city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നമുക്ക് കാല്‍ തലയില്‍ വെച്ച് നടന്നാലോ...!

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 26.10.2014) കാല്‍ തലയില്‍ വെച്ച് നടക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ അതു പരിശീലിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ കാസര്‍കോട് നഗരത്തിലൂടെ നടക്കാന്‍ കഴിയില്ല. നടക്കുന്ന വഴികളിലെല്ലാം അപകടം പതിയിരിപ്പുണ്ട്. റോഡിലും നടപ്പാതയിലും എല്ലാം...

കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ സ്ലാബിനിടയില്‍ അധ്യാപകന്റെ കാല്‍ കുടുങ്ങിയത് നാം കണ്ടതല്ലേ? കാലുകള്‍ തലയില്‍ വെച്ചു നടന്നിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കുമായിരുന്നോ? കാലും സ്ലാബും സ്ലാബില്‍ വിള്ളലും ഉണ്ടാകുന്നിടത്തോളം കാലം ഇങ്ങനെ കുടുങ്ങും എന്ന ന്യായമായിരിക്കും ഒരു പക്ഷേ ബന്ധപ്പെട്ടവര്‍ക്ക് പറയാനുണ്ടാവുക. ഏതു അനാസ്ഥയ്ക്കും പിടിപ്പു കേടിനും ന്യായം കണ്ടെത്തുക എന്നതാണല്ലോ അധികൃതരുടെ പ്രഥമ നടപടി.

റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കു മുന്നിലെ ഓവുചാല്‍ മൂടിയ സ്ലാബിനിടയിലാണ് തായലങ്ങാടിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിലെ അധ്യാപകന്‍ പള്ളത്തെ അഷ് റഫിന്റെ വലതുകാല്‍ കുടുങ്ങിയത്. ഒരു മണിക്കൂറിനു ശേഷം ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് സ്ലാബ്  കോണ്‍ക്രീറ്റു കട്ടര്‍ കൊണ്ട് മുറിച്ചു മാറ്റി  അഷ് റഫിന്റെ കാല്‍ പുറത്തെടുത്തത്.

ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് കാല്‍ ഒടിയാതെ, നിസാരമായ പരിക്കു മാത്രം സംഭവിച്ച് അഷ് റഫ് രക്ഷപ്പെട്ടത്. ഈ അപകടത്തിനു ശേഷവും അവിടെ യാതൊരു സുരക്ഷാ നടപടിയും അധികൃതര്‍ കൈക്കൊണ്ടില്ല. കുഴിക്കു ചുറ്റും കല്ലുപെറുക്കിവെച്ച് ജനങ്ങളുടെ കണ്ണുമറക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. അതിനാല്‍ ഈ കുഴി വേറെയും യാത്രക്കാരുടെ കാലുകള്‍ വലിച്ചെടുക്കാന്‍ തക്കം പാര്‍ത്തു കഴിയുകയാണ്. അതു കൊണ്ടാണ് പറഞ്ഞത് കാലുകള്‍ തലയില്‍ കയറ്റിവെച്ചു നടക്കാന്‍ പരിശീലിക്കണമെന്ന്.

റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മാത്രമല്ല, കാസര്‍കോട് നഗരത്തിന്റെ പല ഭാഗത്തും ഇത്തരത്തില്‍ നിരവധി അപകടക്കുഴികള്‍ വാ പിളര്‍ന്നു കിടപ്പുണ്ട്. കാസര്‍കോട് ജനറല്‍ ആശുപത്രി പരിസരം, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡു പരിസരം, എം.ജി.റോഡ്, കെ.പി.ആര്‍.റാവു റോഡ്, നായക്‌സ് റോഡ്, ബേങ്ക് റോഡ്, ഫോര്‍ട്ട് റോഡ് തുടങ്ങിയ എല്ലാ റോഡുകളിലും അപകടം ക്ഷണിച്ചു വരുത്തുന്ന വിള്ളലുകളും കുഴികളുമുണ്ട്. ആരുടെ കാല്‍, എപ്പോള്‍ കുടുങ്ങുന്നു എന്ന കാര്യത്തില്‍ മാത്രമേ തര്‍ക്കമുള്ളൂ.

ഇതിനും മുമ്പും കാസര്‍കോട് നഗരത്തില്‍ നിരവധി പേരുടെ കാല്‍ സ്ലാബിലെ വിള്ളലില്‍ കുടുങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ അത് വാര്‍ത്തയാവുകയും പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല!

നടപ്പാതയിലെ സ്ലാബില്‍ വീണ് കാലൊടിഞ്ഞതും മരണപ്പെട്ടതുമായ സംഭവങ്ങള്‍  കേരളത്തിലങ്ങോളമിങ്ങോളം ഉണ്ടായിട്ടുണ്ട്. പക്ഷേ അവിടങ്ങില്‍ പലേടത്തും ആ അപകടങ്ങളില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് കുഴികള്‍ മൂടുകയും സുരക്ഷിത യാത്രകള്‍ക്ക് സൗകര്യമൊരുക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട്ടുകാര്‍ എത്ര പഠിച്ചാലും പഠിക്കുന്നില്ല എന്നതാണ് നമുക്കു മുന്നിലെ അനുഭവം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

നമുക്ക് കാല്‍ തലയില്‍ വെച്ച് നടന്നാലോ...!
നമുക്ക് കാല്‍ തലയില്‍ വെച്ച് നടന്നാലോ...!
നമുക്ക് കാല്‍ തലയില്‍ വെച്ച് നടന്നാലോ...!
നമുക്ക് കാല്‍ തലയില്‍ വെച്ച് നടന്നാലോ...!

Photos: Zubair Pallickal. 

Related: 
സ്ലാബിനിടയില്‍ അധ്യാപകന്റെ കാല് കുടുങ്ങി; ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷിച്ചു

Keywords : Article, Kasaragod, Drainage, Injured, Road, Ravindran Pady, News. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia