city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഭഗവാന്‍ കൃഷ്ണന്‍, യേശുദേവന്‍, ചട്ടമ്പിസ്വാമികള്‍ സമാനതകള്‍ ഏറെ

പ്രതിഭാരാജന്‍

(www.kasargodvartha.com 24.08.2016) ബുധനാഴ്ച നാടാകെ സിപിഎം 'ചട്ടമ്പിസ്വാമി തിരുവടിയാര്‍' അവര്‍കളുടെ ജന്മദിനം ആഘോഷിക്കുകയാണ്. ശ്രീകൃഷ്ണ ജയന്തിയും ബുധനാഴ്ച തന്നെ. ലോകം കണ്ട രണ്ടു പ്രധാന അവതാരങ്ങള്‍ കൃഷ്ണനും, കൃസ്തുവും എന്നതുപോലെ ചട്ടമ്പിസ്വാമികള്‍ക്കും ഏറെ സമാനതകളുണ്ട്.

കൃഷ്ണനെ ബംഗാളികള്‍ ഇപ്പോഴും കൃസ്‌തോ എന്ന സ്പാനിഷ് പദ സമാനമായ ക്രിസ്ത എന്നു വിളിച്ചാരാധിക്കുന്നു. യേശുവും, കൃഷ്ണനും ധര്‍മ്മം പുനസ്ഥാപിച്ച് അടിച്ചമര്‍ത്തപ്പെട്ടവരുടെ രക്ഷകനായി പിറവി കൊണ്ടപ്പോള്‍ ജാതി മേധാവിത്വത്തില്‍ നിന്നും മാനവിതകയുടെ രക്ഷകനായി തന്നെ ചട്ടമ്പി സ്വാമികളും പിറവിയെടുത്തു. മുന്നു പേരും മനുഷ്യ കുല നന്മക്കായി പ്രവര്‍ത്തിച്ചു. മുന്നു ബാല്യങ്ങളും വെല്ലുവിളികളാല്‍ നിറഞ്ഞതായിരുന്നു. യേശുദേന്‍ തന്റെ കുലത്തിലെ അനാചാരങ്ങളും, കൃഷ്ന്‍ തന്നില്‍ വന്നു ഭവിച്ച രാജ്യദ്രോഹ കുറ്റത്തിനെതിരെ ചെറുപ്പം മുതല്‍ പോരാടിയും, സ്വാമികള്‍ മിശ്രവിവാഹ പീഢയായാല്‍ ഒറ്റപ്പെടലിനെതിരെ പോരടിച്ചും ചെറുപ്പത്തില്‍ തന്നെ അനുഭവ സമ്പത്ത് നേടി.

ഒരു നമ്പൂതിരി ഇല്ലത്തില്‍ വീട്ടുവേല ചെയ്തു വരവെ കേവല 'സംബന്ധം' വഴി  ശാന്തിക്കാരനില്‍ ജനിച്ചതിനാല്‍ സ്വപിതാവിനെ തൊടാനും, തീണ്ടാന്‍ പോലും യോഗമില്ലാതെ കഷ്ടതയിലാണ് സ്വാമികള്‍ വളര്‍ന്നത്. കൃഷ്ണന്‍ കാരാഗൃഹത്തിലും, യേശു കാലിത്തൊഴുത്തിലും, പിറന്നപ്പോള്‍ അയ്യപ്പനെന്ന ചട്ടമ്പി സ്വാമികള്‍ ചെറ്റക്കുടിലില്‍ പിറന്നു. കൃഷ്ണന്‍ കാലിക്കിടാങ്ങളെ നോക്കിയും, ആശാരിപ്പണിക്കാരന്റെ മകനായി യേശുവും ചുമട്ടു തൊഴിലാളിയായി ചട്ടമ്പിസ്വാമികളും ജീവിതം തുടങ്ങി. ആയമാരോ പരിചാരകരോ ആരുമില്ലാതെയായിരുന്നു മുന്നു ജനനവും. നാടു കുട്ടിച്ചോറാക്കാന്‍ തുനിഞ്ഞിറങ്ങിയ അമ്മാവന്‍ കംസനെ നിഗ്രഹിക്കാന്‍ കൃഷ്ണനും, മനുഷ്യ കുലത്തിന്റെ ആകെ നന്മക്കായി യേശുവും, ജന്മം കൊണ്ടതു മുതല്‍ യത്‌നിച്ചപ്പോള്‍ സ്വന്തം ജാതിയിലെ സവര്‍ണ മേല്‍ക്കോയ്മക്കും, അമിത അനാചാര ഭക്തി പ്രവണതക്കും എതിരെ യുക്തി ചിന്ത ഉയര്‍ത്തി ചട്ടമ്പി സ്വാമികള്‍ പോരാടി. (ചട്ടമ്പി എന്ന്  ഗുരുകുല അധ്യാപകന്‍ ഓമനത്വത്തോടെ നേതാവ് എന്ന അര്‍ത്ഥത്തില്‍ വിളിച്ച പേര് പില്‍ക്കാലത്ത് അന്വര്‍ത്ഥമാവുകയായിരുന്നു).

യാദവകുലത്തിന്റെ യശസ്സ് കൃഷ്ണനും, ഇസ്രായേല്‍ ഗോത്രത്തെ നവീകരിക്കാന്‍ യേശുവും, ബ്രാഹ്മണ സവര്‍ണതയെ മാനവികതയിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ സ്വാമികളും പ്രയത്‌നിച്ചു. കൃഷ്ണന്‍ പ്രളയാനന്തരവും, യേശു കുരിശിലേറിയും, സ്വാമികള്‍ സമാധിയിലും മരണത്തെ പുല്‍കി. കൃഷ്ണന്‍ കലി അവതാരമായും യേശു മുന്നാം നാള്‍ പുനര്‍ജനിച്ച് ഒരു മത സിദ്ധാന്തത്തിനു തന്നെ രൂപം നല്‍കിയും ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നു.

മാലോകര്‍ അവരുടെ ജയന്തി ആഘോഷിക്കുന്നു. അയ്യപ്പന്‍ എന്ന പേരും കുഞ്ഞനെന്ന ഓമനപ്പേരും ഉപേക്ഷിച്ച് ചട്ടമ്പിയായി സ്വയം അവരോധിക്കപ്പെട്ട സ്വാമി തിരുവടിയാര്‍ എന്ന പേരില്‍ ലോകം അറിയപ്പെട്ട യുക്തി നിരീക്ഷകന്‍ ഇന്നിതാ അദ്ദേഹത്തിന്റെ ജന്മദിനം സിപിഎം ആഘോഷിക്കുന്നു. ചരിത്രം അങ്ങനെയാണ്. അതിന്റ മായ എപ്പോഴാണ് എങ്ങനെയാണ് പുനരവതരിക്കപ്പെടുക, തിരുത്തി എഴുതപ്പെടുക എന്ന് ആരു കണ്ടു.

തികച്ചും അവിചാരിതമായിരിക്കാം ആര്‍എസ്എസിനു മുഖ്യ പങ്കാളിത്തമുള്ള ബാലഗോകുലം ആഘോഷിക്കുന്ന ശ്രീകൃഷ്ണ ജയന്തിയും ചട്ടമ്പിസ്വാമികളുടെ ജയന്തിയും ഓരേ നാള്‍ തന്നെ. അത് ക്രമസമാധാന പാലനത്തിനു ഭംഗമായി ഭവിക്കരുത്. പ്രത്യയശാസ്ത്ര വ്യത്യസ്തതകള്‍ ഉണ്ടായിരിക്കാമെങ്കിലും ഏറെ സമാനതകളെ ഒരുമിപ്പിച്ചു കൊണ്ട് മനുഷ്യ കുലത്തിനു വേണ്ടി ജീവിച്ചു മരിച്ചുപോയ, ഓര്‍മ്മകളിലൂടെ പിന്നെയും പുനര്‍ജനിച്ചു കൊണ്ടിരിക്കുന്ന മഹാരഥരായ ശ്രീകൃഷ്‌നേയും, ചട്ടമ്പി സ്വാമികളേയും  സ്മരിക്കുകയാണ്. ജന്മദിനാസംശകള്‍ നേരുകയാണ്. അവര്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രത്യയശാസ്ത്രങ്ങളെ പിന്തുടരുന്ന  വിശ്വാസികള്‍ക്കും ജയന്തി ആസംശകള്‍.

ഭഗവാന്‍ കൃഷ്ണന്‍, യേശുദേവന്‍, ചട്ടമ്പിസ്വാമികള്‍ സമാനതകള്‍ ഏറെ

Keywords:  Article, Prathibha-Rajan, Celebration, Birthday, Srikrishna Jayanthi, Chattambi Swamikal, Jesus, Krishnan, CPM.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia