എലിപ്പനി മരണം അറിയാതെ ആരോഗ്യവകുപ്പ്
Sep 25, 2011, 12:52 IST
കാസര്‍കോട് ജില്ലയില്‍ പകര്‍ച്ചവ്യാധികളും എലിപ്പനിയും ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിക്കുമ്പോഴും ആരോഗ്യവകുപ്പ് മരണത്തിന്റെ കണക്കറിയാതെ ഇരുട്ടില്‍ തപ്പുകയാണ്.
കര്‍ക്കിടക മഴയും ചിങ്ങമഴയും കനത്തപ്പോള്‍ പനിപിടിച്ച് വിറച്ച് മരിച്ചവര്‍ എത്രയാണെന്ന് ഔദ്യോഗിക കണക്കില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സയില്‍ കഴിയുന്ന രോഗികളുടെ കണക്കൊഴിച്ചാല്‍ സ്വകാര്യ ആശുപത്രികളിലും ചികിത്സ കിട്ടാതെ വീടുകളിലും മരിച്ചവര്‍ ഒരുപാട് പേരുണ്ട്. മരിച്ചവരില്‍ അധിക പേരും കൃഷിപ്പണി, നാടന്‍പണി എന്നിവ ചെയ്ത് ഉപജീവനം നടത്തുന്നവരാണ്. ഇവരാരും ആശുപത്രികളില്‍ പോകാന്‍ തയ്യാറാകാറില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താത്തതും, ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാക്കാത്തതുമാണ് മരണസംഖ്യ കൂടാന്‍ കാരണമായിട്ടുള്ളത്.
കഴിഞ്ഞ ദിവസം നിര്‍മാണതൊഴിലാളിയും പൂരക്കളി കലാകാരനുമായ അജാനൂര്‍ കൂലോത്ത് വളപ്പിലെ രാജേഷ്(28) എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. രാജേഷിന്റെ മരണദുഖം തീരും മുമ്പാണ് ജില്ലയില്‍ എലിപ്പനി ബാധിച്ച് അടുക്കത്ത് ബയല്‍ എ.യു.പി സ്‌കൂളിലെ അധ്യാപകനും, പത്തനംതിട്ട സ്വദേശിയുമായ കെ. എം ജയിംസിന്റെ (39) മരണം. തുടര്‍ന്ന് പനി ബാധിച്ച് കഴിഞ്ഞ ദിവസം കരുവാച്ചേരി കണിയാംവയലിലെ കെ. മധുവും(38) മരിച്ചിരുന്നു. പാണത്തൂര്‍ ബാപ്പുകയത്തെ മാധവന്‍(52), പുല്ലൂര്‍ തടയത്തിലെ സ്വകാര്യ ബസ് ഡ്രൈവര്‍ നാരായണന്‍(42) എന്നിവരും എലിപ്പനി ബാധിച്ചാണ് മരിച്ചത്. രണ്ടാഴ്ച്ചയ്ക്കുള്ളില്‍ മൂന്നു യുവാക്കളുടെയും രണ്ട് മധ്യവയസ്‌കരുടേയും മരണം എലിപ്പനി ബാധിച്ചിട്ടായിരുന്നുവെന്ന് അറിഞ്ഞിട്ടുകൂടി ജില്ലാ ആരോഗ്യ വിഭാഗം ഇതിനെതിരെ ജാഗ്രത പാലിച്ചില്ലെന്ന് പരക്കെ ആക്ഷേപമുണ്ട്.

എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, കോളറ എന്നിവബാധിച്ചാണ് മിക്കപേരും മരണപ്പെടുന്നത്. കോഴിക്കോട് ജില്ലയില്‍ കോളറബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം ജില്ലകളിലാണ് മഞ്ഞപ്പിത്തം കൂടുതല്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്. മഞ്ഞപ്പിത്തം വ്യാപകമായതിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ തട്ടുകടകള്‍ ആരോഗ്യവകുപ്പ് അധികൃതര്‍ അടപ്പിച്ചിരുന്നു. സര്‍ക്കാരിന്റെ കണക്കുകളിനുസരിച്ച് സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് ഇതുവരെ 36 ഓളംപേര്‍ മരിച്ചതായാണ് കണക്ക്. അതേസമയം മറ്റു പനിമരണങ്ങളുടെ കണക്കെടുപ്പ് ഇനിയും നടന്നിട്ടില്ല. അവികസിത ജില്ലയായ കാസര്‍കോട്ട് ജോലിചെയ്യുന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരില്‍ പലരും അന്യ ജില്ലക്കാരാണ്. ഇവര്‍ മിക്ക സമയങ്ങളിലും ലീവില്‍ പോകുന്നതിനാല്‍ ആരോഗ്യ ബോധവല്‍ക്കരണ പരിപാടികള്‍ സമയത്ത് നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പനി കണ്ടെത്തുന്നതിന് യഥാര്‍ത്ഥ പരിശോധനാ മാര്‍ഗങ്ങള്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ ഇല്ലാത്തതാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്. അതേസമയം എലിപ്പനിക്കെതിരെ അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡുകളില്‍ അധികൃതര്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സജീവമായി നടത്തിവരുന്നുണ്ട്. പഞ്ചായത്തില്‍ ഒരു എലിപ്പനി മരണവും രണ്ടുപേര്‍ക്ക് എലിപ്പനിയും ബാധിച്ചതായി സ്ഥിരീകരരിച്ചിട്ടുണ്ട്. ഇതിനെതുടര്‍ന്നാണ് പഞ്ചായത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത. ഇതേ പ്രവര്‍ത്തനങ്ങള്‍ എല്ലാ പഞ്ചായത്തുകളിലും തുടരണമെന്ന ആവശ്യം ജനങ്ങളുടെ ഇടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് നിര്‍ദ്ദേശം നല്‍കികഴിഞ്ഞു. എല്ലാ ജില്ലകളിലെയും മെഡിക്കല്‍ ഓഫിസര്‍മാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മന്ത്രി നിര്‍ദ്ദേശിച്ചത്. ഇത് എലിപ്പനിയുടെ അത്യാപത്ത് മുന്നില്‍കണ്ട് തന്നെ. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിഎംഒമാര്‍ക്ക് നല്‍കിയ രണ്ടുലക്ഷം രൂപ വേണ്ട രീതിയില്‍ ചിലവഴിക്കുകയും, ആരോഗ്യ ബോധവത്ക്കരണ പിരിപാടികള്‍ക്ക് ശക്തമായ നേതൃത്വം നല്‍കുകയും ചെയ്താല്‍ എലിപ്പനി മരണം തടയാനാകും.
-ആതിര.എം
-ആതിര.എം
Keywords: Article, rat-fever, Health-Department,Athira.M