city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Message of Eid | ഐക്യവും സൗഹാർദവും; പെരുന്നാൾ പകരുന്ന സന്ദേശം

/ സത്താർ കുഞ്ചാർ

(www.kasargodvartha.com 02.05.2022)
പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമളാൻ ഒരിക്കൽ കൂടി വിട പറഞ്ഞിരിക്കുകയാണ്. വിശുദ്ധ മാസത്തിൽ വ്രതമനുഷ്ടിച്ചും തറാവീഹ് നിസ്കാരവും ധാനധർമ്മങ്ങളും മറ്റു സൽകർമ്മങ്ങൾ കൊണ്ടും ആത്മവിശുദ്ധി കൈവരിച്ച വിശ്വാസികൾ ശവ്വാൽ പൊന്നമ്പിളി ആകാശത്ത് ദൃശ്യമാകലോട് കൂടി തക്ബീർ മുഴക്കിയും ഫിത്ർ സകാത്ത് കൊടുത്തും ചെറിയ പെരുന്നാളിനെ സ്വാഗതം ചെയ്തിരിക്കുകയാണ്. സ്നേഹവും ഐക്യവും പരസ്പര ബന്ധങ്ങളും എന്നും കാത്ത് സൂക്ഷിക്കണമെന്ന സന്ദേശവുമായിട്ടാണ് ഓരോ പെരുന്നാളും കടന്ന് പോകുന്നത്.
  
Message of Eid | ഐക്യവും സൗഹാർദവും; പെരുന്നാൾ പകരുന്ന സന്ദേശം

പിണങ്ങിയവർക്ക് ഇണങ്ങാനും ഒത്തിരി കാലങ്ങളായി മുറിഞ്ഞ് പോയ കുടുംബ ബന്ധങ്ങൾ കൂട്ടി ചേർക്കാനും ഒരു സുവർണ്ണാവസരമാണ് പെരുന്നാൾ. വിശുദ്ധ മാസത്തിൽ നേടിയെടുത്ത ആത്മസംസ്കരണം നഷ്ടപ്പെടുത്തുന്ന, മതം അനുശാസിക്കാത്ത രൂപത്തിലുള്ള പ്രവർത്തനങ്ങളും പുതിയ തലമുറയിൽ ചിലരിൽ പെരുന്നാൾ ദിവസം കാണാൻ സാധിക്കുന്നു. തികച്ചും ഇസ്ലാം അനുശാസിക്കുന്ന വിധത്തിൽ ആഘോഷങ്ങളെ മാറ്റിയടുക്കാൻ സാധിക്കണം.

മനുഷ്വത്വരഹിതമായ അന്തരീക്ഷമാണ് കേരളമുൾപെടെ പല സംസ്ഥാനങ്ങളിലും അരങ്ങേറി കൊണ്ടിരിക്കുന്നത്. ചിലർ പരസ്പരം കൊന്നും മറ്റുചിലർ സ്റ്റേജുകളിൽ കയറി വർഗീയ വിഷം തുപ്പിയും

രജ്യത്തിന്റെ ഐകൃവും സമാധാനന്തരീക്ഷവും തകർക്കുന്ന സാഹചര്യത്തിലാണ് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ചെറിയ പെരുന്നാൾ സമാഗതമായിരിക്കുന്നത്. ഇത്തരം സന്ദേശങ്ങളുമായി കടന്നു വരുന്ന ആഘോഷ ദിവസങ്ങളിൽ പോലും അക്രമങ്ങൾക്കും കൊലകൾക്കും നാട് സക്ഷിയാകുന്നു എന്നത് ഏറെ ഖേദകരം തന്നെ.

പെരുന്നാൾ ദിവസം പുത്തനുടുപ്പണിഞ്ഞും പ്രാർത്ഥനകൾ നടത്തിയും കുടുംബ ബന്ധം ചേർത്തും ദാനധർമ്മങ്ങൾ നൽകിയും മുസ്ലിം വിശ്വാസികൾ അഘോഷിക്കുന്നു. സമാധാനവും മത സൗഹാർദവും മനുഷ്യത്വവും നാടിന്റെ ഐക്യവും നിലനിർത്തുന്നതിനുള്ള സന്ദേശമായിരിക്കട്ടെ ഈ പെരുന്നാൾ ദിനവും.

Keywords:  Kasaragod, Kerala, Article, Eid, Eid-Al-Fitr, Celebration, Unity and harmony; Eid message.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia