ശ്രീമതി വി വി സരോജിനി: കരിവെള്ളൂരിന്റെ ഉരുക്കുവനിത
Jan 23, 2019, 22:39 IST
കൂക്കാനം റഹ് മാന്‍
(www.kasargodvartha.com 23.01.2019) എന്റെ ചെറുപ്പകാലം മുതലേ വി വി സരോജിനി എന്ന വെളുത്ത് തടിച്ച സുന്ദരിയായ വനിതാ സഖാവിനെ അറിയാം. 1970ല്‍ കരിവെള്ളൂര്‍ നോര്‍ത്ത് സ്‌കൂള്‍ അധ്യാപകനായി നിയമിതനായ കാലം മുതല്‍ സരോജിനിയേച്ചിയെ അടുത്തറിയാന്‍ തുടങ്ങി. സരോജിനിയുടെ മക്കളായ ജയദേവന്‍, ജയശ്രീ, അനിത എന്നിവരെ പ്രൈമറി സ്‌കൂളില്‍ പഠിപ്പിക്കാനുള്ള അവസരവും കിട്ടിയിട്ടുണ്ട്. മക്കളുടെ വിദ്യാഭ്യാസ കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു സരോജിനിയേച്ചി. കുഞ്ഞുന്നാളിലെ ഈ കുട്ടികളെല്ലാം കലാരംഗത്തും ശോഭിച്ചവരായിരുന്നു. അവരെ കലാരംഗത്ത് പ്രോത്സാഹിപ്പിക്കാനും അമ്മ തല്പരയായിരുന്നു.
കരിവെള്ളൂരില്‍ കാന്‍ഫെഡ് പ്രവര്‍ത്തനം ആരംഭിച്ചപ്പോഴും എന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ സരോജിനിയേച്ചി മുന്നിലുണ്ടായിരുന്നു. അക്കാലം യൗവ്വന തിളക്കത്തിലായിരുന്നു അവര്‍. വാക്കുകള്‍ക്ക് ആജ്ഞാശക്തിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരുടെ നിര്‍ദേശങ്ങള്‍ ശിരസ്സാവഹിക്കാന്‍ അവരുടെ സഹപ്രവര്‍ത്തകര്‍ തയ്യാറായി. ആരുടെ മുന്നിലും തലകുനിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. പക്ഷേ പാര്‍ട്ടി പറയുന്ന പ്രവര്‍ത്തനങ്ങള്‍ അണുകിട തെറ്റാതെ ഏറ്റെടുക്കുന്നതില്‍ എപ്പോഴും സന്നദ്ധയാണവര്‍.
തലമുതിര്‍ന്ന വീര വിപ്ലവകാരിയായിരുന്ന വി വി കുഞ്ഞുമ്പുവിന്റെ മകളെന്ന നിലയില്‍ തലയെടുപ്പോടെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സരോജിനിക്കുണ്ടായിരുന്നു. അനീതിക്കും അസമത്വത്തിനും എതിരെ ആഞ്ഞടിക്കാന്‍ സദാ ജാഗ്രതയോടെ നേതൃത്വപരമായ പങ്ക് വഹിക്കുന്നതിനുള്ള കര്‍മ്മകുശലത പാരമ്പര്യമായി ലഭിച്ചതാവാം, അഥവാ തീയില്‍ കുരുത്തത് വെയിലത്ത് വാടില്ല. പ്രമാണ പ്രകാരം സ്വയം ആര്‍ജ്ജിത കഴിവായിരിക്കാം.
അച്ഛനെഴുതിയ കത്ത് ഇന്നും നിധി പോലെ സൂക്ഷിക്കുന്ന മകള്‍ അതിലെ ഓരോ വാക്കുകളും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയാണിന്നും. അന്നത്തെ നാടന്‍ ഭാഷയില്‍ പൈസ മോഹം ഉപേക്ഷിക്കണമെന്നും ലാഭേഛ വിചാരിക്കാതെ പ്രവര്‍ത്തിക്കണമെന്നും അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകയായി ജിവിക്കണമെന്നുമുള്ള അച്ഛന്റെ വാക്കുകള്‍ അതേപടി പാലിക്കാന്‍ ഈ 73ലും ബദ്ധശ്രദ്ധയാണ് സരോജിനിയേച്ചി.
സ്ത്രീകളുടെ ഉന്നമനമാണ് തന്റെ ജീവിത ലക്ഷ്യമെന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് തന്നാലാവും വിധം കര്‍മം ചെയ്യുകയാണിന്നും സരോജിനി ചേച്ചി. സ്ത്രീകള്‍ക്കെതിരെ നടമാടിയിരുന്ന സാമൂഹ്യ ആചാരങ്ങള്‍ തിരുത്തിക്കുറിക്കാന്‍ സ്വജീവിതം മാതൃകയാക്കിക്കാണിച്ച വ്യക്തിത്വത്തിന്റെ ഉടമയാണവര്‍. സ്ത്രീകള്‍ക്ക് പൊതുരംഗത്ത് പ്രവര്‍ത്തക്കാനുള്ള അവകാശം പുരുഷന്മാരെ പോലെയുണ്ടെന്ന് അവര്‍ കാണിച്ചു തന്നു. സമരവേദികളിലെല്ലാം പുരുഷന്മാരോടൊപ്പം സജീവമായി അവര്‍ പങ്കെടുത്തു.
മിച്ച ഭൂമിസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അവരെ ജയിലിലടച്ചു ഇരുപത്തിയഞ്ച് രുപ ഫൈനടച്ചാല്‍ ജയില്‍മോചിതയാക്കാം എന്ന ജഡ്ജിയുടെ വിധി ന്യായത്തിനു മുന്നില്‍ സരോജിനി ഗര്‍ജ്ജിക്കുകയായിരുന്നു. 'ഞങ്ങള്‍ പീടിക കുത്തിത്തുറന്ന് കക്കാനോ, വ്യഭിചാരത്തിനോ പോയതല്ല, പാവങ്ങള്‍ക്കു വേണ്ടി ഒരു തുണ്ട് ഭൂമി ലഭ്യമാക്കി കൊടുക്കാനുള്ള സമരത്തിനിറങ്ങിയവരാണ്. പിഴയടക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ധിക്കാരപരമായി പെരുമാറിയ ഈ സ്ത്രീയെ വെറുതെ വിട്ടുകൂടെന്ന തിരുമാനത്തില്‍ 15 ദിവസം കൂടി റിമാന്‍ഡ് ചെയ്യാന്‍ ആജ്ഞാപിക്കുകയാണ് ജഡ്ജി ചെയ്തത്. പത്തമ്പത് കൊല്ലം മുമ്പ് ഒരു ന്യായാധിപന്റെ മുന്നില്‍ ഇത്ര തന്റേടത്തോടെ പറയാന്‍ കഴിഞ്ഞ സരോജിനിയേച്ചി സ്തീത്വത്തിന് മാതൃകയല്ലേ?
വയ്യാതായിട്ടും ഈ കര്‍മ്മയോഗി പ്രായം തളര്‍ത്താത്ത പോരാട്ട വീര്യത്തോടെ വനിതാ മതിലിന്റെ കണ്ണൂര്‍ ജില്ലയുടെ ആദ്യ കണ്ണിയാവാന്‍ ഓടിയെത്തി. ഇവിടെയും അവരുടെ തളരാത്ത ആവേശം നമുക്കു കാണാന്‍ കഴിഞ്ഞു. താനടക്കം സ്തീ സമൂഹം നേടിയെടുത്ത നേട്ടങ്ങള്‍ അടിയറവെക്കില്ല എന്നും വീണ്ടും പഴയ അന്ധവിശ്വസങ്ങളിലേക്കും അനാചാരങ്ങളിലേക്കും സ്തീകളെ തള്ളി വിടാന്‍ ഒരു ശക്തിക്കും കേരളക്കരയില്‍ സാധ്യമല്ലായെന്നും വിളിച്ചോതിയ പ്രസ്തുത വനിതാമതിലില്‍ കണ്ണിയാവാന്‍ കഴിഞ്ഞതില്‍ അവര്‍ ആത്മസംതൃപ്തി കൊള്ളുകയാണ് ചെയ്തത്.
പഴയകാല പാര്‍ട്ടി പ്രവര്‍ത്തനവും വനിതാ സംഘടനാ പ്രവര്‍ത്തനവും ത്യാഗ പൂര്‍ണ്ണമായിരുന്നു. 1960ലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് ലഭിക്കുന്നത്. സരോജിനിയേച്ചി പയ്യന്നൂരിലെ സുബ്രഹ്മണ്യ ഷേണായിയെ ഭക്ത്യാദരവോടെയാണ് ഓര്‍ക്കുന്നത്. ഷേണായിയുടെ വീട്ടില്‍ നിന്ന് പച്ചരിക്കഞ്ഞി കുടിച്ചതും കിഴക്കന്‍ മലയോര മേഖലകളിലേക്ക് കാല്‍നടയായി പാളച്ചെരുപ്പിട്ട് നടന്നതും ഓര്‍മ്മയില്‍ തെളിഞ്ഞു വരുന്നുണ്ട്. അതൊക്കെ പാര്‍ട്ടിക്കു വേണ്ടി നടത്തിയ സഹനമായിരുന്നു എന്ന് അവര്‍ പറയുന്നു. എട്ടാം തരത്തില്‍ പഠനം നിര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തനത്തിനു പോവാനായിരുന്നു താല്‍പര്യം.
അര്‍ഹതപ്പെട്ട സ്ഥാനമാനങ്ങള്‍ പലപ്പോഴും നിരാകരിച്ചിട്ടുണ്ട്. സ്ഥാനമാനത്തേക്കാള്‍ പ്രാധാന്യം പാര്‍ട്ടി പ്രവര്‍ത്തനത്തിന് നല്‍കിയ വ്യക്തിത്വമാണ് സരോജിനിയേച്ചിയുടേത്. പാര്‍ട്ടി നിര്‍ദേശിച്ച സ്ഥാനം പോലും പരിത്യജിക്കാന്‍ സരോജിനി തയ്യാറായിട്ടുണ്ട് എന്ന കാര്യവും അവരുടെ സ്വകാര്യ ദുഃഖങ്ങളിലുണ്ട്. സ്വന്തം മകള്‍ക്ക് റൂറല്‍ ബാങ്കില്‍ ലഭിച്ച പോസ്റ്റ് ദാരിദ്ര്യമനുഭവിക്കുന്ന വേറൊരു പാര്‍ട്ടി പ്രവര്‍ത്തകന് വിട്ടു കൊടുക്കാനുള്ള വിശാല മനസ്സിനുടമയാണ് ഈ വനിതാ നേതാവ്.
പാര്‍ട്ടി നിര്‍ദേശിച്ച പ്രകാരം ലഭിച്ച ചില സ്ഥാനമാനങ്ങള്‍ മാതൃകാപരമായി നടത്തി വിജയിപ്പിച്ച കാര്യങ്ങളും അവര്‍ സൂചിപ്പിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മെമ്പറായി കരിവെള്ളൂര്‍ ഡിവിഷനില്‍ നിന്ന് മത്സരിച്ചതും ജില്ലയിലെ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ച ഡിവിഷന്‍ മെമ്പര്‍ എന്ന ഖ്യാതി നേടിയെടുത്തതും അഭിമാന പൂര്‍വ്വം അവര്‍ സ്മരിക്കുന്നു.
കരിവെള്ളൂര്‍ പെരളം ഗ്രാമപഞ്ചയത്ത് പ്രസിഡണ്ടായി അഞ്ച് കൊല്ലം സ്തുത്യര്‍ഹമായി രീതിയില്‍ ഭരണം നടത്തിയത് അഭിമാനമായി കൊണ്ടു നടക്കുകയാണ് സരോജിനിയേച്ചി. 1995-2000 കാലയളവിലാണ് സരോജിനി കരിവെള്ളൂര്‍ പെരളം പഞ്ചായത്തിന്റെ പ്രഥമ പൗരയായി ഭരണം നിര്‍വ്വഹണം നടത്തിയത്. പഞ്ചായത്തില്‍ നിരവധി റോഡുകള്‍ നിര്‍മിച്ചെടുക്കാന്‍ സാധിച്ചതും അര്‍ഹരായ ആയിരത്തോളം കര്‍ഷകത്തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിഞ്ഞതും തന്റെ ഭരണകാലത്തെ നേട്ടങ്ങളായി അവര്‍ ചൂണ്ടിക്കാട്ടുന്നു.
തുടര്‍ന്ന് കരിവെള്ളൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡണ്ടായി അഞ്ചുവര്‍ഷക്കാലം പ്രവര്‍ത്തിച്ചു.ജില്ലയിലെ ആദ്യ വനിതാ ബേങ്ക് പ്രസിഡണ്ടായിരുന്നു സരോജിനിയേച്ചി. ബാങ്ക് ഭരണ സാരഥ്യത്തിലും ശോഭിക്കാന്‍ സരോജിനിയേച്ചിക്ക് സാധിച്ചിട്ടുണ്ട്.
ഏറ്റവും അധികം ഇഷ്ടപ്പെടുന്ന വനിതാ പ്രവര്‍ത്തകയായിട്ട് ടി. ദേവിയെയാണ് സരോജിനി അംഗികരിക്കുന്നത.് ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനമാണവരുടേതെന്ന് സരോജിനി സാക്ഷ്യപ്പെടുത്തുന്നു. അത്തരം പ്രവര്‍ത്തകരെ വര്‍ത്തമാനകാലത്ത് കണ്ട് കിട്ടാന്‍ അസാധ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭയരഹിതമായി രാഷ്ടീയ രംഗത്ത് സ്തീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടിന്നും. പലരും തങ്ങള്‍ വ്യക്തിപരമായി അനുഭവിക്കുന്ന പ്രയാസങ്ങള്‍ തുറന്നു പറയാന്‍ വിമുഖതകാണിക്കുന്നു. എല്ലാം മുഖത്തു നോക്കി തുറന്നടിക്കാന്‍ സ്തീകള്‍ തയ്യാറാവണം. നേരിട്ടു കാര്യങ്ങള്‍ പറയണം. അങ്ങിനെ പറയുന്ന കൂട്ടത്തിലൊരാളാണ് സരോജിനിയേച്ചി.
രാഷ്ടീയരംഗത്ത് കണ്ടു വരുന്ന ഒരു പുതിയ പ്രവണത കൂടി സരോജിനി ചൂണ്ടിക്കാട്ടുന്നു സ്ഥാനമാനങ്ങള്‍ യുവാക്കള്‍ക്കു മാത്രമെ പറ്റൂ എന്നനിലപാട് ശരിയല്ല. പ്രവര്‍ത്തി പരിചയവും അനുഭവ സമ്പത്തുമുള്ളവര്‍ക്ക് അര്‍ഹമായ അവസരങ്ങള്‍ നല്‍കണം. പ്രായമായി എന്ന് പറഞ്ഞ് പൊതു ഇടങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്ന പ്രവണത ഗുണകരമല്ലായെന്ന ചിന്തയാണ് അവര്‍ പങ്കുവെക്കുന്നത്. ആരോഗ്യം അനുവദിക്കുന്ന കാലത്തോളം പ്രവര്‍ത്തിക്കാനുള്ള അവസരം സൃഷ്ടിച്ചു കൊടുക്കണം.
മികച്ച സംഘാടക, നേതൃത്വപാടവമുള്ള വനിത പാരമ്പര്യമുള്ള പാര്‍ട്ടികുടുംബത്തിന്റെ പിന്‍തലമുറക്കാരി, പോരാട്ട വീര്യം കാത്തു സൂക്ഷിക്കുന്ന കമ്മ്യൂണിസ്റ്റ്കാരി, സ്ത്രീ ശാക്തീകരണത്തിന് ചെറുപ്പകാലം തൊട്ട് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന വ്യക്തിത്വം, ഭരണ പാടവമുള്ള വ്യക്തി എന്നീനിലകളില്‍ കരിവെള്ളൂരിന്റെ ഉരുക്കു വനിതയായി ഇന്നും ശോഭിച്ചു നില്‍ക്കുകയാണ് ശ്രീമതി വി വി സരോജിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Srimathi V V Sarojini, Karivellur, Kookkanam-Rahman, Article, Srimathi V V Sarojini: The iron lady of Karivellur