ടാറ്റക്ക് ഉണ്ട്; സർക്കാറിന് ഉണ്ടോ? എതിക്സ്
Sep 24, 2020, 20:13 IST
സൂപ്പി വാണിമേൽ
(www.kasargodvartha.com 24.09.2020) ബിസിനസ് എതിക്സ് പുലർത്തുന്നതിൽ ഏറ്റവും നല്ല മാതൃകയാണ് ടാറ്റ ഗ്രൂപ്പ് കാഴ്ചവെക്കുന്നത്. ലോകത്താദ്യമായി കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) പ്രവർത്തനങ്ങൾ ആരംഭിച്ചത് ടാറ്റയാണ്. അതാണ് ലോകം പിന്നീട് അനുകരിക്കാൻ തുടങ്ങിയതും രാജ്യം നിയമമാക്കിയതും. 60 കോടി രൂപ ചെലവഴിച്ചാണ് കോവിഡ് ആശുപത്രി നിർമ്മിച്ചത്. മികച്ച ആരോഗ്യ സ്ഥാപനങ്ങൾ ലഭ്യമല്ലാത്ത കാസർക്കോടിനും കേരളത്തിന്റെ ആരോഗ്യ മേഖലക്കും ഈ മഹത്തായ സ്ഥാപനം മുതൽക്കൂട്ടാവും. ഈ ആശുപത്രി പൊതു-സ്വകാര്യ പങ്കാളിത്തം ഗുണകരമായി എങ്ങിനെ പ്രയോജനപ്പെടുത്താമെന്നതിനുള്ള ഉദാത്ത മാതൃകയാണ്. കാസർക്കോട്
ടാറ്റ ആശുപത്രി ഉദ്ഘാടനം ഈ മാസം ഓൺലൈൻ സംവിധാനത്തിൽ നിർവ്വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസംഗത്തിലെ വാചകങ്ങളാണിത്.
ടാറ്റ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് 81,000 ചതുരശ്ര അടി വിസ്തൃതിയിൽ 550 കിടക്ക സൗകര്യമുള്ള കെട്ടിടം നിർമ്മിച്ച് സർക്കാറിന് കൈമാറിയ ചടങ്ങാണ് ഈ
മാസം ഒമ്പതിന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. ഈ കെട്ടിടം സർക്കാർ ആരോഗ്യ വകുപ്പിന് കൈമാറേണ്ടതുണ്ട്. ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന തസ്തികകളിൽ നിയമനങ്ങളാണ് തുടർന്നുണ്ടാവേണ്ടത്. ഇതിന് ധന വകുപ്പ് അനുമതി വേണം. നിലവിലെ സാമ്പത്തിക സ്ഥിതിയും പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിലെ നിയന്ത്രണവും കാരണം ധന വകുപ്പിൽ ഫയൽ കെട്ടിക്കിടക്കുകയേയുള്ളൂ. വൈകാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതോടെ നിയമനങ്ങൾ നടത്താൻ കഴിയില്ലെന്ന സ്ഥിതി സർക്കാറിന് തുണയാവും.
ആരവമുയർത്തി വരവ് ആരുമറിയാതെ മടക്കം
മുഖ്യമന്ത്രി പുകഴ്ത്തിയ ടാറ്റ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധത സ്വന്തം സർക്കാറിന് ഉണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. തെക്കിൽ പ്രദേശത്ത് മലബാർ ഇസ്ലാമിക് കോംപ്ലക്സ് എന്ന കലാലയം സർവ്വകലാശാലയായി വളരുന്ന കാലം, സ്ഥല ദൗർലഭ്യം വിഘാതമാവാതിരിക്കാൻ ദാനം ചെയ്ത ഭൂമിയാണ് ജില്ല കളക്ടർ യുദ്ധകാല അടിസ്ഥാനത്തിൽ പിടിച്ചെടുത്ത് ടാറ്റക്ക് കൈമാറിയ അഞ്ചേക്കർ. പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) യായി ടാറ്റ അവിടെ സ്ഥാപിച്ചത് വെറും കെട്ടിടം മാത്രമാണ്.
ടാറ്റ എന്ന ബഹുരാഷ്ട്ര കുത്തകക്ക് ഭൂമി കൈമാറുന്നതിൽ പ്രകടിപ്പിച്ച ചടുലത കെട്ടിടം ആശുപത്രിയാക്കുന്നതിൽ ഇല്ലാതാവുന്നത് കാസർക്കോടിനെ പരിഹസിക്കുന്നതിന്റെ തുടർച്ചയായി കാണാം. ഉക്കിനടുക്കയിൽ കാസർക്കോട് ഗവ.മെഡിക്കൽ കോളജ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് കൊവിഡ് ആശുപത്രിയാക്കി മാറ്റുന്നതിന് തിരുവനന്തപുരത്തുനിന്ന് 25 അംഗ മെഡിക്കൽ സംഘം പുറപ്പെട്ടത് മഹാ സംഭവമായാണ് സർക്കാർ ആഘോഷിച്ചത്. സംഘം സഞ്ചരിച്ച കെ എസ് ആർ ടി സി വോൾവോ ബസ്സിന് തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കൊടികാട്ടി യാത്രയാക്കിയ ചടങ്ങ് മാധ്യമങ്ങളിൽ നിറഞ്ഞു. 80 പേരാണ് കാസർക്കോട്ട് കോവിഡ് ചികിത്സയിലുള്ളത് എന്നായിരുന്നു ഏപ്രിലിൽ നടന്ന ആ ചടങ്ങിൽ കെ കെ ശൈലജ പറഞ്ഞത്. എന്നാൽ കാസർക്കോട് ജില്ലയിൽ 70 കൊവിഡ് മരണങ്ങൾ സംഭവിക്കുകയും നാലായിരത്തിലേറെ പേർ നിരീക്ഷണത്തിലും രണ്ടായിരത്തോളം ചികിത്സയിലും കഴിയുന്ന നിലവിലെ സാഹചര്യത്തിൽ ഉക്കിനടുക്ക മെഡിക്കൽ കോളജിന്റെ അവസ്ഥയെന്താണ്?. 273 തസ്തികകൾ കാസർക്കോട് മെഡിക്കൽ കോളജിന് സൃഷ്ടിച്ചു എന്ന് ടാറ്റയുടെ നൂതന സാങ്കേതിക വിദ്യ പരിചയപ്പെടുത്തിയ കെട്ടിടം ഉദ്ഘാടനം ചെയ്ത വേളയിലും മുഖ്യമന്ത്രി ആവർത്തിച്ചു പറഞ്ഞിരുന്നു. അങ്ങിനെയൊരു നടപടി ഉണ്ടായോ എന്ന് അന്വേഷിക്കാനും ആ ചടങ്ങിൽ നിലവിളക്കിനരികെ തിരിതെളിക്കാതിരിക്കാൻ പുലർത്തിയ ജാഗ്രതയോടെ ഉക്കിനടുക്ക ഉൾപ്പെട്ട മണ്ഡലം പ്രതിനിധാനം ചെയ്യുന്ന എം എൽ എ എന്തുകൊണ്ട് തയ്യാറാവുന്നില്ല എന്ന സന്ദേഹം ഉയരുന്നുണ്ട്. നാൽപ്പത് ശതമാനം തസ്തികകളിലാണ് നിയമനം നടന്നത്. അതാവട്ടെ ക്ലിനിക്കൽ സേവനത്തിന് പ്രാപ്തവുമല്ല. മൈക്രോ ബയോളജിസ്റ്റ്, പത്തോളജി, ബ്ലഡ് ബാങ്ക്, കമ്മ്യൂണിറ്റി മെഡിസിൻ തുടങ്ങിയ വിഭാഗങ്ങളിലെ സേവനം സ്ഥാപനം പൂർണ്ണതോതിൽ പ്രവർത്തിക്കുമ്പോൾ പ്രയോജനപ്പെടുന്നവയാണ്. വെന്റിലേറ്റർ, ഐ സി യു സൗകര്യമില്ലാതെ കോവിഡ് ആശുപത്രി തുടങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് നിന്ന് വന്നവർ തിരിച്ചുപോയത് ആരും അറിഞ്ഞില്ല. ജില്ലക്ക് പുറത്തെ സേവനത്തിന് ജില്ലയിൽ നിന്ന് വേതനം പറ്റുന്ന ഏർപ്പാട് ആരോഗ്യ മേഖലയിലേക്കും വ്യാപിപ്പിച്ചു എന്നാണ് ഡോക്ടർമാരുടെ ജോലി ക്രമീകരണ നിയമനം സൂചിപ്പിക്കുന്നത്.
അധികാര വികേന്ദ്രീകരണ നേട്ടം അടിച്ചുതകർത്ത് സർക്കാർ
കാഞ്ഞങ്ങാട്ട് പ്രവർത്തിക്കുന്ന ജില്ല ആശുപത്രിയും കാസർക്കോട് ജനറൽ ആശുപത്രിയും കോവിഡ് ആശുപത്രികളാക്കി മാറ്റുമ്പോൾ എതിർപ്പുകൾക്ക് നേതൃത്വം നൽകാൻ വെമ്പുന്ന മൂന്ന് നേതാക്കളെങ്കിലും പിണറായി സർക്കാറിന്റെ ബന്ധനത്തിലാണ്. സി പി എം ജില്ല സെക്രട്ടറി എം വി ബാലകൃഷ്ണൻ മാസ്റ്റർ, ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് ഇ പത്മാവതി, സി പി എം ജില്ല കമ്മിറ്റി അംഗം ഡോ. വി പി പി മുസ്തഫ എന്നിവരാണത്.
ജില്ല പഞ്ചായത്ത് ഭരണം അവർ നയിച്ച വേളയിലാണ് ജില്ല ആശുപത്രി അടിസ്ഥാന സൗകര്യ വികസനത്തിൽ റിക്കാർഡ് നേട്ടം കൈവരിച്ചത്. ചികിത്സാ സൗകര്യങ്ങൾ വർദ്ധിക്കാൻ അത് സഹായിച്ചു. സർക്കാറിന്റെ പുതിയ നീക്കമനുസരിച്ച് ജില്ല ആശുപത്രിയിലെ വിവിധ വിഭാഗങ്ങൾ വികേന്ദ്രീകരിക്കുകയാണ്. കാഞ്ഞങ്ങാട് സർജികെയർ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, മാവുങ്കാൽ ആനന്ദാശ്രമം, പെരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ തുടങ്ങിയ സ്ഥലങ്ങളിലാവും തുടർസേവനം. ഈ പറിച്ചുനടൽ പാവപ്പെട്ട കോവിഡ് ഇതര രോഗികൾക്കുണ്ടാക്കുന്ന പ്രയാസം ചെറുതാവില്ല.
മംഗളൂറു ലോബി വീണ്ടും
കോവിഡ് പൂർവ്വകാലം കാസർക്കോട് ജനറൽ ആശുപത്രി പരിസരത്ത് മംഗളൂറുവിലെ വിവിധ ആശുപത്രികളിലേക്ക് രോഗികളെ കാൻവാസ് ചെയ്യുന്ന സംഘം പ്രവർത്തിച്ചിരുന്നു. പതിയിരുന്ന് വലവീശുന്നവർ ചില (എല്ലാവരും അല്ല) ആംബുലൻസ് ഡ്രൈവർമാർ മംഗളൂറു ലോബിയുടെ കണ്ണികളായി. ജനറൽ ആശുപത്രിയിലെ അസൗകര്യങ്ങൾ പറഞ്ഞും മംഗളൂറുവിലെ സൗകര്യങ്ങൾ വർണ്ണിച്ചുമായിരുന്നു ആംബുലൻസുകൾ മംഗളൂറുവിലേക്ക് തിരിച്ചുവിട്ടത്. കോവിഡ് ലോക്ക്ഡൗൺ, അതിർത്തിയിലെ ഗതാഗത തടസ്സം തുടങ്ങിയവ കാരണം ആ ഏർപ്പാടുകൾ നിലച്ചു.
കാസർകോട്ട് നിന്ന് രോഗികൾ ചെന്നില്ലെങ്കിൽ മുന്നോട്ട് പോവാൻ കഴിയാത്ത സാഹചര്യം മംഗളൂറുവിലെ സ്വകാര്യ ആശുപത്രികൾക്കുണ്ട്. ജനറൽ ആശുപത്രി കോവിഡിന് മാത്രമാവുന്നതോടെ വിദഗ്ധ ചികിത്സക്ക് മംഗളൂറു, അല്ലെങ്കിൽ പരിയാരം മെഡിക്കൽ കോളജ് ആശ്രയിക്കുന്ന സ്ഥിതിയുണ്ട്. പരിയാരത്ത് അനുഭവപ്പെടുന്ന രോഗികളുടെ ആധിക്യം മംഗളൂറുവിനാണ് ഗുണം ചെയ്യുക.

Keywords: Article, Business, hospital, health, Patient's, COVID-19, Tata has/does the government have ethics