city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇനിയെങ്കിലും കാസർകോടിനെ പരിഗണിക്കണം

അബൂ ഫാത്തിമ നുഹാ മളി, മുഗു

(www.kasargodvartha.com 29.03.2020) "കർണാടകത്തിലെ അതിർത്തി തടഞ്ഞു രോഗി മരണപ്പെട്ടു" "ഗർഭിണി വഴിയിൽ പ്രസവിച്ചു" ഈ വാർത്തകൾ നാം കഴിഞ്ഞ ദിവസങ്ങളിൽ കേട്ട് കൊണ്ടിരിക്കുന്നതാണ്. ഈ പശ്ചാത്തലത്തിൽ കർണാടക സർക്കാറിനെ പഴിപറഞ്ഞ് കൈ കഴുകാമെന്ന് ആരും വിചാരിക്കണ്ട. ഇതിന്റെ പരിപൂർണ ഉത്തരവാദികൾ കേരളത്തിലെ മാറി മാറി വന്ന സർക്കാറുകളാണ്. പലപ്പോഴും കാസർകോട്ടെ ജനങ്ങൾ ചോദിച്ചതാണ്.... കാസർകോട് കേരളത്തിലല്ലേയെന്ന്.

ആരോഗ്യം,വിദ്യഭ്യാസം, ഗതാഗതം തുടങ്ങി ഏത് മേഖലയാവട്ടെ അതിന് വേണ്ട വിഹിതം മാറ്റിവെക്കുമ്പോൾ കാസർകോടിനെ അവഗണിക്കുന്ന പ്രവണതയാണ് മാറി മാറി വന്ന സർക്കാറുകളിൽ കണ്ടത്. കഴിഞ്ഞ ദിവസം കർണാടകത്തിലെ മുതിർന്ന ബിജെപി നേതാവും  കേന്ദ്രമന്ത്രിയുമായ സദാനന്ദഗൗഡ കേരളത്തിലെ ഒരു സ്വകാര്യ ചാലനിനോട് പറഞ്ഞത് മംഗലാപുരത്തെ മെഡിക്കൽ കോളേജുകളും ആശുപത്രികളും നിറഞ്ഞുകവിഞ്ഞു എന്നാണ്. ആവശ്യമുള്ളപ്പോൾ കാസർകോട്ടുകാരെ സ്വീകരിച്ചു ,ഇപ്പോൾ കയ്യൊഴിഞ്ഞെന്ന് സാരം.

ഇനി കർണാടക സർക്കാറിന്റെ മേൽ കുറ്റം ചുമത്തി രക്ഷപ്പെടുന്നതിന് മുമ്പ് കാസർകോടും കേരളത്തിലാണെന്ന ബോധ്യത്തോടെ പ്രവർത്തിക്കുക.. പ്രത്യേകിച്ച് ആരോഗ്യ മേഖലയിൽ. കാസര്കോട്ടുകാരുടെ സ്വപ്നമായ ഉക്കിനടുക്കയിലെ മെഡിക്കൽ കോളേജ് പല കാരണങ്ങളും പറഞ്ഞ് നീട്ടിക്കൊണ്ട് പോകുന്നതിന് പകരം എത്രയും പെട്ടെന്ന് എല്ലാ സംവിധാനങ്ങളും പൂർത്തീകരിച്ച് തുറന്ന് കൊടുത്താൽ ആരോഗ്യമേഖലയിൽ ജനങ്ങൾക്ക് ആശ്വാസമാകും. വർത്തമാന സാഹചര്യം കണക്കിലെടുത്ത് ഇനിയെങ്കിലും ഒരു പരിഗണന സർക്കാറിൽ നിന്ന് പ്രതീക്ഷിക്കുന്നു.

ഇനിയെങ്കിലും കാസർകോടിനെ പരിഗണിക്കണം


Keywords:  Kasaragod, Article, Kerala, Top-Headlines, Trending, COVID-19, Please consider Kasaragod
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia