city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുരിതം പേറുന്ന കാസർകോടിന് വിട്ട് തന്നൂടെ എയിംസ് സലാം കളനാട്

സലാം കളനാട്

(www.kasargodvartha.com 27.08.2021) 
ഇത് ഒരു അഭ്യർത്ഥനയാണ്. ഇനിയും കേൾവി നഷ്ടപ്പെട്ടിട്ടില്ലാത്ത ഭരണകൂടത്തോട്. ഇത് ഒരു അപേക്ഷയാണ്. ഇനിയും കാരുണ്യം മറന്നിട്ടില്ലാത്ത സമൂഹത്തോട്. ഇത് ഒരു മുറവിളിയാണ്. ഇനിയും ഞങ്ങളിൽ നിന്നും അകന്നു പോയിട്ടില്ലാത്ത മനുഷ്യരാശിയോട്.


നിങ്ങളറിയണം, ഇവിടെ ഒരു നാടുണ്ട്. ഗർഭം ധരിക്കാൻ പേടിയാവുന്ന സ്ത്രീകളുടെ നാട്. തല വളർന്നു പോയ, കൈകാലുകൾ ശോഷിച്ചു പോയ കുഞ്ഞുങ്ങളെ മാത്രം ലഭിക്കുന്ന ഒരു നാട്. ഒരു തലമുറ തന്നെ ശാപം പേറുന്ന നാട്. രണ്ടു പതിറ്റാണ്ടുകാലത്തെ എൻഡോസൾഫാൻ വിഷമഴ നൽകിയ സമ്മാനമാണ് ഈ നാട്ടിലെ വേദനയുടെ മൂലകാരണം. കൂടെ,. കൂടപ്പിറപ്പ് പോലെ അനുസ്യൂതം തുടരുന്ന അവഗണനയും കൂടിയായാൽ അതിന്റെ പേരാണ് കാസർകോട്.

   
ദുരിതം പേറുന്ന കാസർകോടിന് വിട്ട് തന്നൂടെ എയിംസ്  സലാം കളനാട്



ഇവിടത്തെ ദിവസം തുടങ്ങുന്നത് സൈറൻ മുഴക്കി തലങ്ങും വിലങ്ങും പായുന്ന ആംബുലൻസുകൾ ആണ്. ഒന്ന് മംഗലാപുരം ലക്ഷ്യമാക്കി പായുമ്പോൾ മറ്റൊന്ന് കണ്ണൂർ-കോഴിക്കോട് ലക്ഷ്യമാക്കി കുതിച്ചു പായുകയാണ്. ആംബുലൻസിനകത്ത് വാഹനാപകടങ്ങളിൽ പെട്ട അർദ്ധ ജീവനായവരോ, ഹൃദയാഘാതമോ, പക്ഷാഘാതമോ സംഭവിച്ച, പ്രതീക്ഷ നഷ്ടപ്പെട്ടവരോ ആയ മനുഷ്യജീവനുകളുമുണ്ട്. ചികിത്സ കിട്ടുമെന്ന് ധൈര്യം നൽകുന്ന ഒരു ആശുപത്രി അന്യമായ ഈ നാട്ടിൽ നിന്നും ജീവൻ തിരിച്ചു കിട്ടുവാനുള്ള നെട്ടോട്ടത്തിൽ ആയിരിക്കും ആ പാച്ചിൽ.

ഒരു കാലം വരെ അതുമതിയായിരുന്നു കാസർകോട്ടുകാർക്ക്. പക്ഷേ, കോവിഡ് കാലം വന്നതോടെ കൂനിന്മേൽ കുരു എന്ന പോലെ കാസർകോട്ടുകാരന്റെ ദുരിതം പതിന്മടങ്ങായി. മംഗലാപുരം ലക്ഷ്യംവെച്ചുള്ള ഓട്ടം അതിർത്തികളിൽ തടയപ്പെട്ടു. മണിക്കൂറുകളുടെ രോദനം ചെവിക്കൊള്ളാൻ ആളില്ലാതെ ഇരുപതോളം മനുഷ്യജീവനുകൾ അവിടെത്തന്നെ പൊലിഞ്ഞുപോയി. പൂർണ ഗർഭിണിയുമായി അതിർത്തിയിൽ എത്തപ്പെട്ട ആംബുലൻസിൽ അതിർത്തി കടക്കാനാവാതെ ഒരമ്മയ്ക്ക് പ്രസവിക്കേണ്ടി വന്നു.

നവോത്ഥാന കേരളത്തിലെ, ഐക്യരാഷ്ട്ര സഭ പുകഴ്ത്തിയ സംസ്ഥാനത്തെ, ഒരു ജില്ലയാണ് ഇതെന്ന് കൂടി ഓർക്കണം. 37 വർഷത്തെ രോദനമാണ് കാസർകോടിന്റേത് എന്ന് എഴുതി തള്ളാൻ വരട്ടെ, പൊള്ളയായ വാഗ്ദാനങ്ങളുടെ മരുഭൂമിയാണ് കാസർകോട് എന്നതും മറക്കുക, ഇത് അതിജീവനത്തിന്റെ മുറവിളിയാണ്. ക്ഷമ നഷ്ടപ്പെട്ട ഒരു ജനതയുടെ ജീവനായുള്ള പരക്കം പാച്ചിലിൽ, നമുക്ക് നമ്മെ നഷ്ടപ്പെടുന്ന നിലയിലേക്കെത്തി നിൽക്കുകയാണ് നാം.

ഇനിയും ഭരണകൂടം പുറം തിരിഞ്ഞു നിന്നാൽ, അത് ഒരു ദുരന്തത്തിന്റെ തുടക്കമായിരിക്കും എന്നോർമ്മിപ്പിക്കുകയാണ്. ഭരണകൂട നിർമിതമായ എൻഡോസൾഫാൻ വിഷ മഴ കൊണ്ട് ഒരു ജന്മം നഷ്ടപ്പെട്ടവരുടെ വരും തലമുറയോട് കാണിക്കേണ്ട പ്രായശ്ചിതമാവട്ടെ കാസർകോട്ടെ എയിംസ്.

Keywords: Kasaragod, Kerala, Article, Health, Hospital, Top-Headlines, Endosulfan, Ambulance, Treatment, AIIMS for Kasargod.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia