ഉത്തരേന്ത്യന്‍ തണുപ്പ് വല്ലാത്തൊരനുഭൂതിയാണ്....
Apr 23, 2014, 09:20 IST
എബി കുട്ടിയാനം
(www.kasargodvartha.com 23.04.2014) ഓരോ യാത്രയും സുഖമുള്ളൊരു അനുഭൂതിയാണ്...കുഞ്ഞുനാള്‍ തൊട്ട് കാണാന്‍ കൊതിച്ച കാഴ്ചകളത്രയും കണ്‍മുന്നില്‍ വന്നുനില്‍ക്കുമ്പോള്‍ അത് പുതിയ അറിവുമാത്രമല്ല പറഞ്ഞറിയിക്കാനാവാത്ത വികാരം കൂടിയാണ്...
ഓരോ യാത്രകഴിഞ്ഞ് മടങ്ങുമ്പോഴും മനസ്സ് പറയും എഴുതരുത്, അക്ഷരങ്ങള്‍ക്കും അപ്പുറമാണ് ആ അഴക്...അത് കൊണ്ട് തന്നെ നിനക്ക് പകര്‍ത്തിമുഴുപ്പിക്കാനാവില്ല...കണ്ടുമാത്രം അറിയേണ്ട ചില കാഴ്ചകളുണ്ട് ലോകത്ത്...അതിന്റെ ഭംഗിയും വിസ്മയവും എത്ര പറഞ്ഞാലും അപൂര്‍ണമായിരിക്കും. അല്ലെങ്കിലും മണാലിയിലെ മഞ്ഞുമലയെക്കുറിച്ചും ഹിമാലന്‍ താഴ്‌വരയെക്കുറിച്ചും വടക്കിന്റെ കുളിരിനെക്കുറിച്ചും ആര്‍ക്കാണ് എഴുതാന്‍ കഴിയുക...
മാധ്യമപ്രവര്‍ത്തകരുടെ നോര്‍ത്ത് ഇന്ത്യന്‍ ടൂര്‍ കഴിഞ്ഞ് മടങ്ങിയെത്തി ദിവസങ്ങള്‍ കഴിഞ്ഞു, എന്നിട്ടും പേന വിശ്രമത്തിലാണ്, എഴുത്തുമുറി പതിവ് മൗനം തുടരുന്നു...മനസ്സിന് പിന്നെയും നെഗറ്റീവ് ആറ്റിറ്റിയൂഡ് തന്നെയാണ്... നീ എന്ത് എഴുതാനാണെന്ന് അത് പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടിരിക്കുന്നു. അപ്പോഴും ഉള്ളിന്റെ ഉള്ളില്‍ നിന്ന് ആരോ വിളിച്ചുപറയുകയാണ് എഴുതട അപൂര്‍ണതയ്ക്കും അതിന്റേതായ സുഖമുണ്ടാകുമല്ലോ...
നവംബറിന്റെ ഒരു നനുത്ത പുലരി...രാജ്യത്തിന്റെ ഇങ്ങേ തലയില്‍ നിന്ന് അങ്ങേ തലയിലേക്ക് ഞങ്ങള്‍ യാത്ര തുടങ്ങുന്നു...പഠനയാത്രയും വിനോദയാത്രയും ആദ്യ അനുഭവമൊന്നുമല്ല, ഇതിനുമുമ്പും ഡല്‍ഹിയും മറ്റു കണ്ടിറ്റുണ്ട്...പക്ഷെ, എല്ലായെപ്പോഴും പുതിയൊരു ലോകം കാണുന്ന കൊച്ചുകുട്ടിയുടെ വികാരമായിരുന്നു മനസ്സിന്...
നാലു മണിക്ക് കെ.എസ്.ആര്‍.ടി.സിയുടെ പ്രത്യേക ബസ് പ്രസ്സ് ക്ലബ്ബിലെത്തി ഞങ്ങളെ പിക്ക് ചെയ്യുന്നു...എറണാക്കുളത്തുനിന്ന് നിസാമുദ്ദീനിലേക്കുള്ള തുരന്തോ എക്‌സ്പ്രസിന് വിരലിലെണ്ണാവുന്ന സ്റ്റോപ്പ് മാത്രമേയുള്ളു...അത് കൊണ്ട് മംഗലാപുരത്തുനിന്നാണ് വണ്ടി കയറിയത്. എസി കമ്പാര്‍ട്ടുമെന്റിലെ സുഖമുള്ള യാത്ര...ഡല്‍ഹി അടക്കമുള്ള ദീര്‍ഘദൂര യാത്രകള്‍ എന്നും മുശിപ്പിന്റേതാണ്...ഇരുന്നും കിടന്നും കുറേ നടന്നും സമയമെണ്ണിയാലും ക്ലോക്കിന്റെ സൂചി പിന്നെയും ഇഴഞ്ഞു നീങ്ങുന്നുണ്ടാവും..പക്ഷെ, ഈ യാത്രയിലൊരിക്കലും ബോറടി വന്നുതൊട്ടതേയില്ല...
യാത്ര പിന്നിട്ട് അല്പം കഴിയുമ്പോഴേക്ക് പ്രഭാത ഭക്ഷണമെത്തി. ബ്രഡ് ഓംലെറ്റും ചായയും...ചായ ഉണ്ടാക്കി കഴിക്കണം, ഫ്‌ളൈറ്റിലെന്നപോലെ പഞ്ചസാരയും ചായപ്പൊടിയുമെല്ലാം പാക്കുകളിലാക്കി തന്നു...ചൂടു ദോശമാത്രം കിട്ടണമെന്നും പ്ലാസ്‌ക്കില്‍ നിന്ന് ചായ ഒഴിച്ചുതരണമെന്നും പറഞ്ഞ് ഉമ്മയോട് വാശിപിടിക്കാറുള്ള രംഗം അറിയാതെ ഓര്‍ത്തു. ഇഷ്ടമല്ലെങ്കിലും ബ്രഡ് ഓംലെറ്റും സോസും കൊതിയോടെ എല്ലാവരും കഴിച്ചു. പിന്നെ ഇടക്കിടെ വിവിധ തരം ഭക്ഷണവുമായി തീവണ്ടിയിലെ സപ്ലൈയര്‍ ജഗന്‍ വന്നുകൊണ്ടിരുന്നു. നമ്മുടെ റസ്‌ക് വര്‍ഗ്ഗത്തില്‍പ്പെട്ട ഒരു തരം സാധനവും സൂപ്പുമാണ് സുലഭം. അതിനിടയില്‍ ദേവദാസ് പാറക്കട്ട കാസര്‍കോട്ടെ ബേക്കറിയില്‍ നിന്ന് വാങ്ങിയ പ്രത്യേക തരം ലഡുവും കടലയും വിതരണം ചെയ്യാന്‍ തുടങ്ങി. നാട്ടിലെ തട്ടുകടയിലിരുന്ന് കഴിക്കുമ്പോലെ ഞങ്ങളതിനെ സുഖമായി തിന്നുകൊണ്ടിരുന്നു.
ഞങ്ങളുടെ മുപ്പതംഗ സംഘത്തില്‍ ഓരോ മുറിയിലും ആറുപേര്‍ വീതമായിരുന്നു. എല്ലാ ഇടവും ആഹ്ലാദ വര്‍ത്തമാനങ്ങളുടെ മാത്രം കേന്ദ്രങ്ങളായി മാറി. മുശിപ്പിക്കുന്ന യാത്രകളില്‍ ഫേസ് ബുക്കിനെയും വാട്‌സ് അപ്പിനെയും കൂട്ടുപിടിച്ച് മറ്റൊരു ലോകത്തെ മറ്റൊരു മനുഷ്യനാവാനാണ് ശ്രമിക്കാറെങ്കിലും ഇവിടെ ലോഗ് ഇന്നിന് പ്രസക്തിയേ ഇല്ലായിരുന്നു. കഥ പറഞ്ഞും കളിച്ച് ചിരിച്ചും രാപ്പകലുകളെ ഞങ്ങള്‍ അവിസ്മരണീയമാക്കി. തൊട്ടപ്പുറത്തെ മുറിയില്‍ ചിലര്‍ ലോകകാര്യങ്ങളുടെ ചര്‍ച്ചയിലായിരുന്നു. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പശ്ചിമേഷ്യന്‍ സംഭവവും തൊട്ട് സച്ചിന്റെ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ വരെ അവര്‍ക്കിടയില്‍ ചര്‍ച്ചകളാകുന്നു...
കൊങ്കണിനെ പിന്നെയും തുരന്ന് ഒരു രാത്രിയെ കീറിമുറിച്ച് ഞങ്ങളുടെ വണ്ടി ഗോവയെ തൊട്ടു. പിന്നെ മഹാരാഷ്ട്രയും മധ്യപ്രദേശും ഗുജറാത്തും യു.പിയും രാജസ്ഥാനും...
വര്‍ഗീസ് കുര്യന്‍ ധവള വിപ്ലവം സൃഷ്ടിച്ച ഗുജറാത്തിലൂടെയുള്ള ഓരോ പാച്ചിലും പച്ചപ്പിന്റെ കൗതുകത്തിലൂടെയുള്ള പാച്ചിലായിരുന്നു. കാലികള്‍ മേയുന്ന പാടങ്ങളും കാലിമേയ്ച്ചുനടക്കുന്ന കര്‍ഷകരും...കരിമ്പും ചോളവും നിറഞ്ഞുനില്‍ക്കുന്നു...വീട് അലങ്കാരത്തിനുള്ളതല്ലെന്ന് അവിടത്തെ കൊച്ചുവീടുകള്‍ പറയാതെ പറയുന്നു. ഗുജാറാത്തിന്റെ വികസനമെന്ന് എടുത്ത് പറയുന്ന നല്ല റോഡുകള്‍ കാണാം...അതിനിടയില്‍ ഗോദ്രയും കണ്ടു....
രാജസ്ഥാനിലെത്തുമ്പോള്‍ അല്‍ഭുതപ്പെടുന്നു. മരുഭൂമിയാണെന്ന് പറയുമ്പോഴും പല ദിക്കിലും കണ്ണിന് കുളിര്‍മയേകുന്ന പച്ചപ്പ് കാണാം...എത്രയോ തരിശുനിലങ്ങള്‍ പക്ഷെ, അവിടയൊക്കെ അവര്‍ വിത്തിറക്കുന്നു...അധ്വാനത്തിന്റെ അവസാനവാക്കാണ് ഉത്തരേന്ത്യ കര്‍ഷകര്‍. ഗോതമ്പും കടുകും കരിമ്പുമെല്ലാം അവിടെ വിളയുന്നു...
ജീപ്പിന്റെ മുകളിലൊക്കെ കയറിയാണ് ഗ്രാമീണര്‍ യാത്ര ചെയ്യുന്നത്. ഋഷിരാജ് സിംഗിനെപോലുള്ള കമ്മിഷണര്‍മാര്‍ ഇവിടെ ഇല്ലെന്ന് തോന്നുന്നു. ഒരു സൈക്കിള്‍ മതി അവര്‍ക്ക് അത് ആഡംബര വാഹനമാണ്. സമ്പാദ്യമത്രയും കൂറ്റന്‍ വീട് നിര്‍മ്മിച്ച് കാറ് വാങ്ങി തീര്‍ക്കുന്ന ശീലമൊന്നും അവര്‍ക്കില്ല...
അകത്തെ ആഹ്ലാദങ്ങളെക്കാള്‍ സുഖമുണ്ട് പുറത്തെ കാഴ്ചകള്‍ക്ക്...അതിനിടെ വാട്‌സ് അപ്പില്‍ അജ്മല്‍ മിര്‍ഷാന്റെ ചോദ്യം, എവിടെയെത്തി നീ...ഡാ, ഞാന്‍ ഭൂമിയിലെ ഏറ്റവും സുന്ദരമായ കാഴ്ചകള്‍ കണ്ടുകൊണ്ട് നീങ്ങുകയാണെന്ന് പറഞ്ഞ് മറുപടി സ്റ്റാറ്റസിട്ട് ലോഗ് ഔട്ട് ചെയ്തു...
നിലങ്ങളൊക്കെ ഉഴുതുമറിക്കുന്നു...ഇതവരുടെ വിത്തിറക്കുന്ന കാലമാണ്...പണിയില്ലാതിരിക്കുമ്പോള്‍ അവര്‍ നമ്മുടെ നാട് തേടിവരും...നമ്മെപ്പോലെ മാന്‍ പവര്‍ അവര്‍ ഒരിക്കലും വേസ്റ്റ് ചെയ്യുന്നില്ല അവര്‍...
മാര്‍ബിളിന്റെ നാട്ടില്‍ അവരുടെ കൊച്ചുമതിലുകള്‍ക്കുപ്പോലും മാര്‍ബിള്‍ അലങ്കാരമുണ്ട്. നമ്മുടെ നാട്ടില്‍ കാട്ടുകല്ല് പെറുക്കിവെക്കുംപോലെ അവര്‍ മതിലിലേക്ക് മാര്‍ബിള്‍ പെറുക്കിവെക്കുന്നു...
000 000 000
കണക്കുകൂട്ടിയപോലെ രാത്രി ഏഴരയോടെ ഞങ്ങള്‍ ഡല്‍ഹിയെ തൊട്ടു. ഹസ്രത്ത് നിസാമുദ്ദീനില്‍ വണ്ടിയിറങ്ങുമ്പോഴേക്കും ഞങ്ങളുടെ ഗൈഡ് കോഴിക്കോട്ടുകാരനായ പ്രദീപേട്ടന്‍ ബസുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. പഠനത്തിന് മാത്രമല്ല ഫോട്ടോയെടുപ്പിന് കൂടിയുള്ള യാത്രയാണെന്ന് വ്യക്തമായ സൂചന നല്‍കി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് തന്നെ പലരും ഫോട്ടോയെടുപ്പ് തുടങ്ങിയിരുന്നു. ഉടനെ തന്നെ അവര്‍ അത് ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
പിന്നെ അവിടെന്ന് ബസില്‍ ഡല്‍ഹി പാരഡൈസ് ഹോട്ടലിലേക്ക്. കുളിച്ചൊരുങ്ങി ഉഷാറാമ്പോഴേക്കും ഭക്ഷണം റെഡി...ഇനി മുതല്‍ കുറേ ദിവസം ഞങ്ങള്‍ക്ക് ഭക്ഷണമൊരുക്കേണ്ട ശ്യാമും കൃഷ്ണയും ആദ്യ ദിനം തന്നെ ഉഗ്രന്‍ വിഭവമൊരുക്കി മതിപ്പിച്ചുകളഞ്ഞു. കിടന്നുറങ്ങാന്‍ പോകുമ്പോള്‍ പ്രദീപേട്ടന്‍ ഓര്‍മ്മിപ്പിച്ചു. അഞ്ചു മണിക്ക് ഉണരണം എങ്കിലേ ഏഴു മണിക്ക് പോവാന്‍ കഴിയു...
എല്ലാവരും പംഗ്ച്വല്‍...എഴു മണിക്ക് തന്നെ ബസിലെത്തി...
ആദ്യം ഇന്ത്യാ ഗേറ്റിലേക്ക് .....പാര്‍ല്ലമെന്റ് മന്ദിരത്തിനടുത്ത് അപ്പോഴും മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. ഇന്ത്യാഗേറ്റിന് മുന്നിലെത്തി ഞങ്ങള്‍ ഞങ്ങളെ പകര്‍ത്തി. ആ ചരിത്ര ഭൂമിയെ തൊട്ടപ്പോള്‍ രാജേഷേട്ടന്റെ രാജ്യ സ്‌നേഹം ഉണര്‍ന്നു. അറിയാതെ കമണ്ടറായ അദ്ദേഹം ഉച്ചത്തില്‍ കമണ്ടിംഗ് നല്‍കി മുന്നില്‍ നടന്നപ്പോള്‍ പിന്നില്‍ അണിനിരന്ന് മറ്റുള്ളവര്‍ ചുവടുവെച്ചു... പാര്‍ല്ലമെന്റു രാഷ്ട്രപതിഭവനും പിന്നിട്ട് ഖുത്തബ് മിനാറിലേക്ക്...
അതൊരു അല്‍ഭുത കാഴ്ചതന്നെയാണ്...ലോകത്തിന്റെ വിവിധ ദിക്കുകളില്‍ നിന്നായി സഞ്ചാരികള്‍ ഒഴുകികൊണ്ടിരിക്കുന്നു...സുന്ദരമായ കാഴ്ചകള്‍ക്കൊപ്പം ആ ചരിത്ര സ്മാരകത്തിന് മുന്നില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ ഓരോരുത്തരും മത്സരിച്ചു. ഉണ്ണിയേട്ടനും ഹാഷിംക്കയും ഷാഫിച്ചയും ഉമേശും ബൈജുവേട്ടനും അനീഷേട്ടനുമെല്ലാം വിവിധ ആംഗിളുകളിള്‍ പോസ് ചെയ്യുമ്പോള്‍ ഞങ്ങളുടെ ക്യാമറാന്മാരായ അച്ചുവിനും അജയേട്ടനും തിരക്കോട് തിരക്കായിരുന്നു. ഭയങ്കരത്തിലൊരു മീശവെച്ച പട്ടാളക്കാരനെക്കണ്ടപ്പോള്‍ എന്തോ ഒരു കൗതുകം. ഒരു ഫോട്ടോ എടത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ തോക്ക് പിടിച്ച അയാള്‍ അരികില്‍ ചേര്‍ത്ത് നിര്‍ത്തി. ഖുത്തുബ് മിനാറിന്റെ ഓരോ ശില്പഭംഗിയും വശ്യമനോഹരം തന്നെ...
അവിടെ നിന്ന് ചെങ്കോട്ടയിലേക്കാണ്...അപൂര്‍വ്വ ഇനം ചുവന്നകല്ലുകള്‍കൊണ്ട് കെട്ടിപ്പൊക്കിയ മനോഹരമായ നിര്‍മ്മിതി.മുഗള്‍ ഭരണത്തിന്റെ കലാവൈഭവവും കാഴ്ചപാടും അത് വിളിച്ചുപറയുന്നുണ്ട്.
രാജ്യത്തിന്റെ സ്വതന്ത്രദിനപരേഡ് നടക്കുന്ന ചെങ്കോട്ട...കേട്ടകഥകളില്‍ കാണാന്‍ കൊതിച്ച കാഴ്ച...പണ്ട് ആറാം ക്ലാസില്‍ വെച്ച് ദാമോദരന്‍ മാഷിന്റെ സോഷ്യല്‍ സയന്‍സിലും പി.ജി യില്‍ രാജേന്ദ്രന്‍ സാറിന്റെ ഇന്ത്യന്‍ ഹിസ്റ്ററിയിലും കോരിതരിപ്പോടെ കേട്ടിരുന്ന ചെങ്കോട്ട...കോട്ടയുടെ പ്രവേശന കവാടത്തിനുമുകളിലാണ് സ്വതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്നത്.
ബസില്‍ നിന്നിറങ്ങിയ ഉടന്‍ തന്നെ ചെങ്കോട്ടയുടെ വര്‍ണ വിസ്മയം.....അത് വല്ലാതെ മതിപ്പിച്ചു...ഓരോരുത്തരുടെ ക്യാമറയും മിന്നിക്കൊണ്ടിരുന്നു...വ്യത്യസ്തമായ ആംഗിളുകളില്‍ ഞങ്ങള്‍ പരസ്പരം പോസ് ചെയ്തു. പ്രഭാതത്തിലെ ഇളം വെയിലും അവിടത്തെ ബാക്ക് ഗ്രൗണ്ട് പശ്ചാതലവും ഫോട്ടോയെ കൂടുതല്‍ അഴകുള്ളതാക്കികൊണ്ടിരുന്നു... ചെങ്കോട്ടയുടെ ഉള്ളിലെത്തണമെങ്കില്‍ നിരവധി ദേഹപരിശോധനകള്‍ക്ക് വിധേയമാകണം....പാട്ടാളക്കാര്‍ തുറിച്ച കണ്ണുകളോടെ നില്‍ക്കുന്നു...വളയും മാലയും വില്‍ക്കുന്ന ചന്തയാണ് ആദ്യം സ്വാഗതം ചെയ്യുന്നത്. പിന്നെ ചരിത്ര മ്യൂസിയത്തിലേക്ക്...
പോരാട്ടങ്ങളുടെ കഥ പറയുകയാണ് മ്യൂസിയം...വടിയും കുന്തവും തൊട്ട് പീരങ്കിവരെയുള്ള ഓരോ പടക്കോപ്പുകളും നിറഞ്ഞുനില്‍ക്കുന്നു...പാനിപത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയുടെ വന്‍ പടയെ അക്ബറിന്റെ ചെറുസൈന്യം തോല്‍പ്പിച്ചതിന്റെ നേര്‍ചിത്രങ്ങള്‍ അതിനകത്തുണ്ട്. പഴയ ഫോണുകളും യൂണിഫോമുകളും...എല്ലാം നിറഞ്ഞുനില്‍ക്കുന്നു...സദാ സമയവും സന്ദര്‍ശകരുടെ തിരക്കുതന്നെ...
കോട്ടകൊത്തളങ്ങളും പഴമയുടെ പെരുമയുമെല്ലാം വല്ലാത്ത ആകര്‍ഷണീയത പകരുന്നു...മ്യൂസിയത്തിനടുത്ത് തന്നെയാണ് മുംതാസ് മഹല്‍, അപൂര്‍വ്വങ്ങളായ ഹദീസ് ഗ്രന്ഥങ്ങള്‍ അവിടെ കാണാം...
ചെങ്കോട്ടയില്‍ നിന്ന് എത്ര പടമെടുത്താലും മതിവരുന്നില്ല...ഹാഷിംക്കയും ഉണ്ണിയേട്ടനുമെല്ലാം പുതിയ ആംഗിളുകള്‍ക്കുവേണ്ടി പരക്കം പായുന്നു...അതിനിടയിലാണ് പട്ടാളക്കാരന്റെ ടെന്റിനരികില്‍പോയി ഒരു ഫോട്ടോ എടുത്താല്‍ കൊള്ളാമെന്ന മോഹം ഉദിച്ചത്. കമ്പിവേലിയും ചാക്കുകെട്ടും കൊണ്ട് ഭദ്രമാക്കിയ ടെന്റില്‍ ഇപ്പോള്‍ പൊട്ടിക്കുമെന്ന രീതിയില്‍ തോക്ക് റെഡിയാക്കി വെച്ചിരിക്കുന്നു. ഫേസ് ബുക്കിലിട്ട് വിലസാന്‍ ഒരു ഫോട്ടോ എന്ന കൊതിയോടെ മെല്ലെ അതിനകത്തേക്ക് എത്തിനോക്കിയപ്പോള്‍ ഭടന്മാര്‍ ഉണര്‍ന്നു. എല്ലാവരും എഴുന്നേറ്റു നിന്നു...എന്തിനോ ഉള്ള പുറപ്പാടെന്നപോലെ...ഉടന്‍ തിരിച്ചു നടന്നു...പക്ഷെ, അവിടം വിട്ട് പോരും വരെ ഒരു പട്ടാളക്കാരന്‍ സദാ നിരീക്ഷിച്ചുകൊണ്ടേയിരുന്നു...രാജ്യത്തെ കാക്കാന്‍ വേണ്ടി സൈന്യം കാണിക്കുന്ന ജാഗ്രതയ്ക്കുമുന്നില്‍ മനസ്സുകൊണ്ട് ഒരു സല്യൂട്ട് നല്‍കി...
ചെങ്കോട്ടയോട് വിടപറയാന്‍ മനസ്സ് അനുവദിച്ചതേയില്ല...പക്ഷെ അപ്പോഴേക്കും പ്രദീപേട്ടന്‍ വീണ്ടും ഓര്‍മ്മിപ്പിച്ചു. ലോട്ടസ് ടെമ്പിള്‍ കാണാം അതിന് ശേഷമാണ് രാഷ്ട്ര പിതാവ് അന്തിയുറങുന്ന ശക്തിസ്ഥലും ഇന്ദിരഗാന്ധി മ്യൂസിയവും കാണേണ്ടത്.
താമരപോലെ വിരിഞ്ഞു നില്‍ക്കുന്ന ക്ഷേത്ര പരിസരത്ത് നട്ടുച്ചക്കും മഴപോലെ മഞ്ഞുപെയ്യുകയാണ്...മനോഹരമായ അനുഭൂതിതന്നെയാണത്. കുറേ നില്‍ക്കണെന്ന് തോന്നിയപ്പോള്‍ പ്രദീപേട്ടന്‍ പിന്നെയും ഓര്‍മ്മിപ്പിച്ചു. സമയം വൈകിയാല്‍ ശക്തിസ്ഥലില്‍ ഗേറ്റടക്കും മ്യൂസിയവും കാണാന്‍ കഴിയില്ല...വീണ്ടും ബസിലേക്ക്...അപ്പോഴേക്കും ശ്യാമും കുട്ടുകാരും ഭക്ഷണം റെഡിയാക്കിയിരുന്നു. പുരാതനമായൊരു പാര്‍ക്കിലിരുന്ന് നാച്ചുറലായൊരു ഭക്ഷണവും കഴിച്ച്....മഹാത്മജിയുടെ ചാരത്തേക്ക്...
ഗേറ്റ് കടന്നാല്‍ പിന്നെ ഒരു ശാന്തതയാണ്...ബാപ്പുജിയെ രാജ്യം എന്തുമാത്രം ആദരവോടെയാണ് കാണുന്നതെന്ന് ആ അന്തരീക്ഷം പറഞ്ഞഉകൊണ്ടിരുന്നു...ആരും ഉച്ചത്തില്‍ സംസാരിക്കുന്നില്ല...
പാദരക്ഷകള്‍ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച് ബാപ്പുജിയുടെ അരികിലേക്ക് ചെല്ലുമ്പോള്‍ ഇപ്പുറത്തുണ്ടായിരുന്ന കുസൃതിയും കളിചിരിയുമൊക്കെ അകലെ മാറ്റിവെച്ചു. ഫോട്ടോയെടുപ്പ് ഒരു പ്രധാന ചടങ്ങായി കണ്ടിരുന്നുവെങ്കിലും ആ കനത്ത നിശബ്ദതക്കിടയില്‍ മറ്റൊരു മനുഷ്യനായി മാറി പോയി. മഹാത്മജിയുടെ അരികത്തുനിന്ന് ഫോട്ടോ എടുത്ത് കളിക്കാന്‍ പാടില്ലെന്ന് മനസ്സ് പറയാതെ പറഞ്ഞു തന്നു....
അവിടന്നെ ഇന്ദിരാഗാന്ധി മ്യൂസിയത്തിലേക്ക്...മനോഹരമായൊരു കോവിലകത്തെ ഓര്‍മ്മിപ്പിക്കുകയാണത്...സഫ്ദര്‍ജംഗ് റോഡിലെ ആ വിട്ടിലെത്തുമ്പോള്‍ ആ ധീരവനിത രക്തസാക്ഷിക്കുമുന്നില്‍ മനസ്സ് അഭിവാദ്യം അര്‍പ്പിച്ചു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതിയാണത്. ആ ഓഫീസിലേക്ക് പോകും വഴിയാണ് ഇന്ദിര വെടിയേറ്റു മരിച്ചത്.
ഓരോ ഭാവങ്ങളിലുള്ള അവരുടെ ചിത്രങ്ങള്‍ കാണുമ്പോള്‍ ജീവനുള്ളപോലെ...വെടിയേല്‍ക്കുമ്പോള്‍ അവര്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ അതേ ചോരപ്പാടോടെ മൂസ്യിയത്തിനകത്തുണ്ട്. രാജീവ് ഗാന്ധി മ്യൂസിയവും അതിനകത്താണ്. കുഞ്ഞുരാജീവിന്റെ കുസൃതി നിറഞ്ഞ വ്യത്യസ്തമായ ഫോട്ടോകള്‍ വല്ലാതെ ഓമനത്വം പകരുന്നതാണ്. സന്ജ്ജയും രാജീവും ഒന്നിച്ചുനില്‍ക്കുന്ന ധാരാളം പടങ്ങളും...കൊച്ചുകുട്ടികളായ രാഹുളും പ്രിയങ്കയും വരുണുമെല്ലാമുണ്ടവിടെ...
ചാവേര്‍ അക്രമത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ധരിച്ചിരുന്ന പൈജാമയും സോക്‌സുംകാണുമ്പോള്‍ കരച്ചില്‍ വരുന്നു...
ശക്തിസ്ഥലും ഇന്ദിര മ്യൂസിയവും സന്ദര്‍ശിച്ച് ഇറങ്ങുമ്പോഴേക്കും സന്ധ്യയായി. രാത്രി താമസം ചന്ധിഗഡിലാണ്. ഡല്‍ഹിയില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ചണ്ഡിഗഡിലേക്ക് ആറു മണിക്കൂറിലേറെ യാത്രയുണ്ട്...ഗള്‍ഫ് നാടുകളെ അനുസ്മരിപ്പിക്കുന്ന വീതികൂടിയ മനോഹരമായ റോഡിലൂടെയുള്ള യാത്ര ഒരു ത്രില്ല് തന്നെയാണ്...യാത്രക്കിടയില്‍ ദാബയില്‍ വെച്ച് ഭക്ഷണം കഴിച്ചു...ചണ്ഡിഗഡിലെത്തുമ്പോള്‍ രാത്രി ഒരു മണി കഴിഞ്ഞു.വേഗം എഴുന്നേല്‍ക്കണമെന്ന പ്രദീപേട്ടന്റെ നിര്‍ദ്ദേശത്തോടെ എത്തിയമാത്രയില്‍ തന്നെ കിടന്നുറങ്ങി.
തുടരും
000 000 000
അഞ്ചു മണിക്ക് കട്ടന്‍ ചായയുമായി വന്ന് പ്രദീപേട്ടന്‍ ഒരു ഗുഡ്‌മോണിംഗോടെ വാതില്‍ മുട്ടി. റോക്ക് ഗാര്‍ഡനാണ് ആദ്യത്തെ സന്ദര്‍ശന കേന്ദ്രം...പാഴ് വസ്തുക്കള്‍കൊണ്ട് നിര്‍മ്മിച്ച രൂപങ്ങളും ശില്പങ്ങളും വല്ലാത്ത ചാരുതയാണ്...ഫോട്ടോ പോസിംഗിന് പറ്റിയ ഇടംകൂടിയാണിത്. കല്ലുകൊണ്ട് കൊത്തിയെടുത്ത ഇടവഴികളും വളഞ്ഞു ചെരിഞ്ഞുമുള്ള നടപ്പാതകളുമെല്ലാം അഴകാര്‍ന്ന കാഴ്ചതന്നെ... എത്ര കണ്ടാലും മതിവരാത്ത സ്ഥലം...അതുകൊണ്ട്തന്നെ മനസ്സില്ലാ മനസ്സോടെയാണ് റോക്ക് ഗാര്‍ഡനോട് വിടപറഞ്ഞകന്നത്...ചണ്ഡിഗഡ് റോസ് ഗാര്‍ഡനായിരുന്നു അടുത്ത ഇടം...താറാവുകള്‍ ഓടി നടക്കുന്ന കൃത്രിമ തടാകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്...ഫോട്ടോ എടുത്തും കാഴ്ചകണ്ടും കുറേ നേരം അവിടെ ചിലവഴിച്ചു...പിന്ന ചണ്ഡിഗഡ് പാര്‍ക്കിലേക്ക്....ഒരു പാര്‍ക്കിനുമപ്പുറം മറ്റൊന്നുമില്ലെങ്കിലും ഫോട്ടോയെടുപ്പിന് പറ്റിയ സ്ഥലമാണ്...പോലീസ് വണ്ടിയില്‍ കയറിവരെ ഫോട്ടോ എടുത്ത് രസിച്ചു ഞങ്ങള്‍. ഒടുവില്‍ മണാലിയിലേക്ക്...
മണാലി ഒരു മണവാട്ടിയാണ്...
ബസ് മാര്‍ഗ്ഗം ചണ്ഡിഗഡില്‍ നിന്ന് മണാലിയിലേക്ക് പത്തുമണിക്കൂറിലേറെ യാത്രയുണ്ട്...പഞ്ചാബികളുടെ സിക്ക് ക്ഷേത്രങ്ങളും ഹരിയാനയുടെ ഗോതമ്പു പാടങ്ങളും കണ്ടുള്ള യാത്ര എന്തോരു സുഖമാണ്...ഉച്ചയോടെ ഒരു ദാബയിലെത്തി...ശ്യാമും കൂട്ടരും അപ്പോഴേക്ക് രുചികരമായ നേര്‍ത്ത് ഇന്ത്യന്‍ ഭക്ഷണം ഒരുക്കിയിരുന്നു. ഹിമാചാലിനെ തൊടാന്‍ അധികം ദൂരമില്ലെന്ന് കിലോമീറ്റര്‍ ബോര്‍ഡുകള്‍ പറഞ്ഞുകൊണ്ടിരുന്നു. പച്ചക്കടല്‍ നീലാകാശം ചുവന്നഭൂമി എന്ന സിനിമയില്‍ ദുല്‍ക്കര്‍ സല്‍മാന്‍ ബുള്ളറ്റ് ഓടിച്ചുപോവുന്ന വീഥികളെ ഓര്‍മ്മിപ്പിക്കുകയാണ് ആ വഴികള്‍...ആ സിനിമയിലെ ഒരു സീനില്‍ ടയര്‍ പഞ്ചര്‍ കടനടത്തുന്ന ഒരു വൃദ്ധനുണ്ട്. അതേ രൂപത്തിലുള്ള ഒരാളെ ഞങ്ങള്‍ വഴിയില്‍ കണ്ടു. ദേവേന്ദ്ര സിംഗ് എന്ന് പേരുള്ള അയാളുടെ കടയില്‍ കയറി ഫോട്ടോ എടുത്ത് ഉടന്‍ ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്തു. മണാലിയിലേക്കുള്ള ഹിമാലയന്‍ വഴികള്‍ പറഞ്ഞറിയിക്കാനാവാത്ത വിസ്മയ കാഴ്ചയാണ്...നേരം ഇരുളും മുമ്പ് ഏറെ നേരം അത് കണ്ടുകൊണ്ട് യാത്ര തുടര്‍ന്നു. സന്ധ്യക്കുമുമ്പേ സിംലയുടെ വഴിയും കടന്ന് ബിലാസ്പൂരിലെത്തിയപ്പോള്‍ ഒരു ഗ്രാമീണന്റെ കൊച്ചുകടയില്‍ നിന്ന് കട്ടന്‍ ചായ കഴിച്ചു...ബിലാസ് പൂരിലാണ് എസിസി സിമന്റിന്റെ ഫാക്ടറി. അത് കൊണ്ടുതന്നെ ചരക്കുലോറികള്‍ ഒന്നിനുപിറകെ ഒന്നായി നീങ്ങികൊണ്ടിരിക്കുന്നു...
നമ്മുടെ കൊടൈക്കനാല്‍ കുന്നുകളുടെ നൂറിരട്ടി സൗന്ദര്യമുണ്ട് ഹിമാലയന്‍ താഴ്‌വരകള്‍ക്ക്. മുകളിലോട്ട് നോക്കിയാല്‍ കണ്ണെത്തുന്നില്ല, താഴോട്ട് നോക്കിയാലും അതേ അവസ്ഥ. ആ പച്ചപ്പിന് നടുവില്‍ നിറഞ്ഞ പുഴയും തടാകവുമുണ്ട്...ജന്നത്തെ കശ്മീര്‍ എന്ന കാശ്മീരിന്റെ ടൈറ്റില്‍ സോംഗ് ചുണ്ടിലേക്ക് ഓടിയെത്തി...സ്വര്‍ഗ്ഗം ഭൂമിയില്‍ തന്നെയാണോ എന്ന് സംശയിച്ചുപോകുന്ന നിമിഷങ്ങള്‍...കുളുവില്‍ നിന്ന് രാത്രി ഭക്ഷണം കഴിഞ്ഞ് മണാലി എത്തുമ്പോള്‍ ഒരു മണി....ഹോട്ടലിലേക്ക് എത്താറായപ്പോള്‍ മണാലി ടൗണിനടുത്തെ ഒരു കൊച്ചുപാലത്തില്‍ ബസ് കുടുങ്ങി. അങ്ങോട്ടും ഇങ്ങോട്ടുമെടുക്കാനാവാതെ ഡ്രൈവര്‍ വലഞ്ഞു...പുറത്താണെങ്കില്‍ കൊടും തണുപ്പ്...ആശങ്കയോടെ നില്‍ക്കുമ്പോള്‍ പ്രദിപേട്ടന്‍ എവിടെയോ പോയി ടാക്‌സി പിടിച്ചുവന്നു... ആ പാതി രാത്രി, ഒരു ജാക്കറ്റ്‌പോലുമില്ലാതെ, മഞ്ഞുവീണ ഭൂമിയിലൂടെ ഓടിപ്പോയി എവിടെ നിന്നാണ് പ്രദീപേട്ടന്‍ വാഹനം ഒപ്പിച്ചെടുത്തതെന്നത് എല്ലാവരെയും വിസ്മയിപ്പിച്ചു. ആ ഉത്തരാവാദിത്ത ബോധത്തിനുമുന്നില്‍ മനസ്സുകൊണ്ടൊരു ആയിരം ലൈക്കടിച്ചു...വഴിയരികിലെ ഒരു ദാബയില്‍ ബസ് നിര്‍ത്തി കട്ടന്‍ ചായകഴിക്കാനിറങ്ങിയപ്പോള്‍ തണുപ്പ് വീണ്ടും കുത്തിനോവിച്ചു. തീ കായുന്ന ഗ്രാമീണരോടൊപ്പം ബിയാസ് നദിക്കരികില്‍ ഞങ്ങളും തീ കാഞ്ഞു അന്നേരം...
മണാലിയിലെ ഹോട്ടലിലേക്ക് കാലെടുത്തുവെക്കുമ്പോള്‍ ആദ്യമായി മനസ്സ് പറഞ്ഞു. ടൂര്‍ വേണ്ടായിരുന്നു...ദൈവമേ സഹിക്കാനാവാത്ത തണുപ്പാണ്...ഉത്തരേന്ത്യന്‍ തണുപ്പാണെന്ന് കേട്ടിട്ടുണ്ട്. അത് ഇത്രമാത്രം അസഹനീയമാണെന്ന് വല്ലാത്തൊരാശങ്കയോടെ തിരിച്ചറിഞ്ഞു...മൂന്ന് ജീന്‍സും കുപ്പായത്തിനും കുപ്പായത്തിനും മേലെ രണ്ട് ജാക്കറ്റുമണിഞ്ഞിട്ടും തോറ്റുപോവുന്ന തണുപ്പില്‍ ഞങ്ങള്‍ കുത്തിയിരുന്ന് വിറച്ചു...
അതിരാവിലെ മണാലിയിലെ മഞ്ഞുമല കേറണമെന്നറിഞ്ഞപ്പോള്‍ ആഹ്ലാദത്തിനുപകരം ആശങ്കയായിരുന്നു മനസ്സിന്. ജീവിതത്തിലെ വലിയ സ്വപ്നങ്ങളിലൊന്നായ മഞ്ഞുമല കയറുവാനായി പുലരിക്കുമുമ്പേ പുറപ്പെട്ടു...മഞ്ഞില്‍ധരിക്കാനുള്ള പ്രത്യേക വസ്ത്രവും ഷൂസും വഴിയരികില്‍ വാടകയ്ക്ക് കിട്ടും...അതണിഞ്ഞപ്പോള്‍ നേരിയ ആശ്വാസം. ബസ് പോവാത്ത മലഞ്ചെരുവിലൂടെ പ്രത്യേക ടാക്‌സികളിലായി ഞങ്ങള്‍ മഞ്ഞുമലയിലെത്തി. ...സ്‌കാറ്റിങ്ങും ഫോട്ടോയെടുപ്പുമായി മഞ്ഞുകട്ടകള്‍ക്കിടയില്‍ ഒരു സുഖജീവിതം...പലരും കാലുറക്കാതെ വഴുതി വീണു...ഒടുവില്‍ മണാലിയോട് സലാം പറയുമ്പോള്‍ മറക്കാനാവാത്തൊരനുഭവമായിരുന്നു ജീവിത പുസ്തകത്തില്‍ തുന്നിച്ചേര്‍ത്തത്.
മണാലിയില്‍ നിന്നുള്ള മടകത്തില്‍ സോളന്‍ വാലിയില്‍ കുറേ നേരം ചിലവഴിച്ചു....
ഹോട്ടലിലെത്തി ഉച്ചഭക്ഷണം കഴിഞ്ഞ് ഹിടമ്പി ടെമ്പിളിലേക്ക്...പൂര്‍ണമായും മരം കൊണ്ട് നിര്‍മ്മിച്ച അമ്പലം ആത്മീയതക്കൊപ്പം പഴമയുടെ സുഗന്ധവും പകരുന്നു...അമ്പലത്തിന്റെ ഗേറ്റിനരികില്‍ ഫോട്ടോ ഭ്രാന്തന്മാരെ വീഴ്ത്താനായി ഹിമാലയന്‍ ഗ്രാമീണര്‍ നില്‍ക്കുന്നുണ്ട്. മുയലിനേയും മറ്റും പിടിച്ച് ഫോട്ടോയെടുത്താല്‍ പത്തുരൂപയാണ്. ഹിമാലയന്‍ വേഷണിഞ്ഞും ഫോട്ടോയെടുക്കാം...അങ്ങനെ ഞങ്ങളൊക്കെ ഹിമാലയന്‍ വേഷത്തിലൂടെ വിര്‍ഭദ്രസിംഗിന്റെ ആളുകളായി മാറി...
രാത്രി ഹോട്ടലില്‍ ക്യാമ്പ് ഫയറാണ്...ആടിയും പാടിയും ആ രാത്രിയെ എല്ലാവരും അടിച്ചുപൊളിച്ചു...
മണാലിയില്‍ ഞങ്ങളുടെ അവസാന രാത്രിയാണത്...അതിരാവിലെ ഡല്‍ഹിക്ക് തിരിക്കണം... ആ രാത്രി തീരരുതേയെന്ന് ഞങ്ങള്‍ ആശിച്ചു...വീണ്ടും പ്രദീപേട്ടന്റെ കോളിംഗ് ബെല്‍...നാല് മണിക്ക് ഉണര്‍ന്നു...അഞ്ച് മണിക്ക് ബസ് വിട്ടു...നല്ല കാഴ്ചകളായിരുന്നു പിന്നീടുള്ള മണിക്കൂറുകള്‍....പച്ചപ്പുവിരിച്ച കുന്നുകളും കല്ലില്‍ കൊത്തിവെച്ച റോഡുകളും ദൈവത്തിന്റെ മഹാവിസ്മയമാണ്...സത്‌ലജും ബിയാസും അഴക് പകര്‍ന്ന് ഒഴുകുന്നു...ഔട്ടിലെ തുരങ്കത്തിന് മൂന്നുകിലോമീറ്ററിലേറെ ദൂരമുണ്ട്...അതിനുള്ളിലൂടെയുള്ള യാത്ര വല്ലാത്തൊരനുഭൂതി തന്നെ...മണാലിയിലെ മഞ്ഞുമലയേക്കാള്‍ മനോഹരമാണ് അവിടെക്കുള്ള വഴികള്‍...ഞങ്ങളെല്ലാവരും ആ കാഴ്ചകള്‍ ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ മത്സരിച്ചു.
അഞ്ചു മണിക്ക് തുടങ്ങിയ യാത്ര ഉച്ചയും വൈകുന്നേരവും കഴിഞ്ഞിട്ടും പകുതിപോലുമായില്ല...അതിനിടയിലും ബസിനുള്ളിലെ കലാപ്രകടനങ്ങള്‍ തുടരുന്നുണ്ട്...ഒരു കോളജ് ടൂര്‍ പോലെ മനോഹരമായ നിമിഷങ്ങള്‍...ഓരോ യാത്രയിലും ഷോപ്പിംഗ് ഒരു ഹരമാണ്...അതുകൊണ്ട് തന്നെ ഡല്‍ഹിയിലെ കരോള്‍ ബാഗിലേക്ക് ഒമ്പത് മണിക്കെങ്കിലും എത്തുവാനായി ബസ് കുതിച്ചുപായുന്നു...ഇവിടെ ഇത്തിരി വേഗത കൂടിയാല്‍ പേടിച്ചുപോവുന്ന ഞങ്ങള്‍ അതിവേഗത്തിലോടുമ്പോഴും വേഗതപോരെന്ന് ഹരിയാനക്കാനായ ഡ്രൈവറോട് പരിഭവിച്ചു...
ഒമ്പത് മണിക്ക് എത്തേണ്ട ഞങ്ങള്‍ 10.30ന് ഡല്‍ഹിയില്‍ എത്തുമ്പോഴേക്കും എല്ലാ കടകളും അടഞ്ഞിരുന്നു...രാവിലെ ഏഴു മണിക്കാണ് ഫ്‌ളൈറ്റ്...അതുകൊണ്ടു തന്നെ പര്‍ച്ചേസിന് ഇനി സമയമില്ലെന്ന നിരാശയെ കൂട്ടുപിടിച്ച് ഡല്‍ഹിയിലെ കുളിരില്‍ കിടന്നുറങ്ങി...
ടൂര്‍ പോയി വരുമ്പോള്‍ എന്തു കൊണ്ടുവരുമെന്ന കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് എടുത്താല്‍ പൊങ്ങാത്ത മറുപടി കൊടുത്തിരുന്നു...അവരോട് എന്ത് ഉത്തരം പറയണമെന്നറിയാതെ സങ്കടപ്പെട്ടു....
000 000 000
ഓരോ കേന്ദ്രങ്ങളും ഓരോ കാഴ്ചകളും അവിസ്മരണീയമായിരുന്നെങ്കിലും ബസിനുള്ളില്‍ ജീവിച്ചുതീര്‍ത്ത നിമിഷങ്ങളായിരുന്നു അതിമനോഹരം...
ഒരിക്കല്‍ പോലും ബോറടിക്കാതെ എല്ലാവരും അടിച്ചുപൊളിച്ചു...ഓരോരുത്തരും ഓരോ കലാകാരന്മാരായിരുന്നു... പ്രസ് ക്ലബ്ബ് പ്രസിഡണ്ട് വര്‍ഗ്ഗീസേട്ടന്റെ പതിവ് ശൈലിയിലുള്ളനിര്‍ദ്ദേശങ്ങള്‍ പോലും സരസമായിരുന്നു...ഉണ്ണിയേട്ടന്റെ മാസ്റ്റര്‍ പീസായ പൊക്കന്‍ നായരുടെ ഫലിതങ്ങള്‍കേട്ട് ചിരിക്കാന്‍ ആളുകള്‍ കാത്തിരുന്നു...പ്രഭാകരേട്ടന്റെ മെലഡി വശ്യമനോഹരമായിരുന്നു...അതിനിടയിലും ജയറാം നാടന്‍ പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു....രാജേഷേട്ടന്റെ ഭാവഗീതങ്ങള്‍ ഓരോന്നും സൂപ്പറായിരുന്നു...
പുതിയ തമാശകളുമായി ഷുക്കൂര്‍ച്ച വന്നപ്പോഴൊക്കെ ആളുകള്‍ കയ്യടിച്ചു...എല്ലാറ്റിനുമുപരി മണിയും കണ്ണാലയവുമായിരുന്നു താരങ്ങള്‍...അവരുടെ തെയ്യം ബസിനുള്ളില്‍ ഉത്സവാന്തരീക്ഷം തീര്‍ത്തു...അവര്‍ കെട്ടിയാടിയപ്പോഴൊക്കെ എല്ലാവരും ഭക്തജനങ്ങളെപ്പോലെ ആവേശത്തോടെ നോക്കി നിന്നു..ഉമേശനും രാജേഷേട്ടനും ചെണ്ടകൊട്ടിയപ്പോള്‍ പുരുഷുവേട്ടന്റെ തോറ്റവും ഒന്നാംതരമായിരുന്നു...ഷാഫിച്ചയേയും അനീഷേട്ടനെയും ഹാഷിംക്കയേയും കുഞ്ഞിക്കണ്ണേട്ടനെയും സാക്ഷാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുല്‍ റഹ്മാന്‍ സാറിനെയും അനുഗ്രഹം വര്‍ഷിക്കുവാനായി അവര്‍ ഇടക്കിടെ അരികിലേക്ക് വിളിച്ച് സങ്കടം ബോധിപ്പിക്കാന്‍ പറഞ്ഞു...ഞങ്ങളുടെ ബസ് ക്ലീനര്‍ അര്‍ജ്ജുന് പോലും സങ്കടം പറയാനുണ്ടായിരുന്നു. അവന്‍ ഹിന്ദിയില്‍ എല്ലാം പറഞ്ഞു...
ഗിരിഷേട്ടന്‍, ഡിറ്റി, പുരുഷോത്തമന്‍ പെര്‍ള, ഗംഗാധര, ആനന്ദേട്ടന്‍, സുരേഷ് എടനാട്, അച്ചു, സുജിത്ത്, അജയേട്ടന്‍, പത്മേശ്, ശ്രീധരേട്ടന്‍, വേണുകള്ളാര്‍, കുഞ്ഞിക്കണ്ണേട്ടന്‍....എല്ലാവരും തങ്ങളുടെ ഐറ്റമുകളുമായി നിറഞ്ഞാടിയപ്പോള്‍ യാത്ര ഒരിക്കലും മറക്കാനാവാത്ത ഓര്‍മ്മകളായി മാറി...
000 000 000
യാത്രയില്‍ ഭക്ഷണം എന്നും തലവേദനയാണ്...പുറം നാട്ടിലെ ഭക്ഷണം കഴിക്കാന്‍ വല്ലാത്ത പേടിയുണ്ട്...എന്നാല്‍ ഞങ്ങളുടെ ഏജന്റുമാരായ വിവേകാനന്ദ ട്രാവല്‍സ് പ്രത്യേക പാചകമായിരുന്നു ഒരുക്കിയത്. ഞങ്ങളുടെ പിന്നിലെ സീറ്റിലിരുന്ന് ശ്യാമും മുരുകേശും കൃഷ്ണയും ഞങ്ങളെ തീറ്റിപ്പോറ്റാനായി മാത്രം അനുഗമിച്ചു. ഞങ്ങള്‍ ഉറങ്ങുമ്പോഴും ചുറ്റിക്കറങ്ങി അടിച്ചുപൊളിക്കുമ്പോഴും ഒരുപോള കണ്ണടക്കാതെ മറ്റൊന്നിലും ശ്രദ്ധിക്കാതെ അവര്‍ ഞങ്ങള്‍ക്കായി ഭക്ഷണം ഒരുക്കിക്കൊണ്ടിരുന്നു...പാകം ചെയ്യുന്നവരുടെ മനസ്സിന്റെ വിശാലതപോലെയായിരിക്കും അതിന്റെ രുചി എന്നാണല്ലോ മനശാസ്ത്രം...ആത്മാര്‍ത്ഥതയുടെ അടയാളമായ ആ മൂവര്‍ സംഘത്തിന്റെ കൈപുണ്യം എന്നും കൊതിപ്പിച്ചുകൊണ്ടിരുന്നു...അമ്മ വിളമ്പിതരുന്ന ചോറിന്റെ സുഖമുണ്ടായിരുന്നു അതിന്...
000 000 000
ടൂര്‍ സമാപിക്കുന്ന ദിവസം കോളജ് ജീവിതം തീരുന്നതുപോലുള്ള വിരഹമായിരുന്നു... അതിരാവിലെ നാലു മണിക്ക് എഴുന്നേറ്റ് ആറു മണിക്ക് ഡല്‍ഹി ഇന്റര്‍ നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക്...കുറേ ദിവസമായി കൂടെയുള്ള പ്രദീപേട്ടനോട് ബൈ പറയുമ്പോള്‍ എന്തോ ഒരു ഫീല്‍...
ബോഡി പാസിംഗും കഴിഞ്ഞ് ജെറ്റ് എയര്‍വേസിലേക്ക്...വിമാനത്തില്‍ നിന്ന് ഫോട്ടോ എടുക്കാന്‍ മറന്നില്ല...9.20ന് മുംബൈ എയര്‍പോട്ടിലെത്തി. മംഗലാപുരത്തേക്കുള്ള ഫ്‌ളൈറ്റ് 12.30നാണ്...
എയര്‍പോര്‍ട്ടിലെ കാത്തിരിപ്പ് എന്നും ബോറടിയാണ്...പക്ഷെ അന്നവിടെ ടിവിയില്‍ ഇന്ത്യ-വെസ്റ്റിന്റീസ് ഒന്നാം ടെസ്റ്റിന്റെ ഹൈലൈറ്റ്‌സ് കാണിക്കുന്നു...ഷമീ മുഹമ്മദിന്റെ മാസ്മരിക ബൗളിംഗും രോഹിതിന്റെ സുന്ദര ബാറ്റിങ്ങും കാണാതെപോയതിന്റെ ദു:ഖം എയര്‍പോര്‍ട്ടില്‍വെച്ച് തീര്‍ന്നു...
മംഗലാപുരത്ത് വിമാനമിറങ്ങി പലവഴിക്ക് പിരിഞ്ഞു....ഇനി വീണ്ടും തിരക്കിന്റെ നാളുകള്‍... വടക്കേ ഇന്ത്യയുടെ കുളിരിനുപകരം വാര്‍ത്തയുടെ ചൂട് മാത്രം..അവിടെ തണുത്ത് വിറച്ച ഞങ്ങള്‍ ഇവിടെ വാര്‍ത്തകള്‍ക്കിടയില്‍ വിയര്‍ത്തുകുളിക്കും...പക്ഷെ, അപ്പോഴും മനസ്സ് പറഞ്ഞു. ഈ അനുഭൂതിക്കും ഓര്‍മ്മകള്‍ക്കും എന്നും ഒരു മഞ്ഞുതുള്ളിയുടെ കുളിരായിരിക്കും...
Also Read:
ജീവിക്കാന്‍ അവകാശമുണ്ട്; കമിതാക്കളുടെ വഴിയിലെ ' തടസങ്ങള്‍' ക്കും
Keywords: Study Tour, Abi Kutiyanam, Kasaragod Press Club, North India tour, Memory, Writing, Article, Story.
Advertisement:

Abi Kutiyanam (Writer) |

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067