city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗള്‍ഫില്‍ നടക്കുന്ന സാമൂഹ്യ സേവനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നവര്‍

നജാത്ത് ഇബ്‌ന് അബ്ദുര്‍ റഹ് മാന്‍

(www.kasargodvartha.com 21.09.2016) ചക്ക വീണു മുയല് ചത്തു. ഇതൊരു പഴഞ്ചൊല്ലാണ്, എന്നാല്‍ ഈ വീണ ചക്കയെ കുറിച്ചോ, അതല്ലെങ്കില്‍ ചത്ത മുയലിനെ കുറിച്ചോ ആരും അന്വേഷിക്കാറില്ല. അതാണ് പലപ്പോഴും പൊതു വിഷയങ്ങളില്‍ ഇടപെടുമ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ഉണ്ടാകുന്ന അനുഭവം.

സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ അധികം സജീവമല്ലെങ്കിലും ചെറിയ രീതിയില്‍ ഇടപഴുകാന്‍ ശ്രമിക്കാറുണ്ട്. അത്തരത്തില്‍ ഒരുഅനുഭവം ഉണ്ടായപ്പോഴാണ് നിരന്തരം ഇത്തരം പ്രവര്‍ത്തങ്ങള്‍ക്കായ് ജീവിതം നീക്കിവച്ചവര്‍ എത്രത്തോളം മാനസിക സംഘര്‍ഷം അനുഭവിച്ചിട്ടുണ്ടാകും എന്നത് മനസ്സിലായത്.

ഉദാഹരണത്തിനായ് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ റിയാദില്‍ നടന്ന ഒരു സംഭവം പറയാം. ഒരു കാര്‍ മിസിംഗ് കേസുമായി ബന്ധപ്പെട്ട് നാരായണേട്ടന്‍ എന്ന നിരപരാധിയായ വ്യക്തി അഞ്ചു വര്‍ഷത്തോളം ഇവിടെ ജയിലില്‍ കഴിയുകയും, പുറത്തിറങ്ങിയ ശേഷം എവിടെ പോകണം എന്നറിയാതെ നില്‍ക്കുന്ന സമയത്ത് സുഹൃത്ത് റഷീദ് കാണുകയും പിന്നീട് ലത്തീഫ് തെച്ചി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം നല്ലവരായ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ നാട്ടിലെത്തിക്കാനുളള പരിശ്രമം ആരംഭിക്കുകയും, അവരുടെ രാപ്പകലില്ലാത്ത ഓട്ടത്തിനൊടുവില്‍ ലത്തീഫ് തെച്ചി എന്ന സാമൂഹിക പ്രവര്‍ത്തകന്റെ പാസ്‌പോര്‍ട്ട് അടക്കമുളള ആള്‍ ജാമ്യത്തില്‍ നാരായണേട്ടന്റെ നാടെന്ന സ്വപ്നം പൂവണിയുകയും ചെയ്തു. ഇതിന്റെ പിന്നിലെ പ്രവര്‍ത്തന സമയം ഒരു വര്‍ഷം.

നാരായണേട്ടന്‍ നാട്ടില്‍ എത്തിയതോടെ സീന്‍ മാറി, കേന്ദ്ര മന്ത്രി സുഷമ സ്വാരാജിന്റെ ശക്തമായ ഇടപെടലുകള്‍ മൂലമാണ് അദ്ദേഹത്തിന് നാട്ടില്‍ എത്താന്‍ സാധ്യമായത് എന്ന് ബിജെപി നേതൃത്വം പറഞ്ഞു പരത്തി, എന്നാല്‍ ആ കളള പ്രചാരണത്തിന് കൂടുതല്‍ ആയുസുണ്ടായില്ല. ഈയുളളവന്‍ നാരായണേട്ടനെ നേരിട്ട് വിളിക്കുകയും അദ്ദേത്തിന്റെ വിഷയത്തില്‍ ഇടപെട്ടവരെ കുറിച്ചു ആരാഞ്ഞപ്പോള്‍ ഈ മന്ത്രി കൊച്ചമ്മ പോയിട്ട് ഒരു അണി പോലും അവരെ യാതൊരു തരത്തിലും ബന്ധപെട്ടില്ല എന്ന് മാത്രമല്ല തെച്ചിയും സഹപ്രവര്‍ത്തകരുമാണ് തനിക്ക് വേണ്ടി ഓടി നടന്ന് കാര്യങ്ങളെല്ലാം ചെയ്തത് എന്നും പറയുകയും അതിന്റെ വോയിസ് ക്ലിപ്പ് ഞാന്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്കയും ചെയ്തിരുന്നു. ഈ വിഷയവുമായി ബന്ധപെട്ട് രോഗ ശയ്യയില്‍ കിടക്കുന്ന തന്റെ മാതാവിനെ കാണാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഇന്ന്  ലത്തീഫ് തെച്ചി. ഇതൊക്കെ എന്ത്‌കൊണ്ട് വാര്‍ത്ത ആകുന്നില്ല എന്ന് വെച്ചാല്‍ ഇവരാരും രാഷ്ട്രീയ പ്രവര്‍ത്തകരല്ല എന്നത് തന്നെയാണ് ഇതിന് കാരണം.

ഞാന്‍ പറഞ്ഞു വരുന്നത്, കഴിഞ്ഞ ദിവസം ഇത്തരത്തിലുളള ഒരനുഭവം നേരിട്ടറിഞ്ഞ ആളാണ് ഞാന്‍. കാസര്‍കോട്ടെ ഒരു വാട്‌സ്ആപ് ഗ്രൂപ്പ് മുന്‍കൈ എടുത്ത് വെളിച്ചത്ത് കൊണ്ടുവന്ന സൗദിയില്‍ നടന്ന ഒരു സംഭവത്തിന് ഇവിടത്തെ ചാരിറ്റി സംഘടനയും തെച്ചിയുമെല്ലാം ചേര്‍ന്ന് താത്കാലിക പരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ ആവശ്യത്തിനായി പലരും പരസ്പരം ബന്ധപ്പെട്ടിരുന്നു എന്നാണ് അറിഞ്ഞതെങ്കിലും ഇതിന് വേണ്ടി ആരും മുന്നിട്ട് ഇറങ്ങിയില്ല എന്നതാണ് വാസ്തവം.

ചിലപ്പോ ഈ സംഘടന മുന്നിട്ടിറങ്ങിയത് കൊണ്ടാവും, അത് എന്തുമാവട്ടെ. എന്നാല്‍ ഇതെല്ലം കഴിഞ്ഞതിന് ശേഷം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഗള്‍ഫ് ഘടകം നേതാവ് ഈ വ്യക്തിയെ പേഴ്‌സണലായ് കോണ്ടാക്ട് ചെയ്ത് ഞങ്ങളാണ് നിങ്ങള്‍ക്ക് വേണ്ടി എല്ലാ സഹായവും ചെയ്ത് തന്നത് എന്ന തരത്തിലുളള ഒരു നന്ദി പറച്ചില്‍ വോയിസ് ആവശ്യപെടുകയാണുണ്ടായത്.

വെറും ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ഇറങ്ങുമ്പോള്‍ ഇതിന്റെ പിന്നിലുളളവര്‍ നമ്മുടെ ഭാഷയില്‍ പറഞ്ഞാല്‍ ശശി ആവുകയാണ്. പക്ഷെ ദൈവീകമായ പ്രീതി മാത്രം ഇഷ്ട്ടപെട്ട് ഈ പ്രവര്‍ത്തി ചെയ്യുന്ന ഇത്തരക്കാര്‍ ഇതിനെതിരെ പ്രതികരിക്കാറില്ല എന്നതാണ് വാസ്തവം.

ഗള്‍ഫില്‍ നടക്കുന്ന സാമൂഹ്യ സേവനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നവര്‍
Najath bin Abdul Rahman
കദറിട്ടു ഞെളിഞ്ഞിരിക്കാന്‍ വേണ്ടിയല്ല ആരും പ്രവാസിയാകുന്നത്, അവനവന്റെ കുടുംബ പ്രാരാബ്ധങ്ങളെ കരക്കെത്തിക്കുക എന്ന ലക്ഷ്യവുമായി ജോലി തേടി എത്തിയവരാണ് ഭൂരിഭാഗവും. അതിനിടയില്‍ ചുരുങ്ങിയ വിശ്രമവേളകള്‍ ഇത്തരം സേവനത്തിനായി മാറ്റി വെക്കുന്നവരാണ് ഇവിടത്തെ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത കുറച്ച് ജനസേവകര്‍. അവരില്‍നിന്ന് മാത്രമാണ് പ്രതിഫലമാവശ്യപ്പെടാത്ത പബ്ലിസിറ്റിയില്ലാത്ത നീതി ലഭിക്കുന്നതില്‍ അധികവും.

ഗള്‍ഫില്‍ നടക്കുന്ന സാമൂഹ്യ സേവനങ്ങളുടെ പിതൃത്വം ഏറ്റെടുക്കുന്നവര്‍


Keywords:  Article, Social Network, Jail, Riyadh, Politics, Najath Bin Abdur Rahman, Gulf.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia