അരുവിക്കരയും കടന്ന് ഭരണ മുന്നണി
Jun 30, 2015, 13:00 IST
-മുനീര്‍ പി ചെര്‍ക്കളം
(www.kasargodvartha.com 30/06/2015) ജി. കാര്‍ത്തികേയന്റെ മരണത്തോടെ ഒഴിവുവന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനം വന്നത് മുതല്‍ ജനാധിപത്യ കേരളത്തിന്റെ കണ്ണും കാതും അരുവിക്കരയില്‍ കേന്ദ്രീകരിച്ചിരുന്നു. അഴിമതിയും അപവാദവും ആരോപിക്കപ്പെടുന്ന ഐക്യമുന്നണി സര്‍ക്കാരിനും, തൊഴുത്തില്‍ കുത്ത് അവസാനിപ്പിച്ച് പാര്‍ട്ടിയും മുന്നണിയും ഒറ്റക്കെട്ടാണെന്ന് തെളിയിക്കാന്‍ ഇടത് മുന്നണിക്കും വിജയിച്ച് കയറേണ്ടത് ആവശ്യമായിരുന്നു.
പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനൊരുങ്ങുന്ന മുന്നണികള്‍ക്ക് ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങാന്‍ അരുവിക്കരയിലെ വിജയം അത്യാവശ്യമായിരുന്നു. അതിനാല്‍ ഇരു മുന്നണികളും ജീവന്‍മരണ പോരാട്ടമായാണ് ഉപതിരഞ്ഞെടുപ്പിനെ നേരിട്ടതും. ഗണ്യമായ വളര്‍ച്ച കേരളത്തില്‍ അവകാശപ്പെടുന്ന ബി.ജെ.പി ശക്തി പ്രകടനത്തിന് കൂടി തയ്യാറായതോട് കൂടി ത്രികോണ മത്സരത്തിന്റെ പൊടിപടലങ്ങള്‍ അരുവിക്കരയുടെ അതിര് കടന്ന് കേരള രാഷ്ട്രീയ രംഗമാകെ പടരുകയും ചെയ്തു.
വോട്ടെടുപ്പും വോട്ടെണ്ണലും കഴിഞ്ഞിരിക്കുന്നു. വാശി നുരഞ്ഞ് കയറിയതും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും ഒരു വേള തരം താണ വാക് പോരുമൊക്കെ ചേരുവ ചേര്‍ത്ത പ്രചരണത്തിന്റെയും വോട്ടെടുപ്പിന്റേയും ഒടുവില്‍ ഇടത് മുന്നണിക്ക് നിലവില്‍ ലഭ്യമായ ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി എം വിജയകുമാറിനേയും ബി.ജെ.പിയുടെ പരിചയ സമ്പന്നനായ ഒ. രാജഗോപലനേയും വന്‍ഭൂരിപക്ഷത്തിന് പിന്നിലാക്കി ജി. കാര്‍ത്തികേയന്റെ മകന്‍ ശബരിനാഥിലൂടെ ഭരണ കക്ഷി വിജയിച്ചിരിക്കുന്നു.
തീര്‍ത്തും അഭിമാനാര്‍ഹവും ആത്മ വിശ്വാസം പകരുന്നതുമായ വിജയമാണ് അരുവിക്കരയില്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് നേടാനായത്. ഭരണ നേട്ടങ്ങളുടെ പ്രതിഫലനമായി വിലയിരുത്തി ഉമ്മന്‍ചാണ്ടിക്കും മുന്നണിക്കും ഇനി ആത്മ വിശ്വാസത്തോടെ മുന്നോട്ട് പ്രയാണം തുടരാം. അപവാദങ്ങളും അഴിമതി ആരോപണങ്ങളും ഊരാക്കുടുക്കുകളായി ഒന്നിന് പിറകെ മറ്റൊന്നായി വേട്ടയാടിയിരുന്ന സര്‍ക്കാരിന് അരുവിക്കര വിജയം നല്‍കിയ ആശ്വാസം വലിയത് തന്നെ.
ചെറിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയത് മുതല്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങള്‍ വളരെ തന്‍മയത്തോട് കൂടി നേരിട്ട് തനിക്ക് അനുകൂലമാക്കി മാറ്റാനുള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തന്ത്രത്തിന്റെ വിജയം കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം. ആരോപണങ്ങളും തെറിയഭിഷേകങ്ങളും ട്രിപ്പീസ് കളിക്കാരന്റെ വഴക്കത്തോടെ നേരിടുകയും ജനനന്മ ആഗ്രഹിക്കുന്നുവെന്ന തോന്നല്‍ ജനങ്ങളിലെത്തിക്കാനുമാവുന്നു ശ്രീമാന്‍ ഉമ്മന്‍ ചാണ്ടിക്ക്.
ഇടത് മുന്നണയിലെ പടലപ്പിണക്കങ്ങളും മുമ്പെങ്ങുമില്ലാത്ത സംഘാടക ദൗര്‍ബല്യവും അണികളുടെ കുത്തിയൊലിച്ച് പോക്കിനുള്ള കാരണമാവുന്നുണ്ടെന്ന് വേണം അരുവിക്കരയിലെ ഇടത് കോട്ടകളായ പഞ്ചായത്തുകളിലെ വോട്ടിംഗ് പാറ്റേണ്‍ വിശകലനം ചെയ്യുമ്പോള്‍ വിലയിരുത്താനാവുക. മതേതര മുന്നണിയില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് ബിജെപിയുടെ വളര്‍ച്ചയിലേക്കാണ് ചെന്നെത്തുകയെന്ന് അരുവിക്കരയിലെ ഒ. രാജഗോപാലിന്റെ വോട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മുമ്പെങ്ങുമില്ലാത്ത വിധം ആത്മ ധൈര്യത്തോടെയും കെട്ടുറപ്പ് കാട്ടിയും മുന്നണിക്ക് മുന്നോട്ട് പോവാനാവുന്നു എന്നതാണ് യു.ഡി.എഫിന്റെ വിജയ കാരണങ്ങളിലൊന്ന്. തുടര്‍ച്ചയായ വിജയങ്ങള്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും മുന്നണിയും തങ്ങളോടൊപ്പമുണ്ടെന്ന തോന്നലുളവാക്കാന്‍ സാധാരണ ജനങ്ങളിലേക്ക് ഒരു വേള എത്തിക്കാനായി എന്നതാണ് ഭരണ മുന്നണിയുടെ നേട്ടം. അതിനാലാവാം പാവാടത്തുമ്പും അപസര്‍പ്പ കഥകളും നിരന്തരം പ്രചരണ വിഷയങ്ങളായിട്ടും വിജയത്തുടര്‍ച്ചകളുണ്ടാവുന്നത്.
ദേശീയ തലത്തില്‍ തോറ്റമ്പിയിട്ടും ലോകസഭാ തിരഞ്ഞെടുപ്പില്‍ വിജയിക്കാനായതും തങ്ങളുടെ അംഗങ്ങളുടെ വിയോഗാനന്തരം നേരിടേണ്ടി വന്ന ഉപതെരഞ്ഞെടുപ്പുകളില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിക്കാനായതും മുപ്പത് വര്‍ഷക്കാലം അംഗമായിരുന്ന പാര്‍ട്ടി മെമ്പര്‍ഷിപ്പും നിയമസഭാ അംഗത്വവും വലിച്ചെറിഞ്ഞ് യു.ഡി.എഫിലേക്ക് കടന്ന് വന്ന ശെല്‍വരാജിനെ നെയ്യാറ്റിന്‍കരയില്‍ വിജയിപ്പിക്കാനായതും ഭരണമുന്നണിയില്‍ ജനങ്ങള്‍ക്കുള്ള പരിപൂര്‍ണ പിന്തുണയല്ലാതെ മറ്റെന്താണ്. തദ്ദേശ സ്വയം ഭരണ ഉപതെരഞ്ഞെടുപ്പുകളിലും മുന്നണിയുടെ വിജയതോത് ആശാവഹം തന്നെ.
അരുവിക്കരയിലെ വന്‍ വിജയം ഉമ്മന്‍ചാണ്ടി ഒന്ന് കൂടി ശക്തനാക്കുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതല്‍ വോട്ടെണ്ണുന്നതിന്റെ തലേ രാത്രി വരെ ഫലം ഭരണത്തിന്റെ വിലയിരുത്തലാവുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അത് വോട്ടര്‍മാര്‍ തെളിയിച്ചിരിക്കുന്നു. ഫലത്തില്‍ അരുവിക്കര ഭരണ മുന്നണിക്ക് പിന്തുണ നല്‍കിയിരിക്കുന്നു. അരുവിക്കരയും കടന്ന് ഭരണ മുന്നണി മുന്നോട്ട്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kerala, Article, UDF, Elected, Result, Oommen Chandy, K.S Shabarinath, Muneer P. Cherkalam, Advertisement Aramana Hospital.
Advertisement: