city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റോഡു തടസ്സവും പൊല്ലാപ്പാകുന്ന ക്രമസമാധാനപാലനവും

രവീന്ദ്രന്‍ പാടി

(www.kasargodvartha.com 20/02/2015) കാസര്‍കോട് നഗരത്തില്‍ അടുത്തിടെയായി റോഡുതടസ്സം പതിവാണ്. ഹൈവേയില്‍വരെ മണിക്കൂറുകളോളം ട്രാഫിക് ജാം അനുഭവപ്പെടുന്നു. പ്രകടനങ്ങള്‍ പോകുമ്പോള്‍ മാത്രമല്ല, ഓടിക്കൊണ്ടിരുന്ന ഒരു വാഹനം ഒന്നു ബ്രേക്കിട്ടാല്‍ വരെ റോഡില്‍ വാഹനക്കുരുക്കു രൂപപ്പെടുന്നു. അപ്പോള്‍ പിന്നെ പ്രകടനം നടത്തുമ്പോഴുള്ള കാര്യം പറയാനുണ്ടോ!

വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി പെരുകിയതും, അതിനനുസരിച്ചു റോഡുകള്‍ വികസിക്കാത്തതും ഗതാഗത നിയമങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള ഡ്രൈവിംഗും തടസ്സങ്ങളുടെ മറ്റു കാരണങ്ങളാണ്. പുതിയ ബസ് സ്റ്റാന്‍ഡിനും നായന്മാര്‍മൂലയ്ക്കും ഇടയില്‍ മിക്ക ദിവസവും റോഡു തടസ്സം അനുഭവപ്പെടുന്നു. ഇതിനിടയിലെ കാര്‍ഷോറൂമുകളിലേക്കു കാറുകളുമായി എത്തുന്ന ട്രക്കുകള്‍ വളവു തിരിയുമ്പോഴും നിവരുമ്പോഴുമൊക്കെ ഏറെ നേരം റോഡുതടസ്സമുണ്ടാകുന്നു.

ഈയിടെ അണങ്കൂരില്‍ ഇത്തരത്തിലുള്ള ഒരു ട്രക്ക് റോഡില്‍ കുടുങ്ങി. താരതമ്യേന താഴ്ന്ന ട്രക്കിന്റെ അടിഭാഗം റോഡിനു കുറുകെ തട്ടുകയായിരുന്നു. അതിനാല്‍ വാഹനത്തിനു മുന്നോട്ടും പിന്നോട്ടും പോകാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ക്രെയിന്‍ കൊണ്ടുവന്നു ട്രക്കിനെ ഉയര്‍ത്തുകയായിരുന്നു.

മംഗലാപുരം ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ക്കു കാസര്‍കോട് നഗരം വലം വെക്കാതെ തന്നെ വിദ്യാനഗറില്‍ വെച്ചു ദേശീയ പാതയില്‍ പ്രവേശിക്കാവുന്ന ചൗക്കി പാറക്കട്ടവിദ്യാനഗര്‍ റോഡിന്റെ വികസനം ഇപ്പോഴും തിരുനക്കരെയാണ്. ആ റോഡു വീതികൂട്ടി വികസിപ്പിക്കുകയാണെങ്കില്‍ ടാങ്കറുകള്‍ക്കും ട്രക്കുകള്‍ക്കും ചരക്കുവാഹനങ്ങള്‍ക്കും അതിലൂടെ പോകാം.

രാഷ്ട്രീയ സംഘടനകളും സന്നദ്ധ സംഘടനകളും മത സംഘടനകളും ആരാധനാലയ കമ്മിറ്റികളുമെല്ലാം അവരുടെ ചെറിയ  പരിപാടികള്‍ക്കു പോലും റോഡിലിറങ്ങി പ്രകടനവും ഘോഷയാത്രയും നടത്തുന്നത് കാസര്‍കോട്ട് പതിവുകാഴ്ചയാണ്. അപ്പോഴെല്ലാം റോഡു തടസ്സവും ഉണ്ടാകുന്നു. അത് എത്ര സമയത്തേക്ക് എന്ന കാര്യത്തിലേ അഭിപ്രായ വ്യത്യാസമുള്ളൂ. റോഡു തടസ്സത്തിനെതിരെ ആരെങ്കിലും പരിപാടി നടത്തിയാല്‍ അതിനു റോഡു തടസ്സപ്പെടുന്ന സ്ഥിതി!

സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു ചട്ടഞ്ചാലിലും ആര്‍.എസ്.എസ്. വിജയശക്തി സമ്മേളനത്തോടനുബന്ധിച്ചു കാസര്‍കോടു മുതല്‍ ചെര്‍ക്കള വരെയും ഉണ്ടായ റോഡു തടസ്സം അടുത്ത കാലത്തുണ്ടായ മാരത്തോണ്‍ റോഡുതടസ്സങ്ങളായിരുന്നു. പോലീസിനു ഇക്കാര്യത്തില്‍ പലപ്പോഴും കാഴ്ചക്കാരായി നില്‍ക്കേണ്ടി വരുന്നു. ഗതാഗത നിയന്ത്രണവും റൂട്ടുമാറ്റലും ഏര്‍പെടുത്തി പോലീസ് കര്‍ത്തവ്യ നിര്‍വ്വഹണം നടത്തി സംതൃപ്തിയടയുകയാണ്.

റോഡരികുകള്‍ കവര്‍ന്നെടുത്ത് പെട്ടിക്കടകള്‍ വ്യാപകമായി ഇടം പിടിച്ചതും ഹാര്‍ഡ് വേര്‍സ് കടകളിലെയും ഫര്‍ണിച്ചര്‍ കടകളിലെയും സാധന സാമഗ്രികള്‍ റോഡരികുകളില്‍ കൊണ്ടിട്ടതും ഗതാഗത തടസ്സത്തിനു ഇടയാക്കുന്ന മറ്റൊരു കാരണമാണ്. റോഡു തടസ്സമുണ്ടാകുന്ന അവസരങ്ങളില്‍ വാഹനങ്ങള്‍ക്കു താഴെയിറങ്ങി കടന്നു പോകാന്‍ ഇതു മൂലം സാധിക്കുന്നില്ല. പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞു ഫലപ്രദമായ നടപടികള്‍ ഉണ്ടാകാത്തത് റോഡുതടസ്സങ്ങളുടെ രൂക്ഷത ഏറ്റുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

റോഡു തടസ്സവും പൊല്ലാപ്പാകുന്ന ക്രമസമാധാനപാലനവും

Keywords : Kasaragod, Kerala, Road, Vehicle, Ravindran Pady, Traffic issues of Kasargod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia