city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാതൃഭാഷ വേണ്ടെന്ന് ശഠിക്കുന്ന അധ്യാപികമാര്‍ക്കിതെന്തുപറ്റി; മലയാളം അത്ര മോശമാണോ ടീച്ചറേ?

എഴുത്തുപുര / പ്രതിഭാരാജന്‍

(www.kasargodvartha.com 07.01.2017) സപ്തഭാഷാ സംഗമ ഭുമിയാണ് വടക്കന്‍ ജില്ലയായ കാസര്‍കോട്. ഇത്രയേറെ ഭാഷ കൈകാര്യം ചെയ്യുന്ന മറ്റൊരു ജില്ല കേരളത്തിലില്ല. അതുകൊണ്ടു തന്നെ ഭാഷ വളര്‍ച്ചയില്ലായ്മയേക്കുറിച്ച് ഏറെ ആശങ്കപ്പെടുന്ന ജില്ലകൂടിയാണിത്. മലയാളം സംസാരിച്ചുവെന്ന കുറ്റത്തിന് ഇനി ഞാന്‍ മലയാളത്തില്‍ സംസാരിക്കില്ലെന്ന് 50 തവണ ആവര്‍ത്തിച്ചെഴുതേണ്ടി വന്ന അഞ്ചാംക്ലാസുകാരി ദേവസൂര്യക്ക് സമര്‍പ്പിക്കുകയാണ് ഈ ലക്കം.

കുയില്‍ പാടുമ്പോഴും, തത്ത സംസാരിക്കുമ്പോഴും, പട്ടി ഓരിയിടുമ്പോഴും അവരവരുടേതായ ഭാഷ ഉപയോഗിക്കുന്നു. മനുഷ്യന് ഭാഷ കൈകാര്യം ചെയ്യേണ്ടുന്ന ആവശ്യത്തിനായി ഏതാണ്ട് 160 ല്‍പ്പരം ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടുപിടുത്തം. അവ ഉപയോഗിച്ചാണ് അവര്‍ ലോക ഭാഷകളെ ക്രമപ്പെടുത്തിയത്. വളരേയെറെ സങ്കീര്‍ണമാണ് ഇംഗ്ലീഷ് ഭാഷയെങ്കിലും അതുപയോഗിച്ച് സംസാരിക്കാന്‍ കേവലം 55 ല്‍പ്പരം ശബ്ദങ്ങള്‍ മാത്രം മതിയാകുമെന്നും ഭാഷാ ശാസ്ത്രജ്ഞന്മാര്‍ വിലയിരുത്തിയിട്ടുണ്ട്.

മാതൃഭാഷ വേണ്ടെന്ന് ശഠിക്കുന്ന അധ്യാപികമാര്‍ക്കിതെന്തുപറ്റി; മലയാളം അത്ര മോശമാണോ ടീച്ചറേ?

ലോകത്തില്‍ വെച്ച് ഏറ്റവും കുടുതല്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിക്കുന്നത് നോര്‍വേജിയന്‍ ഭാഷക്കാരാണ്. ആ ഭാഷ ഇഗ്ലീഷിനേപ്പോലെ ബഹുഭുരിപക്ഷത്തിന്റെതല്ല. കേവല ന്യൂനപക്ഷമാണ് അതിന്റെ പ്രണേതാക്കള്‍. സംസാരിക്കാന്‍ 75ല്‍പ്പരം ശബ്ദങ്ങളാണ് ആ ഭാഷക്കു ആവശ്യമെങ്കില്‍ ഏറ്റവും കൂടുതല്‍ ശബ്ദങ്ങള്‍ പുറപ്പെടുവിപ്പിച്ച് ആശയം കൈമാറുന്ന ഭാഷ ബുഷ്മനാണ്. അവര്‍ക്ക് അവരുടെ ഭാഷ സ്പുടം ചെയ്തിരിക്കുന്നത് 145ല്‍പ്പരം ശബ്ദങ്ങള്‍ ഉപയോഗിച്ചു കൊണ്ടാണ്. സമ്പുഷ്ടമായ ആ ഭാഷയും ഇന്ന് അധിനിവേശത്തിന്റെ പിടിയിലാണ്.

അധിനിവേശത്തിന്റെ ശക്തികള്‍ ഭാഷയെ ഒന്നൊന്നായി കീഴടക്കി നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നമ്മുടെ നാട്ടിലെ ബ്യാരിയുടെ രക്തസാക്ഷിത്വം അതിനുള്ള കാസര്‍കോടന്‍ തെളിവുകളില്‍ ഒന്നാണ്. ഭാഷ നശിക്കുമ്പോള്‍ അതുള്‍ക്കൊള്ളുന്ന സംസ്‌കാരത്തിനും നാശം സംഭവിക്കുന്നു. മിഷണറിമാര്‍ ചേര്‍ന്നാണല്ലോ നമ്മുടെ പുരാതന ആദിവാസി ഭാഷകളുടെ ശേഷക്രിയ തീര്‍ത്തു കളഞ്ഞത്. അരുണാചലിലും, ആസാമിലും, സിക്കിമിലുമുള്ള ആദിവാസി ഗോത്രവര്‍ഗക്കാര്‍ ഇന്നു മാതൃഭാഷയായി കൂടെ കൊണ്ടു നടക്കുന്നത് ഇംഗ്ലീഷാണെന്നറിയുക. ഫ്രഞ്ചുകാര്‍ മാഹിയില്‍ നടത്തിയ ഭാഷാ അധിനിവേശ പ്രവര്‍ത്തനങ്ങളുടെ ഊടും പാവും ഒരു നൂറ്റാണ്ട് പിന്നിട്ടിട്ടും അറ്റുപോയിട്ടില്ല.

ഏതാനും ചില അധിനിവേശ ഭാഷകള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതോടെ ഈ നൂറ്റാണ്ടില്‍ നിന്നു തന്നെ 500 ല്‍പ്പരം ഭാഷ മരിച്ചില്ലാതായിക്കഴിഞ്ഞുവെന്ന് നാം അറിയുക. സാക്ഷരതയില്‍ മുന്നിട്ടു നില്‍ക്കുന്ന നാടാണ് മലയാളനാട്. പാശ്ചാത്യ കുടിയേറ്റക്കാര്‍ പഠിപ്പിച്ച ഭാഷയും, അവരുടെ ജീര്‍ണ്ണിച്ച സംസ്‌കൃതിയുമാണ് അത്യുത്തമമെന്ന് കരുതി ഇംഗ്ലീഷ് മാത്രം പഠിപ്പിക്കാന്‍ യത്‌നിക്കുന്ന, മാതൃഭാഷ വേണ്ടെന്ന് ശഠിക്കുന്ന അധ്യാപികമാര്‍ക്കു വേണ്ടി, രക്ഷകര്‍ത്താക്കള്‍ക്കു വേണ്ടി, ക്ലാസിലെ ബെഞ്ചില്‍ നിന്നും മയങ്ങി താഴെ വീഴുമ്പോള്‍ അറിയാതെ അയ്യോ എന്ന് പറഞ്ഞു പോയി എന്ന കുറ്റത്തിന് ശിക്ഷയായി ഇനി ഞാന്‍ മലയാളം സംസാരിക്കില്ലെന്ന് 50 തവണ എഴുതേണ്ടി വന്ന ഇടപ്പള്ളിയിലെ ദേവസൂര്യ എന്ന അഞ്ചാം ക്ലാസുകാരിക്കായ് സമര്‍പ്പിക്കുകയാണ് ഈ ലക്കത്തെ എഴുത്തുപുര.

Keywords:  Kerala, kasaragod, Malayalam, Teacher, Students, Study class, English, Ezhuthupura, Prathibharajan, Language, European language.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia