city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മറ്റുള്ളവരുടെ വേദന എന്തിനു നീ ആഘോഷിക്കുന്നു?

മുഹമ്മദ് ഷാഹിര്‍

(www.kasargodvartha.com 12.11.2014) പുതിയ യുഗമാണോ. അല്ല, പുതിയ തലമുറയുടെ പോക്ക് എങ്ങോട്ടാണ് എന്ന് എത്ര ആലോചിട്ടും ഒരു പിടിയും കിട്ടുന്നില്ല.  വാട്ട്‌സ് ആപ്പും മറ്റ് സോഷ്യല്‍ മീഡിയയും മനുഷ്യ ജീവിതത്തില്‍ കടന്നു വന്നതോടു കൂടി മലയാളികള്‍ കരുണ എന്ന വാക്ക് തന്നെ മറന്നു പോയി. അതിനു ഒരു വലിയ ഉദാഹരണമാണ്് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. രണ്ടു യുവമിഥുനങ്ങള്‍ക്ക് സംഭവിച്ച അപകടത്തിന്റെ ഫോട്ടോകള്‍ പ്രചരിപ്പിച്ചത് വളരെയധികം മോശമായിപ്പോയി.

അവരുടെ വിവാഹ ഫോട്ടോകള്‍ അടക്കം കിട്ടുന്നവര്‍ കിട്ടുന്നവര്‍ എല്ലാവര്‍ക്കും ഷെയര്‍ ചെയ്തു ഒരു ആഘോഷമാക്കുകയാണ് ചെയ്തത്. അത് പോലുള്ള എന്തെങ്കിലും കിട്ടാന്‍ കാത്തു  നില്‍ക്കുന്ന മലയാളികള്‍ ആലോചിക്കണം ഈ ഒരു അവസ്ഥ ആര്‍ക്കും വരാമെന്ന്. അതു കൊണ്ട് ഇതുപോലുള്ള എന്ത് കിട്ടിയാലും അതിന്റെ സത്യസന്ധത അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുന്നത് എല്ലാവര്‍ക്കും നല്ലതായിരിക്കും.

സോഷ്യല്‍ മീഡിയാ സംവിധാനം ഉള്ള  ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള്‍ എല്ലാവരും ഒന്ന് ഓര്‍ക്കണം. നിങ്ങള്‍ ചെയ്യുന്ന ഇതുപോലുള്ള പ്രവര്‍ത്തികള്‍ കൊണ്ട് വേദനിക്കുന്ന കുടുംബങ്ങള്‍ ഉണ്ട് എന്ന്. മാനുഷിക പരിഗണന നല്‍കിയെങ്കിലും സമൂഹമേ നിര്‍ത്തൂ. ഇത് ചിലര്‍ക്ക് ഒരു ഹരമാണ്. മറ്റുള്ളവരുടെ വേദന ആഘോഷിക്കുന്ന ഇതുപോലെ എത്രയോ സംഭവങ്ങള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. എന്നിട്ടും പഠിക്കുന്നില്ല നമ്മുടെ സമൂഹം. സൈബര്‍ നിയമപ്രകാരം വ്യക്തിഹത്യ ചെയ്യുന്നത് തെറ്റാണ്  എന്ന് അറിയാവുന്നവര്‍ ആണ് നമ്മള്‍ എല്ലാവരും.

ചിലപ്പോള്‍ ഇത്തരം ഷെയറുകള്‍ നിങ്ങളുടെ ജീവിത്തിലെ ഏറ്റവും വലിയ അബദ്ധം ആണ് എന്ന് ഓര്‍ക്കുക. ഈ ലോകത്ത് എന്തെല്ലാം നല്ല കാര്യങ്ങളുണ്ട് ഷെയര്‍ ചെയ്യാന്‍. അത് ചെയ്യൂ. അല്ലാതെ മറ്റുള്ളവരുടെ ചോര കുടിക്കുക എന്ന ചിന്തയോടെയുള്ള പോസ്റ്റുകള്‍ ഒഴിവാക്കൂ. ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല് എന്ന പഴഞ്ചൊല്ല് ഇവിടെ ഓര്‍മ വരുന്നു. നമ്മുടെ സമൂഹത്തിന് ഒരു കുടുംബത്തെ യോ, ഒരു വ്യക്തിയെയോ എങ്ങിനെ ദ്രോഹിക്കാം എന്നാണ് ചിന്ത. കിട്ടുന്ന അവസരം എങ്ങിനെയെങ്കിലും ഉപയോഗിക്കുക എന്നത്  മലയാളിയുടെ മുദ്രാവാക്യം തന്നെ. ഇത് ആദ്യം മാറണം. എന്നാല്‍ മാത്രമേ ഈ സമൂഹം നന്നാവൂ. അല്ലെങ്കില്‍ ഇതുപോലുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കും. അത് പ്രചരിപ്പിക്കാന്‍ കാത്തു നില്‍ക്കുന്ന സമൂഹവും അവരുടെ കൂടെ ഉണ്ടാകും. ആര്‍ക്കും ഒരു അപായവും തടയാന്‍ കഴിയില്ല. അത് ദൈവം തമ്പുരാന്‍ വിചാരിക്കണം.

ഹേ, സമൂഹമേ  നിങ്ങള്‍ ചിന്തിക്കൂ. മറ്റുള്ളവരുടെ കുറ്റവും കുറവും കണ്ടുപിടിക്കാതെ സമൂഹത്തില്‍ നല്ല കാര്യം ചെയ്യാന്‍ ശ്രമിക്കൂ. ഈ സുന്ദരമായ ജീവിതം നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്തു ജീവിക്കൂ. അല്ലാതെ നിങ്ങള്‍ പുതിയ യുഗവും വാട്ട്‌സ് ആപ്പും സോഷ്യല്‍ മീഡിയ കാര്യങ്ങളില്‍ മാത്രം നിങ്ങളുടെ ജീവിതം വെറും ഷെയറും ലൈക്കും ടാഗും  ചെയ്തു സമയം കളയാതെ അതിലുള്ള നല്ല കാര്യം മനസിലാക്കി ജനങ്ങള്‍ക്ക് ഉപകാരം ചെയ്യാന്‍ നോക്കകയാണ് വേണ്ടത്.

സഹോദരന്‍മാരേ, സഹോദരിമാരേ, നാളെ ഇതുപോലുള്ള ദുരവസ്ഥ നിങ്ങളെ കാത്തു വാതില്‍ക്കല്‍ നില്‍പ്പുണ്ട് എന്ന ഒരു ഓര്‍മപ്പെടുത്തല്‍. അപ്പോള്‍ മാത്രമാണ് നിങ്ങള്‍ ചെയ്തപ്പോള്‍ ഒരോ കുടുംബത്തിനും ഉണ്ടായ വിഷമങ്ങള്‍ നിങ്ങള്‍ക്ക് മനസിലാകും എന്ന വേദനയോട് കൂടിയ ചെറിയ പ്രതീക്ഷ മനസില്‍ വെക്കുന്നു. നിങ്ങള്‍ വെറുതെ വിടൂ. ആരെയും വേദനിപ്പിക്കാതെ  ജീവിക്കൂ. നിങ്ങളുടെ ഒരു ഷെയറുകള്‍ ഒരോ കുടുംബത്തെയുമാണ് വിഷമിപ്പിക്കുന്നത്. എങ്കിലും ഒന്ന് മനസിലാകുന്നത് നല്ലതായിരിക്കും. ചില കാര്യങ്ങളില്‍ നിങ്ങളുടെ ഓരോ ലൈക്കും ഓരോ ടാഗും ഓരോ കുടുംബത്തിനും താങ്ങും തണലും പ്രതീക്ഷയുമായിരിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

മറ്റുള്ളവരുടെ വേദന എന്തിനു നീ ആഘോഷിക്കുന്നു?

Related:
പയ്യന്നൂരില്‍ നിന്ന് മലേഷ്യയിലേക്ക് ഹണിമൂണിന് പോയ ദമ്പതികള്‍ അപകടത്തില്‍പെട്ടു
Keywords : Article, Social networks, Accident, Photo, Facebook, WhatsApp, Share, Like, Tag, News, Fake, Why you celebrate others pain. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia