city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് നമ്മെ പഠിപ്പിക്കുന്നതെന്ത്?

എരിയാൽ ഷെരീഫ്

(www.kasargodvartha.com 02.04.2020) കോവിഡ്- 19 നമ്മെ എന്ത് പാഠം പഠിപ്പിച്ചു...?  വിലക്കപ്പെട്ടതൊന്നും കഴിക്കരുതെന്ന് ആദ്യ പിതാവ് ആദമിനോട് പടച്ചവൻ പറഞ്ഞപ്പോൾ അനുസരണക്കേട് കാണിച്ച ആദ്യ മനുഷ്യൻ ആദം. ആദമിന്റെ മക്കൾ മണ്ണിൽ മനുഷ്യരാശിക്ക് വിപത്ത് വിളമ്പുന്നതിനായി കൂട്ടം കൂടുകയും നിയമങ്ങളെയും വ്യവസ്ഥിതികളെയും വെല്ലുവിളിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ പ്രകൃതി മണ്ണാണ് കാരണം ആദം മണ്ണിൽ നിന്നുള്ളതാണ്. മണ്ണിന്റെ ഗുണവും മണവും ഓരോ പ്രതലത്തിനനുസരിച്ച് സ്വഭാവഗുണവും വിവിധങ്ങളാവാം. വളക്കൂറുള്ള മണ്ണ്, നശീകരണ മണ്ണ്, തരിശ് എന്നിങ്ങനെ. ഇത് ഭൂമിയുടെ സ്വഭാവമാണ്. ഈ മണ്ണിൽ പാദങ്ങൾ ഉറപ്പിക്കാൻ മനുഷ്യൻ നടത്തിയ നിരവധി പോരാട്ടങ്ങളുടെ ചരിത്ര കഥകൾ അറിഞ്ഞവർക്ക് പുതിയ കാലത്ത് കോവിഡ് -19 ഭീകരതയുണ്ടാക്കിയിട്ടുണ്ടെങ്കിൽ അത് ഭുമിയായ അമ്മയുടെ നെഞ്ചിലേക്ക് വിഷം വിതറിയതിന്റെ പരിണിത ഫലം. ദൈവത്തിന്റെ വരദാനമായ ഭൂമിയിൽ കുറച്ച് ആളുകൾക്കായി തടങ്കൽ കേന്ദ്രങ്ങൾ പണിയുന്ന കാലത്ത് നമ്മൾ ഒരോരുത്തരേയും ആരെന്നു നോക്കാതെ വീട് എന്ന തടങ്കലിലാക്കിയ ദൈവത്തിന്റെ യുക്തിയിൽ അതിശയോക്തി തോന്നുന്നവരാണ് നാം. 

കോവിഡ് - 19 സമൂഹമാധ്യമങ്ങളിൽ വാക്ക് ചാതുര്യം കൊണ്ട് ഉപദേശം നൽകി ആളാവുന്നവർ നിരവധി.  കൂട്ടത്തിൽ ചിന്തിപ്പിക്കുന്ന ഒറ്റപ്പെട്ട ശബ്ദങ്ങളും കേൾക്കാം. സിറിയയുടെ യുദ്ധഭൂമിയിൽ നിന്ന് "എല്ലാം ഞാൻ എന്റെ പടച്ചവനോട് പറയും" എന്ന് വിലപിച്ച ബാലികയുടെ സങ്കടക്കരച്ചിലിനുള്ള ദൈവത്തിന്റെ മറുപടിയാണോയിത്? ചിന്തിക്കുന്നവർക്ക് പാഠമുണ്ട്. ദൈവസാന്നിദ്ധ്യം തൊട്ട് അരികിലുണ്ടെന്ന് വിളിച്ചറിയിക്കുകയാണോ കോവിഡ് -19                     

ബാല്യത്തിന്റെ ചാപല്യത്തിൽ നമ്മൾ എന്തെങ്കിലും തെറ്റ് ചെയ്താൽ രക്ഷിതാക്കൾ നൽകുന്ന താക്കീതുണ്ട് "നിന്നെ വീട്ടിൽ കയറ്റില്ല" അത് ഇവിടെ യാഥാർഥ്യമാകുന്നു. ലോക  രക്ഷിതാവിന്റെ ഭവനമായ ആരാധനാലയങ്ങളിൽ നിന്ന് നമ്മെ പുറത്താക്കിയിരിക്കുന്ന സങ്കടകരമായ അവസ്ഥ.

കോവിഡ് - 19 എന്ന മഹാമാരി നമ്മുടെ വീടിനകത്തളത്തിൽ എത്തിയിട്ടും അഹങ്കാരത്തിനും പൊങ്ങച്ചത്തിനും സ്വാർത്ഥതക്കും മാറ്റമില്ലാത്ത മനസ്സുമായി ഞാനും വേണ്ടപ്പെട്ടവരും മാത്രം ജീവിച്ചാൽ മതിയെന്ന ചിന്തയിൽ ആൾക്കൂട്ടത്തിലിറങ്ങി അന്യന്റെ ജീവന് ഭിഷണിയാവുന്നവരാണ് ചുറ്റുമുള്ളത്. എത്ര കേട്ടാലും കൊണ്ടാലും പഠിക്കാത്ത മനസ്സാണ് ഇവിടെ പ്രകടമാവുന്നത്, നിയമങ്ങളെ വെല്ലുവിളിച്ച് വീട് വിട്ടിറങ്ങുന്നത്. നമ്മുടെ  വീടും കുടുംബവും സന്തോഷത്തോടെയുള്ള ജീവിതമാവാൻ, സമൂഹത്തിന് നന്മ ചെയ്യാനുള്ള നല്ല മനസ്സ് ഉണ്ടാവണമെങ്കിൽ ഹ്യദയത്തിലെ ദുർഗുണങ്ങളെ സ്വയം ഐസൊലേഷൻ വാർഡിലാക്കണം.
കോവിഡ് നമ്മെ പഠിപ്പിക്കുന്നതെന്ത്?

കോവിഡ് -19 ന്റെ ഭീകരത എണ്ണത്തിന്റെ വലിപ്പം കൊണ്ട് നമ്മെ ഭയപ്പെടുത്തുന്നു. ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും പിന്നിട്ട് മൂന്നാം ഘട്ടം നമ്മുടെ കുടുംബത്തിൽ കയറിയാൽ പിടിച്ച് കെട്ടാൻ ദൈവം തമ്പുരാന് പോലും കഴിഞ്ഞെന്നു വരില്ല. ഏറെ കരുതൽ വേണ്ട സമയമാണിത്.

ജാഗ്രതയിലായിരിക്കുക നാം ഒരോരുത്തരും. ഇനിയെങ്കിലും വീട്ടിൽ അടങ്ങിയിരുന്നു സ്വയം രക്ഷപ്പെടുകയും സമൂഹത്തെ രക്ഷിക്കുകയും ചെയ്താൽ അതായിരിക്കും കോവിഡ് - 19 തുടച്ച് നീക്കാനുള്ള മറുമരുന്ന്.


Keywords:  Video, COVID-19, Article, Trending, Top-Headlines, Man, What does COVID teach us?
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia