city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബേക്കല്‍ ഒരുങ്ങുമ്പോള്‍

നേര്‍ക്കാഴ്ച്ചകള്‍ / പ്രതിഭാരാജന്‍

(www.kasargodvartha.com 28.04.2017) ബേക്കല്‍  തച്ചങ്ങാട് ഗവ. ഹൈസ്കൂള്‍ കോര്‍ട്ടില്‍ ടെന്നീസ് റിങ്ങ് ഉയര്‍ന്നു പൊങ്ങുകയായി. സംസ്ഥാന ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പന്‍ഷിപ്പിന് മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടക്കമിടും. 29ന് മൗവ്വലില്‍ നിന്നുമാരംഭിക്കുന്ന ഘോഷയാത്രയിലേക്ക് നാടൊഴുകിയെത്തും. കാരണം കായിക കലയെ എന്നും പ്രോത്സാഹിപ്പിക്കാന്‍ മുന്നിട്ടിറങ്ങുന്നവരുടെ നാടാണിത്.

ടെന്നീസ് മല്‍സരത്തിന്റെ ചൂടും ചൂരും ഊള്‍ക്കൊണ്ടു കൊണ്ട് റിങ്ങ് അഥവ റബ്ബര്‍ വളയങ്ങള്‍ കൃത്യതയോടെ വലിച്ചെറിഞ്ഞ് ഏതിരാളിയെ തറപ്പറ്റിക്കുന്ന വാശിയേറിയ മല്‍സരമാണിത്. അന്താരാഷ്ട്ര നിയമ സംഹിതകളുടെ പിന്‍ബലത്തില്‍ തികച്ചും ശാസ്ത്രീയമായ കായിക കല. ബുദ്ധിയുടേയും കഴിവിന്റെയും മികവിന്റെയും രുചിക്കൂട്ട്. വാശി പെരുക്കുമ്പോള്‍ കോര്‍ട്ടിനു ചുറ്റും ആളുകള്‍ തിങ്ങിക്കൂടുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോയെങ്കിലും ടെന്നിക്കോയ്റ്റ് തിരിച്ചു പോയില്ല. ബ്രീട്ടീഷ് ഇന്ത്യയോളം പഴക്കുമുണ്ട് ഇന്ത്യയില്‍ ഈ കളിക്ക്. കപ്പല്‍ ജീവനക്കാര്‍ അവരുടെ ഡക്കിന്റെ പരിധിയില്‍ കളിച്ചുല്ലസിക്കാന്‍ പാകത്തിലുള്ള കല എന്ന നിലയില്‍ കപ്പിത്താന്മാര്‍ വളര്‍ത്തിക്കൊണ്ടു വന്ന കായിക വിശുദ്ധിക്ക് ഡക്ക് ടെന്നീസ് എന്നായിരുന്നു വിളിപ്പേര്. പിന്നീടത് ടെന്നിക്കോയ്റ്റായി. വികാസം പുര്‍ത്തീകരിച്ച ഈ വിനോദം ഇപ്പോള്‍ തച്ചങ്ങാട് ഗവ. ഹൈസ് സ്‌ക്കൂള്‍ ഗ്രൗണ്ടിലേക്കെത്തിച്ചേര്‍ന്നിരിക്കുന്നു. ഇവിടെ നടക്കുന്ന മത്സരം ജൂനിയര്‍ വിഭാഗത്തിന്റെ കേരളാ പ്രതിനിധികളെ കണ്ടെത്തും. അവര്‍ ദേശീയ മല്‍സരത്തില്‍ മാറ്റുരയ്ക്കും.

ടെന്നിക്കോയ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്ന സംഘടനക്ക് ദേശീയ അംഗീകാരം കിട്ടിയത് 1965 ലാണ്.  പിന്നെയും കാലമേറെ പിടിച്ചു സ്‌പോര്‍ട്ടസ് മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടാന്‍. അതിനായി 81 വരെ കാത്തിരിക്കേണ്ടി വന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ 38 സീനിയര്‍, 32 ജുനിയര്‍, 28 സബ്ജൂനിയര്‍ ദേശിയ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കാന്‍ കേന്ദ്ര മന്ത്രാലയത്തിനു സാധിച്ചതിന്റെ പിന്നില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പിന്തുണയാണെന്നത് കാണാതെ വയ്യ.

2001-2002 കാലഘട്ടത്തില്‍ 'സിറാന്റഷ്യ' എന്ന കായിക മാമാങ്കത്തില്‍ ആദ്യത്തെ അന്താരാഷ്ട്ര യുവജന ഫെസ്റ്റിവലില്‍ ഇന്ത്യയുടെ താരങ്ങള്‍ കഴിവു തെളിയിച്ചു. 2004 ഏപ്രിലില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യന്‍ ടെന്നിക്കോയ്റ്റ് ടീമിനെ ക്ഷണിക്കാന്‍ ഇതു കാരണമായി.

ഇവിടെ നടന്ന പ്രകടനം പിന്നീട്  ജര്‍മ്മനി ടെസ്റ്റ് പരമ്പരയിലേക്കുള്ള ക്ഷണമായി മാറി. അതോടെയാണ് 19 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടെന്നിക്കോയ്റ്റിനെ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ അംഗീകരിച്ചത്. തച്ചങ്ങാട് വെച്ച് നമുക്ക് കളികാണാനിടവരുന്നതങ്ങനെയാണ്.

സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബേക്കല്‍ ഒരുങ്ങുമ്പോള്‍


2011ല്‍ മധ്യപ്രദേശില്‍ ഒന്നാം എസ് ജി ഐ എഫ് ദേശീയതലത്തില്‍ നടത്തിയ മല്‍സരത്തിലും തുടര്‍ന്ന് ഛത്തീസ് ഗഡിലും കേരളം കരുത്തു കാട്ടി. 2006 ല്‍ ഇന്ത്യയില്‍ വേള്‍ഡ് കപ്പ് ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കാന്‍ ഇന്ത്യക്ക് നിമിത്തമായത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കായിക പ്രതിഭകളുടെ പ്രകടനങ്ങള്‍ മൂലമാണ്. 2010 ലെ ലോകകപ്പ് ചാമ്പ്യന്‍ഷിപ്പ് ജര്‍മനിയില്‍ നടന്നപ്പോഴും ഇന്ത്യന്‍ കളിക്കാര്‍ താരമായി. 2014 മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ആറ് വരെ ദക്ഷിണാഫ്രിക്കയിലെ വിക്ടോറിയയില്‍ നടന്ന ലോകോത്തര മല്‍സരത്തിലും ഇന്ത്യ സാന്നിദ്ധ്യമറിയിച്ചു. ഇതോടെ വിവിധ സംസ്ഥാനങ്ങളിലെ സ്‌പോര്‍ട്ട്‌സ് കൌണ്‍സിലുകള്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ, സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ യൂണിവേഴ്‌സിറ്റീസ് എന്നിവ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് മാപ്പില്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് ഉയര്‍ത്തപ്പെട്ടു. അതിന്റെയൊക്കെ ഭാഗമായാണ് തച്ചങ്ങാട് വെച്ച് നമുക്ക് കളികാണാന്‍ അവസരമൊരുങ്ങുന്നത്.

കഴിഞ്ഞ 50 വര്‍ഷമായി ഇന്ത്യന്‍ ടെന്നിക്കോയ്റ്റ് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. എങ്കില്‍ പോലും വേണ്ടത്ര പരിചരണം ഇനിയുമായിട്ടില്ല. ആകെ നിലവില്‍ 28 ടീമുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ടെന്നികോയ്റ്റ് ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളത്.  10,000 ത്തില്‍പ്പരം താരങ്ങളാണ് നമുക്കുള്ളത്. പോര, ഇനിയും നമുക്കുയര്‍ന്നു പൊങ്ങേണ്ടതുണ്ട്. തച്ചങ്ങാട്ടെ കോര്‍ട്ടില്‍ പുതിയ താരകങ്ങള്‍ ഉയര്‍ന്നു പൊങ്ങട്ടെ.


സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിന് ബേക്കല്‍ ഒരുങ്ങുമ്പോള്‍
ഇത് പണച്ചാക്കുകളുടെ കളിയാണെന്ന പരാതി നിലനില്‍ക്കെത്തന്നെ ജില്ലയില്‍ ഇതിനു മുമ്പ് പാലക്കുന്നിലെ ഗ്രീന്‍വുഡ് സ്‌കുളിലും, കാഞ്ഞങ്ങാട് സദഗുരുവിലും മല്‍സരമുണ്ടായിട്ടുണ്ട്. അവിടെ ജനം ഇത് സ്വീകരിച്ചു. ഇന്ത്യ ഒളിമ്പിക് അസോസിയേഷന്‍, സ്‌കൂള്‍ ഓഫ് ഇന്ത്യ ഫെഡറേഷന്‍ എന്നിവയെ അന്തര്‍ദേശീയ അടിസ്ഥാനത്തില്‍ ജര്‍മ്മനി ആസ്ഥാനമായുള്ള ടെന്നികോയ്റ്റ് അംഗീകരിച്ചിട്ടുണ്ട്. ഇനി വേണ്ടത് ജനങ്ങളുടെ അംഗീകാരമാണ്. തച്ചങ്ങാടു ദേശം കലാ കായിക രംഗത്തിന്റെ കൂത്തരങ്ങുകളാണ്. ജ്വാലാ കരുവാക്കോടും, യുവശക്തി ആലിങ്കാലും, പുലരി അരവത്തും, സംഘ ചേതന കുതിരക്കോടും, സഫ്ദര്‍ ഹാശ്മി പനയാലും സംഘടനകളായി പിറന്നു വീണ മണ്ണ്. അവിടെയുള്ള ചെറുപ്പക്കാര്‍ ഇതിനെ ഏറ്റു വാങ്ങും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Thachangad, Prathibha-Rajan, School, Sports, Tennikoit, Youth, British-India, Tennikoit championship in Bekal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia