city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Stray dog menace | നായ്ക്കൾ കടിച്ചുകീറുന്ന മനുഷ്യജീവിതങ്ങൾ; അതിവേഗ നടപടിയാണ് ആവശ്യം

/ കന്തൽ സൂപ്പി മദനി കുമ്പള

(www.kasargodvartha.com) 
അച്ചടി, ദൃശ്യ, സോഷ്യൽ മീഡിയ, മാധ്യമങ്ങളുടെ ഒന്നാം പേജ് തൊട്ട് ബ്രേക്കിങ് ന്യൂസ്‌ വരേ ഒന്നിനും കൊള്ളാത്തവയെന്ന് പൊതു സമൂഹം കരുതിയിരുന്ന വഴിവക്കിലെ നാഥനില്ലാ നായ്ക്കൾ അരങ്ങ് തകർക്കാൻ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ അവകളുടെ കടിയേറ്റ് ചികിത്സയിലായവർ ഈ കൊച്ചു കൈരളിയിൽ പതിനായിരങ്ങളാണ്. യമപുരിക്കെത്തിയവർ വേറെയും.
  
Stray dog menace | നായ്ക്കൾ കടിച്ചുകീറുന്ന മനുഷ്യജീവിതങ്ങൾ; അതിവേഗ നടപടിയാണ് ആവശ്യം

തെരുവിൽ നിന്നും, തൊടിയിലേക്കും, അവിടം വിട്ട് വരാന്തയിലേക്കും ഏറ്റവും ഒടുവിൽ കിടപ്പറയിലേക്കും തെരുവ് പട്ടികളുടെ കടിച്ചു കുടയലും ഇതര അക്രമങ്ങളും ചെന്നെത്തിയിരിക്കുന്നു. പേപ്പട്ടികളെ പോലും നിസ്സാരവൽക്കരിച്ചു കൊണ്ട് കേവലം തെരുവ് നായ്ക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുകകയാണ് ഇന്ന് പലരും.

  

കപട പട്ടി സ്നേഹികളും പന്നി, പൂച്ച, പാമ്പ്, കുരങ്ങ് തുടങ്ങിയവയുടെ പേരിൽ കണ്ണീർ പൊഴിക്കുന്നവരും പക്ഷേ മനുഷ്യ ജീവനുകൾക്ക് പുല്ലു വിലപോലും കൽപ്പിക്കുന്നില്ലല്ലോ എന്നതാണ് ആശ്ചര്യം. എല്ലാം സൃഷ്ടിച്ച നാഥൻ പറയുന്നു 'ഭൂമിയും ആകാശവും അതിലെ സർവ്വതും മനുഷ്യർക്ക് വേണ്ടിയാണ് ഞാൻ പടച്ചതെന്നും മനുഷ്യനാണ് ഏറ്റവും ബഹുമതിയെന്നും.'
 
Stray dog menace | നായ്ക്കൾ കടിച്ചുകീറുന്ന മനുഷ്യജീവിതങ്ങൾ; അതിവേഗ നടപടിയാണ് ആവശ്യം

മനുഷ്യ ജീവന് ഭീഷണി സൃഷ്ടിക്കുന്ന ജീവികളെ അക്കാരണത്തിന് വേണ്ടി കൊല്ലാമെന്നും അകാരണമായ വധം പാടില്ലെന്നും ആ സൃഷ്ടാവ് തന്നെ പറയുന്നുമുണ്ട്. മനുഷ്യ കബന്ധങ്ങൾ നാട്ടിൽ കുന്നു കൂടിയാൽ പോലും അതിന്റെ പേരിൽ വിലപിക്കാത്തവരും രണ്ടിറ്റ് കണ്ണീർ പൊഴിക്കാനെങ്കിലും സന്മനസ്സ് കാട്ടാത്തവരും കൊലയാളികളെ കണ്ടെത്താൻ ആവശ്യപ്പെടാത്തവരും പക്ഷേ മേൽ പറഞ്ഞ ജന്തുക്കൾക്കും റോഡ് വക്കിലെ മരം മുറിക്കുമ്പോൾ അതുവഴി ഒടുങ്ങിപ്പോകുന്ന പക്ഷികൾക്കും വേണ്ടി മുതലക്കണ്ണീർ ഒഴുക്കി ഞെളിഞ്ഞു നടക്കുകയാണ്. സമരങ്ങളും കേസ്സുകളും നടത്തുകയാണവർ. അവരാണത്രേ പ്രകൃതി സ്നേഹികൾ..!!! മനുഷ്യനില്ലാത്ത ഒരു ലോകത്ത് മൃഗങ്ങളും, പ്രാണികളും, പറവകളും ഉണ്ടായിട്ട് എന്ത് കാര്യമെന്ന് അവർ ആലോചിച്ചിരിക്കുമോ ആവോ...!

ഏതായാലും മനുഷ്യ ജീവനുകൾക്കും അവരുടെ ജീവിതോപാധികൾക്കും വൻ ഭീഷണി സൃഷ്ടിക്കുന്ന സർവ്വ ജീവികളെയും അതിൽ നിന്നും തടയാനുള്ള അതിവേഗ നടപടികൾക്കാണ് സർക്കാർ മുതിരേണ്ടത്. മറിച്ച് അതിവേഗ സഞ്ചാര പാതകൾക്ക് വഴിയൊരുക്കുമ്പോഴേക്കും അതിൽ കൂടി സഞ്ചരിക്കാൻ ഇവിടെ മനുഷ്യനില്ലാതെ വരുമെന്ന തിരിച്ചറിവ് നല്ലതായിരിക്കും.

Keywords:  Kerala, News, Top-Headlines, Street dog, Dog, Dog bite, Animal, Article, Stray dog menace; a serious issue.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia