city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതുപോലുള്ള അപകടം ഒരു കുട്ടിക്കും സംഭവിക്കാതിരിക്കട്ടെ

കളിച്ചുകൊണ്ടിരിക്കെ കാറിന്റെ സൈഡ് വിന്‍ഡോയില്‍ കഴുത്ത് കുടുങ്ങി; നാല് വയസുകാരിക്ക് ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യത്തിന്

സെമീര്‍

കാസര്‍കോട്: (www.kasargodvartha.com 06/12/2015) ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് മനുഷ്യ ജീവന്‍ തന്നെ നഷ്ടമാകുന്ന ചുറ്റുപാടാണെങ്ങും. എവിടെ നോക്കിയാലും അപകട മരണങ്ങള്‍. ദിനേന ആയിരക്കണക്കിന് പേരാണ് അപകടങ്ങളില്‍ മരിച്ചു വീഴുന്നത്.

കഴിഞ്ഞദിവസം ഉദുമയ്ക്കടുത്ത് താമസിക്കുന്ന കുട്ടിക്ക് പറ്റിയ അപകടത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ദമ്പതികളും കുട്ടികളും മംഗളൂരുവിലെ ആശുപത്രിയിലേക്ക് പുറപ്പെട്ടതായിരുന്നു. വഴിയില്‍ വെച്ചാണ് ഡോക്ടറുടെ കുറിപ്പെടുക്കാന്‍ മറന്നുപോയകാര്യം ശ്രദ്ധയില്‍ പെട്ടത്. കാര്‍ തിരിച്ച് നേരെ ഉദുമയിലെ വീട്ടിലെത്തി. ഭാര്യയോട് ഡോക്ടറുടെ കുറിപ്പെടുക്കാന്‍ പറഞ്ഞ് ഭര്‍ത്താവ് കുട്ടികളോടൊപ്പം കാറില്‍ തന്നെയിരുന്നു.

ഇതിനിടയിലാണ് ഭര്‍ത്താവിന് ഒരു ഫോണ്‍ കോള്‍ വന്നത്. പുറത്ത് നല്ല ചൂടായതിനാല്‍ കുട്ടികള്‍ക്കായി കാറില്‍ എ.സിയിട്ട് ഫോണില്‍ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങി. എ.സി ഇടുന്നതിന് മുമ്പായി കാറിന്റെ നാല് സെഡ് വിന്‍ഡോകളും സെന്‍ട്രല്‍ ബട്ടണ്‍ ഉപയോഗിച്ച് ക്ലോസ് ചെയ്തിരുന്നു. ഈ സമയം കുട്ടികള്‍ കാറിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടിയിലാണ് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ പിതാവിന് കുഞ്ഞിന്റെ ഞരങ്ങുന്ന ശബ്ദം കേട്ടത്. കാറിനടുത്തെത്തി നോക്കുമ്പോഴേക്കും കുട്ടികളില്‍ ഒരാള്‍ കാറിന്റെ സൈഡ് ഗ്ലാസിന്റെ ഇടയില്‍ കഴുത്ത് കുടുങ്ങി ജീവന് വേണ്ടി പിടയുകയായിരുന്നു. എന്നാല്‍ പിതാവ് സന്ദര്‍ഭോചിതമായി ഇടപെട്ട് പെട്ടെന്ന് കാറിന്റെ ഗ്ലാസ് താഴ്ത്തി കുഞ്ഞിനെ പുറത്തെടുത്ത് കൃത്രിമ ശ്വാസം നല്‍കി ഉടന്‍ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

നാല് വയസുകാരിയായ കുട്ടിയില്‍ ജീവന്റെ തുടിപ്പ് ഒരല്‍പം ബാക്കിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചു. എന്നാല്‍ ആംബുലന്‍സ് വന്നതാകട്ടെ 15 മിനിറ്റിന് ശേഷവും. ആശുപത്രിയിലുള്ള ആംബുലന്‍സ് ഓടിക്കാന്‍ ഡ്രൈവറും ഉണ്ടായിരുന്നില്ല. ഈ സമയം മുഴുവന്‍ പിതാവ് കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കിക്കൊണ്ടേയിരുന്നു.

കാസര്‍കോട്ടെ ആശുപത്രിയില്‍ നിന്നും കുട്ടിയെ മംഗളൂരുവിലേക്ക് റഫര്‍ ചെയ്തു. മംഗളൂരുവിലെ ആശുപത്രിയില്‍ ഒരു ദിവസം ഐസിയുവില്‍ കഴിഞ്ഞ കുട്ടി പിറ്റേദിവസം ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഇപ്പോള്‍ വീട്ടില്‍ സുഖമായി കഴിയുകയാണ്. പിതാവ് തക്ക സമയത്ത് കുട്ടിക്ക് കൃത്രിമ ശ്വാസം നല്‍കിയത്‌കൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഇത്തരത്തില്‍ ചെറിയൊരു അശ്രദ്ധമൂലം വലിയ അപകടങ്ങള്‍ സംഭവിക്കാം. ചിലര്‍ മരണത്തിന് കീഴടങ്ങുന്നു, മറ്റു ചിലര്‍ ആയുസ്സിന്റെ ബലം കൊണ്ട് രക്ഷപ്പെടുന്നു. രക്ഷപ്പെട്ടവരില്‍ പലരും നരകിച്ച് ജീവിക്കുന്നു. ഇത്തരം അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള മുന്‍കരുതലുകളെടുക്കേണ്ടതിന്റെ ഉത്തരവാദിത്വം തീര്‍ച്ചയായും രക്ഷിതാക്കള്‍ക്ക് തന്നെയാണ്. ഈ കുറിപ്പ് എല്ലാവര്‍ക്കും പാഠമാകട്ടെ എന്നാശിക്കുന്നു.

ഇതുപോലുള്ള അപകടം ഒരു കുട്ടിക്കും സംഭവിക്കാതിരിക്കട്ടെ

Keywords : Attention to parents, Accident, Kerala, Kasaragod, Car, Parents, father, Children, Hospital, Injured, Udma, Article.  

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia