വികസനത്തിനായി വേണം നിങ്ങളുടെ വോട്ട്, അത് പാഴാവില്ല: കെ സുധാകരന്‍
May 8, 2016, 16:22 IST
സ്ഥാനാര്‍ത്ഥിയോടൊപ്പം / പ്രതിഭാരാജന്‍
(www.kasargodvartha.com 08.05.2016) ഉദുമ നിയോജകമണ്ഡലത്തിന്റെ ദത്തുപുത്രിയാണ് എട്ടാമത് പഞ്ചായത്തായ മുളിയാര്‍. അവിടെയായിരുന്നു ഇന്നലെ കെ സുധാകരന്റെ പര്യടനം. കടുത്ത വേനലിലും പച്ചപ്പ് വറ്റാതെ, തെളിനീരുറവ ഇനിയും ബാക്കി വെച്ച ഇടനീരിലെ കൊച്ചരുവി അതിരിടുന്ന ഇടനീരില്‍ നിന്നുമായിരുന്നു തുടക്കം. ഉദ്ഘാടന യോഗത്തിന്റെ അദ്ധ്യക്ഷന്‍ എം എസ് മുഹമ്മദ് കുഞ്ഞി ഡി സി സി സെക്രട്ടറി കുടിയായ പ്രഭാകരനെ ക്ഷണിച്ചപ്പോള്‍ പറയാനുള്ളതെല്ലാം നിലവിലെ എം എല്‍ എയെക്കുറിച്ചായിരുന്നു. പൊള്ളത്തരങ്ങള്‍ നാട്ടില്‍ പറഞ്ഞ് സത്യമാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടേതെന്ന് സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.
ചെങ്കല്‍ പ്രദേശമായ, മറ്റൊരു കൃഷിക്കും അനുയോജ്യമല്ലാത്ത മുളിയാറിലെ ചില ഭാഗം ചൂണ്ടിക്കാണിച്ച് ജില്ലയിലൊരു മെഡിക്കല്‍ കോളജ് എന്ന യുഡിഎഫ് കൊണ്ടു വന്ന പദ്ധതി നടപ്പിലാവുക ഇവിടെയാവട്ടെ, നിങ്ങള്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു ചേര്‍ക്കുക എന്ന് അറിയിച്ചപ്പോള്‍ 'നോക്കട്ടെ പ്രഭാകര' എന്ന് പറഞ്ഞ് ഇതുവരെ നോക്കി തീര്‍ന്നില്ല. അതാണോ അദ്ദേഹത്തിന്റെ വികസനം. മെഡിക്കല്‍ കോളെജ് ആണുങ്ങള്‍ ബദിയടുക്കയിലേക്ക് കൊണ്ടു പോയി. ചാത്തംങ്കൈയിലെ മേല്‍പ്പാലം അതിന്റെ ആക്ഷന്‍ കമ്മറ്റി നേരിട്ടു മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ ഫലമാണ്. എല്‍ഡിഎഫിന്റെ വികസന വാദത്തിനു തടയിടുകയാണ് ഡിസിസി സെക്രട്ടറി.
അതിനിടയില്‍ പ്രസംഗം നിന്നു. ആകസ്മികമായി കടന്നു വന്നതായിരുന്നു എന്‍ എ നെല്ലിക്കുന്ന്. പരസ്പരം ആശ്ലേഷിച്ചു. വണ്ടിയില്‍ കേറി തിരിച്ചു പോയി. അധ്യക്ഷനായ എം എസ് മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഞങ്ങള്‍ ആശ്ലേഷിക്കുക കഴിവു നോക്കിയല്ല, ബഹുമാനിക്കാന്‍ അറിയാത്തവരല്ല ഞങ്ങള്‍, വായില്‍ ലഡു വെച്ചുകൊടുക്കുന്നതിന്റെ ഫോട്ടം പിടിച്ചിട്ട് അത് അച്ചടിച്ച് എനിക്കെതിരെ പ്രചരിപ്പിക്കുന്നു. ആരു വന്നാലും മധുരം നല്‍കാന്‍ മടിക്കാത്ത സംസ്‌കാരമാണ് ഞങ്ങള്‍ക്കുള്ളത്. അതിന്റെ കോപ്പി എടുത്തു വിതരണം ചെയ്യേണ്ടി വന്നു സിപിഎമ്മിനു വോട്ടു പിടിക്കാനെന്ന് കുറ്റപ്പെടുത്തുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ത്ഥി എത്തിച്ചേര്‍ന്നു. പര്യടനത്തിനു തുടക്കമായി.
മിക്ക യോഗങ്ങളിലും ഷുക്കൂറിന്റെ ദാരുണ മരണം, ടി പി വിഷയങ്ങള്‍. കെ ടി ജയകൃഷ്ണന്‍ കടന്നു വന്നു. പാര്‍ട്ടി കോടതി വിധി നാട്ടില്‍ നടപ്പിലാക്കാന്‍ അനുവദിച്ചുകൂടാ. ഭരണം കുടി കിട്ടായാല്‍ ഇവര്‍ ശരിയാക്കുക ജനങ്ങളേയായിരിക്കും. അത്രത്തോളം പകയുളളവരാണവര്‍. പതിമുന്ന് വര്‍ഷമായി കണ്ണുര്‍ ഡിസിസിയെ നയിച്ച ആളാണ് ഞാന്‍. അതിനിടയില്‍ എന്നെ 27 കബന്ധങ്ങള്‍ക്ക് കാവല്‍ നിര്‍ത്തി അവര്‍. ഐ എസ് നടപ്പിലാക്കും വിധമാണ് കൊല. അവരോട് തീര്‍ത്താല്‍ തീരാത്ത വിരോധം വന്നുപോയത് അങ്ങനെയാണ്. മടുത്തു പോയി. പുതിയ തലമുറ തെറ്റു തിരുത്തണമെന്ന ആഹ്വാനം യുവാക്കളോടായപ്പോള്‍ നീണ്ട കൈയ്യടി. യുഡിഎഫിനു മുദ്രാവാക്യം.
മാസ്തിക്കുണ്ടിലായിരുന്നു അടുത്ത സ്വീകരണം. വിശാലമായി പരന്നു കിടക്കുന്ന ഗ്രാമം പച്ച പുതച്ച്. എല്‍ഡിഎഫിനു വേണ്ടി ഒരു പതാക പോലും അരികിലെങ്ങുമില്ല. തണുപ്പിച്ച മോരുമായി പ്രവര്‍ത്തകര്‍ ചുറ്റും കൂടി. സുധാകരന്‍ മൈക്കെടുത്തു. എന്നെ ജയിപ്പിച്ചാല്‍, ഭരണത്തിന്റെ ആനുകുല്യം കിട്ടിയാല്‍ വികസനം എന്തെന്ന്് ഞാന്‍ ഉദുമയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കും. പ്രതിപക്ഷത്തായാല്‍ നിയമസഭയില്‍ പോരാടും. എനിക്കു തന്ന വോട്ട് പാഴാവില്ല. നിങ്ങള്‍ക്ക് എന്നെ വിശ്വസിക്കാം.
പൊവ്വലില്‍ എത്തുമ്പോഴേക്കും ഒരു കൊച്ചു കുട്ടി കുട്ടത്തില്‍ കൂടി. നിര്‍ത്താതെ, വള്ളിപുള്ളി തെറ്റാതെയുള്ള പ്രസംഗം. ചാഛാ നെഹ്‌റുവിന്റെ കുടെ ഇന്ത്യ മുഴുവന്‍ പാറിപ്പറന്ന മകള്‍ പ്രിയ്യദര്‍ശിനിയെ ഓര്‍മ്മിപ്പിക്കുന്ന പ്രസംഗപാടവവുമായി ജനങ്ങളെ കൈയ്യിലെടുക്കുകയായിരുന്നു കണ്ണൂര്‍ ഓടത്തില്‍ പീടികയിലെ അനാമിക. പ്രസംഗം കഴിഞ്ഞു. പലരും വാരിയെടുത്തു മുത്തി. അടുത്ത യോഗത്തിലേക്ക് ക്ഷണിച്ചു. മാസ്തിക്കുണ്ടിലെ സ്വീകരണം വീരഹനുമാന്‍ കോവിലിനും പള്ളിക്കും അഭിമുഖമായാണ്. പൊരിവെയിലത്ത് വിരിച്ച തുണിപന്തല്‍ തണല്‍ തന്നു. ചുറ്റും പരന്നു കിടക്കുന്ന ചെങ്കല്‍പ്പാറകള്‍. ഇതാണോ വികസിത ഭുമിയെന്ന് ചോദിക്കുകയാണ് സ്ഥാനാര്‍ത്ഥി. അകമ്പടി വാഹനം മധുര്‍ ക്ഷേത്രത്തിനു മുന്‍വശത്തെത്തി. പ്രസിദ്ധമായ ദേവാലയമാണ്, ബൈക്ക്് റൈസ് ചെയ്യരുത്, ഹോണ്‍ പാടില്ല, ഉറക്കെ കൈയ്യടിക്കരുത്. നിര്‍ദ്ദേശം വന്നു. പതിഞ്ഞ സ്വരത്തില്‍ സുധാകരന്‍ തുടങ്ങി. പൊരിവെയില്‍ സമ്മാനിച്ച വിയര്‍പ്പ് തുടച്ചു മാറ്റി പ്രസംഗം കത്തിക്കാളി. കൈയ്യടി ഉച്ചത്തിലായി. ഒടുവില്‍ സി ടി അഹമ്മദ് അലി എഴുന്നേറ്റു. ഇതാണ് നിങ്ങളുടെ സുധാകരന്‍. നാളത്തെ മന്ത്രി. കൈവിട്ടു കളയരുത്.
മൂലയടുക്കത്തെ പാറക്കുട്ടങ്ങള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന പാലമരം തണല്‍ വിരിച്ചു തന്നു. കാണികള്‍ നിലത്തിരുന്നു. കൊടും ചൂടിലും കാറ്റ് കുളിര്‍ തന്നു. സിപിഎമ്മിന്റെ സഹകാരിയും, ടി പിയുടെ ജീവിതം സിനിമയാക്കി ഒടുവില്‍ അത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാതെ ഡിവൈഎഫ്‌ഐ കൊലവിളി നടത്തിയതിനെ തുടര്‍ന്ന് വലത്തോട്ടു ചാഞ്ഞപ്പോള്‍ ഒരു കൈത്താങ്ങു തന്ന കെ സുധാകരനെ വിജയിപ്പിക്കാന്‍ എത്തിയതായിരുന്നു സംവിധായകന്‍ മൊയ്തു തായത്ത്. തായത്ത് പറഞ്ഞു. വിശ്വസിച്ചവനെ ചതിക്കില്ല. എന്റെ ജീവിതം ഗ്യാരണ്ടി. മുളിയാറിന്റെ ഹൃദയം കവര്‍ന്നു കൊണ്ട് സുധാകരന്‍ മനസു തുറന്നു. വികസനം പോര. ഉദുമയുടെ തലവരി മാറ്റണം. ഒരു ചാന്‍സ്. ഒരിക്കലെങ്കിലും അവസരം തരണം. നിങ്ങളുടെ വോട്ട് പാഴാവില്ല. ഉറപ്പു തരുന്നു.
ഉച്ചഭക്ഷണത്തിനു ശേഷം കത്തുന്ന വെയില്‍ താണ്ടി പ്രചരണവാഹനത്തിന്റെ അകമ്പടിയോടെ വീണ്ടും സുധാകരന്‍ ക്ഷീണിതനാവാതെ, വര്‍ദ്ധിച്ച വീര്യത്തോടെ ഏറെ വൈകും വരെ മുളിയാറിന്റെ വിവിധ കവലകളിലൂടെ... സുധാകരനെ നേരിട്ടു കാണാന്‍ ജനം തടിച്ചു കുടുന്നു. കൈയ്യുയര്‍ത്തി സമ്മതിക്കുന്നു. നല്ല പ്രസംഗം. പറഞ്ഞു കേട്ടതൊക്കെ ശരിയെന്ന് അവര്‍ തലകുലുക്കുന്നു.
Keywords: Uduma, Election 2016, UDF, Congress, kasaragod, Prathibha-Rajan, Development project, K Sudhakaran, CPM, LDF, Election campaign.