അക്ഷര വെളിച്ചവുമായി ഐ.എ.എസുകാര്‍
Jan 12, 2014, 09:30 IST
കൂക്കാനം റഹ്‌മാന്‍
അക്ഷര ജ്ഞാനം പകര്‍ന്നു കൊടുക്കുക എന്നത് എക്കാലത്തേയും ധന്യതയാര്‍ന്ന പ്രവര്‍ത്തനമാണ്. വിദ്യാലയങ്ങളിലെ ഔപചാരിക രീതിയിലായാലും പുറത്തുളള അനൗപചാരിക രീതിയിലായാലും അക്ഷര ബോധം ഉണ്ടാക്കിക്കൊടുക്കുന്നത് മഹത്തരം തന്നെ. കണ്ണൂര്‍ ജില്ലാ കലക്ടറായി നിമിതനായ തമിഴുനാട്ടുകാരന്‍ എം.ജി. രാജമാണിക്യം മനസുതുറന്നു പറഞ്ഞ കാര്യം പത്ര മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞു. കറകളഞ്ഞ വ്യക്തിത്വങ്ങള്‍ക്കേ കടന്നു വന്ന വഴികളെക്കുറിച്ച് തുറന്നു പറയാനാവൂ.
സ്വയം വേദന സഹിച്ചു വളര്‍ന്നവര്‍ക്കേ മറ്റുളളവരുടെ വേദന അറിയാന്‍ കഴിയൂ. രാജമാണിക്യം എന്ന ഐ.എ.എസുകാരന്‍ 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശിവകാശിയിലെ സാക്ഷരതാ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിനു ശിവകാശിയിലെ പടക്ക കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടിത്തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്ന മോഹമുണ്ടായി. ഇന്ത്യയില്‍ നടന്നു വരുന്ന സാക്ഷരതാ പദ്ധതിയുടെ ജില്ലാ ചെയര്‍മാന്‍മാര്‍ ജില്ലാകലക്ടര്‍മാരാണ്. ഐ.എ.എസ്.കാരനായാല്‍ കലക്ടറാവാം, കൂട്ടത്തില്‍ സാക്ഷരതാ പദ്ധതിയുടെ ചെയര്‍മാനുമാവാം. കുട്ടിത്തൊഴിലാളികളെ മോചിപ്പിക്കാനും അവരെ പഠിപ്പിക്കാനും കഴിയണമെങ്കില്‍ ഐ.എ.എസുകാരനാവണം. ഈയൊരു ചിന്തയാണ് രാജമാണിക്യം എന്ന ജില്ലാ കലക്ടറെ ഉണ്ടാക്കിയെടുത്തത്.
പത്രക്കുറിപ്പ് വായിച്ചറിയുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജില്ലാ കലക്ടര്‍മാരെ ഓര്‍ത്തു പോയത്. ജില്ലയിലെ ആദ്യ കലക്ടറായ കെ. നാരായണന്‍ മുതല്‍ ഇന്നത്തെ കലക്ടറായ മുഹമ്മദ് സഗീര്‍ വരെ സാക്ഷരതാ പ്രവര്‍ത്തനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ്. തമിഴ് നാട്ടുകാരനായ പി. പ്രഭാകരന്‍ ഐ.എ.എസ് പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കാന്‍ഫെഡ് പ്രസ്ഥാനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്. സാക്ഷരതാ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ ജില്ലയില്‍ പ്രസ്തുത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കാന്‍ഫെഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു കൊണ്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികള്‍ക്ക് സൗജന്യ ബസ് യാത്രാ സൗകര്യം ചെയ്തു കൊടുത്തത് അദ്ദേഹമാണ്.
തുടര്‍ന്നു ജില്ലയില്‍ അധികാരമേറ്റ ജെ. സുധാകരന്‍ ഐ.എ.എസ് യഥാര്‍ത്ഥ സാക്ഷരതാ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഹിക വസതി സാക്ഷരതാ പ്രവര്‍ത്തകരുടെ സംഗമ സ്ഥലമായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം സാക്ഷരതാ പ്രവര്‍ത്തകരുടെ കൂടി വാഹനമാക്കി ഉപയോഗപ്പെടുത്തിത്തന്നിട്ടുണ്ട്.
ജെ. സുധാകരന്‍ ഐ.എ.എസുകാരനായതെങ്ങിനെയെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രന്ഥാലയമാണ് യഥാര്‍ത്ഥത്തില്‍ ഐ.എ.എസ് എന്ന സ്വപ്നം പൂവണിയിച്ചതെന്ന് തുറന്നു പറയുകയുണ്ടായി. സാക്ഷരതാ ക്ലാസുകള്‍ സന്ദര്‍ശിക്കാനും, ക്ലാസെടുക്കാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. രാത്രി വൈകുവോളം പ്രവര്‍ത്തകരോടൊപ്പം സാക്ഷരതാ സെന്ററുകളില്‍ അദ്ദേഹം പ്രവര്‍ത്തന നിരതനായിരിക്കും.
കാസര്‍കോടിന്റെ മലയോര മേഖലകളിലെ പഠിതാക്കളെ കാണാന്‍ ചെന്നാല്‍ സമയത്തെക്കുറിച്ചെല്ലാം അദ്ദേഹം മറക്കും. ഒരിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചെര്‍ക്കളയിലെത്തിയത് രാത്രി 12 മണിക്കാണ്. അദ്ദേഹത്തോടൊപ്പം ഞാനും, കെ.പി. ജയരാജനും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വീട്ടില്‍ തിരിച്ചെത്തണം. ബസുകളുടെ സമയമൊക്കെ കഴിഞ്ഞു. അദ്ദേഹം ഞങ്ങളോടൊപ്പം റോഡിലിറങ്ങി നാഷണല്‍ പെര്‍മിറ്റുളള ലോഡ് കയറ്റി പോവുന്ന ലോറികള്‍ക്ക് കൈകാണിച്ചു. ലോറി നിര്‍ത്തിയാല്‍ ഡ്രൈവറോട് ചെന്നു പറയും ഞാന്‍ ജില്ലാകലക്ടറാണ്. ഇവരെ നീലേശ്വരത്തും കരിവെളളൂരും ഇറക്കിക്കൊടുക്കണം. കൂട്ടത്തില്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും നോട്ട് ചെയ്‌തെടുക്കും.
മാനടുക്കം എന്ന കുഗ്രാമത്തില്‍ സാക്ഷരതാ ഷെഡ് നിര്‍മിക്കാന്‍ രണ്ട് സെന്റ് ഭൂമി സൗജന്യമായി തന്ന കൈക്കൊളോന്‍ എന്ന ഒരു ദളിത് സഹോദരന്‍ 1990 ലെ മഴക്കാലത്ത് ഒഴുക്കില്‍ പെട്ടു മരിച്ചു പോയി. ഒരു സന്ധ്യാ സമയത്താണ് ഈ വിവരം കിട്ടുന്നത്. ആ കൊടും മഴയത്ത്, രാത്രി കാലത്ത് കുന്നും മലയും ചവിട്ടി കൈക്കൊളോന്റെ മൃതദേഹം കാണാനും, ആ കുടുംബത്തെ സമാശ്വസിപ്പിക്കാനും എന്നെയും കൂട്ടി കലക്ടര്‍ ചെന്നത് ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നു.
ജെ.സുധാകരന്‍ കലക്ടര്‍ക്ക് ആദ്യം ജനിച്ച കുട്ടിക്ക് പേരിടാന്‍ പി.എന്‍.പണിക്കരോട് അപേക്ഷിച്ചതും ഓര്‍ത്തു പോവുകയാണ്. പണിക്കര്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ ചെന്നതും കണ്ണന്‍ എന്ന് കൂട്ടിക്ക് പേരിട്ടതും മറക്കില്ലൊരിക്കലും. ഇതൊക്കെ സാക്ഷരതാ പ്രവര്‍ത്തനത്തെയും പ്രവര്‍ത്തകരെയും നെഞ്ചേറ്റി ആദരിച്ചതിന്റെ ഉദാഹരണങ്ങളാണ്.
അസിസ്റ്റന്റ്‌സ് ഡവലപ്‌മെന്റ് കമ്മീഷണറായി കാസര്‍കോട് ജില്ലയില്‍ ചാര്‍ജെടുക്കുകയും, സാക്ഷരതാ കോ ഓര്‍ഡിനേറ്ററായി ഞങ്ങളൊടൊപ്പം സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച വി.എന്‍. ജിതേന്ദ്രന്‍ ജില്ലാകലക്ടറായി ഇവിടെയെത്തിയപ്പോള്‍, അന്നത്തെ പ്രവര്‍ത്തകരായ ഞങ്ങള്‍ ഏറെ ആഹ്ലാദിച്ചു.
അദ്ദേഹവും സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ അപ്പോസ്തലനായിരുന്നു. ദളിത് കോളണികളും തീരദേശ ദരിദ്ര മേഖലകളിലും സാക്ഷരതാ പ്രവര്‍ത്തനത്തിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനവും സംയോജിപ്പിച്ച് പ്രവര്‍ത്തിച്ച് മാതൃക കാണിച്ച വ്യക്തിയാണ് വി.എന്‍. ജിതേന്ദ്രന്‍.
ഇപ്പോള്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ഡയറക്ടറായിട്ടാണ് അദ്ദേഹം സേവനം ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തന കാലത്ത് അദ്ദേഹം കണ്ണൂരിലാണ് താമസിച്ചിരുന്നത്. ജെ. സുധാകരന്‍, പി. കമാല്‍കുട്ടി എന്നീ കലക്ടര്‍മാരുടെ ഭരണകാലത്തായിരുന്നു ഞങ്ങള്‍ ജില്ലാ സാക്ഷരതാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നത്.
പുലര്‍ച്ചെ രണ്ടു മണിക്കുളള വണ്ടിക്ക് കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് ചെല്ലും. രാവിലെ എട്ട് മണിക്കുളളി ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്യും. ശരിക്കും ത്യാഗ പൂര്‍ണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമാണ് വി.എന്‍ ജിതേന്ദ്രന്‍ അന്നും ഇന്നും. കലക്ടറായി ചാര്‍ജെടുത്തപ്പോഴും പഴയകാല സാക്ഷരതാ പ്രവര്‍ത്തകരെ കാണാനും അനുഭവങ്ങള്‍ പങ്കിടാനും അദ്ദേഹം താല്‍പര്യം കാണിച്ചു. കലക്ടറായിട്ടും അതിന്റെ ഗമയൊന്നും കാണിക്കാതെ എന്നും എപ്പോഴും നേരിട്ടു വിളിക്കാനും കാണാനും അദ്ദേഹം അവസരമുണ്ടാക്കിത്തന്നു. ഇന്നും അതു തുടരുന്നുമുണ്ട്.
ഇക്കഴിഞ്ഞ കഥകളൊക്കെ ഓര്‍ത്തെടുക്കാന്‍ അവസരമുണ്ടായത് കണ്ണൂര്‍ കലക്ടരുടെ സാക്ഷരതാ പ്രവര്‍ത്തനാനുഭവം അറിഞ്ഞപ്പോഴാണ്. മഹല്‍ വ്യക്തിത്വങ്ങള്‍ക്കേ, എളിമയില്‍ നിന്ന് ഉയര്‍ന്നുവന്നവര്‍ക്കേ നന്മ നിറഞ്ഞ മനസിന്റെ ഉടമകളും അരികു ജീവിതങ്ങളെ മുഖ്യധാരയില്‍ കൊണ്ടുവരുന്നവരുമാകാന്‍ സാധിക്കൂ.
ഇതിന് അപവാദങ്ങളുണ്ടാക്കുന്നവരും സമൂഹത്തിലുണ്ട്. സാക്ഷരതാ പ്രവര്‍ത്തനത്തിന് മുന്‍ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം അതില്‍ സൂക്ഷമതയും, സത്യസന്ധതയും, തെളിമയും കാത്തു സൂക്ഷിച്ചവരായിരുന്നു. ഇന്ന് ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസര്‍മാര്‍ ചില കൊളളരുതായ്മകളും വരുത്തി വെച്ചിട്ടുണ്ട് എന്ന് പത്രമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞപ്പോള്‍ വിഷമം തോന്നി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kookanam-Rahman, Article, IAS, District Collector, Kasaragod, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
അക്ഷര ജ്ഞാനം പകര്‍ന്നു കൊടുക്കുക എന്നത് എക്കാലത്തേയും ധന്യതയാര്‍ന്ന പ്രവര്‍ത്തനമാണ്. വിദ്യാലയങ്ങളിലെ ഔപചാരിക രീതിയിലായാലും പുറത്തുളള അനൗപചാരിക രീതിയിലായാലും അക്ഷര ബോധം ഉണ്ടാക്കിക്കൊടുക്കുന്നത് മഹത്തരം തന്നെ. കണ്ണൂര്‍ ജില്ലാ കലക്ടറായി നിമിതനായ തമിഴുനാട്ടുകാരന്‍ എം.ജി. രാജമാണിക്യം മനസുതുറന്നു പറഞ്ഞ കാര്യം പത്ര മാധ്യമങ്ങളിലൂടെ വായിച്ചറിഞ്ഞു. കറകളഞ്ഞ വ്യക്തിത്വങ്ങള്‍ക്കേ കടന്നു വന്ന വഴികളെക്കുറിച്ച് തുറന്നു പറയാനാവൂ.
സ്വയം വേദന സഹിച്ചു വളര്‍ന്നവര്‍ക്കേ മറ്റുളളവരുടെ വേദന അറിയാന്‍ കഴിയൂ. രാജമാണിക്യം എന്ന ഐ.എ.എസുകാരന്‍ 10-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശിവകാശിയിലെ സാക്ഷരതാ പ്രവര്‍ത്തകനായിരുന്നു. അദ്ദേഹത്തിനു ശിവകാശിയിലെ പടക്ക കമ്പനികളില്‍ പണിയെടുക്കുന്ന കുട്ടിത്തൊഴിലാളികളെ രക്ഷപ്പെടുത്തണമെന്ന മോഹമുണ്ടായി. ഇന്ത്യയില്‍ നടന്നു വരുന്ന സാക്ഷരതാ പദ്ധതിയുടെ ജില്ലാ ചെയര്‍മാന്‍മാര്‍ ജില്ലാകലക്ടര്‍മാരാണ്. ഐ.എ.എസ്.കാരനായാല്‍ കലക്ടറാവാം, കൂട്ടത്തില്‍ സാക്ഷരതാ പദ്ധതിയുടെ ചെയര്‍മാനുമാവാം. കുട്ടിത്തൊഴിലാളികളെ മോചിപ്പിക്കാനും അവരെ പഠിപ്പിക്കാനും കഴിയണമെങ്കില്‍ ഐ.എ.എസുകാരനാവണം. ഈയൊരു ചിന്തയാണ് രാജമാണിക്യം എന്ന ജില്ലാ കലക്ടറെ ഉണ്ടാക്കിയെടുത്തത്.
പത്രക്കുറിപ്പ് വായിച്ചറിയുമ്പോഴാണ് കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജില്ലാ കലക്ടര്‍മാരെ ഓര്‍ത്തു പോയത്. ജില്ലയിലെ ആദ്യ കലക്ടറായ കെ. നാരായണന്‍ മുതല്‍ ഇന്നത്തെ കലക്ടറായ മുഹമ്മദ് സഗീര്‍ വരെ സാക്ഷരതാ പ്രവര്‍ത്തനത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ്. തമിഴ് നാട്ടുകാരനായ പി. പ്രഭാകരന്‍ ഐ.എ.എസ് പി.എന്‍ പണിക്കരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച കാന്‍ഫെഡ് പ്രസ്ഥാനത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ച വ്യക്തിയാണ്. സാക്ഷരതാ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പേ ജില്ലയില്‍ പ്രസ്തുത പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ കാന്‍ഫെഡിന്റെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു കൊണ്ട് അദ്ദേഹം ചെയ്ത പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. സാക്ഷരതാ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തികള്‍ക്ക് സൗജന്യ ബസ് യാത്രാ സൗകര്യം ചെയ്തു കൊടുത്തത് അദ്ദേഹമാണ്.
തുടര്‍ന്നു ജില്ലയില്‍ അധികാരമേറ്റ ജെ. സുധാകരന്‍ ഐ.എ.എസ് യഥാര്‍ത്ഥ സാക്ഷരതാ പ്രവര്‍ത്തകന്‍ തന്നെയായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഹിക വസതി സാക്ഷരതാ പ്രവര്‍ത്തകരുടെ സംഗമ സ്ഥലമായിരുന്നു. അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനം സാക്ഷരതാ പ്രവര്‍ത്തകരുടെ കൂടി വാഹനമാക്കി ഉപയോഗപ്പെടുത്തിത്തന്നിട്ടുണ്ട്.
ജെ. സുധാകരന്‍ ഐ.എ.എസുകാരനായതെങ്ങിനെയെന്ന് അദ്ദേഹം പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ഗ്രന്ഥാലയമാണ് യഥാര്‍ത്ഥത്തില്‍ ഐ.എ.എസ് എന്ന സ്വപ്നം പൂവണിയിച്ചതെന്ന് തുറന്നു പറയുകയുണ്ടായി. സാക്ഷരതാ ക്ലാസുകള്‍ സന്ദര്‍ശിക്കാനും, ക്ലാസെടുക്കാനും അദ്ദേഹം സദാ സന്നദ്ധനായിരുന്നു. രാത്രി വൈകുവോളം പ്രവര്‍ത്തകരോടൊപ്പം സാക്ഷരതാ സെന്ററുകളില്‍ അദ്ദേഹം പ്രവര്‍ത്തന നിരതനായിരിക്കും.
കാസര്‍കോടിന്റെ മലയോര മേഖലകളിലെ പഠിതാക്കളെ കാണാന്‍ ചെന്നാല്‍ സമയത്തെക്കുറിച്ചെല്ലാം അദ്ദേഹം മറക്കും. ഒരിക്കല്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ചെര്‍ക്കളയിലെത്തിയത് രാത്രി 12 മണിക്കാണ്. അദ്ദേഹത്തോടൊപ്പം ഞാനും, കെ.പി. ജയരാജനും ഉണ്ടായിരുന്നു. ഞങ്ങള്‍ക്ക് വീട്ടില്‍ തിരിച്ചെത്തണം. ബസുകളുടെ സമയമൊക്കെ കഴിഞ്ഞു. അദ്ദേഹം ഞങ്ങളോടൊപ്പം റോഡിലിറങ്ങി നാഷണല്‍ പെര്‍മിറ്റുളള ലോഡ് കയറ്റി പോവുന്ന ലോറികള്‍ക്ക് കൈകാണിച്ചു. ലോറി നിര്‍ത്തിയാല്‍ ഡ്രൈവറോട് ചെന്നു പറയും ഞാന്‍ ജില്ലാകലക്ടറാണ്. ഇവരെ നീലേശ്വരത്തും കരിവെളളൂരും ഇറക്കിക്കൊടുക്കണം. കൂട്ടത്തില്‍ വണ്ടിയുടെ നമ്പറും ഡ്രൈവറുടെ പേരും നോട്ട് ചെയ്‌തെടുക്കും.
മാനടുക്കം എന്ന കുഗ്രാമത്തില്‍ സാക്ഷരതാ ഷെഡ് നിര്‍മിക്കാന്‍ രണ്ട് സെന്റ് ഭൂമി സൗജന്യമായി തന്ന കൈക്കൊളോന്‍ എന്ന ഒരു ദളിത് സഹോദരന്‍ 1990 ലെ മഴക്കാലത്ത് ഒഴുക്കില്‍ പെട്ടു മരിച്ചു പോയി. ഒരു സന്ധ്യാ സമയത്താണ് ഈ വിവരം കിട്ടുന്നത്. ആ കൊടും മഴയത്ത്, രാത്രി കാലത്ത് കുന്നും മലയും ചവിട്ടി കൈക്കൊളോന്റെ മൃതദേഹം കാണാനും, ആ കുടുംബത്തെ സമാശ്വസിപ്പിക്കാനും എന്നെയും കൂട്ടി കലക്ടര്‍ ചെന്നത് ഇന്നും മനസില്‍ മായാതെ നില്‍ക്കുന്നു.
അസിസ്റ്റന്റ്‌സ് ഡവലപ്‌മെന്റ് കമ്മീഷണറായി കാസര്‍കോട് ജില്ലയില്‍ ചാര്‍ജെടുക്കുകയും, സാക്ഷരതാ കോ ഓര്‍ഡിനേറ്ററായി ഞങ്ങളൊടൊപ്പം സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ച വി.എന്‍. ജിതേന്ദ്രന്‍ ജില്ലാകലക്ടറായി ഇവിടെയെത്തിയപ്പോള്‍, അന്നത്തെ പ്രവര്‍ത്തകരായ ഞങ്ങള്‍ ഏറെ ആഹ്ലാദിച്ചു.
അദ്ദേഹവും സാക്ഷരതാ പ്രവര്‍ത്തനത്തിന്റെ അപ്പോസ്തലനായിരുന്നു. ദളിത് കോളണികളും തീരദേശ ദരിദ്ര മേഖലകളിലും സാക്ഷരതാ പ്രവര്‍ത്തനത്തിനൊപ്പം ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനവും സംയോജിപ്പിച്ച് പ്രവര്‍ത്തിച്ച് മാതൃക കാണിച്ച വ്യക്തിയാണ് വി.എന്‍. ജിതേന്ദ്രന്‍.
ഇപ്പോള്‍ സംസ്ഥാന സാമൂഹ്യ നീതി വകുപ്പിന്റെ ഡയറക്ടറായിട്ടാണ് അദ്ദേഹം സേവനം ചെയ്യുന്നത്. കാസര്‍കോട് ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തന കാലത്ത് അദ്ദേഹം കണ്ണൂരിലാണ് താമസിച്ചിരുന്നത്. ജെ. സുധാകരന്‍, പി. കമാല്‍കുട്ടി എന്നീ കലക്ടര്‍മാരുടെ ഭരണകാലത്തായിരുന്നു ഞങ്ങള്‍ ജില്ലാ സാക്ഷരതാ കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചിരുന്നത്.
പുലര്‍ച്ചെ രണ്ടു മണിക്കുളള വണ്ടിക്ക് കാസര്‍കോട് നിന്ന് കണ്ണൂരിലേക്ക് ചെല്ലും. രാവിലെ എട്ട് മണിക്കുളളി ഓഫീസില്‍ തിരിച്ചെത്തുകയും ചെയ്യും. ശരിക്കും ത്യാഗ പൂര്‍ണമായ പ്രവര്‍ത്തന ശൈലിയുടെ ഉടമാണ് വി.എന്‍ ജിതേന്ദ്രന്‍ അന്നും ഇന്നും. കലക്ടറായി ചാര്‍ജെടുത്തപ്പോഴും പഴയകാല സാക്ഷരതാ പ്രവര്‍ത്തകരെ കാണാനും അനുഭവങ്ങള്‍ പങ്കിടാനും അദ്ദേഹം താല്‍പര്യം കാണിച്ചു. കലക്ടറായിട്ടും അതിന്റെ ഗമയൊന്നും കാണിക്കാതെ എന്നും എപ്പോഴും നേരിട്ടു വിളിക്കാനും കാണാനും അദ്ദേഹം അവസരമുണ്ടാക്കിത്തന്നു. ഇന്നും അതു തുടരുന്നുമുണ്ട്.
Kokkanam Rahman
(Writer)
|
ഇതിന് അപവാദങ്ങളുണ്ടാക്കുന്നവരും സമൂഹത്തിലുണ്ട്. സാക്ഷരതാ പ്രവര്‍ത്തനത്തിന് മുന്‍ നിന്ന് പ്രവര്‍ത്തിച്ചവരെല്ലാം അതില്‍ സൂക്ഷമതയും, സത്യസന്ധതയും, തെളിമയും കാത്തു സൂക്ഷിച്ചവരായിരുന്നു. ഇന്ന് ജില്ലയില്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഓഫീസര്‍മാര്‍ ചില കൊളളരുതായ്മകളും വരുത്തി വെച്ചിട്ടുണ്ട് എന്ന് പത്രമാധ്യമങ്ങളില്‍ വായിച്ചറിഞ്ഞപ്പോള്‍ വിഷമം തോന്നി.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75