ചോയിച്ചി അമ്മക്ക് ഇത് ചരിത്ര നിയോഗം
Sep 21, 2016, 10:37 IST
പ്രതിഭാരാജന്‍
(www.kasargodvartha.com 21.09.2016) ഒരു ജന്മം മുഴുവന്‍ തങ്ങളുടെ കുലദേവനായ തൊണ്ടച്ചനു വേണ്ടി, വയനാട്ടുകുലവന്‍ തെയ്യം കെട്ടു മഹോത്സവ നാളുകളില്‍ വൃതാനുഷ്ഠാനങ്ങളോടെ നോറ്റിരിക്കാന്‍ അവസരം ലഭിക്കുക. 80 വയസിനിടയില്‍ തന്റെ ഉപാസനാ മൂര്‍ത്തിക്കു വേണ്ടി 41 തറവാടുകളിലായി വെച്ചു വിളമ്പാന്‍ അവസരം കൈവരിക. ഇവിടെ ചരിത്രത്തില്‍ ഇടം നേടുകയാണ് പുളിക്കാല്‍ ചോയിച്ചി അമ്മ.
പാലക്കുന്ന് ശ്രീ ഭഗവതീക്ഷേത്ര ഭണ്ഡാര വീടിന്റെ തിരുമുറ്റത്തു വെച്ച് 17ന് ശനിയാഴ്ച്ച ഇവരെ ആദരിച്ചു. ക്ഷേത്ര സ്ഥാനികര്‍ കുഞ്ഞിക്കണ്ണന് ആയത്താര്‍ പൊന്നാട ചാര്‍ത്തി. ക്ഷേത്ര ഭരണ സമിതി പ്രസിഡണ്ട് അഡ്വ. ബാലകൃഷ്ണന് ഉപഹാരം സമ്മാനിച്ചു. ക്ഷേത്ര ആചാരാനുഷ്ഠാനങ്ങളെ സംരക്ഷിച്ചു നിര്‍ത്തുന്നതിനും ഒപ്പം നാടിന്റെ പുരോഗതിക്കും വേണ്ടി രുപപ്പെട്ട പാലക്കുന്നമ്മേ ശരണം വാട്ട്സാപ്പ് കുട്ടായ്മ്മക്ക് അതിനു നേതൃത്വം കൊടുക്കാനുള്ള സൗഭാഗ്യം കൈവന്നു.
അനുഷ്ഠാന കലയിലും ആചാരങ്ങളിലും കളങ്കം കടന്നു കൂടാതെ സംരക്ഷിക്കാനും വരും തലമുറയിലേക്ക് അതേപടി പറിച്ചു നടാനും ലക്ഷ്യമിടുകയാണ് ഈ കൂട്ടായ്മ്മ. അത്തരം പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരം ലഭിച്ചതിലുള്ള നിമിത്തമായാണ് ഇതിന്റെ പ്രവര്‍ത്തകര്‍ ചോയിച്ചി അമ്മയെ ആദരിക്കാന്‍ കിട്ടിയ അവസരത്തെ നോക്കിക്കാണുന്നത്. സ്വദേശത്തും വിദേശത്തുമായി ചിതറിക്കിടന്നിരുന്ന ഭക്തരെ ചേര്‍ത്ത് വെച്ച് 2014 സപ്തംബര്‍ 17നാണ് ഗ്രൂപ്പ് നിലവില്‍ വന്നത്.
ചുരുക്കം ചിലര്‍ ചേര്‍ന്ന് ആരംഭിച്ച കൂട്ടായ്മ ഇന്ന് ജില്ലയില്‍ തന്നെ മികച്ചു നില്ക്കുന്നു. ക്ഷേത്ര വിശ്വാസ പ്രമാണങ്ങളിലും പൊതു വിഷയങ്ങളിലും ഇടപെടുകയും, വ്യത്യസ്ഥ രാജ്യങ്ങളില്‍ ഇരുന്നു കൊണ്ടു തന്നെ ചര്‍ച്ചകളിലൂടെ ഉചിതവും, ഏകീകൃതവുമായ തീരുമാനം കൈക്കൊള്ളാന്‍ ഗ്രൂപ്പിനു സാധിക്കുന്നു. തങ്ങള്‍ ജനിച്ചു വളര്‍ന്ന പശ്ചാത്തലത്തിന്റെ സമഗ്രമായ മുന്നേറ്റം ലക്ഷ്യമാക്കിയും, ക്ഷേത്രത്തിനകത്തും പുറത്തുമായി വിവിധ ക്ഷേമ പദ്ധതികള്‍ ആസുത്രണം ചെയ്തു കൊണ്ടും ആരോഗ്യകരങ്ങളായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചു കൊണ്ടുമാണ് ചുരുങ്ങിയ കാലയളവില്‍ തന്നെ ഇവര്‍ ജനമനസുകളില്‍ ഇടം നേടിയത്.
ചോയിച്ചി അമ്മയെ ആദരിക്കുന്ന ചടങ്ങിനു പുറമെ സന്ധ്യക്ക് ക്ഷേത്രഭണ്ഡാര വീട്ടിലെ തിരുനടയില്‍ വെച്ച് ലളിത സഹസ്ര നാമ പാരായണവും, ഭജനയും നടന്നു. കാലത്ത് ക്ഷേത്ര പറമ്പില്‍ വൃക്ഷത്തൈ വെച്ചു പിടുപ്പിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. രുദ്രാക്ഷം, ലക്ഷ്മിതരു, പാല, അത്തി, ഇത്തി, അശോകം, കുവളം, നാഗമരം, മന്ദാരം, വേപ്പ് തുടങ്ങിയ ക്ഷേത്രൈശ്വര്യ വൃക്ഷങ്ങളാണ് ദേവിഭക്തരുടെ കൂട്ടായ്മ വെച്ചു പിടിപ്പിച്ചത്. ഐശ്വര്യദായകയായ ദേവിക്കുള്ള സമര്പ്പണാര്ത്ഥം ദൈവീകവൃക്ഷത്തൈകള് വച്ചു പിടിപ്പിക്കാന്‍ കൂട്ടായ്മ ഏകകണ്ഠേന എടുത്ത തിരുമാനം നടപ്പിലാക്കുകയായിരുന്നു. ക്ഷേത്ര സ്ഥാനികരുടെ കാര്‍മ്മികത്വത്തിലായിരുന്നു വൃക്ഷത്തൈ വച്ചു പിടിപ്പിക്കല്‍ ചടങ്ങ് നടന്നത്.
ആചാര സ്ഥാനികര്‍ക്കായി ക്ഷേത്രം വകയായി വളര്‍ന്നു വരുന്ന ക്ഷേമനിധിയിലേക്ക് ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നു മാത്രം സ്വരൂപിച്ച 1,25,001 രൂപയുടെ നിധി സമര്‍പ്പിച്ചു. കൂടാതെ ആദരിക്കപ്പെട്ട ചോയിച്ചി അമ്മയ്ക്ക് 10,001 രുപയുടെ പണക്കിഴിയും രാമായണം, മഹാഭാരതം പ്രശ്നോത്തരി വിജയികളായ ഷൈനേഷ് കൃഷ്ണന്, ശ്രീജിത് കൊട്ടാരത്ത് എന്നിവര്‍ക്ക് സമ്മാനവും, ഫേയ്സ്ബുക്ക് കൂട്ടായ്മക്കു വേണ്ടി പുതിയ ലോഗോ തയ്യാറാക്കിയ രജീഷ് കൊക്കാലിനു സ്നേഹോപഹാരവും, മൊമെന്റോയും സമ്മാനിച്ചു.
ഭണ്ഡാര വീടിന്റെ തിരുമുറ്റത്തോടനുബന്ധിച്ചായിരുന്നു ചടങ്ങ്. കുഞ്ഞിക്കണ്ണന് ആയത്താര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ബാബു ദിവാകരന്, പ്രതീഷ് പള്ളം, സജിത് വാഴുന്നോര്‍, പ്രജിത് വാഴുന്നോര്‍, സുധീപ് പാലക്കുന്ന്, ഷൈജോ എസ് ദാസ്, സുധീന്‍ അലാമി, പ്രതീഷ് ഉദുമ തുടങ്ങിയവര്‍ നേതൃത്വം നല്കി. സുജിത് പി വി ഉദയമംഗലം സ്വാഗതവും, ഗ്രൂപ്പിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളും വിലയിരുത്തി.
Keywords: Article, Prathibha-Rajan, Felicitated, Temple, Temple fest, Social networks, Choichi Amma, Whats app, Facebook, Palakkunnu Shri Bhagavathi Kshethram.