city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Aadhaar Update | ആധാർ കാർഡിൽ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക; അല്ലാത്തപക്ഷം സർകാർ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നത് തടസപ്പെട്ടേക്കാം

ന്യൂഡെൽഹി: (www.kasargodvartha.com) ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ, അത് വേഗത്തിൽ ചെയ്യണമെന്ന് നിർദേശം, അല്ലാത്തപക്ഷം സർക്കാർ പദ്ധതികളുടെ പ്രയോജനം തടസപ്പെടുന്നതിന് കാരണമാകും. യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യാണ് ആധാർ കാർഡുമായി ബന്ധപ്പെട്ട് പ്രധാന മുന്നറിയിപ്പ് നൽകിയത്. ഏതെങ്കിലും സർക്കാർ അല്ലെങ്കിൽ സർക്കാരിതര പദ്ധതിയുടെ പ്രയോജനം ലഭിക്കുകയാണെങ്കിൽ, അത് തുടരുന്നതിന് ആധാർ കാർഡിൽ തിരിച്ചറിയൽ രേഖ - ഐഡന്റിറ്റി പ്രൂഫ് (POI), വിലാസം തെളിയിക്കുന്ന രേഖ - അഡ്രസ് പ്രൂഫ് (POA) എന്നിവ എപ്പോഴും അപ്‌ഡേറ്റ് ചെയ്‌ത് സൂക്ഷിക്കുക.
                   
Aadhaar Update | ആധാർ കാർഡിൽ ഈ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക; അല്ലാത്തപക്ഷം സർകാർ പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നത് തടസപ്പെട്ടേക്കാം

ഇവ അപ്‌ഡേറ്റ് ചെയ്‌തിട്ടില്ലെങ്കിൽ, കഴിയുന്നതും വേഗം അത് ചെയ്യുക. ഇതിനുള്ള ഫീസ് 25 രൂപ മാത്രമാണ്.

ഈ വിവരങ്ങൾ ആധാർ കാർഡിൽ ഓഫ്‌ലൈനായി അപ്‌ഡേറ്റ് ചെയ്യുകയാണെങ്കിൽ ഫീസ് 50 രൂപയാണ്. രാജ്യത്തെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ രേഖയാണ് ആധാർ കാർഡ്. ചെറുതും വലുതുമായ എല്ലാ കാര്യങ്ങൾക്കും ഇത് ആവശ്യമാണ്. അത്തരമൊരു സാഹചര്യത്തിൽ, എല്ലായ്പ്പോഴും അപ്‌ഡേറ്റ് ചെയ്യാൻ ശ്രദ്ധിക്കുക.

2022 ജൂലൈ ഒന്നിന് യുഐഡിഎഐ പുറപ്പെടുവിച്ച അറിയിപ്പ് അനുസരിച്ച്, ഐഡന്റിറ്റിയുടെ തെളിവ് അതായത് POI അപ്‌ഡേറ്റിന് പേരും ഫോട്ടോയും അടങ്ങുന്ന ഒരു രേഖ ആവശ്യമാണ്. പാൻ കാർഡ്, ഇ-പാൻ, റേഷൻ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ആയുധ ലൈസൻസ്, ഫോട്ടോ പതിച്ച ബാങ്ക് എടിഎം കാർഡ്, ഫോട്ടോ പതിച്ച ക്രെഡിറ്റ് കാർഡ്, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള തെളിവുകളായി സമർപ്പിക്കാവുന്നതാണ്.

വിലാസത്തിന്റെ തെളിവിന് അതായത് POA അപ്‌ഡേറ്റിന്, പേരും വിലാസവും അടങ്ങുന്ന ഒരു രേഖ ആവശ്യമാണ്. പാസ്‌പോർട്ട്, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, റേഷൻ കാർഡ്, വോട്ടർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പെൻഷൻ കാർഡ്, കിസാൻ പാസ്‌ബുക്ക്, വികലാംഗ കാർഡ്, എംഎൻആർഇജിഎ കാർഡ്, സാധുവായ സ്കൂൾ ഐഡന്റിറ്റി കാർഡ്, സ്കൂൾ ലീവിംഗ് സർട്ടിഫിക്കറ്റ്, വൈദ്യുതി ബിൽ, വാട്ടർ ബിൽ, ലാൻഡ്‌ലൈൻ ടെലിഫോൺ ബിൽ, പോസ്റ്റ്‌പെയ്ഡ് മൊബൈൽ ബിൽ തുടങ്ങിയ രേഖകൾ തെളിവായി സമർപ്പിക്കാം.

ആധാർ കാർഡ് അപ്‌ഡേറ്റ്

ആധാർ കാർഡിൽ ധാരാളം വിവരങ്ങൾ അടങ്ങിയിട്ടുണ്ട്, എല്ലാ വിവരങ്ങളും അപ്ഡേറ്റ് ചെയ്യാവുന്നതാണ്. പേര്, ലിംഗഭേദം, ജനനത്തീയതി, വിലാസം, ഭാഷ എന്നിവയിൽ മാറ്റമുണ്ടെങ്കിൽ അത് ഓൺലൈനിൽ സാധ്യമാണ്. എന്നിരുന്നാലും, ഓൺലൈൻ അപ്‌ഡേറ്റിനായി രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആദ്യം അത് അപ്ഡേറ്റ് ചെയ്യുക. ഓൺലൈൻ അപ്‌ഡേറ്റിന് 25 രൂപയാണ് ഈടാക്കുന്നത്. ഫോട്ടോയും മൊബൈൽ നമ്പറും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടെങ്കിൽ അത് ഓഫ്‌ലൈനിൽ സാധ്യമാണ്. ഇതിന് 50 രൂപയാണ് ഈടാക്കുന്നത്.

Keywords: UIDAI Guideline For Aadhaar Card Update, National,news,Top-Headlines,New Delhi,Aadhar Card,Government, Online.



Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia