ഓര്‍മയില്‍ ഒരു അവധിക്കാലം
Mar 30, 2016, 10:30 IST
എന്‍ കെ എം ബെളിഞ്ച
(www.kasargodvartha.com 30/03/2016) വീണ്ടും ഒരു വേനല്‍ക്കാലം വന്നിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ ചൂട് മാറിയതിന്റെ കുളിരും വേനലവധി എത്തിയതിന്റെ വസന്തവുമാണിപ്പോള്‍. സൂര്യ താപം കൊണ്ട് പതച്ചു പൊള്ളുന്ന മണ്ണും വിണ്ണും. വീണ്ടും ഒരവധിക്കാലം നമ്മെ തേടിയെത്തുമ്പോള്‍ ഭൂത കാലത്തെ ആയിരമായിരമോര്‍മകള്‍ മനസിന് ആനന്ദം പകരുന്നു. പലപ്പോഴും വീട്ടില്‍ കുട്ടിക്കാലത്തെ വികൃതികള്‍ പറഞ്ഞ് ചിരിക്കും. പാതിരാവോളം ഈ അനുഭവ കഥകള്‍ നീളും. വീട്ടില്‍ ചിരിയുടെ മാലപടക്കത്തിന് തിരികൊളുത്തിയാല്‍ പെരുന്നാള്‍ പ്രതീതിയാണ് എല്ലാവരിലും... അത്രയ്ക്കും രസാവഹമായ അനുഭവങ്ങളായിരുന്നു കുട്ടിക്കാലം സമ്മാനിച്ചത്.
ബെളിഞ്ചയിലെ നടുക്കുന്നിലെ പഴയ ഓട് മേഞ്ഞ വീട്ടിലാണ് ഇപ്പോഴും താമസം. അന്ന് ദഡ്മൂലയും തുമ്പ്രച്ചാലുമാണ് അയല്‍വാസികളായി ഉണ്ടായിരുന്നത്. ലത്വീഫും സുഹ്‌റയും ഖദീജയുമാണ് കളിക്കൂട്ടുകാര്‍. ഖദീജ കൊച്ചനുജത്തി. കഞ്ചു എന്നാണ് വിളിക്കാറ്. വാല് പോലെ എന്നും അവള്‍ കൂടെയുണ്ടാകും. ഇടക്കിടെ എന്തെങ്കിലും വികൃതി കാട്ടും. മൂക്കില്‍ ഇല ചുരുട്ടി കയറ്റും. ചിലപ്പോള്‍ കല്ലും. പിന്നെ ഒരാഴ്ചയ്ക്ക് അവള്‍ കൂടെ വരില്ല. ആശുപത്രിയില്‍ പോയി മൂക്ക് ക്ലീന്‍ ചെയ്ത് വിശ്രമിക്കും. പാവം എല്ലാം അവള്‍ സഹിക്കും. എനിക്ക് വീട്ടുകാരില്‍ നിന്നും കിട്ടുന്ന അടി സഹിച്ചാല്‍ മതി. ചിലപ്പോള്‍ ഉപ്പ പന്ത് പോലെ ചുരുട്ടിയെറിയും. ഉപ്പ പെരുമാറിയാല്‍ പ്രശ്‌നം തന്നെയാണ്. അടിയുടെ ചൂടില്‍ പലപ്പോഴും മൂത്രമൊഴിക്കുന്നത് അറിയില്ല.
രാത്രിയായാല്‍ വീട്ടിലിരുന്ന് ഖുര്‍ആന്‍ ഓതണം. ഓതിയില്ലെങ്കില്‍ ഉമ്മയുടെ ഉത്തരവ് വരും. ഓന്‍ വന്നോട്ടെ അപ്പൊപറയാം, ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് അമാനിയെയാണ് ഓന്‍ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് അദ്ദേഹം പഠിക്കുന്ന കാലം. വീട്ടില്‍ എത്തിയാല്‍ ഹീറോയാണ്. വ്യാഴാഴ്ചയാണ് കൂടുതലും വീട്ടില്‍ വരാറ്. വന്നാല്‍ പുലിയിറങ്ങിയ മട്ട്. മഗ്‌രിബ് കഴിഞ്ഞതുമുതല്‍ ഓതാന്‍ തുടങ്ങും. രണ്ട് മൂന്ന് മണിക്കൂര്‍ വരെ നീളും. ഓതി ക്ഷീണിക്കും. അദ്ദേഹത്തിന്റെ സമ്മതമില്ലാതെ എണീക്കാനും പറ്റില്ല. എല്ലാം കൂടി ഒരു കുട്ടിച്ചൊറ..
പലതരം കളികള്‍... ചുബഌ, ഗോട്ടി, ക്രിക്കറ്റ്, ഗോരി, കബഡി, ഒളിച്ചു കളി, കഞ്ഞിയും കറിയും, ഉരുട്ടി കളി, സ്‌കൂളും മദ്‌റസും, ടീച്ചറും കുട്ടികളും, വണ്ടി ഇങ്ങനെ നീളുന്നു പേരുകള്‍... രാത്രിയായാല്‍ കള്ളനും പോലീസും. തുമ്പ്രച്ചാലിലെ മുറ്റമാണ് കളിത്താവളം. പാലഗത്ത് നിന്നും പുളിന്റടിയില്‍ നിന്നും അവിടെയെത്തും. ക്രിക്കറ്റ് കളിയില്‍ പന്ത് കാണാതായാല്‍ കാടിളകിമറിച്ച് പരതാന്‍ തുടങ്ങും. വേഗത്തില്‍ കിട്ടാന്‍ പാക്‌നാര്‍ച്ചാന്റെ പേരില്‍ അഞ്ച് കല്ലെറിയാന്‍ നേര്‍ച്ചയാക്കും. പാക്‌നാര്‍ച്ച ആരാണെന്നോ നേര്‍ച്ചയുടെ രഹസ്യമെന്തെന്നോ ഇതുവരെ അറിയില്ല. കിട്ടിയാല്‍ പിന്നെ നേര്‍ച്ച മറക്കും. വീണ്ടും പന്ത് കാണാതായാല്‍ എല്ലാം ഒരുമിച്ചെറിയും. കിട്ടിയില്ലെങ്കില്‍ പാക്‌നാര്‍ച്ചാന്റെ കഷ്ടക്കാലം. ശകാരം തന്നെയായിരിക്കും...!
തുമ്പ്രച്ചാലിലെ മുറ്റവും പരിസരവും ഇന്നുണ്ടെങ്കിലും കളിച്ച് വളര്‍ന്ന ആകൊച്ചു കുടില്‍ മണ്ണായിമറഞ്ഞു. സൗറുന്റെയും ലെത്തൂന്റെയും വീടാണത്. ഉച്ചക്കഞ്ഞിയും കറിയും അവിടെത്തന്നെ. ചിലപ്പോള്‍ പ്രാതല്‍ മുതല്‍ ഡിന്നര്‍ വരെ അവിടെയായിരിക്കും. ഭേദമില്ലാതെ ആച്ചിഞ്ഞ തിന്നാന്‍ തരും. വയറ് നിറയെ ഉണ്ണാന്‍ കഴിഞ്ഞാല്‍ സന്തോഷം. മാറി മാറി വരുന്ന കളിക്കിടയില്‍ ക്ഷീണം വന്നാല്‍ തോട്ടത്തിലെ പുളിയും പേരയും കരിമ്പും തിന്ന് പള്ള നിറക്കും... കളിയും ചിരിയും നേരം കളഞ്ഞ ആ പകലുകളില്‍ തണലേകിയ മരങ്ങളൊന്നും ഇന്നില്ല. എല്ലാം വീടുകള്‍ക്ക് വഴിമാറി.
വീട്ടുകാര്‍ അറിയാതെ കശുവണ്ടി പെറുക്കി കടയില്‍ കൊടുത്ത് മിഠായി വാങ്ങുന്നതും കര്‍ക്കടഗോളി അമ്പാച്ചാന്റെ പീടിയതേടിപ്പോയതുമെല്ലാം ഓര്‍മയുടെ ഏടുകളില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കിടയിലെ കൂട്ടുകെട്ടില്‍ മായാത്ത അനുഭവമാണ് പൊസോളിഗെയില്‍ തീയിട്ട രംഗം. കളിയും ചിരിയും സ്‌നേഹം തീര്‍ത്തപ്പോള്‍ ബാല്യകാല വികൃതികള്‍ നാടുവെറുപ്പിച്ചെന്ന് പറയാം. എവിടെന്നോ വീണുകിട്ടിയ തീപ്പെട്ടി കൊണ്ട് തീ വെച്ച് കളിച്ചതായിരുന്നു. നിര്‍ഭാഗ്യ വശാല്‍ പൊസോളിഗെയില്‍ കളികാര്യമായി. റോഡിന്റെ ഒരുവശത്ത് നിറയെ മുളിപുല്ലുകള്‍. തീപെട്ടി കൊണ്ട് ഒന്നുരസിയതേയുള്ളൂ. നിമിഷാര്‍ദം കൊണ്ട് തീ പടര്‍ന്നു. അറിയാത്ത മട്ടില്‍ ഞങ്ങള്‍ വീട്ടിലേക്കോടി. നാട്ടുകാര്‍ ഓടിവന്ന് തീയണച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ഏതെങ്കിലും ജയിലില്‍ ഞാനും ഉണ്ടായേനെ... തമ്പുരാന്റെ കടാക്ഷം അതല്ലെ എല്ലാം. വീട്ടിലെത്തിയപ്പോഴാണ് കള്ളിപൊളിഞ്ഞതറിയുന്നത്. ജോലിക്ക് പോയ ജ്യേഷ്ഠ സഹോദരനോട് ആരോ പറഞ്ഞു പരത്തി. പിന്നെ അടിയോടടി. പൊന്നുമ്മ രക്ഷിച്ചില്ലെങ്കില്‍ ഏതോ മണ്ണറക്ക് മുകളിലെ മീസാന്‍ കല്ല് ഈ കഥ പറഞ്ഞുതരുമായിരുന്നു...
മീന്‍ പിടിക്കാനും നീന്തികുളിക്കാനും അടയ്ക്ക പെറുക്കി ഉണക്കി വിക്കാനുമൊന്നും കഞ്ചും ലത്തും സൗറും ഉണ്ടാവില്ല. അതിന് പടിഞ്ഞാറിലെ പിള്ളേരാണ് മിടുക്കന്മാര്‍. ഗുണ്ടിളം മഷ്ഹൂദും സാദിഖും സിദ്ദീഖും അദ്രാനുമെല്ലാം വീരശൂരന്മാരാണ്. തോടില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ തുണിവിരിച്ച് മീന്‍ പിടിച്ചിരുന്ന ആ നട്ടുച്ച നേരം സൂര്യന്‍ പോലും മറന്നിരിക്കില്ല. കഞ്ഞിക്ക് സമയമായാല്‍ എവിടെങ്കിലും കയറും. അധികവും ഗുണ്ടിളയിലെ അന്തുഞ്ഞിക്കാന്റെ വീട്ടിലാണ് ഭക്ഷണം. അദ്ദേഹത്തിന്റെ ഭാര്യ മറിയുമ്മ സല്‍ക്കാര പ്രിയയാണ്. നല്ലോണം തിന്നാന്‍ തരും. അപ്പവും ചോറും സുലഭമാണവിടെ. സ്വാദിഷ്ഠമായ പാചകം. തിന്ന് ബാക്കിയുള്ളത് കൈയില്‍ തരും. കഞ്ചൂന്നി കൊടുക്കാന്‍ പറയും. കണ്ണ് തെറ്റിയാല്‍ അതും ഞാന്‍ അകത്താക്കും..
പള്ളിയിലെ ഹൗളില്‍ മീന്‍ നിറക്കാനുള്ള വാശിയായിരുന്നു അപ്പോള്‍. മീന്‍ നീന്തികളിക്കുന്ന ആ ഹൗളും പള്ളിയും കാലയവനികക്കുള്ളില്‍ മറഞ്ഞു. കശുവണ്ടിക്കാട്ടിലെ ജീവിതം ഏറെ ഹരം പകര്‍ന്നു. പ്ലാന്റേഷനില്‍ പോയി അണ്ടിപെറുക്കിയാല്‍ കിലോക്ക് അഞ്ച് രൂപ കിട്ടും. മദ്‌റസാ വിട്ട് ഉച്ചക്ക് ശേഷം അണ്ടി പെറുക്കി സന്ധ്യാ വരെ നീളും. കഷ്ടിച്ച് നാലഞ്ച് കിലോ കിട്ടും. മദ്‌റസാ അവധിയില്‍ രാവിലെ തൊട്ട് പെറുക്കാന്‍ പോകും. ഉമ്മയുടെ തറവാട് പ്ലാന്റേഷന്റെ സമീപത്താണ്. ഉച്ചക്കഞ്ഞി തയ്യാറാക്കി വല്യുമ്മ കാത്തു നില്‍ക്കും. അമ്മോന്റെ മോന്‍ സുബൈറാണ് കശുവണ്ടിക്കാട്ടിലെ കൂട്ടുകാരന്‍. ജുബ്ബിയെന്നാണ് അവന്റെ ഓമനപ്പേര്. ജുബ്ബിയുടെ കൂടെ കഞ്ഞിക്ക് എന്നെ കണ്ടില്ലെങ്കില്‍ വല്യുമ്മ ഇറങ്ങിവരും. കൈയ്യും പിടിച്ച് കൂട്ടിക്കൊണ്ടുപോകും. പള്ള നിറയെ കഞ്ഞി കുടിച്ച് പാട്ടും പാടി അണ്ടി പെറുക്കാനിറങ്ങിയാല്‍ സന്ധ്യാനേരം തിരിച്ചെത്തും.
മാവിനക്കട്ടയില്‍ വിശ്രമിക്കാന്‍ കയറും. ബ്രിട്ടീഷ് ഭരണകാലത്തോ അതിന് മുമ്പോ ജന താമസമുണ്ടായിരുന്ന പുരാതന ഗുഹയും ചുറ്റുമുള്ള അടയാളങ്ങളും നോക്കി കഥ പറഞ്ഞിരിക്കും. ഇന്നും ഈ അടയാളങ്ങള്‍ കാണാം. മേസ്തിരിയും സംഘവും ബത്തേരി വരെ പോയി തിരിച്ച് വരുമ്പോഴാണ് മടിയന്മാര്‍ മല ചുമന്നതിന്റെ നേരറിയുന്നത്.
വൈകിട്ട് വീട്ടില്‍ തിരിച്ചെത്തി തൊട്ടടുത്ത കുളത്തില്‍ കുളിക്കാനിറങ്ങും. പിന്നെ ഒരുപാട് സമയം മത്സ്യങ്ങള്‍ക്കൊപ്പം നീന്തികളിക്കും. നീര്‍ക്കോലിയെ കണ്ടാല്‍ കരയില്‍കയറി കല്ലെറിയും. ചിലപ്പോള്‍ അതിനെ ഖബറടക്കും. പലപ്പോഴും മഷൂദിന്റെ ഉപ്പയില്‍ നിന്നും അടികിട്ടിയാണ് കരകയറാറ്. മദ്‌റസയില്‍ എത്തിയാല്‍ മൂസ മുക്രിക്കാന്റെ നുച്ചി വടി, വീട്ടിലാണെങ്കില്‍ ഉമ്മയുടെ കൈപള്ള. അടിയും ഇടിയും കൊണ്ട് ശരീരം മിനുക്കി വേനലവധി കഴിഞ്ഞ് സ്‌കൂളിലെത്തുമ്പോഴേക്കും നിര്‍ബന്ധ അടികള്‍ താങ്ങാനാവാതെ ക്ഷീണിതനാകും. അങ്ങനെയാണ് ക്ലാസ് കട്ടാക്കി കാട് കയറേണ്ടി വരുന്നത്.
Keywords : Article, Remembrance, Child, School, NKM Malhari Belinja, Memories of a vacation.