city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടി. സിദ്ദീഖ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ ?

പ്രതിഭാ രാജന്‍

ടി. സിദ്ദീഖ്  കെ.എസ്.യു.വിലൂടെ യൂത്ത് കോണ്‍ഗ്രസിന്റെ അമരത്തിലേക്കും, ഇപ്പോള്‍ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയുമായ യു.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി. യുവത്വത്തിനു അവസരം നല്‍കണമെന്ന രാഹുല്‍ ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. സിദ്ദീഖ് ഇവിടം വരെയെത്തിയതിനു പിന്നില്‍  രാഹുലിന്റെ അനുഗ്രഹാശിസ്സുകള്‍. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസിന്റെ യുവത്വം ഇടുക്കിയില്‍ കുര്യാക്കോസും.

കഴിഞ്ഞ ഓണനാളുകളില്‍ സിദ്ദീഖ് കാസര്‍കോടായിരുന്നു. ഉദുമാ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് നടത്തിയ ആഘോഷങ്ങളില്‍ പങ്കു കൊണ്ടു. ഓണക്കിറ്റ് വിതരണം ചെയ്തു. അന്ന് തിരിച്ചു പോരുമ്പോള്‍ കരുതിയിരിക്കില്ല കാസര്‍കോട് വന്ന് വോട്ടു തേടി ഗ്രാമങ്ങള്‍ താണ്ടാന്‍, ജയിച്ച് കേറാന്‍, കാസര്‍കോടിനെ ഏറെ പരിചയപ്പെടാന്‍ അവസരം കൈവരുമെന്ന്. കഴിവുള്ള സംഘാടകനെന്ന എ.കെ ആന്റണിയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ അപൂര്‍വം നേതാക്കളിലെ യുവാവാണ് സിദ്ദീഖ്. സി.പി.എം ഉരുക്കു കോട്ട തകര്‍ക്കുക എന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നു അദ്ദേഹം.
ടി. സിദ്ദീഖ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ ?

കേരളം മാറോടു ചേര്‍ത്ത, കര്‍ഷക ചരിത്രത്തിലൂടെ, സമരങ്ങളിലൂടെ സഞ്ചരിച്ച ഇടതു കോട്ട. ഇത് തകര്‍ത്തത് ഇന്ന് ഇടതുചേരിയിലെ കോണ്‍ഗ്രസ് സാന്നിധ്യമായ കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു. 1971 കാലം. കടന്നപ്പള്ളിക്ക് അന്ന് 26 വയസ്. നിയമ വിദ്യാര്‍ത്ഥി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട്. പാര്‍ട്ടി ആ യുവാവിനോട് പറഞ്ഞു. നെഹ്‌റുവിനെ വെല്ലുവിളിച്ച എ.കെ.ജിയെ തോല്‍പ്പിക്കാന്‍ കാസര്‍കോടിലേക്ക് ചെല്ലാന്‍. യുവകേസരി കടന്നപ്പള്ളി വന്നു. എ.കെ.ജി പാലക്കാട്ടേക്കു മാറി. പകരം നായനാര്‍. നായനാരെങ്കില്‍ നായനാര്‍. കീഴടക്കി. വെറും കീഴടക്കലല്ല. കയ്യൂരിന്റെ സമരനായകനെ, എ.കെജി അടക്കം പതറിപ്പോയ വിജയം. ഇന്നിതാ എ.കെ.ജിയുടെ മരുമകനെ തുരത്താന്‍ മറ്റൊരു യൂത്ത് കോണ്‍ഗ്രസുകാരന്റെ പടപ്പുറപ്പാട്. ചരിത്രം ആവര്‍ത്തിക്കാറുണ്ടോ?

1971 ല്‍ അഴിച്ചുവിട്ട യാഗാശ്വത്തെ പിടിച്ചു കെട്ടാന്‍ 1977ലും കഴിഞ്ഞില്ല ഇടതിന്. അടിയന്തരാവസ്ഥയുടെ കിരാത ഭരണത്തിനു ശേഷം നടന്ന തെരെഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി പോലും മലര്‍ന്നടിച്ചു വീണിട്ടും കടന്നപ്പള്ളിയുടെ കൈയ്യില്‍ കാസര്‍കോട് ഭദ്രം. വീണ്ടും കടന്നപ്പള്ളി ജയിച്ചുവെന്നു മാത്രമല്ല ഇന്ദിരാഗാന്ധിയെ കോണ്‍ഗ്രസ് പിന്തുണച്ചതിന്റെ പേരില്‍ ആന്റണി അടക്കമുള്ളവര്‍ പുറത്തു പോയി. പോയവര്‍ തിരിച്ചു വന്നു. കടന്നപ്പള്ളി ആദര്‍ശ രാഷ്ട്രീയത്തിന്റെ ഉറവിടം, ഇടതില്‍ ഉറച്ചു നിന്നു. പിന്നീട് സംസ്ഥാനത്ത് എം.എല്‍.എ ആയി, മന്ത്രിയായി.

ടി. സിദ്ദീഖ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ ?77ലെ ഏഴാം ലോകസഭ. കഷ്ടിച്ചു മൂന്ന് വര്‍ഷം മാത്രമേ അതുണ്ടായുള്ളൂ. 1980ല്‍ വീണ്ടും വീണ്ടും വന്ന തെരെഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വക്കീല്‍ എം. രാമണ്ണറൈ ഇടതു മാനം കാത്തു. കര്‍ണാടക സമിതിയുടെ പിന്തുണയായിരുന്നു ജയത്തിനു കാരണം. മണ്ണിന്റെ മക്കള്‍ വാദം കൊടുമ്പിരി കൊണ്ട കാലം. പാര്‍ട്ടി ആ മുദ്രാവാക്യത്തെ ഏതിര്‍ക്കുന്നതോടൊപ്പം അതിന്റെ വക്താവിനെ തന്നെ ജയിക്കാനും അനുവദിച്ചു. അവസരങ്ങളുടെ കല. അതാണല്ലോ രാഷ്ട്രീയം. കാസര്‍കോട് ഇടതു സ്വന്തമാക്കിയപ്പോള്‍ ഭരണം കോണ്‍ഗ്രസിന്റേതായി.

1984ല്‍ രാമണ്ണറെയെ മലര്‍ത്തിയടിക്കാന്‍ അവതരിച്ചത് ബന്ധുവും പിന്നീട് മകള്‍ പുഷ്പയുടെ ഭര്‍ത്തൃപിതാവുമായിരുന്ന ഐ. രാമറൈ ആയിരുന്നു. കറകളഞ്ഞ കോണ്‍ഗ്രസുകാരന്‍, കര്‍ണാടക സമിതിയിലും കോണ്‍ഗ്രസിലും അജയ്യന്‍. അടക്കാ കര്‍ഷകരെ സംഘടിപ്പിച്ചത് രാമറൈ അയിരുന്നു. സപ്തഭാഷാ സംഗമഭൂമിയെന്ന് കാസര്‍കോടിന് പേര് ചാര്‍ത്തിക്കൊടുത്തത് ഈ ബി.എ.സ്സിക്കാരനാണ്. വടക്കേക്കരയില്‍ നിന്നും നിയമസഭയിലേക്കും മുകുന്ദപുരത്തുനിന്നും ലോകസഭയിലേക്കും മത്സരിച്ച് ജയിച്ച തൊഴിലാളി വര്‍ഗത്തിന്റെ അഖിലേന്ത്യാ സെക്രട്ടറി ഇ. ബാലാനന്ദനെയാണ് രാമറായി വെറും കൈയ്യോടെ പറഞ്ഞു വിട്ടത്.

1989ല്‍ കാലാവധി പൂര്‍ത്തിയാകും മുമ്പെ തെരെഞ്ഞെടുപ്പെത്തി. രാമറൈ ഇഫക്റ്റിനെ തുരത്താന്‍ വീണ്ടും രാമണ്ണറൈ. ഗോദ ഒരുങ്ങി. ഇരുമുന്നണികളും കച്ചമുറുക്കി. രാമറൈ തോറ്റ് പിന്‍മാറി. 1991ലും ചരിത്രം ആവര്‍ത്തിച്ചു. ജനമനസിലൂടെ നടന്നു കയറിയ എ.കെ.ജിയും ബാലാനന്ദനും നായനാരുമടക്കം ടി. ഗോവിന്ദനും രാമറൈയും രാമണ്ണറൈയും ഇന്ന് ഓര്‍മ.

ടി. സിദ്ദീഖ് വിജയ ചരിത്രം ആവര്‍ത്തിക്കുമോ ?
Prathibha Rajan
(Writer)
തുടര്‍ന്ന് 1996 മുതല്‍ 2004 വരെ മൂന്നു തവണ ജനം പോളിങ് ബൂത്തില്‍ ചെന്നു ടി. ഗോവിന്ദനു വോട്ടു നല്‍കി. ആ കലാകാരന്‍, പൂരക്കളിയുടെ അഭ്യാസി, കര്‍മകുശലന്‍ തുടര്‍ച്ചയായി മൂന്നു തവണയും മണ്ഡലം  നിലനിര്‍ത്തി. ജനം എ.കെ.ജിക്ക് കൊടുത്ത വാക്ക് പാലിക്കപ്പെട്ടു. ഇന്ത്യാ ചരിത്രം കണ്ട ഏറ്റവും വലിയ പൊറാട്ടു നാടകം കണ്ട എട്ട് വര്‍ഷങ്ങളിലായിരുന്നു ഈ മൂന്നു തെരെഞ്ഞെടുപ്പുകള്‍.

ടി. ഗോവിന്ദന്‍ ഏല്‍പ്പിച്ചു കൊടുത്ത ചെങ്കോല്‍ കരുണാകരന്‍ ഇപ്പോഴും സൂക്ഷിക്കുന്നു. പിടിച്ചെടുക്കാന്‍ കഴിയുമോ യൂത്ത് കോണ്‍ഗ്രസുകാരന്‍ കൂടിയായ ടി. സിദ്ദീഖിന്. കടന്നപ്പള്ളി കുറിച്ചിട്ട ചരിത്രം ആവര്‍ത്തിക്കാനാകുമോ ?

തീപാറും മണ്ഡലത്തിലാകമാനം ഇത്തവണ. കാത്തിരുന്നു കാണാം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Election-2014, P. Karunakaran-MP, CPM, Congress, Youth-congress, Article, T. Sideeq, Kadannappally  Ramachandran, Will T. Sideeq repeat winning history. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia