city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉള്ളാള്‍ തങ്ങള്‍: നര്‍മവും ലാളിത്യവും കൈമുതലാക്കിയ ആത്മീയ തേജസ്

സമീര്‍ ഹസന്‍

ശനിയാഴ്ച അന്തരിച്ച പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ അല്‍ ബുഖാരി തങ്ങള്‍ എന്ന ഉള്ളാള്‍ തങ്ങള്‍ നര്‍മ ബോധവും ലാളിത്യവും കൈമുതലാക്കിയ ആത്മീയ തേജസായിരുന്നു. ഇന്ത്യയില്‍ തന്നെ അറിയപ്പെടുന്ന പണ്ഡിത വര്യനായിരുന്നു അദ്ദേഹം.

ഇസ്ലാമിക പാഠങ്ങള്‍ നര്‍മത്തില്‍ പൊതിഞ്ഞ് ലളിതമായി വ്യാഖ്യാനിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. മത പ്രസംഗ വേദികളില്‍ ഉള്ളാള്‍ തങ്ങളുടെ വാക്കുകള്‍ക്ക് ആളുകള്‍ കാതോര്‍ക്കുന്നതും അതുകൊണ്ട് തന്നെയാണ്. വിശുദ്ധവും ധന്യവും സാര്‍ത്ഥകവുമായിരുന്നു ആ ജീവിതം. ഇസ്ലാം കാണിച്ചുകൊടുത്ത പാതയില്‍ നിന്നും അണുകിട വ്യതിചലിക്കാതെ ജീവിക്കുകയും അതിന്റെ പാഠങ്ങള്‍ അനേകായിരങ്ങള്‍ക്ക് പകര്‍ന്നു കൊടുക്കുകയും ചെയ്ത തങ്ങള്‍ക്ക് പകരം തങ്ങള്‍ മാത്രമാണ്.

ഉള്ളാള്‍ തങ്ങള്‍: നര്‍മവും ലാളിത്യവും കൈമുതലാക്കിയ ആത്മീയ തേജസ്
പതിനായിരത്തിലേറെ ശിഷ്യഗണങ്ങളുടെ ആത്മീയ ഗുരുവായിരുന്നു ഉള്ളാള്‍ തങ്ങള്‍. തനിക്ക് നേരെന്ന് കരുതുന്ന കാര്യങ്ങള്‍ ഉറക്കെ പറയാനും അതിന് വേണ്ടി നിലകൊള്ളാനും അദ്ദേഹം കാണിച്ച ധീരത പ്രശംസനീയമാണ്. പൂര്‍വ ചരിത്രങ്ങളും ആനുകാലിക സംഭവങ്ങളും ഇസ്ലാമിക വെളിച്ചത്തില്‍ വ്യാഖ്യാനിച്ച് ഏതൊരു പ്രശ്‌നത്തിനും പരിഹാരം നിര്‍ദേശിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. തങ്ങളുടെ വിയോഗ വാര്‍ത്ത അറിഞ്ഞപ്പോള്‍ അത് ഉള്‍കൊള്ളാനാവാതെ നാട് സ്തംഭിച്ച് നിന്നത് അദ്ദേഹം സമൂഹത്തില്‍ ഉണ്ടാക്കിയ സ്വാധീനത്തിന്റെ പ്രതിഫലനമാണ്.

കാസര്‍കോട്ടും ദക്ഷിണ കന്നഡ ജില്ലകളിലും സജീവ സാന്നിധ്യമായിരുന്നു തങ്ങള്‍. കര്‍ണാടകയിലെ നിരവധി മഹല്ലുകളുടെ ഖാസിയും ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജ് പ്രിന്‍സിപ്പളുമായിരുന്ന ഉള്ളാള്‍ തങ്ങള്‍ കൈവെച്ച മേഖലകളിലെല്ലാം കനക ശോഭ വിതറിയ പണ്ഡിത ശ്രേഷ്ടനാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന പ്രസിഡണ്ടായി പതിറ്റാണ്ടുകളോളം പ്രവര്‍ത്തിച്ച തങ്ങള്‍ 1992ല്‍ രൂപീകൃതമായ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമയുടെ ഉപദേശക സമിതി ചെയര്‍മാനായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

സയ്യിദ് അബൂബക്കര്‍ ചെറുകുഞ്ഞിക്കോയ തങ്ങള്‍ അല്‍ ബുഖാരിയുടെയും സയ്യിദത്ത് ഹലീമ എന്ന കുഞ്ഞി ബീവിയുടെയും മകനായി ഫറോഖിനടുത്ത കരുവന്‍ തിരുത്തിയിലായിരുന്നു സയ്യിദ് അബ്ദുര്‍ റഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍ ജനിച്ചത്. പ്രമുഖ പണ്ഡിതനും സൂഫീ വര്യനുമായ കരുവന്തുരുത്തിയിലെ പുത്തന്‍ വീട്ടില്‍ മുഹമ്മദ് മുസ്ലിയാരില്‍ നിന്ന് ഖുര്‍ആനും കിതാബുകളും സ്വായത്തമാക്കി. മൂന്നര വര്‍ഷം കണ്ണിയത്ത് ഉസ്താദിന് കീഴിലും പഠനം നടത്തി. തുടര്‍ന്ന് വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടിയ തങ്ങള്‍ ഒരു നിയോഗമെന്ന നിലക്കാണ് ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളജിന്റെ പ്രിന്‍സിപ്പളായി ചുമതലയേറ്റത്. തുടര്‍ന്ന് അദ്ദേഹം ആധ്യാത്മിക വേദികളിലും സംഘടനാ രംഗത്തും സജീവമാവുകയായിരുന്നു.

വിജ്ഞാനം എന്നത് കളഞ്ഞുപോയ മുത്താണ്. അത് എവിടെ കണ്ടാലും പെറുക്കിയെടുക്കുക എന്ന ഖുര്‍ആന്‍ വചനം ഉള്‍കൊണ്ട് വിജ്ഞാനത്തോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പത്തിലേ കൊണ്ടുനടന്ന തങ്ങള്‍ അന്ത്യശ്വാസം വലിക്കുന്നത് വരെ അത് തുടര്‍ന്നു. മുറതെറ്റാതെയുള്ള ഖുര്‍ആന്‍ പാരായണവും നിസ്‌കാര കര്‍മങ്ങളും അദ്ദേഹത്തിന് പ്രത്യേക പ്രസരിപ്പും ഊര്‍ജവും നല്‍കി. ദീനി പ്രവര്‍ത്തന രംഗത്ത് ഏത് മേഖലയില്‍ കൈവെക്കുമ്പോഴും താജുല്‍ ഉലമയുടെ ഉപദേശവും അഭിപ്രായ നിര്‍ദേശങ്ങളും തേടുക എന്നത് പലരുടെയും ശീലമായിരുന്നു. കൂര്‍മ ബുദ്ധിയും ദീര്‍ഘ വീക്ഷണവും പുലര്‍ത്തിയ തങ്ങളെ ഏവരും ബഹുമാനത്തോട് കൂടി മാത്രമേ കണ്ടിരുന്നുള്ളൂ. രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പോലും തങ്ങളുടെ അനുഗ്രഹം വാങ്ങാന്‍ ഉള്ളാളിലെത്തുക പതിവായിരുന്നു.

ഒരു യുഗത്തിന്റെ അന്ത്യമാണ് താജുല്‍ ഉലമയുടെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്. ആയിരങ്ങളുടെ അഭയകേന്ദ്രമായ ഒരു വടവൃക്ഷം പോലെയായിരുന്നു തങ്ങള്‍ പ്രവര്‍ത്തിച്ചത്. ഒരു പണ്ഡിതന്‍ എന്നതിലുപരി പാവങ്ങളോടും അനാഥരോടും പ്രത്യേക അനുകമ്പയും സ്‌നേഹവും അദ്ദേഹം കാണിച്ചു. ഇതര മതസ്ഥരോടും അവരിലെ കഷ്ടപ്പെടുന്നവരോടും തങ്ങള്‍ക്ക് പ്രത്യേക മമതയും അനുകമ്പയും ഉണ്ടായിരുന്നു. എപ്പോഴും നാടിന്റെ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും നിലകൊള്ളുകയും ചെയ്ത തങ്ങള്‍, താജുല്‍ ഉലമ എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തില്‍ അറിവിന്റെയും സൗമ്യതയുടെയും പൂര്‍ണ ചന്ദ്രന്‍ തന്നെയായിരുന്നു.

സംഘടനാ സാരഥിയായിരിക്കുമ്പോള്‍ തന്നെ കര്‍മ - തര്‍ക്ക - ഗോള ശാസ്ത്രങ്ങളില്‍ പഠനം നടത്താനും അതേകുറിച്ച് മതപ്രസംഗ വേദികളില്‍ പ്രതിപാദിക്കാനും അദ്ദേഹം പ്രത്യേക താല്‍പര്യം കാണിച്ചു. ഉള്ളാള്‍ ദര്‍ഗയില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തുന്നവര്‍ താജുല്‍ ഉലമയെ കാണാനും അദ്ദേഹവുമായി പ്രയാസങ്ങള്‍ പങ്കുവെക്കാനും താല്‍പര്യം കാണിക്കുമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സൗമ്യമായ ഒരു പണ്ഡിത തേജസിനെയാണ് നാടിന് നഷ്ടപ്പെട്ടിരിക്കുന്നത്. എല്ലാ പ്രാര്‍ത്ഥനകളും അദ്ദേഹത്തിന്റെ പരലോക ജീവിതം ധന്യമാക്കാന്‍ വേണ്ടി ആണെന്നുള്ളത് തികച്ചും സ്വാഭാവികമാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News: 

താജുല്‍ ഉലമ ഉള്ളാള്‍ തങ്ങള്‍ അന്തരിച്ചു


പണ്ഡിത സൂര്യന് പ്രാര്‍ത്ഥനാനിര്‍ഭരമായ യാത്രാമൊഴി

Keywords : Ullal, Article, SYS, Ullal Thangal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia