പെണ്‍കോന്തന്മാരെ അപമാനിച്ചുവിടാനും സ്ത്രീകള്‍ക്കാവും
Jun 1, 2016, 08:30 IST
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 01.06.2016) വിജയലക്ഷ്മി വനിതാമോചനത്തിനുള്ള പോരാട്ടത്തിലാണ്. കഷ്ടപ്പെടുന്നവരോടും, സഹായം തേടുന്നവരോടും സൗമ്യസമീപനമാണ് വിജയലക്ഷ്മിക്ക്. എന്നാല്‍ അനീതിക്കും, അസാന്‍മാര്‍ഗിക പ്രവൃത്തികള്‍ക്കും എതിരായി നിന്ന് പടപൊരുതാന്‍ വിജയലക്ഷ്മി എന്നും മുന്‍പന്തിയിലുണ്ടാവും. ലക്ഷ്യത്തിലേക്കുള്ള കുതിപ്പില്‍ തടസ്സങ്ങളെ തള്ളി മാറ്റാന്‍ അതീവ നിപുണയാണ് വിജയലക്ഷ്മി.
ലക്ഷ്യബോധത്തോടെ മാത്രമേ അവര്‍ പ്രവര്‍ത്തിക്കൂ. മൂല്യവത്തായ ഉദ്‌ബോധനങ്ങള്‍ നടത്താനുള്ള ചിന്താധാരയും വിജയലക്ഷ്മിക്ക് കൈമുതലായുണ്ട്. ദൈവത്തിന്റെ പേരില്‍ കലഹവും കലാപവും നടത്തുന്നവരോട് വിജയലക്ഷ്മി പറയുന്നത് ശ്രദ്ധേയമാണ്. 'മതവും ജാതിയും പരസ്പരം മല്‍സരിക്കാനുള്ളതല്ല. ജാതി- മത സ്പര്‍ദ്ധകള്‍ക്ക് ഈശ്വരനുമായി പുലബന്ധമില്ല.'
സമൂഹമാധ്യമത്തില്‍ നിന്നും, പൊതുധാരയില്‍ നിന്നും, അനവധി കാരണങ്ങളാല്‍ അപ്രത്യക്ഷമാകുന്ന മനുഷ്യജന്മങ്ങളെ സാധ്യമായ സന്നാഹങ്ങളോടെ തേടിപ്പിടിച്ച് കണ്ടെത്തി വീണ്ടും സാമൂഹ്യധാരയിലേക്ക് ആനയിക്കാനുള്ള ത്രാണിയും സ്‌നേഹ വായ്പും ആവോളമുണ്ട് വിജയലക്ഷ്മിക്ക്.
വിജയലക്ഷ്മിയുടെ സാമൂഹ്യ പ്രവര്‍ത്തനങ്ങളെയും പൊതുജന സൈ്വര്യ
ത്തിനും സാമൂഹ്യസുരക്ഷയ്ക്കുമായി വിജയലക്ഷ്മി നടത്തിയ സമരമുഖങ്ങളെ മാനിച്ചുകൊണ്ടും തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജനാവകാശ സംരക്ഷണ സമിതി' 2013 ല്‍ 'ജീവന്‍ മൂല്യ സാന്ത്വന അവാര്‍ഡ്' നല്‍കി വിജയലക്ഷ്മിയെ ആദരിക്കുകയുണ്ടായി.
സ്‌നേഹം നടിച്ച് സ്വന്തം വീട്ടിലെത്തിയ ഒരു ചെറുപ്പക്കാരന്‍ അനാവശ്യമായി ലൈംഗികച്ചുവയുള്ള സംസാരത്തിലേക്കും, ആംഗ്യങ്ങളിലേക്കും നീങ്ങിയപ്പോള്‍ ചൂലെടുത്ത് ചുട്ടുപൊള്ളുന്ന അടികൊടുത്ത് ആട്ടിയോടിച്ചതാണ് പതിനാലിലെത്തിയ വിജയലക്ഷ്മിയുടെ ആദ്യ പ്രതിഷേധപ്രകടനം. ഈ തന്റേടം നാല്‍പതിലെത്തിയിട്ടും വിജയ തുടരുന്നു.
അലിവുള്ള മനസ്സിന്റെ ഉടമയാണ് വിജയ. ഒരു ദിവസം രാത്രി വീട്ടില്‍ ഉറങ്ങി കിടന്ന വിജയയുടെ കയ്യില്‍ എന്തോ ഇഴയുന്നതുപോലെ തോന്നി. അതങ്ങനെ കാലിലിഴയാന്‍ തുടങ്ങി. നല്ല തണുപ്പുകയറുന്നു. കാല് കുടഞ്ഞു. എന്തോ തെറിച്ചുവീഴുന്ന ശബ്ദം കേട്ടു. ടോര്‍ച്ച് തെളിയിച്ച് ചുറ്റിലും നോക്കി. കട്ടിലിന്റെ കാല്‍ഭാഗത്ത് ഒരു വലിയ ശംഖുവരയന്‍ പാമ്പ് കിടക്കുന്നു. ശബ്ദം കേട്ടപ്പോള്‍ എല്ലാവരും എഴുന്നേറ്റു. അതിനെ കൊല്ലാന്‍ തുനിഞ്ഞ വീട്ടുകാരെ വിജയലക്ഷ്മി തടഞ്ഞു. ആ പാമ്പ് എന്നെ ഒന്നും ചെയ്തില്ലല്ലോ? അതിനെ വെറുതേ വിട്ടേക്ക്. ഒരു പക്ഷേ അന്ന് ആ പാമ്പ് കടിയേറ്റ് മരിക്കേണ്ടവളായിരുന്നു വിജയ. ഉഗ്രവിഷമുള്ള പാമ്പായാലും ദ്രോഹിക്കാത്ത അതിനെ വെറുതേ വിടൂ എന്ന് പറയുന്ന സാന്ത്വന മനസ്സിന്റെ ഉടമയെയാണ് വിജയയില്‍ നമുക്ക് കാണാന്‍ കഴിയുന്നത്.
സ്ത്രീകളുമായി ബന്ധപ്പെട്ടിട്ടുള്ള നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിജയ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു. 'കേരള സ്ത്രീ വേദി' എന്ന സംഘടനയുടെ കണ്‍വീനര്‍ ആയിരിക്കേയാണ് വെള്ളരിക്കുണ്ടിലെ ഡോ: നളിനിയും ഡോ: പത്മനാഭനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെട്ട് രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചത്. ഡോ: നളിനിയുടെ പക്ഷത്താണ് നീതി എന്ന് മനസ്സിലാക്കിയ വിജയ ഡോ : നളിനിക്ക് അനുകൂലമായി നിന്നതിനാല്‍ ഡോ : പത്മനാഭന്‍ വിജയലക്ഷ്മിക്കും കൂട്ടര്‍ക്കും എതിരെ ഭവനഭേദനത്തിന് കേസ് കൊടുത്തു. അതിന്റെ പേരില്‍ രണ്ട് ദിവസം ജയിലില്‍ കിടക്കേണ്ടിവന്നു വിജയലക്ഷ്മിക്ക്. സാന്ത്വനിപ്പിക്കാന്‍ ചെന്നതിന് കിട്ടിയ സമ്മാനം.
ബങ്കളം എന്ന സ്ഥലത്ത് പ്രിയ എന്ന നവവധു ഭര്‍തൃ വീട്ടിലെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിലും.... നീലേശ്വരം ചെറപ്പുറത്തുള്ള പെണ്‍കുട്ടിയുടെ പ്രശ്‌നത്തിലും.... തമിഴ് നാട്ടില്‍ നിന്ന് ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് കാസര്‍കോട്ടെത്തിയ 'കലാ' എന്ന സ്ത്രീയുടെ പ്രശ്‌നത്തിലും ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞത് വിജയലക്ഷ്മി സന്തോഷത്തോടെ സ്മരിക്കുന്നുണ്ട്.......... ഓര്‍മ്മിക്കാന്‍ ഒരുപാട് ന•-കള്‍ ചെയ്തിട്ടുണ്ട് വിജയ.
വാടക ഗുണ്ടാ ആക്രമണത്തില്‍ നിന്നും വിജയലക്ഷ്മി രക്ഷപ്പെട്ടിട്ടുണ്ട്. വിജയ ആഫീസിലിരിക്കുമ്പോള്‍ ഒരു ദിവസം വൈകുന്നേരം 5:30 മണിക്ക് അജ്ഞാതനായ ഒരു ചെറുപ്പക്കാരന്‍ കയറി വരുന്നു. ആഫീസ് മുറിയുടെ വാതിലടക്കുന്നു. വിജയലക്ഷ്മിയുടെ ഇളയച്ഛന്‍ ലണ്ടനില്‍ നിന്ന് കൊണ്ടുവന്ന ഒരു സ്‌ക്രൂ ഡ്രൈവര്‍ മേശവലിപ്പിലുണ്ടായിരുന്നു. ഒരു പിസ്റ്റളിന്റെ ആകൃതിയാണതിന്. മേശ വലിപ്പില്‍ നിന്ന് അതെടുത്തു അവന്റെ നേരെ നീട്ടി. 'ജീവന്‍ വേണമെങ്കില്‍ പോയ്‌ക്കോ?' ജീവന്‍ അപകടത്തിലാവുമെന്ന് തോന്നിയ വാടക ഗുണ്ട വാതില്‍ തുറന്ന് ഓടാന്‍ നോക്കി. അവനെ പിന്തുടര്‍ന്ന് വിജയയും ഓടി. അവനോട് കാര്യം തിരക്കി. 'നിങ്ങളെ ഭയപ്പെടുത്തി വിടാന്‍ .................... പറഞ്ഞു വിട്ടതാണ്. അതിന് അയ്യായിരം രുപയും തന്നിട്ടുണ്ട്. എന്നെ ഒന്നും ചെയ്യല്ലേയെന്ന് കരഞ്ഞ് പറഞ്ഞ്. അയാള്‍ ഇറങ്ങി നടന്നു.' ഗുണ്ടകളില്‍ നിന്നും രക്ഷനേടാന്‍ പെണ്ണിനും സാധിക്കും.
സഫിയ എന്ന കുടക് പെണ്‍കുട്ടിയെ കാസര്‍കോട് കരാറുകാരന്റെ വീട്ടില്‍ നിന്ന് കാണാതായ പ്രശ്‌നത്തിലും വിജയലക്ഷ്മി ഇടപെട്ടു. സഫിയ ആക്ഷന്‍ കമ്മറ്റിയുടെ ജോയിന്റ് കണ്‍വീനറായി പ്രവര്‍ത്തിച്ചിരുന്നു വിജയ. സഫിയ കേസിന് വിജയം കാണുന്നതു വരെ കൂടെത്തന്നെയായിരുന്നു വിജയ. സഫിയയുടെ ശരീരാവശിഷ്ടങ്ങള്‍ മൊല്ലം കനാലിനരികില്‍ നിന്ന് കുഴിച്ചെടുക്കാന്‍ ചെന്ന ക്രൈംബ്രാഞ്ച് സംഘത്തോടൊപ്പം ഗോവയില്‍ ചെല്ലാനും, ഡി. എന്‍. എ ടെസ്റ്റിന് ചെന്നൈയില്‍ സഫിയയുടെ മാതാപിതാക്കള്‍ക്കൊപ്പം പോകാനും വിജയലക്ഷ്മി ഉണ്ടായിരുന്നു. മസ്തിക്കുണ്ടിലെ കരാറുകാരന്‍ ഹംസയ്ക്ക് വധശിക്ഷ വിധിച്ചപ്പോഴാണ് വിജയലക്ഷ്മിക്ക് ആശ്വാസമായത്. പെണ്ണ് ത്രാണികാണിക്കേണ്ടത് ഇങ്ങിനെയാവണം.
നായന്മാര്‍മൂലയിലെ റിയാന എന്ന ഒണ്‍പതാം ക്ലാസുകാരി പെണ്‍കുട്ടിയെ കാണാതായുള്ള പ്രശ്‌നത്തിലും വിജയലക്ഷ്മി സജീവ സാന്നിദ്ധ്യമായി നിലകൊണ്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് 106 ദിവസം സത്യാഗ്രഹസമരം നടത്തി. ഉപവാസ സമരവും സംഘടിപ്പിച്ചു. അവസാനം റിയാനയെ തിരുവനന്തപുരം ഗാന്ധിഭവന്‍ ഓര്‍ഫനേജില്‍ നിന്ന് കണ്ടെത്തി. അതു വരേക്കും വിജയലക്ഷ്മി ആക്ഷന്‍ കമ്മിറ്റിയുടെ ഒപ്പം നില കൊണ്ടു. വിജയം കാണാതെ പിന്മാറാത്ത പെണ്‍കരുത്ത്.
വലിയ വലിയ ആഫീസര്‍മാര്‍ സ്ത്രീകളെ വലയിലാക്കുന്ന രീതിയും, അത് നേരിട്ട കാര്യവും വിജയലക്ഷ്മി ഓര്‍ത്തുവെയ്ക്കുന്നുണ്ട്. ആഫീസറുടെ ആദ്യ ശ്രമം തുടങ്ങുന്നത് ഫോണ്‍ മെസ്സേജു വഴിയാണ്. ക്രിസ്തുമസ്സിന് ആശംസാ മെസ്സേജ് അടുത്ത ഘട്ടം വീട്ടിലേക്ക് ക്ഷണിക്കലാണ്. രാത്രിയില്‍ വീട്ടിലേക്ക് വരണമെന്നാണ് ആഫീസറുടെ ആവശ്യത്തിന് ഉച്ചയ്ക്ക് വരാമെന്ന് വിജയ വാക്കുകൊടുത്തു.
സ്വന്തം സഹോദരനെ പോലെ കാണുന്ന ഒരു വ്യക്തിയോട് ഇക്കാര്യം സൂചിപ്പിച്ചു. അദ്ദേഹത്തിന്റെ ഒപ്പമാണ് ആഫീസറുടെ വീട്ടിലേക്ക് ചെന്നത്. കൂടെ പോയ വ്യക്തി മാറിനിന്നു. വിജയ ആഫീസറുടെ വീട്ടില്‍ കയറി. ആഫീസര്‍ വാതിലടച്ചു. ഒന്നു രണ്ട് മിനിട്ടിനകം കൂടെ പോയ വ്യക്തി കോളിംഗ് ബെല്ലമര്‍ത്തി. അപ്പോള്‍ വിജയയോട് വേറൊരു മുറിയില്‍ കയറി ഇരിക്കാന്‍ ആഫീസര്‍ പറഞ്ഞു.
വന്ന ആള്‍ അകത്ത് കയറി. ആഫീസറുടെ കോളറില്‍ പിടിച്ചു ചോദിച്ചു എന്റെ പെങ്ങളെ എന്തിനാടാ നീ ഇവിടെ വിളിച്ചു വരുത്തിയത് എന്ന് ചോദിച്ച് ചെകിടത്ത് ആഞ്ഞൊരടിയും കൊടുത്തു. 'വിജയലക്ഷ്മി നീ ഇറങ്ങിവാ' എന്നും പറഞ്ഞ് വിജയയെയും കൂട്ടി അയാള്‍ പുറത്തിറങ്ങി.
പെണ്ണിന് ധൈര്യവും ബുദ്ധിയും ഉണ്ടെങ്കില്‍ അവളെ വലയിലാക്കാന്‍ ശ്രമിക്കുന്ന പെണ്‍കോന്തന്മാരെ അപമാനിച്ചു വിടാം.
ഭര്‍ത്താവ് ഉപേക്ഷിച്ച വ്യക്തിയാണ് വിജയലക്ഷ്മി.രണ്ടു ആണ്‍മക്കളുടെ അമ്മയാണ് അവള്‍. എന്നും സമരമുഖത്താണ് വിജയ. പോരാട്ടം നടത്താനുള്ള ഉള്‍ക്കരുത്തുണ്ടവര്‍ക്ക്. ശബ്ദത്തിലും നോട്ടത്തിലും ഗാംഭീര്യമുണ്ട്.
മറ്റുള്ളവരുടെ വേദന അകറ്റാന്‍ സ്വന്തം വേദന മറക്കുന്ന വ്യക്തിയാണ് വിജയ. ഇപ്പോള്‍ വിജയ സ്വയം രക്ഷനേടാനുള്ള സമരത്തിലാണ്. ആ സമരത്തെക്കുറിച്ച് അവര്‍ നമ്മോട് പറയുമായിരിക്കും.
Keywords: Kasaragod, Woman, Article, Kookanam-Rahman, Vijaya Lakshmi, Rights, Social Service, Secularity, Trissur, Goonda, Story of Vijaya Lakshmi.