city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഈ കാവല്‍, ഈ കരുതല്‍; ഇതിന് പകരം വെക്കാന്‍ വേറൊന്നില്ല

സാപ്

(www.kasargodvartha.com 18.05.2020) സംഘടിത പ്രസ്ഥാനങ്ങള്‍ ഒരുപാട് കാണും. പ്രവര്‍ത്തന രംഗം സജീവമാക്കിയ ഒറ്റയാള്‍ പ്രസ്ഥാനങ്ങളും നിരവധി. ആള്‍ബലം പതിന്മടങ്ങുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും അനവധി. പക്ഷെ ഒരു സന്നിഗ്ദഘട്ടത്തില്‍ വിജനമായ മരുപ്രദേശത്ത്, ഈ ലോക്ഡൗണ്‍ കാലത്ത് പലരും സ്വന്തം സുരക്ഷിതത്വം പോലും നോക്കാന്‍ കഴിയാത്ത കാലത്ത് ഒരു വിളിപ്പാടകലെ നിരാലംബരായ  മനുഷ്യര്‍ക്ക് താങ്ങും തണലുമായി നിങ്ങളുടെ പ്രശ്‌നങ്ങളുടെ ആഴം മനസ്സിലാക്കി അതിനനുസരിച്ച് സര്‍വ്വവിധത്തിലുള്ള സഹകരണവുമായി ഒരു തരത്തിലുമുള്ള ലാഭേച്ചയും കൂടാതെ നിങ്ങളുടെ മുന്നില്‍ അവര്‍ പ്രത്യക്ഷപ്പെടും. ദൈവീക വെളിപാട് പോലെ...

ഇനി അവര്‍ ആരാണെന്ന് പറയേണ്ടതില്ല.  നിങ്ങള്‍ ഞാന്‍ പറയാതെ തന്നെ ആ ആ നാലക്ഷരം മനസ്സ് കൊണ്ട് ഉച്ചരിച്ചു കഴിഞ്ഞു! ഇനി അവര്‍ ആരാണെന്ന് സത്യസന്ധമായി സ്വന്തം മനസാക്ഷിയോട് മാത്രം പറഞ്ഞാല്‍ മതി!

ഈ കാവല്‍, ഈ കരുതല്‍; ഇതിന് പകരം വെക്കാന്‍ വേറൊന്നില്ല


ഒരനുഭവം പറയാം ഇന്നലെ രാത്രിയാണ് സുഹൃത്ത് ദുബൈയില്‍ നിന്നും വിളിച്ചു പറയുന്നത്, അവരുടേത് ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രശസ്തമായ ഒരു കമ്പനിയാണ്. കമ്പനിയിലെ മസ്‌കറ്റ് ബ്രാഞ്ചിലെ വേര്‍ഹൗസില്‍ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് പെട്ടെന്ന് തല കറങ്ങി വീഴുകയും പിന്നീട് ശരീരത്തിലെ ഒരു ഭാഗം തന്നെ തളര്‍ന്നു പോവുകയും ചെയ്തു. ലോക്ഡൗണ്‍ കാരണം ആ പ്രദേശത്തേക്ക് ഒരു തരത്തിലുള്ള വാഹനങ്ങളും യാതൊരു കാരണവശാലും പോലീസ് കടത്തിവിടുന്നില്ല.  എന്ത് ചെയ്യണമെന്നറിയാതെ കൂടെയുള്ളവരും കമ്പനിയും നിരാശ്രയരായി അന്തംവിട്ട് നില്‍ക്കുന്ന നേരം!

അപ്പോഴാണ് ദുബൈയിലെ സുഹൃത്ത് എന്നെ വിളിക്കുകയും ഈയൊരു വിഷമം പങ്കുവെക്കുകയും മസ്‌കത്തില്‍ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടോ എന്നന്വോഷിക്കുകയും ചെയ്യുന്നത്. ഉടനെ ഞാന്‍ കസബിലുള്ള എന്റെ സുഹൃത്തുമായി ബന്ധപ്പെട്ടു. ഒമാന്‍ ചാരിറ്റിയുടെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന കസബ് കെ.എം സി സി പ്രവര്‍ത്തകനാണദ്ദേഹം. ഒമാന്‍ കെഎംസിസി സെന്‍ട്രല്‍ കമ്മറ്റിയുമായി ഞാന്‍ ബന്ധപ്പെടട്ടെ അരമണിക്കൂര്‍ കൊണ്ട് വിവരമറിയിക്കാം എന്നും പറഞ്ഞു.

കൃത്യം അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വിളിച്ചു പറഞ്ഞു. ഇവരുമായി സെന്റ്രല്‍ കമ്മറ്റി ബന്ധപ്പെട്ടിട്ടുണ്ട്. ഒട്ടും ഭയപ്പെടേണ്ട. വിദഗ്ദ ചികിത്സക്കായി അദ്ദേഹത്തെ നാട്ടില്‍ എത്തിക്കാനുള്ള എല്ലാ ഏര്‍പ്പാടുകളും ചെയ്തു വരുന്നു. അല്ലാഹു ഉദ്ദേശിച്ചാല്‍ നാളെ തന്നെ യാത്രാ ശരിയാവും.

അപ്പോഴാണ് എനിക്കാ ട്രോള്‍ ഓര്‍മ്മ വന്നത്. 'കെ എം സി സിക്കാരനെ ചൊറിയാന്‍ പോയിട്ടെന്തായി? എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചോ എന്നും പറഞ്ഞിട്ട് അവന്റെ നമ്പറും തന്ന് പോയി'. അത്രേയുള്ളൂ.. കാത്ത് നില്‍ക്കാന്‍ സമയമില്ല അത്യാവശ്യക്കാരായ പതിനായിരങ്ങള്‍ പ്രതീക്ഷയോടെ ഈ പ്രസ്ഥാനത്തിന്റെ തലോടനിന്നായി സഹായത്തിനായി കാത്ത് നില്‍ക്കുന്നുണ്ട്. നാം വഴിയില്‍ മുള്ളുകള്‍ വാരിവിതറാതെ അവര്‍ക്ക് നടന്നു പോകാനുള്ള വഴിയൊരുക്കിക്കൊടുത്താല്‍ മാത്രം മതി.

നന്മയിലേക്കുള്ള ചെറിയൊരനക്കം പോലും നന്മയാണ്. ഈ പ്രയാണത്തില്‍ നിങ്ങളുടെ തണല്‍ പറ്റിയവരുടെ പ്രാര്‍ത്ഥനകള്‍ നിങ്ങള്‍ക്ക് വേണ്ടി ഈ പ്രപഞ്ചം മുഴുവനും മുഴങ്ങുന്നു. എല്ലാ രാഷ്ട്രീയ വിയോജിപ്പുകള്‍ക്കുമപ്പുറത്ത് എന്നും ഓര്‍ത്തുവെക്കാന്‍ സമ്പന്നമായ ഇതുപോലുള്ള എത്രമാത്രം അനുഭവങ്ങള്‍ പറയാനുണ്ടാകും ഓരോ മലയാളിക്കും!.

Keywords:  Article, KMCC, Top-Headlines, Trending, COVID-19, Dubai, Gulf, Article about KMCC
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia