറ്റ നിന്റെ മുഖവും കൈത്തണ്ടയും കാണുമ്പോള്‍ മനസില്‍ ഭീതി തോന്നി. തല്ലിപ്പൊളിച്ച കൈത്തണ്ടയിലെ ബാന്‍ഡേജുകണ്ടപ്പോഴും പേടി തോന്നി...
ഇതൊന്നും പോരാഞ്ഞിട്ട് കണ്ണ് കുത്തിപ്പൊട്ടിക്കാനും ആ നീചന്‍ ശ്രമിച്ചു അല്ലേ? ഈ പീഡനങ്ങളൊക്കെ സഹിച്ച നിന്നെ നമിക്കുന്നു. അഞ്ച് പത്ത് കൊല്ലക്കാലം ഒപ്പം ജീവിച്ച ആദ്ദേഹത്തിന്റെ ഇംഗിതങ്ങള്‍ക്കെല്ലാം വഴങ്ങിക്കൊടുത്ത നിന്നെ ഇത്ര ക്രൂരമായി മര്‍ദിക്കാന്‍ ഈ പുരുഷകേസരിക്ക് എങ്ങിനെ കഴിഞ്ഞു?.
അധ്വാനിച്ച് ജീവിക്കാന്‍ ആരോഗ്യമുള്ളവന്‍ ഭാര്യയുടെ ബാപ്പ അധ്വാനിച്ച സമ്പത്ത് ചൂഷണം ചെയ്ത് ജീവിക്കാന്‍ ആഗ്രഹിക്കുന്നത് തികഞ്ഞ അസംബന്ധമല്ലേ? അതിന് ഈ പാവം സ്ത്രീയെകൊല്ലാക്കൊല ചെയ്താലെ തന്റെ ലക്ഷ്യം സാധിക്കൂ എന്നവനറിയാം. വേദനിച്ചു കഴിയുന്ന നസിയയുടെ മുഖം കാണുമ്പോള്‍ മനുഷ്യഹൃദയമുള്ളവര്‍ കരഞ്ഞുപോകും. ഇങ്ങിനെ സ്ത്രീകളെ ഇഞ്ചിഞ്ചായി വധിക്കാന്‍ ശ്രമിക്കുന്ന പുരുഷന്മാരെ കരുതിയിരിക്കേണ്ട? കണ്ണില്‍ ചോരയില്ലാത്ത പ്രവൃത്തിചെയ്യാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്ന വസ്തുക്കളെന്താണെന്നും നമ്മള്‍ തിരിച്ചറിയേണ്ടെ?
ഇതൊക്കെ ആണത്തമാണെന്നും, ഇങ്ങിനെയൊക്കെ പീഡിപ്പിച്ചാലെ പെണ്ണുങ്ങള്‍ പഠിക്കൂയെന്നും വീരോടെ വാദിക്കുന്ന പുരുഷന്മാരെയും സമൂഹത്തില്‍ കണ്ടേക്കാം. ഞങ്ങളും ഇനി ഇത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ ധൈര്യം കാട്ടുമെന്നും അല്ലെങ്കില്‍ പറയുന്നതുപോലെ അനുസരിച്ചോയെന്നും വീമ്പിളക്കുന്ന ഭര്‍ത്താക്കന്മാരെയും കണ്ടേക്കാം.
പക്ഷേ എന്നെ പോലുള്ള പിതാക്കള്‍ ഭയപ്പെടുന്നു. ഇതാണോ ന്യൂജനറേഷന്റെ ഭീകരത എന്ന് പേടിക്കുന്നു. പെണ്‍മക്കളെ കെട്ടിച്ചുവിടാന്‍ പ്രയാസം തോന്നുന്നു. പണത്തിനപ്പുറം പെണ്ണിനെ സ്‌നേഹിക്കാത്ത ഒരു തലമുറയാണോ വരാന്‍ പോകുന്നത്?
പെണ്‍കുട്ടികളെ, നിങ്ങളും കരുതിയിരിക്കണം. കണ്ടവന്റെ കൂടെ ഇറങ്ങി പുറപ്പെടരുത്. രക്ഷിതാക്കള്‍ ആലോചിച്ചു കൊണ്ടുവരുന്ന ബന്ധങ്ങള്‍ പോലും ശരിക്കും പഠിച്ചേ വിവാഹത്തിലേര്‍പ്പെടാവൂ. അടിമകളായി ജീവിക്കാന്‍ ഒരിക്കലും തയ്യാറാവരുത്. എന്തെങ്കിലും തരത്തില്‍ ഒരു ജോലി ചെയ്തു ജീവിക്കാനുള്ള ത്രാണി നേടിയേ വിവാഹിതരാവേണ്ടൂ...
ഇതൊക്കെ നിങ്ങള്‍ പാഠമാക്കണം... രാധയും കാര്‍ത്തിയും നസിയയുമെല്ലാം അനുഭവിക്കുന്ന പീഡനങ്ങള്‍ അറിയണം.
പ്രതികരിക്കണം. വിവാഹം കഴിഞ്ഞാലേ ജീവിക്കാന്‍ പറ്റു എന്ന ചിന്ത വെടിയണം...
Related News:
സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസ്
Keywords : Kookanam-Rahman, Article, Kasaragod, Molestation, Husband, Police, Complaint, House, Nasiya.