city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലാഖമാരിലെ നക്ഷത്രം

മാഹിന്‍ കുന്നില്‍

(www.kasargodvartha.com 25.04.2020)ചിലര്‍ അങ്ങനെയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും നമ്മെ ഒരു കുടുംബാംഗത്തെ പോലെ ചേര്‍ത്തു നിര്‍ത്തും. കൊറോണ കാസര്‍കോടിന്റെ നെഞ്ചകത്ത് തീ കോരിയിടപ്പാഴും സ്‌നിഷി മാഡം കൂട്ടായി ഒപ്പം നിന്നിരുന്നു. രോഗികള്‍ക്കൊപ്പം മാത്രമല്ല കാസര്‍കോടിന്റെയാകെ ജനങ്ങള്‍ക്കൊപ്പം
കൊവിഡ്- 19 മായി ബന്ധപ്പെട്ട ഫോട്ടോകളില്‍ എനിക്ക് ഏറെ ഇഷ്ടപ്പെട്ട മനസിന് സന്തോഷം പകര്‍ന്ന ഫോട്ടോയാണ് ഇത്. എനിക്ക് മാത്രമല്ല മാഡത്തെ അറിയുന്നവര്‍ക്കെല്ലാം ഇതേ വികാരമാണുണ്ടാകുക.

ഇതാണ് സ്‌നിഷി മാഡം. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ നേഴ്‌സിംഗ് സൂപ്രണ്ട്. ആശുപത്രിയെ വീടും ജീവനക്കാരെയും രോഗികളെയും വളണ്ടിയര്‍മാരെയുമെല്ലാം കുടുംബാംഗങ്ങളായാണ് മാഡം കാണുന്നത്. ജനറല്‍ ആശുപത്രി രാജ്യത്തിന് മാതൃകയാകാനുള്ള കാരണങ്ങളിലൊന്ന് സ്‌നിഷി സിസ്റ്ററിന്റെ നിശബ്ദ സേവനമാണ്.
മാലാഖമാരിലെ നക്ഷത്രം

പരിമിതികളിലും നിയന്ത്രണങ്ങളിലും കുടുങ്ങിയ സമയത്ത് പരാതി കേള്‍ക്കാതെ മുന്നോട്ട് പോകുക പ്രയാസകരമായിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തരണം ചെയ്ത് പോകാന്‍ കഴിഞ്ഞത് മാഡത്തിന്റെ നല്ല മനസ് കാരണമായിരുന്നു.

നിരവധി രോഗികള്‍, ഒപ്പം ലോക്ക് ഡൗണില്‍ കുടുങ്ങിയ ജീവനക്കാര്‍. നിത്യവും പുതു വസ്ത്രങ്ങള്‍, ഭക്ഷണം, പഴങ്ങള്‍ ഇവയൊക്കെ കിട്ടുക പ്രയാസമായിരുന്നു. നിസ്സാര കാര്യത്തെ പോലും സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ചവര്‍ ഇതൊക്കെ ഈ സമയത്ത് എങ്ങനെ ലഭ്യമാക്കി എന്ന് അന്വേഷിച്ചിരുന്നില്ല. സ്‌നിഷ് മാഡം, അല്ലെങ്കില്‍ കമല മാഡം എന്നും അതിരാവിലെ വിളിക്കുമായിരുന്നു. മാഹിന്‍ കുട്ടി... കുറച്ച് ലുങ്കി വേണം, തോര്‍ത്ത് വേണം, മാക്‌സി വേണം, ബര്‍മുഡ വേണം, സോപ്പ്...

മാഡത്തിന്റെ സ്‌നേഹത്തോടെയുള്ള അഭ്യര്‍ത്ഥന നിരസിക്കാന്‍ പറ്റുമായിരുന്നില്ല. അതൊക്കെ യഥാസമയത്ത് എത്തിക്കാന്‍ കഴിഞ്ഞിരുന്നു. നേരിട്ട് കണ്ടാല്‍ ചോദിക്കും, മാഹിന്‍ കുട്ടീ... 3 മണിയായല്ലോ ഭക്ഷണം കഴിച്ചോ? ചായ കുടിച്ചോ? വാ, നമുക്ക് കാന്റീനില്‍ പോകാം. എന്നോട് മാത്രമല്ല. മാഡത്തിന്റെ മുന്നിലെത്തുന്ന എല്ലാവരോടും ഇതേ സമീപനമാണ് മാഡത്തിന്. 80 ഓളം രോഗികള്‍ ഉണ്ടായിരുന്ന സമയത്ത് ഒരാള്‍ക്ക് കട്ടന്‍ ചായ കിട്ടാത്തതായിരുന്നു പ്രശ്‌നം.

ബാക്കിയുള്ളവര്‍ക്കെല്ലാം അഞ്ചു നേരം വിഭവ സമൃദ്ധമായ ഭക്ഷണം കിട്ടിയത് വാര്‍ത്തയായിരുന്നില്ല. രാവിലെ ദോശ, ചട്ട്ണി, 10 മണിക്ക് മുട്ട, പാല്‍, ലെസ്സി, പഴം, എണ്ണക്കടി, ഉച്ചക്ക് സദ്യ, വൈകിട്ട് ചായ, എണ്ണക്കടി, ബിസ്‌ക്കറ്റ്, രാത്രി ചപ്പാത്തി, കറി, അല്ലെങ്കില്‍ ചിക്കന്‍, നെയ്‌ച്ചോര്‍ ഇങ്ങനെ നീണ്ടിരുന്നു ഇവര്‍ക്ക് നിത്യവും നല്‍കിയിരുന്ന മെനു. ലോക് ഡൗണ്‍ ആയത് മൂലം സമ്പന്നര്‍ പോലും പട്ടിണി കിടന്നപ്പോഴാണ് പലരും കുറവുകള്‍ മാത്രം കാണാന്‍ ശ്രമിച്ചിരുന്ന ജനറല്‍ ആശുപത്രിയില്‍ നല്ല ഭക്ഷണങ്ങള്‍ മാത്രം വിളമ്പിയത്. അതൊക്കെ സ്‌നിഷി മാഡവും സഹപ്രവര്‍ത്തകരും കൈകോര്‍ത്തതിന്റെഫലമായിരുന്നു.

പതുക്കെ മാത്രമെ മാഡം സംസാരിക്കുകയുള്ളൂ, സ്‌നേഹത്തോടെ മാത്രമെ പെരുമാറുകയുള്ളൂ. ഒരു കുടക്കീഴില്‍ എല്ലാവരെയും അണിനിരത്താന്‍ പറ്റുന്നതും ഇതൊക്കെ കൊണ്ട് തന്നെയാണ്. കോവിഡ് 19 ഭീതി അകന്നാല്‍ ഭയന്ന് മാറി നിന്നവരെല്ലാം അവകാശവാദങ്ങളുന്നയിച്ച് വരും. അവരോടൊക്കെ ഒന്നെ പറയാനുള്ളൂ. ലോകം കാസര്‍കോടിനെ കുറിച്ച് എന്തെങ്കിലും നല്ല വര്‍ത്തമാനം പറഞ്ഞിട്ടുണ്ടെങ്കില്‍ ഇവരെ പോലുള്ളവരുടെ വിശ്രമമില്ലാത്ത സേവനമായിരുന്നു.


Keywords: Kasaragod, Kerala, Article, COVID-19, Top-Headlines, Trending, The star of Angels

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia