city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അക്ഷരങ്ങളെയും അരങ്ങിനെയും സ്‌നേഹിച്ച അന്തച്ച

അനുസ്മരണം/ എരിയാല്‍ ഷരീഫ്

(www.kasargodvartha.com 27.12.2019) കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂമികയില്‍ അറുപതുകളില്‍ നാടക അരങ്ങില്‍ ആവേശമായി മലയാള-കന്നട- തുളു നാടകങ്ങളിലൂടെ തന്റെ അഭിനയപാഠം തെളിയിക്കുകയും നാടകം ജീവന്‍ വായു പോലെ കൊണ്ടുനടക്കുകയും ചെയ്ത അന്തച്ച എന്ന ടി പി. തളങ്കര മുസ്ലിം ഹൈസ്‌കൂള്‍ ലളിതകലാസദനം ബി ഇ എം ഹൈസ്‌കൂള്‍ വേദികളില്‍ നാടകങ്ങളിലൂടെ അനേകം ആളുകളുടെ ആവേശം കൊള്ളിച്ചിരുന്ന അന്തച്ചയുടെ കഥാപാത്രങ്ങള്‍ നിരവധി. ഹോട്ടല്‍ ഗാമ, ഹമാര തുമാര ഗുസ്തി എപ്പോള്‍, നീയാണ് മോളെ ബംബത്തി എന്നീ ഹാസ്യ നാടകങ്ങള്‍ തളങ്കരക്കാര്‍ ഒരിക്കലും മറക്കില്ല.

കെ എം അഹ് മദ് മാഷ്, നഹസ് മഹ് മൂദ്, ടി വി ഗംഗാധരന്‍, അന്ത കടവത്ത്, പി എ എം ഹനീഫ്, അബൂബക്കര്‍ മാഷ്, കുഞ്ഞഹ് മദ് മാഷ്, കൊച്ചു മമ്മു, ടി എ ഇബ്രാഹിം, പൊയക്കര വഹാബ്, കെ എം അബ്ദുര്‍ റഹ് മാന്‍ എന്നിവര്‍ അന്തച്ചയുടെ നാടകത്തിലെ സ്ഥിരം അഭിനേതാക്കളായിരുന്നു. അന്തച്ചയും മഹ് മൂച്ചയും അഭിനയിച്ചിരുന്ന നാടകം കാണാന്‍ കാത്തിരുന്ന കാലം തളങ്കരയ്ക്കുണ്ടായിരുന്നു. ഹാസ്യനാടകങ്ങളിലൂടെ സമകാലിക പ്രസക്തിയുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ മികവ്‌
കാണിച്ച അന്തച്ച എന്ന നാടക കലാകാരന്‍, അതിലപ്പുറം അക്ഷരങ്ങളെ സ്‌നേഹിച്ച നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു. കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ അന്താസ് ബുക്‌സ് സ്റ്റാള്‍ അതിന് നല്ലൊരു തെളിവാണ്.

കാസര്‍കോട്ട് ആദ്യമായി എത്തുന്ന അന്യദേശക്കാര്‍ക്ക് വഴികാട്ടിയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് ഇടത്താവളവുമായിരുന്നു അന്താസ് ബുക് സ്റ്റാള്‍. കാസര്‍കോട്ടെ ആദ്യത്തെ അരങ്ങായ നെല്ലിക്കുന്ന് കലാസദനത്തിന്റെ വേദിയില്‍ കെ ശിവറാം ഷെട്ടിയുടെയും വൈ എസ് ഭട്ടിന്റെയും കൂടെ നിരവധി കന്നട നാടകങ്ങളിലും അന്തച്ച അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. അരങ്ങിനെയും അക്ഷരങ്ങളെയും അക്ഷരാര്‍ഥത്തില്‍ മനസ്സില്‍ കൊണ്ടുനടന്ന ഒരു കലാകാരന്റെ വിടവാങ്ങലായിരുന്നു ഇന്നലെ രാത്രിയുണ്ടായത്.

Also Read: 
നഗരസഭ മുന്‍ കൗണ്‍സിലറും നാടകകലാകാരനുമായ ടി പി അബ്ദുല്ല ഹാജി നിര്യാതനായി

അക്ഷരങ്ങളെയും അരങ്ങിനെയും സ്‌നേഹിച്ച അന്തച്ച

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Death, commemoration, Remembrance, Theruvath, Remembrance of Andhacha
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia