ഇസ്ലാമിക വീക്ഷണത്തിലെ നോമ്പ് മനസും ശീരവും ചേര്ന്നനുഷ്ഠിക്കുന്നത്...
Jul 10, 2014, 06:00 IST
എ.എസ് മുഹമ്മദ്കുഞ്ഞി
(www.kasargodvartha.com 10.07.2014) റമദാനിന്റെ പുണ്യ നാളുകള്‍ ഒന്നൊന്നായി നമ്മോട് സലാം ചൊല്ലി കടന്നു പോവുകയാണ്. ആദ്യത്തെ പത്തും പിന്നിട്ടു. വെളുപ്പിന് 4.40 മുതല്‍ സന്ധ്യയ്ക്ക് 7 മണി വരെ 14.20 മണിക്കൂറുകള്‍ നീണ്ട വ്രതം.അടുത്ത കാലത്ത് വന്നതിനെക്കാളൊക്കെ ദൈര്‍ഘ്യമേറിയ പകലുകളാണ്. എത്ര നീണ്ടതായാലും അത് ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായിത്തീരുകയാണ്.
നോമ്പ് നല്കുന്ന അനുഭൂതി, അത് പറഞ്ഞറിയിക്കുക അസാധ്യം. അത് ശരിക്കും ഒരു ധ്യാനമാണ്. മനസും ശരീരവും അര്‍പ്പിച്ചു കൊണ്ടുള്ള ധ്യാനം. ശരീരത്തിനൊപ്പം മനസും വ്രതമനുഷ്ഠിക്കണം. ഭൗതീകമായ വ്രതാനുഷ്ഠാനത്തിനൊപ്പം മനസ് പരിശുദ്ധവുമായിരിക്കുകയും ചെയ്യുമ്പോഴെ മനസും ശരീരവും ഒന്നായിക്കൊണ്ടുള്ള വ്രതമനുഷ്ഠാനം സംഭവിക്കുകയുള്ളൂ.
ചീത്ത ചിന്തകള്‍ വെടിയുക. ഒരു വ്യക്തിയുടെ അസാന്നിദ്ധ്യത്തില്‍ അയാളെക്കുറിച്ച് നല്ലതോ ചീത്തയോ പറയാതിരിക്കുക. അസാന്നിദ്ധ്യത്തിലും എതിരായി പ്രവര്‍ത്തിക്കാതിരിക്കുക, മാത്രമല്ല, എതിരായി ഒന്നും തോന്നാതിരിക്കുക വേണം. അതാണ് തികച്ചും മനസും ശരീരവും യോജിച്ച് നോമ്പനുഷ്ഠിക്കുക എന്ന് പറയുന്നതിന്റെ പൊരുള്‍.
ഖുര്‍ആനില്‍ ദൈവം പറയുന്നു. നോമ്പ് എനിക്ക് വേണ്ടിയുള്ളതാകുന്നു. അതിന് പ്രതിഫലം നല്‍കുന്നതും ഞാനാണെന്ന്. നമസ്കാരം പോലുള്ള അനുഷ്ഠാനങ്ങള്‍ ഒക്കെ ദൈവസമര്പ്പിതമാണ്. അതിനും പ്രതിഫലം നല്‍കുന്നത് അതെ ദൈവം തന്നെ. പക്ഷെ ഇവിടെ ദൈവം പ്രതിഫലം നല്‍കുന്നത് ഞാനാണെന്ന് അടിവരയിട്ടു പറയുന്നു. കാരണം ഒരാളുടെ നോമ്പിന്റെ പരിശുദ്ധി ദൈവത്തിനു മാത്രമെ നിര്‍ണ്ണയിക്കാനാവൂ. എത്രയോ നോമ്പുകാരുണ്ട്, പക്ഷെ അവര്‍ പകലന്തിയോളം പട്ടിണി കിടക്കുന്നു എന്നല്ലാതെ അവര്‍ക്കതില്‍ യാതൊരു പ്രയോജനവുമില്ലെന്ന് ഖുര്‍ആനിലുണ്ട്. നോമ്പ് നിങ്ങള്‍ക്ക് നിര്‍ബ്ബന്ധമാക്കിയത് നിങ്ങള്‍ 'തഖ്വ' - സൂക്ഷ്മത പാലിക്കുന്നവരാകാന്‍ വേണ്ടിയെന്ന് മറ്റൊരിടത്ത് പറയുന്നു. റമദാനിന്റെ ആത്യന്തിക ലക്ഷ്യം ഈ സൂക്ഷ്മതയാണ്.
'ലോകാ സമസ്തൊ സുഖിനോ ഭവന്തു...', 'തമസോ മാ ജ്യോതിര്‍ഗമയ..' എന്നീ ഹൈന്ദവ സന്ദേശങ്ങളുടെ പൊരുള്‍ 'സമസ്ത ലോകവും സുഖമായിരിക്കട്ടെ' എന്നും 'ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക്' എന്നുമാണല്ലോ. വ്രതാനുഷ്ഠാനത്തിലൂടെ നല്കുന്ന സന്ദേശവും ഏതാണ്ടിതു തന്നെ. പട്ടിണി കിടക്കുന്നവന്റെ വേദന വയറ് നിറച്ചുണ്ണുന്നവന് അനുഭവിച്ചറിയണം. മനുഷ്യരെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിക്കുക തന്നെയാണ് നോമ്പ് കൊണ്ടും ഉദ്ദേശിക്കുന്നത്.
ഒരു തിരിച്ചറിവ് ഉണ്ടാക്കുകയെന്നത് വ്രതാനുഷ്ഠാനത്തിലൂടെ സാധ്യമാകണം. സമ്പത്ത് ഒരാള്‍ തന്റെ വൈദഗ്ദ്ധ്യം കൊണ്ട് നേടുന്നതല്ല. അത് ദൈവം ഒരാളുടെ പക്കല്‍ അമാനത്ത് ചെയ്യുന്നതാണ്. ഒരു പരീക്ഷണത്തിനു വേണ്ടിയാണത്രെ അത്. അവന്റെ പക്കല്‍ നിന്ന് അത് കാണാതെയാക്കാന്‍ ആ സൃഷ്ടാവിന് ഏറെ സമയം വേണ്ട. ദാന ധര്‍മ്മങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ നല്‍കുന്നതും അതെ സമത്വദര്ശനമാണത്. ഉള്ളവന് ഇല്ലാത്തവന് നല്‍കുക എന്ന സന്ദേശവും സര്‍വ്വരും സുഖമായിരിക്കട്ടെ എന്ന ലക്ഷ്യം വെച്ചു തന്നെ.
നമസ്കാരവും നോമ്പുമൊക്കെ പിറന്നു വീണ മണ്ണില്‍ അതിനും ഒരാഘോഷത്തിന്റെ പൊലിമയാണ് പകരുന്നത്. സൗദി അറേബ്യയില്‍ രാത്രികളെ ജീവസ്സുറ്റതാക്കുകയാണ് ശരിക്കും. സന്ധ്യയായാല്‍ നഗരങ്ങള്‍ പ്രകാശമാനമാകും. ഒമ്പത് മണി കഴിഞ്ഞാല്‍ പിന്നെയവിടെ തിരക്ക് വര്‍ദ്ധിക്കുകയായി. അത് ചെന്നവസാനിക്കുക വെളുപ്പിന് 'സുബഹി'ക്ക് മുമ്പിലായിരിക്കും.
പകലുകള്‍ നേരെ മറിച്ചും. തെരുവുകള്‍ വിജനമാകും. ഒരു റംസാന് പകലിന്റെ പൂര്‍വ്വാര്‍ദ്ധത്തില്‍ നഗരത്തിലെത്തപ്പെട്ടവന് ശരിക്കും വലയും. അവിടെ വഴി ചോദിക്കാന്‍ പോലും ഒരു ജീവിയെ കണ്ടെത്താനായെന്ന് വരില്ല. ഉച്ചതിരിയുമ്പോള്‍ മാര്‍ക്കറ്റുകള്‍ സടകുടഞ്ഞെഴുന്നേല്‍ക്കുന്ന കാഴ്ച കൗതുകകരമാണ്. എവിടുന്നാണ് ഈ ഭക്ഷണ വസ്തുക്കളെല്ലാം മാര്ക്കറ്റിലെത്തുന്നതെന്നത് ഒരപരിചിതനെ തീര്‍ത്തും അമ്പരപ്പിക്കും. നോമ്പ് തുറയ്ക്കായി ഞങ്ങള്‍ താമസിച്ചിരുന്ന കെട്ടിടത്തിനപ്പുറത്തും ഇപ്പുറത്തുമുള്ള അറബി വീടുകളില്‍ നിന്ന് വരുന്ന വിഭവങ്ങളെയാണ് ഞങ്ങള്‍ ഭയപ്പെട്ടിരുന്നത്. ഇതെങ്ങനെ ആര് തിന്നു തീര്‍ക്കുമെന്ന്. അല്ലാതെ എങ്ങനെ നോമ്പ് തുറക്കുമെന്നല്ല.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കുടിയന്മാര്ക്ക് ആഹ്ലാദിക്കാന്‍ വക: മദ്യത്തിന് വില കുറയും
Keywords: Article, Time, Dubai, UAE, House, Ramadan, Market, Question, Peoples, Gulf, Morning, Evening, What Are the Benefits of Fasting During Ramadan?
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067