ഹാൾമാർകിംഗ് നിർബന്ധമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
Dec 23, 2020, 19:22 IST
അഡ്വ. എസ് അബ്ദുൽ നാസർ
(www.kasargodvartha.com 23.12.2020) ആഭരണവ്യാപരമേഖലയിൽ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി നമ്മുടെ രാജ്യത്ത് ഹാൾമാർകിംഗ് നിർബന്ധം ആക്കിക്കൊണ്ട് പാർലമെന്റിൽ നിയമം പാസാക്കിയിട്ടുണ്ട്. പ്രസ്തുത നിയമം പ്രാബല്യത്തിൽ വരേണ്ടിയിരുന്നത് 2021 ജനുവരി 15 മുതൽ ആയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ 2021 ജൂൺ ഒന്ന് വരെ പ്രസ്തുത നിയമം നിർബന്ധം ആക്കുന്നതിന് കേന്ദ്ര സർക്കാർ സാവകാശം നൽകിയിട്ടുണ്ട്.
ഏറ്റവും പ്രധാനപ്പെട്ട വിഷയം ഹാൾമാർകിംഗ് നിർബന്ധം ആക്കിയുട്ടുള്ളത് ആഭരണവ്യാപാരികൾ ഉപഭോക്താക്കൾക്ക് വിൽക്കുന്നതിൽ മാത്രമാണെന്ന് നാം മനസ്സിലാക്കണം. ഉപഭോക്താക്കൾക്ക് നിലവിൽ കൈവശം ഉള്ള ഹാൾമാർക് ചെയ്യാത്ത ആഭരണങ്ങളും നാണയങ്ങളും മറ്റു സ്വർണ ഉരുപ്പടികളും വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ പണയം വെക്കുന്നതിനോ മേൽനിയമം ബാധകമല്ല.
ഇതിന് വിപരീതമായി ഏതെങ്കിലും ആഭരണവ്യാപാരികൾ അവരുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി 2021 ജനുവരി 15 മുതൽ ഹാൾമാർക് ചെയ്യാത്ത ആഭരണങ്ങളും മറ്റ് സ്വർണ ഉരുപ്പടികളും വിൽക്കാനോ മാറാനോ പറ്റില്ലെന്ന് പ്രചാരണം നടത്തുന്നത് കേന്ദ്ര സർക്കാരിന്റെ നിയമത്തിനോടും നിബന്ധനകൾക്കും എതിരെയുള്ള രാജ്യദ്രോഹക്കുറ്റം ആണ്.
ഇത്തരം പ്രചാരണ പ്രവർത്തനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളേയോ വ്യക്തികളെയോ താങ്കളുടെ ശ്രദ്ധയിൽ പെട്ടാൽ സർക്കാർ സംവിധാനം ഉപയോഗിച്ച് അത്തരക്കാർക്ക് ശിക്ഷ ഉറപ്പ് വരുത്താവുന്നതാണ്.
(എ കെ ജി എസ് എം എ സംസ്ഥാന ട്രഷററാണ് ലേഖകന്‍)
Keywords: National, Article, Gold, Kerala, Price, Business, Government, Adv. B Abdul Nasar, Things to consider when making hallmarking mandatory.