ഞായറാഴ്ചയിലെ അക്രമം: കാരണമെന്ത്, പരിഹാരമെന്ത് ?
Jul 8, 2013, 12:40 IST
രവീന്ദ്രന് പാടി
കാസര്‍കോട്: മറ്റെവിടെയും കാണാത്ത തരത്തില്‍ നിരപരാധിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി അരുംകൊല നടത്തുന്ന നാടായി കാസര്‍കോട് മാറിയത് എന്തുകൊണ്ട്? ഏതൊരു നിസാര പ്രശ്നവും വര്‍ഗീയ നിറം കൈവന്ന് കാട്ടുതീ പോലെ പടര്‍ന്ന്, ഉണക്കും പച്ചയും കത്തുന്ന സ്ഥിതിയിലേക്ക് ഇവിടെ മാത്രം മാറുന്നത് എന്തുകൊണ്ട് ?
കണ്ണിന് കണ്ണ്, ജീവന് ജീവന്, ഹിന്ദുവിന് പകരം മുസ്ലിം, മുസ്ലിമിന് പകരം ഹിന്ദു, കൊലക്ക് കൊല എന്നതിലേക്ക് കാസര്‍കോട്ടെ പ്രതികാരവിഷം പടരുന്നതെന്തുകൊണ്ട് ? തുടങ്ങിയ ചോദ്യങ്ങള്‍ ഇവിടെ ഉത്തരംകിട്ടാതെ മിഴിച്ച് നോക്കുകയാണ്. ഞായറാഴ്ച ചൂരി മീപ്പുഗുരിയിലെ സാബിത്തി(18)ന്റെ കൊലപാതകവും അതിനോടനുബന്ധിച്ച് നഗരത്തിന്റെ പലഭാഗത്തും നടന്ന അക്രമ പേക്കൂത്തുകളും മേല്‍ പറഞ്ഞ ചോദ്യങ്ങള്‍ ഒന്നുകൂടി ചോദിക്കാനും അവയ്ക്കൊക്കെ ഉത്തരം കണ്ടെത്താനും പ്രേരിപ്പിക്കുന്നു.
കാസര്‍കോടിന്റെ ശാപമായി മാറിയ അക്രമങ്ങളെ കുറിച്ചും പരിഹാര മാര്‍ഗങ്ങളെ കുറിച്ചും കാസര്‍കോട്ടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വ്യാപാരി വ്യവസായി സംഘടനാ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും കാസര്‍കോട് വാര്‍ത്തയുമായി അവരുടെ അഭിപ്രായങ്ങള്‍ പങ്കുവെക്കുകയാണിവിടെ.
വായനക്കാര്‍ക്കും കാസര്‍കോട് വാര്‍ത്തയില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.
Also read:

വര്‍ഗീയതയുടെ തായ്വേര് അറുക്കണം: അഡ്വ. സി.കെ ശ്രീധരന്
കാസര്‍കോട്ട് നിരപരാധിയായ ഒരു യുവാവ് കൂടി കാരണമില്ലാതെ കൊല്ലപ്പെട്ടിരിക്കുകയാണ്. ഇത് വളരെധികം വേദനാജനകവും ദൗര്‍ഭാഗ്യകരവുമാണ്. വല്ലാത്തൊരു അവസ്ഥയിലേക്കാണ് നാട് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനെ സമാധാന ജീവിതം ആഗ്രഹിക്കുന്ന എല്ലാവരേയും പോലെ ഞാനും അപലപിക്കുന്നു. ഇവിടെ സമാധാനവും ശാന്തിയും പുലരണം. എല്ലാ മതക്കാര്‍ക്കും എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇവിടെ സാഹോദര്യത്തോടെ കഴിയണം. കുറ്റം ചെയ്തവരെ ശിക്ഷിക്കാന്‍ ഇവിടെ നിയമവ്യവസ്ഥയുണ്ട്.
പരസ്പരം ആളുകള്‍ തമ്മില്‍ കൊല്ലാനിറങ്ങിയാല്‍ നാടിന്റെ സ്ഥിതി എന്താകുമെന്ന് സങ്കല്പിക്കാന് പറ്റുന്നില്ല. ജനങ്ങള്‍ക്കെല്ലാം ജീവിതത്തെകുറിച്ചും നിയമ വ്യവസ്ഥയെ കുറിച്ചും അവബോധം ഉണ്ടായാല്‍ മാത്രമേ ഇതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ക്ക് അരുതി വരുത്താന്‍ കഴിയൂ. അക്രമ പ്രവണതകളുടെ തായ്വേര് അറുത്തുമാറ്റണം. നിയമ സംവിധാനത്തെ എല്ലാവരും ബഹുമാനിക്കുകയും അനുസരിക്കുകയും വേണം- ഡി.സി.സി പ്രസിഡണ്ട് അഡ്വ. സി.കെ. ശ്രീധരന് പറഞ്ഞു. കൊലപാതകം ഉണ്ടായ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ താന്‍ ആഭ്യന്തര മന്ത്രിയെയും പോലീസ് മേധാവികളെയും ബന്ധപ്പെട്ട് കാസര്‍കോട്ട് ജാഗ്രത പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് ബോധ്യപ്പെടുത്തി. അതുപ്രകാരം പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അക്രമങ്ങള്‍ പടരാതെ നോക്കുകയും ചെയ്തു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അക്രമികളെ സംരക്ഷിക്കുന്നവരെ തിരിച്ചറിയണം: കെ.പി സതീഷ് ചന്ദ്രന്
നാട്ടില്‍ കുഴപ്പമുണ്ടാക്കി മുതലെടുപ്പ് നടത്തുന്നവരെ പൊതുജനങ്ങളും ഭരണാധികാരികളും തിരിച്ചറിയണം. അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം കാസര്‍കോട്ടുണ്ട്. ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുടെ പേരില്‍ ഇവിടെ സാമൂഹ്യ വിരുദ്ധര്‍ അഴിഞ്ഞാടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. ജനങ്ങള്‍ ഇത് മനസിലാക്കുകയും അതിനെതിരെ അണിനിരക്കുകയും വേണം.
വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് മുതലെടുപ്പ് നടത്തുന്നതിനെതിരെ സമൂഹ മനസാക്ഷി ഉണരണം. പ്രശ്നങ്ങളെകുറിച്ച് ആഴത്തിലുള്ള അന്വേഷണവും അതിനനുസരിച്ച നടപടികളും ഉണ്ടാവണം- സി.പി.എം ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന് അഭിപ്രായപ്പെട്ടു.

എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണം: എം.സി ഖമറുദ്ദീന്
കാസര്‍കോട്ടെ കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്ന എല്ലാ ഘടകങ്ങളെകുറിച്ചും ആഴത്തിലുള്ള അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന് ആവശ്യപ്പെട്ടു. ആഘോഷ വേളകള്‍ക്ക് മുന്നോടിയായാണ് ഇവിടെ മിക്കവാറും കുഴപ്പങ്ങള്‍ അരങ്ങേറുന്നത്. നിരപരാധികളാണ് ഏറെയും കൊല്ലപ്പെടുന്നത്. ഇതിന്റെ പിറകില്‍ ആസൂത്രിതമായ നീക്കങ്ങളും ഗൂഢാലോചനകളും നടക്കുന്നു.
കുഴപ്പം നടത്തി അക്രമികള്‍ കര്‍ണാടക ഉള്‍പെടെയുള്ള അയല്‍ പ്രദേശങ്ങളിലേക്ക് രക്ഷപ്പെടുകയും അവിടെ സുരക്ഷിത കേന്ദ്രങ്ങളില്‍ അവര്‍ക്ക് താവളം ലഭിക്കുകയും ചെയ്യുന്നു. കണ്ണൂരില്‍ നടന്നതുപോലെ ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള റെയ്ഡ് കാസര്‍കോട്ടു നടത്തണം. അക്രമികള്‍ക്ക് സാമ്പത്തികവും നിയമപരവും ആയ സഹായം നല്‍കുന്നവരെ കുറിച്ചും വസ്തുതകള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. തൊലിപ്പുറത്തുള്ള ചികിത്സ കൊണ്ട് ഇപ്പോഴത്തെ ഈ രോഗം ഭേദപ്പെടുത്താനാവില്ല. വിശദമായ അന്വേഷണവും അതിന് അനുസൃതമായ നിയമ നടപടികളും ബോധവത്കരണവും അവബോധവും ഒക്കെ ഉണ്ടായാല്‍ മാത്രമേ കാസര്‍കോടിനെ ബാധിച്ച ഈ ദുസ്ഥിതിക്ക് മാറ്റമുണ്ടാക്കാന്‍ കഴിയുകയുള്ളൂ- എം.സി ഖമറുദ്ദീന് പറഞ്ഞു.
ആത്മ നിയന്ത്രണം വേണം: അഡ്വ. കെ. ശ്രീകാന്ത്
വ്യക്തികള്‍ തമ്മിലുള്ള നിസാര പ്രശ്നങ്ങള്‍ വര്‍ഗീയവത്കരിച്ച് കൊലപാതകം നടത്തുകയും അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്യുന്നതിനെതിരെ കര്‍ശനമായ നടപടികള്‍ ഉണ്ടാകേണ്ടതോടൊപ്പം കുഴപ്പം പെരുപ്പിച്ച് കാണിക്കാതെ ജനങ്ങള്‍ ആത്മനിയന്ത്രണം പാലിക്കണമെന്നും ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് പ്രതികരിച്ചു.
ചെറിയ ചെറിയ തര്‍ക്കങ്ങളാണ് പലപ്പോഴും കൊലപാതകം അടക്കമുള്ള കലാപത്തിന് വഴിവെക്കുന്നത്. നിസാര പ്രശ്നങ്ങളെ ഇവിടെ വര്‍ഗീയവത്കരിക്കുന്നു. അധികാരത്തിനും ഒരു വിഭാഗത്തിന് ആധിപത്യം സ്ഥാപിക്കാനും വേണ്ടിയാണ് പല കുഴപ്പങ്ങളും ഇവിടെ അരങ്ങേറുന്നത്. കുഴപ്പക്കാരെ പണം നല്‍കിയും അഭയം നല്‍കിയും സംരക്ഷിക്കുന്നു. അധികാര കേന്ദ്രങ്ങളും അവരെ ന്യായീകരിച്ച് രംഗത്തുവരുന്നു. ഇതെല്ലാം പരിശോധിക്കണം. കുഴപ്പത്തിന് പിന്നില്‍ മദ്യവും മയക്കുമരുന്നും ഒരു കാരണമാകുന്നുണ്ടോ എന്നതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. ഡിസംബര്‍ ആറിന് മറ്റെവിടെയും ഇല്ലാത്ത ഹര്‍ത്താലും കുഴപ്പവും കാസര്‍കോട്ട് മാത്രം ഉണ്ടാവുന്നത് എന്ത്കൊണ്ടാണെന്നും അന്വേഷിച്ച് ഉത്തരംകണ്ടെത്തണം.
ശക്തമായ നടപടികളിലൂടെയും ബോധവത്കരണത്തിലൂടെയും ആത്മനിയന്ത്രണത്തിലൂടെയും നാട്ടില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്തണം. പലതരം അസമത്വങ്ങള്‍ കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. അക്രമികള്‍ക്ക് വിദേശത്തു നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നതായും സംശയിക്കുന്നു. ചില പ്രത്യേക സംഘടനകള്‍ക്കാണ് സഹായം ലഭിക്കുന്നത്. സര്‍ക്കാര്‍ തന്നെ ഇവിടെ ജാതിയും മതവും തിരിച്ച് സമ്പത്തിക അസമത്വം സൃഷ്ടിക്കുകയാണ്. ഇതെല്ലാം കുഴപ്പത്തിന് കാരണമാകുന്നു- ശ്രീകാന്ത് പറഞ്ഞു.
കുഴപ്പക്കാരെ ഒറ്റപ്പെടുത്തണം: കരീം സിറ്റി ഗോള്‍ഡ്
നാട്ടില്‍ കൊലപാതക പരമ്പരകള്‍ നടത്തിയും കുഴപ്പങ്ങള്‍ അഴിച്ചുവിട്ടും സമാധാന അന്തരീക്ഷം തകര്‍ക്കുന്നവരെ എല്ലാ വിഭാഗം ജനങ്ങളും ഒറ്റപ്പെടുത്തണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ഓള്‍കേരളാ ഗോള്‍ഡ് അന്റ് സില്‍വര്‍ മര്‍ച്ചന്റ്സ്് അസോസിയേഷന് ജില്ലാ പ്രസിഡണ്ടും സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട്ടെ പ്രമുഖ സ്വര്‍ണ വ്യാപാരിയുമായ കരീം സിറ്റി ഗോള്‍ഡ് പറഞ്ഞു.
ഒന്നര വര്‍ഷമായി കാസര്‍കോട്ട് പറയത്തക്ക അക്രമങ്ങളൊന്നും ഉണ്ടായിരുന്നില്ല. പോലീസ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ നടപടികള്‍ തന്നെയാണ് അതിന് കാരണം. മദ്യവും മയക്കുമരുന്നിന്റെ ഉപയോഗവും വര്‍ധിച്ചത് കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നുണ്ട്. ഞായറാഴ്ചകളില്‍ അവധി ദിവസമായതിനാല്‍ അക്രമവാസനയുള്ള യുവാക്കള്‍ ഒരുമിച്ച് കൂടി മദ്യപിക്കുകയും അക്രമത്തിന് ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. ഇതിനെകുറിച്ച് പോലീസ് അന്വേഷണം നടത്തണം.
അക്രമികള്‍ക്ക് മതിയായ ശിക്ഷ ഉറപ്പുവരുത്തണം. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുത്. അക്രമികളെ സംരക്ഷിക്കുന്നതില്‍ നിന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്മാറണം- അദ്ദേഹം പറഞ്ഞു.
കുഴപ്പം കാസര്‍കോടിന്റെ വികസനത്തിന് തുരങ്കം വെക്കാന്‍: യു.കെ യൂസുഫ്
കാസര്‍കോടിന്റെ വികസനത്തിന് തുരങ്കം വെക്കാനും വ്യാപാര മേഖലയെ തകര്‍ക്കാനുമുള്ള ആസൂത്രിത നീക്കമാണ് കാസര്‍കോട്ട് അടിക്കടിയുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് പിന്നിലെന്ന് ഓള് കേരള ടൈല്‍സ് ആന്റ് സാനിറ്ററീസ് ഡീലേര്‍സ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറിയും പ്രമുഖ വ്യാപാരിയുമായ യു.കെ യൂസഫ് അഭിപ്രായപ്പെട്ടു.

അക്രമികള്‍ക്കെതിരെ മുഖംനോക്കാത്ത നടപടി ഉണ്ടാകണം. ചെറിയൊരു വിഭാഗം നടത്തുന്ന അക്രമങ്ങള്‍ കാസര്‍കോടിന്റെ വളര്‍ച്ചയെ വളരെയധികം പിന്നോട്ട് വലിക്കുകയാണ്. വിശാലമായ ചിന്താഗതിയും സഹോദര്യത്തിലൂന്നിയുള്ള സഹവര്‍ത്തിത്വവും സമാധാന ജീവിതവും കാസര്‍കോട്ട് പുലരണം. അതിനായി എല്ലാ വിഭാഗം ആളുകളും അണിനിരക്കുകയും കുഴപ്പക്കാരെ ഒറ്റപ്പെടുത്തുകയും വേണം- യൂസഫ് പറഞ്ഞു.
സമാധാന അന്തരീക്ഷം നിലനിര്‍ത്തണം: വിനയന്
കാസര്‍കോട്ടും പരിസര പ്രദേശങ്ങളിലും സമാധാനം നിലനിര്‍ത്താന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ച് മുന്നോട്ട് പോകണമെന്ന് ഓള് കേരള ടൈല്‍സ് ആന്റ് സാനിറ്ററി ഡീലേര്‍സ് അസോസിയേഷന് ജില്ലാ ട്രഷററും കാസര്‍കോട്ടെ ശ്രീകൃഷ്ണാ ട്രേഡേര്‍സ് സഹോദര സ്ഥാപനമായ കൃഷ്ണ ടൈല്‍സ് ഉടമയുമായ വിനയന് അഭിപ്രായപ്പെട്ടു. കുഴപ്പമുണ്ടാക്കുന്നവര്‍ ഏത് വിഭാഗത്തില്‍ പെട്ടവരായാലും അവരെ മാതൃകാപരമായി ശിക്ഷിക്കണം. വളരെ ചെറിയൊരു വിഭാഗം ആളുകള്‍ നടത്തുന്ന അക്രമം കാസര്‍കോട്ടിന് തീരാശാപമായി മാറിയിരിക്കുകയാണ്.
സ്ഥലംമാറ്റപ്പെട്ട മുന്‍ എസ്.പി എസ്. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കാസര്‍കോട്ട് നടത്തിവന്ന ശ്രമങ്ങള്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തെ സ്ഥലംമാറ്റിയത് വലിയൊരു നഷ്ടമായി കാണുന്നു. പ്രശ്നങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ടവര്‍ തയാറാകണം- അദ്ദേഹം പറഞ്ഞു.
വ്യാപാര മേഖലയെ തകര്‍ക്കാന്‍ ഗൂഢനീക്കം: എ.കെ മൊയ്തീന്‍കുഞ്ഞി
കാസര്‍കോട്ടെ വ്യാപാര മേഖലയെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യവും അടിക്കടിയുണ്ടാകുന്ന കൊലപാതക-അക്രമ സംഭവങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍കോട് യൂണിറ്റ് പ്രസിഡണ്ട് എ.കെ മൊയ്തീന്‍കുഞ്ഞി അഭിപ്രായപ്പെട്ടു. അക്രമികള്‍ക്ക് ചില അഞ്ജാത കേന്ദ്രങ്ങളില്‍ നിന്ന് സാമ്പത്തിക സഹായവും സംരക്ഷണവും ലഭിക്കുന്നു. പെരുന്നാള്‍, ഓണം, വിഷു തുടങ്ങിയ ഉത്സവ സീസണുകളില്‍ കാസര്‍കോട്ട് വ്യാപാര മേഖല ഉണരുന്നത് തടയുകയും ആളുകളെ നഗരത്തിലേക്ക് വരാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യവുംകൂടി അക്രമികള്‍ക്കുണ്ട്. ഇതെല്ലാം പോലീസ് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം.
ജനങ്ങളുടെ മനസില്‍ പരിവര്‍ത്തനം ഉണ്ടാകണം. സ്ഥലംമാറ്റപ്പെട്ട മുന്‍ എസ്.പി എസ്. സുരേന്ദ്രനെ കാസര്‍കോട്ട് തിരിച്ചുകൊണ്ടുവരണം.
മനുഷ്യ മഹത്വം ഉദ്ഘോഷിക്കണം: കെ.എഫ്. ഇഖ്ബാല്‍ ഉപ്പള
മനുഷ്യ മഹത്വം ഉദ്ഘാഷിക്കാനും സമാധാന പരമായി ജീവിക്കാനും ഉള്ള സാഹചര്യം നാട്ടില്‍ ഒരുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണെന്ന് ഉപ്പളയിലെ കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനും സാമൂഹ്യ പ്രവര്‍ത്തകനുമായ കെ.എഫ് ഉഖ്ബാല്‍ ഉപ്പള പറഞ്ഞു. ഇടുങ്ങിയ ചിന്തയുള്ളവരാണ് കുഴപ്പത്തിലേക്ക് എടുത്തുചാടുന്നത്. തെറ്റ് ആരുടെ ഭാഗത്തു നിന്നുണ്ടായാലും അതിനെ എതിര്‍ക്കാനും കുറ്റവാളികളെ ഒറ്റപ്പെടുത്താനും നമുക്ക് കഴിയണം.
ബോധവത്കരണം ശക്തിപ്പെടുത്തണം: ഇ ചന്ദ്രശേഖരന് നായര്‍
കൊലപാതകത്തിനും അക്രമത്തിനുമെതിരെ ശക്തമായ ബോധവത്കരണവും നിയമ നടപടികളും ഉണ്ടാകണമെന്ന് റസിഡന്‍സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ടും റിട്ടയേര്‍ഡ് ആര്.ഡി.ഒയുമായ ഇ ചന്ദ്രശേഖരന് നായര്‍ പറഞ്ഞു. മദ്യവും മയക്കുമരുന്നും വര്‍ഗീയ ചിന്താഗതികളും കുഴപ്പത്തിന് ഒരു കാരണമാണ്. മുന്‍ എസ്.പി എസ് സുരേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങള്‍ തുടര്ന്ന്കൊണ്ടുപോകണം. മനുഷ്യ മനസുകള്‍ അടുക്കാനും പരസ്പരം അറിയാനും റസിഡന്‍സ് അസോസിയേഷനുകളിലൂടെ സാധിക്കും.
കുറ്റവാളികള്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടണമെന്ന് അവരുടെ സ്വന്തക്കാര് തന്നെ ചിന്തിക്കുന്ന തരത്തിലേക്ക് ആളുകളുടെ മാനസികാവസ്ഥ ഉയരണം. അവധി ദിവസങ്ങളിലെ കൂട്ടുകൂടിയുള്ള മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും അക്രമങ്ങള്‍ക്ക് പ്രോത്സാഹനം നല്കുന്നു- ചന്ദ്രശേഖരന് നായര്‍ പറഞ്ഞു.
കുഴപ്പക്കാരെ അടിച്ചമര്‍ത്തണം: കൊപ്പല്‍ അബ്ദുല്ല
കുഴപ്പമുണ്ടാക്കുന്നവരെ അടിച്ചമര്‍ത്താന്‍ പോലീസുകാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ടു വീലേര്‍സ് അസോസിയേഷന് ജില്ലാ പ്രസിഡണ്ടും 36 വര്‍ഷം കാസര്‍കോട് നഗരസഭാ കൗണ്‍സിലറുമായിരുന്ന കൊപ്പല്‍ അബ്ദുല്ല പറഞ്ഞു. കുഴപ്പമുണ്ടാക്കാന്‍ ഒരുങ്ങി നില്ക്കുന്ന ചിലയാളുകള്‍ കാസര്‍കോട്ടുണ്ട്. അവരെ പിടികൂടി ജയിലിലടച്ചാല്‍ മിക്ക പ്രശ്നങ്ങളും തീരും.
ഇരുചക്ര വാഹന യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന അവസ്ഥയാണ് പല കുഴപ്പങ്ങളും സംഭവിക്കുമ്പോള്‍ ഉണ്ടാകുന്നത്. ഇക്കാര്യം താന്‍ ഡി.വൈ.എസ്.പിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും വാഹനത്തിന്റെ രേഖകള്‍ കൈവശമുണ്ടെങ്കില്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവില്ലെന്ന് അദ്ദേഹം മറുപടി നല്‍കിയതായും കൊപ്പല്‍ പറഞ്ഞു. അനാവശ്യമായി ആരേയും വിഷമിപ്പിക്കാന്‍ പോലീസ് ആഗ്രഹിക്കുന്നില്ല. സുരക്ഷയുടെ ഭാഗമായി മാത്രമാണ് ഇരുചക്ര വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞതായി കൊപ്പല്‍ പറഞ്ഞു.
കുഴപ്പമുണ്ടാക്കുന്നത് ഗുണ്ടകള്‍: കെ. നാഗേഷ് ഷെട്ടി
കാസര്‍കോട്ട് കുഴപ്പമുണ്ടാക്കുന്നത് രണ്ട് ശതമാനത്തില്‍ താഴെ മാത്രം വരുന്ന ഗുണ്ടകളാണെന്നും ഇവരെ രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും ഒറ്റപ്പെടുത്തിയാല്‍ തീരുന്ന പ്രശ്നങ്ങളേ കാസര്‍കോട്ട് ഉള്ളൂവെന്നും വ്യാപാരിയും ടു വിലേര്‍സ് അസോസിയേഷന് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ കെ. നാഗേഷ് ഷെട്ടി. പോലീസിന്റെ ശക്തമായ നടപടികളിലൂടെ മാത്രമേ കുഴപ്പങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ. മദ്യവും കഞ്ചാവും ഉപയോഗിച്ച് പണിയില്ലാതെ നടക്കുന്ന ചെറുപ്പക്കാരാണ് കുഴപ്പങ്ങള്‍ വലിച്ചിടുന്നത്. അതിനെ രാഷ്ട്രീയ സംഘടനകളും മത സംഘടനകളും ഏറ്റെടുക്കുന്നത് ശരിയല്ല. ഇവിടെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും സമാധാനപരമായി ജീവിക്കണം.
ആഘോഷ വേളകള്‍ അലങ്കോലമാക്കാനാണ് അതിന് മുന്നോടിയായി കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിനെ കരുതിയിരിക്കണം- അദ്ദേഹം പറഞ്ഞു.

കുഞ്ഞാലിക്കുട്ടി അന്ന് പറഞ്ഞ സത്യം
Keywords : Kasaragod, Clash, Leader, Murder, Kerala, M.C.Khamarudheen, Adv.Srikanth, K.P. Satheesh Chandran, Nagesh Shetty, Koppal Abdulla, E. Chandrashekharan, K.F Iqbal, Vinayan, U.K Yusuf, A.K Moideen Kunhi, Kareem City Gold, C.K Sreedharan, Sunday, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.