ആധാര്‍ കാര്‍ഡുളളവര്‍ക്ക് ഓണ്‍ലൈന്‍ മത്സരവുമായി യു ഐ ഡി എ ഐ രംഗത്ത്; സമ്മാനം 30,000 രൂപ
Jun 28, 2019, 14:36 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 27.06.2019) ആധാര്‍ കാര്‍ഡുളളവര്‍ക്ക് ഓണ്‍ലൈന്‍ മത്സരവുമായി യു ഐ ഡി എ ഐ രംഗത്ത്. 30,000 രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ആധാറുമായി ബന്ധപ്പെട്ട് 15 ഓണ്‍ലൈന്‍ സര്‍വീസുകള്‍ യു ഐ ഡി എ ഐ നല്‍കുന്നുണ്ട്. ഇതിലേതെങ്കിലും തെരഞ്ഞെടുത്ത് മികച്ച വീഡിയോ തയ്യാറാക്കുക എന്നതാണ് മത്സരം. ജനങ്ങള്‍ക്ക് കൂടുതല്‍ അറിവ് പകര്‍ന്നുകൊടുക്കുന്നതും കൂടുതല്‍ ആകര്‍ഷണീയവുമായ വീഡിയോ തെരഞ്ഞെടുത്ത് വിജയിക്ക് സമ്മാനം നല്‍കും.
ആധാര്‍ ഡൗണ്‍ലോഡ് ചെയ്യല്‍, ആധാര്‍ കേന്ദ്ര കണ്ടെത്തല്‍, മേല്‍വിലാസം പുതുക്കല്‍ തുടങ്ങി ഓണ്‍ലൈന്‍ വഴി നല്കുന്ന സേവനങ്ങളെ സംബന്ധിച്ച് വീഡിയോ തയ്യാറാക്കണം. 30 സെക്കന്‍ഡുകള്‍ മുതല്‍ 120 സെക്കന്‍ഡുകള്‍ വരെയാണ് വീഡിയോക്ക് ദൈര്‍ഘ്യം ഉണ്ടാകേണ്ടത്. ക്രിയാത്മകവും ആശയസമ്പുഷ്ടവുമായ ഗ്രാഫിക്കല്‍, അനിമേഷന്‍ വീഡിയോയാണ് തയ്യാറാക്കേണ്ടത്.
ജൂലായ് എട്ടിന് മത്സരം അവസാനിക്കും. ഇതിനു മുമ്പായി വീഡിയോ അയക്കണം. ഓഗസ്റ്റ് 31ന് മുമ്പ് ഇ-മെയില്‍ വഴി വിജയിയെ അറിയിക്കും. ആധാര്‍ കൈവശമുളളവര്‍ക്ക് മാത്രമാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ സാധിക്കുക. ആധാറിന്റെ പ്രചാരണം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരവുമായി യു എ ഡി എ ഐ രംഗത്ത് വന്നിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, Aadhar Card, Games, internet, Technology, news, National, Your Aadhaar card can help you win up to Rs 30,000! Here's how.