city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മെഡികൽ കോളജിന്റെ ഒ പി പ്രവർത്തനം കാസർകോടിന്റെ സ്വപ്നസാക്ഷാത്‌കാരം; പക്ഷേ പോരാട്ടം അവസാനിക്കുന്നില്ല

/ അസീസ് പട്ള

(www.kasargodvartha.com 05.01.2022) കാസർകോട് ജില്ലയുടെ കാലങ്ങളായുള്ള മുറവിളിയുടെ പരിണിതഫലമായി ഉമ്മൻചാണ്ടി ഭരണകാലത്ത് 2013 നവംബർ 30 ന് തറക്കല്ലിട്ട മെഡിക്കൽ കോളജ് എന്ന ജില്ലയുടെ സ്വപ്ന സാക്ഷാത്‌കാരണത്തിന് വിവിധ സമരമുറകളിലൂടെ നീണ്ട ഒമ്പത് വർഷം കാത്തിരിക്കേണ്ടി വന്നു. കൂടെ തറക്കല്ലിട്ട മഞ്ചേരി, പാലക്കാട് മെഡിക്കൽ കോളേജിൽ രണ്ടാം ബാച്ചിന്റെ രണ്ടാം വർഷത്തിലാണ്.

 
മെഡികൽ കോളജിന്റെ ഒ പി പ്രവർത്തനം കാസർകോടിന്റെ സ്വപ്നസാക്ഷാത്‌കാരം; പക്ഷേ പോരാട്ടം അവസാനിക്കുന്നില്ല

  

ഇത്രയും വൈകാൻ കാരണം പോരാട്ടവീര്യം കുറഞ്ഞത് കൊണ്ടോ ജനപ്രതിനിധികളുടെ നിഷ്ക്രിയത്തമോ അധികൃതരുടെ കെടുകാര്യസ്ഥതയോ, എന്തായാലും അനുഭവിക്കേണ്ടിവന്നത് തങ്ങൾക്കർഹമായ ചികിൽസ കിട്ടാതെ മരണത്തിന് കീഴടങ്ങിയ കുറേ പട്ടിണിപ്പാവങ്ങൾ, എൻഡോസൾഫാൻ ഇരകൾ, കോവിഡ് താണ്ഡവത്തിൽ പകച്ചുപോയ സാധാരണക്കാർ, ചികിൽസപോലും നിഷേധിച്ച കർണ്ണാടക സർക്കാരിന്റെ ധാർഷ്ട്യത്തിനു മുമ്പിൽ ബോർഡറിലെ നടുറോഡിൽ പൊലിഞ്ഞു പോയ മനുഷ്യജീവനുകൾ.

അവസാന ഘട്ടത്തിലെങ്കിലും ഉണർന്നു പ്രവർത്തിച്ച തദ്ദേശീയരും, ജനപ്രതിനിധികളും ആദരം അർഹിക്കുന്നു. തുടർന്നുള്ള ഒ പി പ്രവർത്തനം സാധ്യമാവും വരെ ജനാധിപത്യരീതിയിലൂടെ നമ്മുടെ അവകാശം നേടിയെടുക്കുന്നതിനുള്ള ഏകീകരണ പ്രവർത്തനവും, സമ്മർദ്ദവും തുടർന്ന് കൊണ്ടേയിരിക്കണം.

ജനറൽ മെഡിസിൻ, ജനറൽ സർജറി, ഗൈനക്കോളോജി, ഓഫ്താൽമോളോജി, ഇ എൻ ടി, സൈക്യാട്രി, അസ്ഥിരോഗം, ദന്തരോഗം, പൾമനോളജി, ത്വഗ്രോഗം എന്നീ വിഭാഗങ്ങളിലെ ഒ പിയുടെ പ്രവര്ത്തനം കൂടാതെ എൻഡോസൾഫാൻ ഇരകളുടെ ചികിൽസക്കായി പ്രത്യേക ചികിൽസാലയവും സജ്ജീകരിക്കുന്നതിലും രാഷ്ട്രീയ, സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം കൂടിയേ തീരൂ.

പ്രാഥമിക വികസനത്തിൽപ്പോലും സംസ്ഥാന-ഭരണകൂടം പുലർത്തുന്ന ചിറ്റമ്മ നയത്തിനെതിരെ ജനങ്ങൾ കണ്ണു തുറന്നേ മതിയാവൂ. കാരണം ഇത് സാധാരണക്കാരുടെ പ്രശ്നമാണ്, അതിനു നമ്മൾതന്നെ മൂന്നിടണം, കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ചുതന്ന എയിംസ് (AIIMS) കാസറഗോഡ് ജില്ലക്ക് അനുവദിച്ചു കിട്ടാനും സംസ്ഥാന സർക്കാരിന്റെ കണ്ണു തുറപ്പിക്കാനും ജനങ്ങളും, ജനപ്രതിനിധികളും ഏതുവിധേനയും സാർഥകമാക്കാൻ രാഷ്ട്രീയഭേദമന്യേ ഒറ്റക്കെട്ടായി അണിനിരക്കണം.

Keywords:  Kerala, Kasaragod, News, Top-Headlines, Article, Medical College, Protest, Manjeri, Palakkad, Treatment, Death, Endosulfan-victim, Karnataka, Road, Umman chandi, Central government, State government, AIIMS, Start of OP at Medical College is the dream of Kasargod.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia