city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

(www.kasargodvartha.com 07.09.2014) ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും സംഗമഭൂമിയായ കാസര്‍കോട് ജില്ല അക്ഷരാര്‍ഥത്തില്‍ ഇശലിന്റെ മൂന്നാം പെരുന്നാളിന് സാക്ഷിയാവുകയാരുന്നു. ഈ കഴിഞ്ഞ സെപ്തംബര്‍ 5, 6 ന് സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന മഞ്ചേശ്വരം മള്ഹര്‍ കാമ്പസിലേക്ക് വിരുന്നെത്തിയ ഇരുപത്തി ഒന്നാമത് സംസ്ഥാന സാഹിത്യോത്സവിന് തിരശ്ശീല വീണത് മാപ്പിളകലകളുടെ ഔന്നിത്യം വ്യക്തമാക്കി ആയിരുന്നു.

സെപ്തംബര്‍ 5 ന്റെ പ്രഭാതം പുലര്‍ന്നത് തന്നെ സാഹിത്യോത്സവ് നഗരിയിലേക്കുള്ള പ്രതിഭകളെ വരവേറ്റ് കൊണ്ടായിരുന്നു. പുലര്‍ച്ചെ വയനാട് ജില്ലാ ടീം സാഹിത്യോത്സവ് നടക്കുന്ന മള്ഹര്‍ കാമ്പസിലെത്തിയത് മുതല്‍ നഗരി സജീവമാവുകയായിരുന്നു. ഉച്ചയോടെ സംസ്ഥാനത്തെ പതിനാല് ജില്ലകളില്‍ നിന്നും നീലഗിരിയില്‍ നിന്നുമായി രണ്ടായിരത്തോളം സര്‍ഗ പ്രതിഭകളും ആയിരകണക്കിന് പ്രേക്ഷകരും പ്രധാന വേദിയില്‍ ഇടംപിടിച്ചിരുന്നു.

മഴ പെയ്തും മാറി നിന്നതുമായ കാലാവസ്ഥയില്‍ പതിനായിരത്തിലേറെ കാണികളാണ് ആവേശ പൊലിമയോടെ മത്സരാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനമായി എത്തിക്കൊണ്ടിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചത് പ്രകാരം കൃത്യം മൂന്ന് മണിക്ക് സ്വാഗതസംഘം സാരഥികളുടെ നേതൃത്വത്തില്‍ ഹൊസങ്കടി ടൗണില്‍ നിന്നും സാംസ്‌കാരിക ഘോഷയാത്രക്ക് തുടക്കമായി. ഭാഷാ സംഗമ ഭൂമിയുടെ വൈവിധ്യവും ഇന്നലകളുടെ ശ്രേഷ്ഠ സംസ്‌കൃതിയും വിളിച്ചോതി പ്ലോട്ട്, ദഫ്, അറബന തുടങ്ങിയവയുടെ അകമ്പടിയോടെ ഘോഷയാത്ര നഗരിയിലെത്തി. തുടര്‍ന്ന് സ്വാഗത സംഘം  ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി സാഹിത്യോത്സവ് പതാക വാനിലുയര്‍ത്തിയതോടെ നഗരി ഉണര്‍ന്നു.

എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് വി. അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറുമായ ഡോ. ജി. ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് തോപ്പില്‍ മീരാന്‍ സാഹിത്യോത്സവ് അവാര്‍ഡ് ഡോ. ഗോപകുമാര്‍  സമ്മാനിച്ചു. ഉദ്ഘാടന സെഷന്‍ അവസാനിക്കും മുമ്പേ എട്ട് വേദികളും ഉണര്‍ന്നിരുന്നു. വേദികളില്‍ പ്രേക്ഷക ബാഹുല്യം ഉള്‍ക്കൊള്ളാനാവാതെ പലപ്പോഴും പ്രയാസപ്പെട്ടു.

അംഗചലനങ്ങളുടെ വേഗതയില്‍ സദസ്സിന് കോള്‍മയിര്‍ കൊള്ളിച്ച് പ്രധാന വേദിയില്‍ നടന്ന അറബന മുട്ട് അവിസ്മരണീയ അനുഭവമായിരുന്നു. അറബി അക്ഷരശ്ലോക മത്സരം അവസാനിക്കുമ്പോള്‍ സമയം പുലരാനടുത്തിരുന്നു. സമയം പോയതറിയാതെ നാലാം വേദിയിലെ നിറഞ്ഞ സദസ്സ് പിരിയുമ്പോള്‍ സുബഹി ബാങ്ക് വിളിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി. 79 ഇനങ്ങളില്‍ ചിട്ടയായി മത്സരം സമയക്രമം പാലിച്ച് നടന്നത് ഏവരാലും പ്രശംസിക്കപ്പെട്ടു. മറ്റിതര കലോത്സവങ്ങള്‍  മണിക്കൂറുകള്‍ വൈകുമ്പോള്‍ സാഹിത്യോത്സവ് കൃത്യസമയത്ത് മത്സരം ക്രമീകരിക്കുന്നതിലും വിധികര്‍ത്താക്കളെ സജ്ജീകരിക്കുന്നതിലും സംസ്ഥാന നേതൃത്വം ശ്രദ്ധപുലര്‍ത്തി. മാപ്പിള കലാരംഗത്തെ അതികായരായ ഒ.എം കരുവാരക്കുണ്ട്, കോയ കാപ്പാട്, ബാപ്പു വെള്ളിപ്പറമ്പ്, ഒ.എം തരുവണ തുടങ്ങിയവരാണ് വിധി നിര്‍ണയിക്കാനെത്തിയത്.

മള്ഹര്‍ ക്യാമ്പസിലെ താജുല്‍ ഉലമാ നഗറില്‍ രണ്ട് ദിനം ആസ്വാദനത്തിന്റെ പെരുമഴ തീര്‍ത്ത് എസ്.എസ്.എഫ് സംസ്ഥാന സാഹിത്യോത്സവിന് ശനിയാഴ്ച വൈകിട്ട് തിരശ്ശീല വീണതോടെ പ്രതിഭകളും മത്സരാര്‍ത്ഥികളും തിരിച്ചുപോയത് മനം നിറഞ്ഞു സന്തോഷമായി. മികച്ച സംഘാടനവും കുറ്റമറ്റ താമസ-ഭക്ഷണ സജ്ജീകരണങ്ങളും ഒരുക്കി സാഹിത്യോത്സവിനെ അവിസ്മരണീയ അനുഭവമാക്കി മാറ്റുകയായിരുന്നു മള്ഹര്‍ നേതൃത്വം സ്വാഗത സംഘവും.

ചില സമയങ്ങളില്‍ കോരിച്ചൊരിഞ്ഞ മഴയെ അവഗണിച്ച് കര്‍മ്മനിരതരായ സന്നദ്ധ ഭടന്മാരും വളണ്ടിയര്‍ വിംഗും പ്രശംസ പിടിച്ചുപറ്റി. എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം വഹിച്ചും എസ്.എസ്.എഫ് സംസ്ഥാന ജില്ലാ നേതൃത്വവും എസ്.വൈ.എസ് ജില്ലാ ഘടകവും രംഗത്തിറങ്ങി. എസ്.എസ്.എഫ് സെക്ടര്‍ കമ്മിറ്റി കൈമൈ മറന്ന് അധ്വാനിച്ചപ്പോള്‍ സാഹിത്യോത്സവ് എല്ലാ നിലയിലും മികവുറ്റതായി. സംഘടന-സ്ഥാപന കൂട്ടായ്മയുടെ വിജയം കൂടിയായിരുന്നു മള്ഹറിലെ സാഹിത്യോത്സവ്.

ഓരോ നേരവും അയ്യായിരത്തിലേറെ പേര്‍ക്ക് ഒരു കുറവും വരാതെ  ഭക്ഷണ സൗകര്യം ഒരുക്കി ഭക്ഷ്യവിഭാഗം മാതൃക കാട്ടി. ഒരു വിവാഹ പന്തലിന്റെ പ്രതീതിയായിരുന്നു ഉസ്മാന്‍ ഹാജിയുടെ കോമ്പൗണ്ടില്‍. ആര്‍.എസ്.സിയുടെയും ഐ.സി.എഫിന്റെയും സജീവ നേതാക്കള്‍ പോലും ആസ്വാദനങ്ങള്‍ വിടചൊല്ലി ഊട്ടുപുരയില്‍ സേവനങ്ങള്‍ക്ക് സജീവമാവുകയായിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് പുറമെ സഹായികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൂടി ഭക്ഷണം ഒരുക്കിയത് ഏറെ ആശ്വാസമായി. എല്ലാ സമയത്തും സദസ്സ് മത്സരാര്‍ത്ഥികള്‍ക്ക് നല്ല പിന്തുണയാണ് പകര്‍ന്നത്. ഗാനപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ സദസ്സാകെ മൂളിപ്പാടുന്നത് കാണാമായിരുന്നു. എല്ലാ പരിപാടികളെയും തക്ബീര്‍ ധ്വനികളോടെയാണ് സദസ്സ് വരവേറ്റത്.

മഴയുടെ പ്രതികൂല കാലാവസ്ഥയിലും എന്നും ഓര്‍ത്തുവെക്കാന്‍ ഒരു പിടി മധുരസ്മരണകള്‍ സമ്മാനിച്ച് സാഹിത്യോത്സവിന്  തിരശ്ശീല വീഴുമ്പോള്‍ സംസ്ഥാന നേതൃത്വത്തിനോടൊപ്പം നിറഞ്ഞ ചാര്‍ദാര്‍ത്ഥ്യമാണ് മള്ഹര്‍ നേതൃത്വത്തിന്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അയ്യായിരത്തിലധികം പ്രതിനിധികളെ പങ്കെടുപ്പിച്ച് സംസ്ഥാന എസ്.എസ്.എഫ് ഒരുക്കിയ ഖാലിദിയ്യ പ്രതിനിധി സമ്മേളനത്തിന് ശേഷം മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനു കൂടി ആഥിത്യമരുളാന്‍ ഭാഗ്യം ലഭിച്ച നിര്‍വൃതിയിലാണ് മഞ്ചേശ്വരം മള്ഹര്‍ പ്രവര്‍ത്തകര്‍.

സി.എന്‍ ജഅ്ഫര്‍ (ജനറല്‍ സെക്രട്ടറി, എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി)
സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...

സര്‍ഗ വസന്തം വിരിയിച്ച രാപകലുകള്‍...


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia