city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍­കോ­ടി­ന്റെ മധു­ര ശ­ബ്ദം ഉ­യ­ര­ങ്ങ­ള്‍ കീ­ഴ­ട­ക്കി­യ­പ്പോള്‍

കാസര്‍­കോ­ടി­ന്റെ മധു­ര ശ­ബ്ദം ഉ­യ­ര­ങ്ങ­ള്‍ കീ­ഴ­ട­ക്കി­യ­പ്പോള്‍
പാ­ട്ടി­ന് കൂ­ട്ടാ­യി നൃ­ത്തവും ഹാ­സ്യ­വു­മെല്ലാം ഒ­ത്തു ചേര്‍­ന്ന­തോ­ടെ മ­ഴ­വില്‍ മ­നോ­ര­മ­യി­ലെ ജ­ന­പ്രി­യ മ്യൂ­സി­ക് റി­യാ­ലി­റ്റി ഷോ ആ­യ ഇ­ന്ത്യന്‍ വോ­യി­സി­ന്റെ ഗ്രാന്റ് ഫി­നാ­ലെ­യില്‍ കാസര്‍­കോ­ടി­ന് സ­മ്മാ­നിച്ച­ത് ഒ­രു മധു­ര വി­ജയം. അ­ത്യ­പൂര്‍­വ പ്ര­ക­ട­ന­ങ്ങ­ളി­ലൂ­ടെ പ്രേക്ഷ­ക­ ശ്ര­ദ്ധ നേടി­യ അ­ഞ്ച് ഗാ­യ­കര്‍ അ­ണി­നി­ര­ന്ന ഗ്രാന്റ് ഫി­നാ­ലെ­യില്‍ കാസര്‍­കോ­ടി­ന്റെ മുല്ല­മൊ­ട്ട് സെ­ലിന്‍ ജോ­സ് ജേ­ത്രി­യാ­യി.

ഒ­രു കോ­ടി വി­ല മ­തി­ക്കു­ന്ന വീ­ടും, പ്രി­യ­ദര്‍ശ­ന്റെ ബോ­ളി­വു­ഡ് ചി­ത്ര­ത്തില്‍ പാ­ടാ­നു­ള്ള അ­വ­സ­രവും തി­രു­വി­താം­കൂര്‍ മ­ഹാ­രാ­ജാ­വ് സ­മ്മാ­നി­ക്കു­ന്ന വെ­ള്ളി­ത­ളി­ക­യില്‍ തീര്‍­ത്ത രാ­ജ മു­ദ്രയും സെ­ലിന്‍ ജോ­സി­ന് സ­മ്മാ­ന­മ­ഴ­യാ­യി പെ­യ്­തി­റങ്ങി. സെ­ലി­ന്റെ വി­ജ­യ­ത്തോ­ടെ
കാസര്‍­കോ­ട്ടെ ക­ലാ­സ്‌­നേ­ഹി­ക­ളു­ടെ സ്വ­പ്‌­ന­മാണ് സാ­ക്ഷാ­ത്­ക്ക­രി­ച്ചത്. റി­യാ­ലിറ്റി­ഷോ­ക­ളില്‍ വി­രി­യാ­ത്ത കാസര്‍­കോ­ടി­ന്റെ മുല്ല­മൊ­ട്ട് സെ­ലി­നിലൂ­ടെ വി­ടര്‍­ന്ന­ത് അ­ക്ഷ­രാര്‍­ത്ഥ­ത്തില്‍ കാസര്‍­കോ­ട് ജ­ന­ത­യ്­ക്ക് അം­ഗീ­കാ­ര­വും, അ­തി­ലുപ­രി അ­ല­ങ്കാ­ര­വു­മാ­യി മാറി. എ­തി­രാ­ളിക­ളെ പോ­ലും അ­മ്പ­രി­പ്പി­ക്കു­ന്ന മാ­സ്­മരി­ക പ്ര­ക­ട­ന­മാ­യി­രു­ന്നു ഗ്രാന്റ് ഫി­നാ­ലെ­യില്‍ സെ­ലിന്‍ കാ­ഴ്­ച്ച­വെ­ച്ച­ത്. വി­ധി­കര്‍­ത്താ­ക്കള്‍­ക്ക് വി­മര്‍­ശി­ക്കാന്‍ ഒ­രു തെല്ലും അ­വസ­രം നല്‍­കാന്‍ വഴി­യൊ­രു­ക്കാ­തെ­യാ­യി­രു­ന്നു സെ­ലി­ന്റെ മു­ന്നേ­റ്റം.

കാസര്‍­കോ­ടി­ന്റെ മധു­ര ശ­ബ്ദം ഉ­യ­ര­ങ്ങ­ള്‍ കീ­ഴ­ട­ക്കി­യ­പ്പോള്‍
സെ­ലി­ന്റെ വിജ­യം വലി­യ ഒ­രു ആ­ഘോ­ഷ­മാക്കാ­നൊ­രു­ങ്ങു­ക­യാ­ണ് ക­ലാ­സ്‌­നേ­ഹി­കള്‍. സ­മ്മാ­ന­ത്തി­ലുപ­രി ത­ന്റെ നാ­ടി­ന്റെയും വീ­ട്ടു­കാ­രു­ടെയും അ­ഭി­മാ­നം വാ­നോ­ളം ഉ­യര്‍­ത്തി­യാണ് സെ­ലി­ന്റെ വി­ജയ ഭേരി മുഴക്കിയത്. നാ­ട്ടു­കാ­രു­ടെ അ­ക­മൊ­ഴി­ഞ്ഞ പ്രോത്സാഹ­നം സെ­ലി­നെ ഗ്രാന്റ് ഫി­നാ­ലെ­യില്‍ പാ­ടാന്‍ അ­വസ­ര­മൊ­രുക്കി. റി­യാ­ലിറ്റി­ഷോ­ക­ളില്‍ കാസര്‍­കോ­ട്ടു­കാര്‍ക്കും വിജ­യം കൊ­യ്യാ­നാ­കു­മെ­ന്ന് തെ­ളി­യി­ച്ച സെ­ലിന്‍ ജോ­സ് ഗ്രാന്റ് ഫി­നാ­ലെ­യില്‍ ആ­ദ്യ റൗ­ണ്ടില്‍ തി­മിര്‍­ത്താ­ടി­യ­ത് 'താ­നെ തി­രിഞ്ഞും മ­റി­ഞ്ഞും...'എ­ന്ന ഗാ­ന­മാണ്.

പി­ന്നീ­ട് അ­ങ്ങോ­ട്ട് ആ­ത്മ­വീ­ര്യ­ത്തി­ന്റെ­യും, പോ­രാ­ട്ട­ത്തി­ന്റെയും ഒ­രു ജ­ന­ത­യു­ടെ പ്രാര്‍ത്ഥനയുമാണ്‌ സെ­ലി­ന്റെ ശ­ബ്ദ­ത്തി­ന് വീര്യം പ­കര്‍­ന്നത്. ര­ണ്ടാം റൗ­ണ്ടിലെ സെ­മീ­ക്ലാ­സി­ക്ക­ലില്‍ 'സ്വ­ര­ങ്ങള്‍ പാ­ദ­സ്വ­ര­ങ്ങള്‍...' എ­ന്ന ഗാ­ന­വും. അ­വ­സാന­ത്തെ ഫാ­സ്റ്റ് റൗ­ണ്ടില്‍ 'തു­ള്ളു­വതോ ഇ­ള­മൈ...' എ­ന്ന ത­മി­ഴ് ഗാ­നവും പാ­ടി സെ­ലിന്‍ ഒന്നാം സ്ഥാ­നം കൈ­പി­ടി­യില്‍ ഒ­തു­ക്കു­ക­യാ­യി­രു­ന്നു.

കാസര്‍­കോ­ട് മൊ­ഗ്രാല്‍ പു­ത്തൂര്‍ മുല്ലൂര്‍ വീ­ട്ടില്‍ തോ­ട്ടവി­ള ഗ­വേ­ഷ­ണ കേ­ന്ദ്ര­ത്തി­ലെ റിട്ട. ഓ­ഫീ­സറായ ജോ­സ­ഫി­ന്റെ­യും, അ­ധ്യാ­പി­ക സാ­റ­മ്മ­യു­ടെ­യും മകളാണ് സെലിന്‍. ഇവരുടെയും ഭര്‍­ത്താ­വ് ഷോ­ബി സെ­ബാ­സ്­റ്റിയ­ന്റെ­യും, ര­ണ്ട­ര വ­യ­സു­കാ­രി മ­ക­ള്‍ ദി­യ­യു­ടെയും ആ­ഹ്ലാ­ദ­ത്തി­ല്‍  നാ­ട്ടു­കാര്‍ മുഴുവന്‍ പങ്കാളികളായി.

കാസര്‍­കോ­ടി­ന്റെ മധു­ര ശ­ബ്ദം ഉ­യ­ര­ങ്ങ­ള്‍ കീ­ഴ­ട­ക്കി­യ­പ്പോള്‍സംഗീത ലോക­ത്തെ ത­ന്റെ ഗു­രു­ക്കളാ­യ വെ­ള്ളി­ക്കോ­ത്ത് വി­ഷ്­ണു­ഭ­ട്ടി­ന്റെ­യും, ഉഷാ ഈശ്വ­ര ഭ­ട്ടി­നെയും കു­റി­ച്ച് പ­റ­യു­മ്പോള്‍ സെ­ലിന്‍ കൂ­ടു­തല്‍ സ­ന്തോ­ഷ­വ­തി­യാ­യി­രുന്നു. ചൗ­ക്കി­യി­ലെ സ­ന്ദേ­ശം ബാ­ല­ജ­ന­സ­ഖ്യ­ത്തി­ലൂ­ടെ ത­ന്റെ കു­ട്ടി­കാ­ലം വ­ളര്‍­ത്തി­യെ­ടു­ത്ത സെ­ലിന്‍ കേ­ര­ളോ­ത്സ­വ­ങ്ങ­ളിലും ഗാ­ന മ­ത്സ­ര­ങ്ങ­ളിലും ത­ന്റെ സാ­ന്നിദ്ധ്യം വി­ളി­ച്ച­റി­യിച്ചു. പ്ര­ശസ്­തി­കള്‍ സെ­ലി­നെ തേ­ടി­വന്നു. നി­രവ­ധി വേ­ദി­ക­ളില്‍ സെ­ലിന്‍ പ്രേ­ക്ഷ­ക­രു­ടെ കാ­തോര്‍­പ്പിച്ചു. സ്­കൂള്‍ ത­ല­ത്തില്‍ മി­ക്ക­പ്പോഴും ഒന്നാം സ്ഥാ­നം സ്വ­ന്ത­മാക്കി. പഠ­നം കേ­ന്ദ്രീ­യ വി­ദ്യാ­ല­യ­ത്തി­ലാ­യി­രു­ന്ന­തി­നാല്‍ സംസ്ഥാ­ന യുവ­ജ­നോ­ത്സ­വ­ങ്ങ­ളില്‍ മാ­റ്റു­ര­യ്­ക്കാന്‍ സെ­ലി­ന് ഭാഗ്യം ല­ഭി­ച്ചില്ല.

നീ­ലേ­ശ്വര­ത്ത് ന­ട­ന്ന ഉ­ത്ത­ര മ­ല­ബാര്‍ സംഗീ­ത മ­ത്സ­ര­ത്തില്‍ പി. ജ­യ­ച­ന്ദ്രന്‍ ത­ന്നെ മി­ക­ച്ച ഗാ­യി­ക­യാ­യി തി­ര­ഞ്ഞെ­ടു­ത്ത­താ­യി­രു­ന്നു സെ­ലിന്റെ ജി­വി­ത­ത്തി­ലെ മ­റ്റൊ­രു വി­ജയം. ക­വി പി.എ­സ്.ഹ­മീ­ദാ­ണ് സെ­ലി­നെ ഇ­ന്ത്യന്‍ വോ­യി­സില്‍ പാ­ടാന്‍ അ­വസരം ഒ­രു­ക്കി­യ­ത്. 2005ല്‍ അ­ദ്ദേ­ഹ­ം ത­ന്നെ നിര്‍­മി­ച്ച 'ഇ­മാംഹു­സൈന്‍ എ­ന്ന ആല്‍­ബ­മാ­ണ് സെ­ലി­ന്റെ സംഗീ­ത യു­ദ്ധ­ത്തി­ന് തുട­ക്കം കു­റി­ച്ചത്. സെ­ലി­ന്റെ വി­ജ­യ­ത്തില്‍ പി.എ­സ് ഹ­മീദും ആഹ്ലാദഭരിതനായി. വരും കാ­ല­ങ്ങ­ളില്‍ സെ­ലിന്‍ കൂ­ടു­തല്‍ പ്ര­ശ­സ്­തി­കള്‍­ക്ക് അര്‍­ഹ­യാ­കു­മെ­ന്ന് അ­ദ്ദേ­ഹം ആ­ശം­സ­ക­ളര്‍­പ്പിച്ചു.

-സെമീര്‍ ഉദുമ
 
Keywords: Selin Jose, Manorama Indian Voice, Realityshow, Winner, Article

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia