ആഇശാബിയെ കൊന്നതല്ലേ?
Jun 5, 2013, 09:06 IST
പ്രതിഭാരാജന്‍
കോഴിക്കോട് നഗരത്തിലെ ഓടയില്‍ വീണ് സര്‍ക്കാര്‍ ഭരണത്തിന്റെ രക്ത സാക്ഷിയാകേണ്ടി വന്ന ആഇശാബിയുടെ പരലോക ജീവിതം സുഖകരമായിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഇത്തവണത്തെ 'പോയ വാരം' അവര്‍ക്കായ് സമര്‍പിക്കട്ടെ…
കാലവര്‍ഷം കനത്തു വരുന്നതേയുള്ളു. അതിന് മുമ്പേ ആദ്യത്തെ രക്തസാക്ഷിത്വം പിറന്നു. പ്രകൃതിയല്ല, കൊലപാതകി. സാക്ഷാല്‍ സര്‍ക്കാര്‍. ഓടയില്‍ നിന്നു മാലിന്യം നീക്കം ചെയ്യുന്നതിനും സംസ്‌കരണത്തിനുമായി സര്‍ക്കാര്‍ അനുവദിച്ച തുക കഴിഞ്ഞ വര്‍ഷം എങ്ങനെ ചെലവഴിച്ചു എന്ന് വ്യക്തമാക്കാത്തതിനാല്‍ പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇത്തവണ മാലിന്യനീക്കത്തിനായ് ഫണ്ടില്ലത്രേ. കേരളം അല്ലെങ്കില്‍ തന്നെ നാറുന്നു. മഴ വരുന്നതോടെ നാറ്റത്തിന്റെ പറുദീസയാവാനിരിക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട് . കാഞ്ഞങ്ങാട് ഇത് സമ്പന്ധിച്ച് വലിയ പ്രതിഷേധം ഉയരുന്നു. നഗരസഭയുടെ ജന്മദിനത്തില്‍ പ്രതിപക്ഷം കരിദിനമായി ആചരിച്ചു.
കോഴിക്കോട് ഓടയില്‍ വീണ് മരിച്ചുപോയ ആഇശാബി മനസില്‍ നിന്നും വിട്ടുപോകുന്നില്ല. സംഭവം നടക്കുന്നസ്ഥലത്ത് ഈയുള്ളവനുമുണ്ടായിരുന്നു, കോഴിക്കോട്. മരുമകള്‍ സുഹറയോടൊപ്പം വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നുവത്രെ ആഇശാബി. പാതി വഴിയില്‍ നിന്നും മരണം അവരെ തട്ടിയെടുത്ത് കടന്നു പോയി.
കോഴിക്കോട് റെയില്‍വെ സ്റ്റേഷനു സമീപത്തെ പി.വി.എസ് ആശുപത്രിയുടെ മുന്‍വശം. രാത്രി എട്ട് മണി. നഗരത്തിന്റെ ഹൃദയമാണ് ഈ പ്രദേശം. പക്ഷേ തെരുവുവിളക്കുകള്‍ കത്തുന്നില്ല. വൈകുന്നേരത്തെ ശക്തമായ മഴയില്‍ ഓടകള്‍ കുത്തിയൊഴുകി. മാലിന്യങ്ങള്‍ നിറഞ്ഞിടത്തൊക്കെ നാറ്റം, ഒഴുക്കിന് തടസം. ആഇശ മരിച്ചു വീണ ഓവുചാലിന് ആറ് അടി താഴ്ചയുണ്ട്. എന്നാല്‍ ഇവിടെ പലയിടത്തും സ്ലാബ് ഇല്ല. ഉള്ള സ്ലാബ് ഉള്ളതും ഇല്ലാത്തതും തിരിച്ചറിയാനാവാതെ മഴവെള്ളം ഓടകളെ കീഴടക്കിയപ്പോള്‍ നടന്നു വരവെ കാല്‍ത്തെറ്റി വിണത് ആറടി താഴ്ചയുള്ള ഗട്ടറിലേക്ക്.
അര കിലോമീറ്റര്‍ വരെ അഴുക്കു ചാലിലുടെ ആഇശാബി ഒഴുകി. ഒടുവില്‍ മൃതദേഹം തിരിച്ചു കിട്ടിയത് അടുത്ത കവലയില്‍ വെച്ച്. സ്ലാബ് തല്ലിപ്പൊട്ടിച്ച് മൃതദേഹം വീണ്ടെടുത്തു. അങ്ങനെ കാലവര്‍ഷത്തിന്റെ രക്തസാക്ഷി ഒന്നുകൂടി പിറന്നു. ഈ സംഭവം കോഴിക്കോട് ആദ്യത്തേതല്ല. ഇതിന് മുമ്പുമാവര്‍ത്തിച്ചിട്ടുണ്ട്. അന്ന് സര്‍ക്കാര്‍ പറഞ്ഞു കേരളത്തിലെ മുഴുവന്‍ ഓടകളും സ്ലാബിട്ടു മൂടുമെന്ന്. ഇന്നലെയും അത് തന്നെ ആവര്‍ത്തിച്ചു. പറയാന്‍ എളുപ്പം. പ്രാവര്‍ത്തികമാക്കാനല്ലോ പാട്.
പരസ്പരം മത്സരിച്ചും കുല്‍സിത പ്രവര്‍ത്തനത്തിലൂടെയും അധികാരത്തിലെത്തുന്നവരുടെ കണ്ണുതുറപ്പിക്കാനാകുമോ ആഇശാബിയുടെ മരണത്തിന്? പൗരന്റെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിന്റെ പേരില്‍ മരിച്ചുപോയ ആഇശയുടെ മൃതദേഹത്തെ സാക്ഷിനിര്‍ത്തി ഉത്തരവാദികളായ ഭരണവര്‍ഗത്തിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് 'പോയവാര'ത്തിന് പറയാനുണ്ട്.
കൊച്ചിനഗരത്തിലും കഴിഞ്ഞതവണ ഇത് ആവര്‍ത്തിച്ചിരുന്നു. കഴിഞ്ഞ മഴക്കാലത്ത് തിരുവനന്തപുരം റെയില്‍വെസ്റ്റേഷന് മുന്‍വശത്തെ തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനിലെ ഓടയില്‍ വീണ യുവതിയുടെ വാര്‍ത്ത കേരളം പ്രതിഷേധ ചൂടുയര്‍ത്തിയതാണ്. എല്ലാ സ്ലാബുകളും അടുത്ത മഴക്ക് മുമ്പ് അടച്ചു മൂടുമെന്ന് പറഞ്ഞ സര്‍ക്കാരിനിവിടെ പൊതുജനത്തിന്റെ സഞ്ചാര സൗകര്യത്തിലല്ല, സ്വന്തം യാത്രക്ക് മുടക്കം വരാതെ നോക്കാനാണ് താല്പര്യം.
ഓടയില്‍ വിണ് പരിക്കേല്‍ക്കുന്ന സംഭവമിവിടെ വാര്‍ത്തയാവുന്നില്ല. നാണക്കേട് ഓര്‍ത്ത് ആരും പരാതിപ്പെടാറുമില്ല. ആഇഷാബി മരിച്ചു പോയിരുന്നില്ലെങ്കില്‍ ഈ വീഴ്ചയും ആരുമറിയുമായിരുന്നില്ല. കാഞ്ഞങ്ങാട് നഗരസഭയും ഇതില്‍ നിന്നും ഭിന്നമല്ല. മഴ വന്നാല്‍ പല ഓടകളും നിറഞ്ഞ് കവിഞ്ഞൊഴുകും. പലയിടത്തും വെള്ളംപോകാന്‍ സൗകര്യം തന്നെയില്ല.
പുതിയകോട്ട പോസ്റ്റ് ഓഫീസിനു പിറകു വശത്തുള്ള ആല്‍മരച്ചുവടും പരിസരവും ഒറ്റ മഴക്ക് തന്നെ കൊതുകു ഫാക്ടറിയായി മാറുന്നു. ഇഖ്ബാല്‍ റോഡ് ജംഗ്ഷനിലെ റോഡിനു കുറുകെ ഓവുചാല്‍ പണിതിട്ടുണ്ടെങ്കിലും വെള്ളം ഒഴുകി പോകുന്നതിന് ജനം വിസമ്മതിച്ചതിനാല്‍ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിച്ചു. അവിടെ റോഡിനടിയില്‍ തന്നെ വെള്ളം സംഭരിച്ചു വെച്ചിരിക്കുകയാണ്. പുറത്തു വിടാനാകാതെ. ആ വെള്ളം ഒഴുകിയിറങ്ങേണ്ടത് റെയില്‍വേ ട്രാക്കിനിടയിലൂടെയാണ്. ആ ഭാഗത്ത് അധിവസിക്കുന്നവര്‍ മണ്ണു നികത്തിയതിനാല്‍ അവിടെ പെയ്ത വെള്ളത്തിനു പോലും പോകാനിടമില്ല. പിന്നെ റോഡിലൂടെ വരുന്ന വെള്ളം കൂടി പരിസര വാസികള്‍ എങ്ങനെ ഏറ്റു വാങ്ങും?
കാസര്‍കോട് കെ.പി.ആര്‍. റാവു റോഡിലെ ഓവുചാല്‍ വൃത്തിയാക്കല്‍ ജോലി സാമൂഹ്യ ജീവിതത്തെ തന്നെ തടസപ്പെടുത്തി ഇന്നും പാതി വഴിയില്‍ തന്നെ. പല പഞ്ചായത്തുകളും ഓവുചാല്‍ വൃത്തിയാക്കുന്ന കാര്യം മറന്ന മട്ടാണ്. പലയിടത്തും കവുങ്ങു തടിയിട്ട് ഓവുചാല്‍ അടച്ചുവെച്ചതും കാണാനാകും. ഇത് കൂടുതല്‍ അപകടസാധ്യതയുണ്ടാകുന്നു.
ഇടവപ്പാതി കലിതുള്ളി കാത്തിരിക്കുന്നു. ഈ ലേഖകന്റെ ഓര്‍മയില്‍ തന്നെ ഓടയില്‍ വീണ് രണ്ട് ജീവനുകള്‍ കോഴിക്കോട് തന്നെ പൊലിഞ്ഞതായറിയാം. ഒന്ന് ഒരു പോലീസുകാരന്റെതായിരുന്നു. മരണം നടക്കുമ്പോള്‍ ചില പുകിലുകളൊക്കെയുണ്ടാകാമെങ്കിലും നിയമം അധികാരവര്‍ഗത്തിന് മുമ്പില്‍ ഭയന്ന് നി്ല്‍ക്കുന്നു. ആയിശയുടെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കാനിരിക്കുന്നത്.
നാട് ഭരിക്കുന്നവരെ നിയമം പിടികൂടാന്‍ മിനക്കെടുന്നില്ലെങ്കില്‍ നാം ജനത്തിന് അവരെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന സംവിധാനം ജനാധിപത്യത്തില്‍ എന്നെങ്കിലും ഉണ്ടാകുമോ? നമുക്കാശ്വസിക്കാം. നിലവിലുള്ള ജനാധിപത്യത്തില്‍ ആയുസോടെ വീട്ടിലെത്താന്‍ നടക്കുമ്പോള്‍ കുനിഞ്ഞ് നിന്ന് ശ്രദ്ധിച്ച് പോവുക. അപകടം പതിയിരിപ്പുണ്ടെന്ന ഭയത്തോടെ പതുങ്ങി നടക്കുക. അത്രമാത്രമെ ജനത്തിന് സഞ്ചാരസ്വാതന്ത്ര്യം വിധിച്ചിട്ടുള്ളു.

Keywords: Article, Prathibha-Rajan, Trough, Gutter, Obit, Ayishabi, Kozhikode, Work, Water, Death, Kasargod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.