കെ.എം കുഞ്ഞിക്കണ്ണന്‍ എന്ന പാഠപുസ്തകം
Jan 14, 2014, 09:00 IST
കൂക്കാനം റഹ്‌മാന്‍
ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും, സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും ഒരു പാഠ പുസ്തമാണ് തൊണ്ണൂറ്റിയേഴിലെത്തിയ കെ.എം കുഞ്ഞിക്കണ്ണന്‍ എന്ന കര്‍ഷക സംഘം നേതാവ്. ഒരു നൂറ്റാണ്ടിനടുക്കാറായ ജീവിത കാലയളവില്‍ സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌ക്കാരിക രംഗത്തെ മാറ്റങ്ങള്‍, നേട്ടങ്ങള്‍ എല്ലാം കൃത്യമായി പറഞ്ഞു തരാന്‍ പറ്റുന്ന ജീവനുളള പാഠ പുസ്തകമാണ് കെ.എം.
ഇന്നും ഓര്‍മയ്ക്ക് ഒരു കുറവുമില്ല. വായന അനസ്യൂതം തുടര്‍ന്നു പോകുന്നു. സമൂഹത്തിന്റെ മാറ്റി മറിച്ചിലുകള്‍ കൃത്യമായി ഓര്‍മിച്ചെടുത്തു പറഞ്ഞു തരാന്‍ ഏറെ താല്‍പര്യമുണ്ട് അദ്ദേഹത്തിന്.
മടിക്കൈയിലെ അക്കാലത്തെ പ്രമുഖ കര്‍ഷകന്‍ അമ്പാടിയുടെ നാലു മക്കളില്‍ ഇളയവനാണ് കെ.എം. അന്ന് അക്ഷരജ്ഞാനം പകര്‍ന്നു കിട്ടിയ അനുഭവം അദ്ദേഹം ഓര്‍ത്തു പറഞ്ഞു. വലിയ വലിയ കര്‍ഷക പ്രമുഖരുടെ വീടുകളില്‍ എഴുത്ത്കൂട് ഉണ്ടാവും. അവിടേക്ക് അക്ഷരം പഠിപ്പിക്കാന്‍ ആശാന്‍മാര്‍വരും. അടുത്തടുത്തുളള കൃഷിക്കാരുടെ മക്കളും അവിടേക്ക് വരും. അഞ്ചോ പത്തോ കുട്ടികള്‍ ഉണ്ടാവും എഴുത്ത് കൂടില്‍. വീടിനടുത്ത് താല്‍ക്കാലികമായി കെട്ടി ഉണ്ടാക്കിയ ഷെഡിലാണ് കെ.എം നെ എഴുത്ത് പഠിപ്പിച്ചത്. വൈക്കത്ത് രാമന്‍ നായരായിരുന്നവെന്ന് അഭിമാനത്തോടെയും ആദരവോടെയും അദ്ദേഹം ഓര്‍ക്കുന്നു.
അതിനുശേഷം മടിക്കൈ ആലംപാടി സ്‌കൂളില്‍ തന്റെ പതിനെട്ടാമത്തെ വയസില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു പഠിച്ചതും അദ്ദേഹം അല്‍പം തമാശ രൂപത്തില്‍ പറഞ്ഞു ചിരിച്ചു. അന്ന് ഡബിള്‍ പ്രമോഷനിലൂടെ രണ്ട് കൊല്ലം കൊണ്ട് നാലാം ക്ലാസ് പാസായി. ഔപചാരിക പഠനം അവിടം കൊണ്ടവസാനിപ്പിച്ചെങ്കിലും അനൗപചാരിക പഠനം വഴി അറിവ് നേടുന്നതില്‍ ഇന്നും കെ.എം ഉല്‍സാഹഭരിതനാണ്.
അക്കാലത്തെ ഭക്ഷണ രീതിയെക്കുറിച്ചൊക്കെ പലരും പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ നേരനുഭവം കെ.എം. ല്‍ നിന്ന് കേട്ടപ്പോള്‍ വായില്‍ വെളളമൂറി. കൃഷിക്കാരുടെ വീടുകളില്‍ പശുക്കളും കന്നുകാലികളും ഇഷ്ടം പോലെ ഉണ്ടാവും. പാലിനും മോരിനും, തൈരിനുമൊന്നും ഒരു ക്ഷാമവുമില്ല. രാവിലത്തെ കുളുത്തകഞ്ഞി കുടിയാണ് പ്രധാന ഭക്ഷണം. മോരും, തൈരും, കൂട്ടി കുളുത്തത് വയറു നിറയെ അടിക്കും. വൈകിട്ടു വരെ അതു തന്നെ മതി ധാരാളം.
വീട്ട് സാധനങ്ങള്‍ വാങ്ങാനും കൃഷിയിടങ്ങളിലെ ഉല്‍പന്നങ്ങള്‍ വില്‍ക്കാനും അക്കാലത്തെ ആശ്രയം ആഴ്ച ചന്തകളായിരുന്നു. കാഞ്ഞങ്ങാട് അന്ന് ശനിയാഴ്ച ചന്തയുണ്ടായിരുന്നു. കൃഷിയിടങ്ങളില്‍ വിളയിക്കാന്‍ പറ്റാത്ത ഉപ്പ്, പഞ്ചസാര, ഉണക്ക മല്‍സ്യം തുണിത്തരങ്ങള്‍ ഇവയൊക്കെയാണ് ചന്തയില്‍ നിന്ന് വാങ്ങുക.
കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിച്ചു. നെയ്യ് ചന്തയില്‍ വില്‍ക്കാന്‍ കൃഷിക്കാര്‍ കൊണ്ടു പോകും. പശുവിന്‍ നെയ്യിന്റെ ഗുണം നോക്കിയല്ല വില കിട്ടുക, ജാതി നോക്കിയാണ്. നമ്പൂതിരിമാര്‍ നല്‍കുന്ന പശുവിന്‍ നെയ്യിന് കൂടുതല്‍ വിലകിട്ടും പോലും!.
ഉയര്‍ന്ന ജാതി, കീഴ്ജാതി വിഭാഗീയത കൊടി കുത്തി വാണകാലമായിരുന്നു അത്. തീയ്യരെ നായര്‍ തൊട്ടു പോയാല്‍ കുളിച്ചേ വീട്ടില്‍ കയറാവൂ എന്ന അലിഖിത നിയമം കൃത്യമായി പാലിച്ചിരുന്ന കാലം. അതിനാല്‍ ജാതീയമായ ഉച്ഛ നീചത്വത്തിനെതിരെ പട പൊരുതുന്നതില്‍ കെ.എം. സജീവമായിരുന്നു. അന്ന് ജാതീയമായിട്ടായിരുന്നു ആളുകള്‍ സംഘടിച്ചിരുന്നത്. എങ്കിലും പൊതുകാര്യം വരുമ്പോള്‍ ജാതീയ സംഘങ്ങളെല്ലാം ഒറ്റക്കെട്ടായി നില്‍ക്കും. ജന്മിത്വത്തിനെതിരായി പൊരുതാന്‍ ജാതീയ സംഘങ്ങള്‍ ഒന്നിച്ചു നിന്നു. തിരുവായിക്ക് എതിര്‍ വായില്ലാത്ത കാലം. കൃഷിക്കാരന് ഭൂമിയില്‍ അധികാരമില്ലാത്ത അവസ്ഥ. കൃഷിക്കാരനോട് ജന്മിക്ക് എന്തെങ്കിലും അതൃപ്തി തോന്നിയാല്‍ ഉടനെ ഭൂമി ഒഴിഞ്ഞു കൊടുക്കാന്‍ ആജ്ഞാപിക്കും. അതിനെതിരായി വിവിധ ജാതിക്കാരായ കൃഷിക്കാര്‍ ഒന്നിച്ചു നിന്നു.
കൃഷിക്കാരുടെ വീടുകളിലായിരുന്നു യോഗം നടക്കുക. പങ്കെടുത്തവര്‍ക്കുളള ഭക്ഷണം ആ വീട്ടുകാരന്‍ നല്‍കും. ക്രമേണ ഇത്തരം യോഗങ്ങള്‍ ജന്മിത്വത്തിനെതിരായും ജാതീയമായ ഉച്ച നീചത്വങ്ങള്‍ക്കെതിരായും പോരാടാനുളള വേദികളായി മാറി. ഇത്തരം യോഗങ്ങളില്‍ ഉയര്‍ന്നു ചിന്തിക്കുന്ന വ്യക്തികളെ ക്ഷണിച്ചു വരുത്തും. ടി.എസ്, തിരുമുമ്പ്, അദ്ദേഹത്തിന്റെ ജേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ തിരുമുമ്പ് എന്നിവരൊക്കെയായിരുന്നു കര്‍ഷകരുടെ യോഗത്തിലെ ഉദ്ഘാടകരെന്ന് കെ.എം ഓര്‍ക്കുന്നു. അക്കാലത്തെ കര്‍ഷകരുടെ യോഗങ്ങളില്‍ പ്രാര്‍ത്ഥന ചൊല്ലുന്ന പയ്യനായിരുന്നു കെ.എം കുഞ്ഞിക്കണ്ണന്‍.
അക്കാലത്തെ മദ്യപാന ശീലത്തെക്കുറിച്ചു അദ്ദേഹം സൂചിപ്പിച്ചു. ലഹരി ഉപയോഗിക്കുന്നതില്‍ പ്രായമുളളവരായിരുന്നു കൂടുതല്‍. തീയ്യ വിഭാഗത്തില്‍ പെട്ടവരാണ് കളള് ചെത്ത് തൊഴിലായി സ്വീകരിച്ചവര്‍. അവരുടെ ഇടയില്‍ കളളു കുടിക്കുന്ന ശീലമുളളവര്‍ കുറവായിരുന്നു. റാക്ക് കുടിയിലാണ് അവര്‍ക്ക് താല്‍പര്യം. മറ്റ് ജാതിയില്‍ പെട്ടവരാണ് കളള് ഉപയോഗിച്ചിരുന്നത്. വര്‍ത്തമാന കാലത്തേപോലെ ലഹരി മൂത്ത് കോപ്രായങ്ങള്‍ കാട്ടിക്കൂട്ടുന്ന അവസ്ഥ അന്നുണ്ടായിരുന്നില്ല. ലഹരി ഉപയോഗത്തിലും മാന്യത കൈവിടുളള സമീപനം അന്നത്തെ ആളുകള്‍ക്കുണ്ടായിരുന്നില്ല.
സ്ത്രീകളുടെ നേര്‍ക്കുളള അതിക്രമങ്ങളും, ലൈംഗിക പീഡനങ്ങളും അന്നും ഉണ്ടായിരുന്നു. പക്ഷെ അക്കാര്യം വെളിയില്‍ അറിയപ്പെടാറില്ലായിരുന്നു. അത്തരം ലൈംഗിക പീഡനങ്ങള്‍ കണ്ടാല്‍ തന്നെ ആരും പറയില്ല. പീഡനത്തിനിരയായവരും പരാതി ഉന്നയിക്കില്ല. കണ്ടത് പറഞ്ഞാല്‍ പറഞ്ഞവര്‍ക്കാണ് ശിക്ഷ. പിന്നെ ആര് പറയാന്‍? മിക്ക പീഡനങ്ങളും ഉന്നത കുലജാതരുടെ ഭാഗത്തു നിന്നാണുണ്ടായിരുന്നത്, പീഡിപ്പിക്കപ്പെടുന്നവര്‍ താഴേക്കിടയിലുളളവരും. അതു കൊണ്ട് തന്നെ ആരും പറയാതെയും അറിയിക്കാതെയും മനസിലൊതുക്കി വെച്ചു.
പഴയ വിവാഹ രീതി പുടമുറി കല്യാണമായിരുന്നു. ഭാര്യ അവളുടെ വീട്ടില്‍ തന്നെ താമസിക്കും. ഭര്‍ത്താവ് രാത്രി സമയത്ത് ഭാര്യവീട്ടില്‍ ചെല്ലുന്ന രീതിയാണ് ഉണ്ടായിരുന്നത്. ചില ഭാഗക്കാരുടെ ഇടയില്‍ വിവാഹ ശേഷം പുരുഷന്‍ ഭാര്യാ വീട്ടില്‍ തന്നെ താമസിച്ചു വരുകയായിരുന്നു പതിവ്.
കെ.എം. ന്റേത് പുടമുറി കല്യാണമായിരുന്നു. പന്തലില്‍ വെച്ചാണ് വിവാഹം നടന്നത്. കുഞ്ഞിപെണ്ണാണ് ഭാര്യ. മക്കളുണ്ടാവുന്ന കാര്യത്തിലും അദ്ദേഹം പിശൂക്കുകാണിച്ചില്ല. 10 മക്കളുണ്ട്. ആറ് ആണും നാല് പെണ്ണും. സഹകരണ പ്രസ്ഥാനത്തില്‍ ജില്ലയില്‍ പകരം വെക്കാനില്ലാത്ത നാമമാണ് കെ.എം. കുഞ്ഞിക്കണ്ണന്റേത്.
ജില്ലാ ഹോള്‍ സെയില്‍ കോപറേറ്റീവ് സൊസൈറ്റിയുടെ പ്രസിസണ്ട് പദത്തില്‍ 27 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. മടിക്കൈ സഹകരണ ബേങ്കിന്റെ സ്ഥാപകനും ദീര്‍ഘകാലം അതിന്റെ പ്രസിഡണ്ടുമായിരുന്നു. പ്രസിഡണ്ട് സ്ഥാനത്തിരുന്നു കൊണ്ട് ഒരു പൈസ പോലും ഹോണറേറിയം പറ്റാതെ പ്രവര്‍ത്തിച്ച സഹകരണ പ്രസ്ഥാന പ്രസിസണ്ടുമാര്‍ കെ.എം. നെ പോലെ വേറൊരാളുണ്ടാവില്ല.
1946 ലെ കരിവെളളൂര്‍ സമരത്തില്‍ പങ്കെടുക്കുകയും പ്രതിപ്പട്ടികയില്‍ പെട്ട് ആറ് മാസക്കാലം ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. 2014 ഡിസംബര്‍ 20 ന് കരിവെളളൂര്‍ സമര വാര്‍ഷിക ദിന പൊതു സമ്മേളനത്തില്‍ ആശംസാ പ്രാസംഗികനായി കെ.എം. പങ്കെടുക്കുകയുണ്ടായി.
വര്‍ത്തമാനകാലത്ത് ചെറുപ്പക്കാര്‍ പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും പഴയപോലെ സജീവത കാണിക്കാത്തതിന് കാരണവും കെ.എം ചൂണ്ടിക്കാട്ടുകയുണ്ടായി. നിസ്വാര്‍ത്ഥമായ സമീപനം നേതാക്കളുടെ ഭാഗത്തു നിന്നുണ്ടാകാത്തതാണ് ഒരു കാരണം. നേതൃഗുണമുളള ചെറുപ്പക്കാര്‍ ഉണ്ടാവുന്നില്ല. വളരുന്ന യുവത്വത്തെ കര്‍മ പദത്തിലെത്തിക്കാന്‍ ചെറുപ്പക്കാര്‍ തന്നെ നേതൃപദത്തില്‍ എത്തണം.
ജനുവരി നാലിന് അദ്ദേഹമിപ്പോള്‍ താമസിക്കുന്ന നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലുളള വീട്ടില്‍ വെച്ച് കുറേ നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. സംഭാഷണ വേളയില്‍ അദ്ദേഹത്തില്‍ നിന്ന് വീണുകിട്ടിയ ചില കാര്യങ്ങളാണ് ഈ കുറുപ്പിനാധാരം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Article, Kookanam-Rahman, Kerala, KM Kunhikkannan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:

Kokkanam Rahman
(Writer)
|
ജനുവരി നാലിന് അദ്ദേഹമിപ്പോള്‍ താമസിക്കുന്ന നീലേശ്വരം പടിഞ്ഞാറ്റം കൊവ്വലിലുളള വീട്ടില്‍ വെച്ച് കുറേ നേരം ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. സംഭാഷണ വേളയില്‍ അദ്ദേഹത്തില്‍ നിന്ന് വീണുകിട്ടിയ ചില കാര്യങ്ങളാണ് ഈ കുറുപ്പിനാധാരം.
Keywords: Article, Kookanam-Rahman, Kerala, KM Kunhikkannan, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75