city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയുടെ കടല്‍തീരങ്ങളില്‍ മണല്‍ മാഫിയ അരങ്ങു വാഴുന്നു; നിയമപാലകര്‍ ഉറങ്ങുന്നു

പ്രതിഭാരാജന്‍

(www.kasargodvartha.com 07/09/2016) 
ടല്‍ത്തീരം മാത്രമല്ല, നമ്മുടെ നാട്ടിലാണ് ഏറ്റവും കൂടതല്‍ പുഴയോരങ്ങള്‍. മിക്കയിടങ്ങളിലേയും ഭരണം മണല്‍മാഫിയയുടെ കൈകളിലാണ്.  സ്ഥിരമായി കഞ്ചാവ് കണ്ടെത്തുന്ന പള്ളിക്കര, ഉപ്പള, കാഞ്ഞങ്ങാട് കേന്ദ്രങ്ങളില്‍ നൂറുക്കണക്കിനു ഇടപാടുകള്‍ നടക്കുമ്പോള്‍ ഒന്നോ രണ്ടോ കിലോ പിടികൂടിയാലായി. വിദ്യാര്‍ത്ഥികള്‍ അടക്കം കഞ്ചാവിന്റെ അടിമകള്‍. ലഹരിക്കുവേണ്ടിയുള്ള പണത്തിനായി ഇത്തരം വിദ്യര്‍ത്ഥികളെ മുന്‍ നിര്‍ത്തിയുള്ള മണല്‍ക്കടത്തു തന്ത്രവും വ്യാപകമാണ്. എങ്ങോട്ടാണ് നാടു നീങ്ങുന്നതെന്നത ചോദ്യമാണ് ഉയരുന്നത്.

കാസര്‍കോട് ജില്ലാ പോലീസ് സുപ്രണ്ട് ഒരു ദിവസം രാത്രി പുറത്തിറങ്ങിയപ്പോള്‍ ഏതാനും കേനന്ദ്രങ്ങളില്‍ നിന്നുമാത്രം പിടിക്കപ്പെടുന്നത് 100 ലോഡ് മണല്‍. അതിന്റെ നുറിരട്ടി വരെ ദിനംപ്രതി ഇരുട്ടിന്റെ മറവില്‍ കടത്തുന്നു. സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് എന്തു ചെയ്യാനൊക്കും. അവര്‍ക്കുമില്ലെ മരണഭയം. എത്ര പോലീസുകാരാണ് വധശ്രമത്തില്‍ നിന്നു പോലും രക്ഷപ്പെട്ടിട്ടുള്ളത്. പോലീസിന്റെ ഉള്‍ഭയവും ജനപിന്തുണയില്ലായ്മയും മാഫിയക്ക് വളമാകുന്നു. പേടി പൂണ്ട സമുഹവും ഇവരെ തുരത്താന്‍ ഇടപെടുന്നില്ല. അല്ലെങ്കിലും മണലിന്റെ ആവശ്യം ഒഴിച്ചു കൂടാതെ വരുമ്പോള്‍ നീതി പാലകര്‍ക്കു പോലും കാര്യ സാധ്യത്തിനു മാഫിയ അല്ലാതെ വേറെന്തു വഴി. മണലുറ്റു തടയാന്‍ നിയങ്ങളൊക്കെ ഉണ്ട്. പക്ഷെ ഉദ്യോഗസ്ഥരും ഭരണകൂടവും അതിനു മേല്‍ അടയിരിക്കുകയാണ്. ആവശ്യത്തിനുള്ള മണല്‍ എത്തിക്കാതെ മാഫിയകളെ വളര്‍ത്തുകയാണ്. ഏതെങ്കിലും ദേശസ്‌നേഹി മാഫിയകളെ ഒറ്റുകൊടുക്കാന്‍ ശ്രമിച്ചാല്‍ അവനെ ശരിയാക്കിയിരിക്കും. അതാണ് അനുഭവം. ഓരോ തീരങ്ങളിലും സദാചാരപോലീസുകാരുടെ കോടതികളുമുണ്ട്. അവര്‍ വിധി പുറപ്പെടുവിപ്പിക്കുന്നു. പ്രകൃതി സനേഹികള്‍ ആശുപത്രികളിലാകുന്നു.

ബേക്കല്‍ സ്റ്റേഷനില്‍ എസ് ഐ ആയിരിക്കെ മണല്‍ വേട്ട നടത്തിയ അന്നത്തെ എസ് ഐ രാജേഷ്  നാവും കൈയ്യും മുറിഞ്ഞ് ആശുപത്രിയിലായിരുന്നു. സ്വന്തം സേനയിലെ ഉദ്യോഗസ്ഥനുനേരെ നടന്ന കൊലപാതക ശ്രമത്തിന് കേസെടുത്തുവെങ്കിലും ഇന്നും കുറ്റപത്രംപോലും നല്‍കാതെ ഫയല്‍ അലമാരയില്‍ സുഖനിദ്രയിലാണ്. കഴിഞ്ഞ മെയ് 25ന് മണല്‍ ലോറി കയറി കാഞ്ഞങ്ങാട്ടെ നിതീഷ് മരിച്ചത് ഇവിടെ ഓര്‍ക്കാം. കാസര്‍കോട് മണല്‍ പിടികുടാന്‍ ഇറങ്ങിയ പോലീസുകാരനെ പുഴയില്‍ മുക്കിക്കൊല്ലാന്‍ ശ്രമമുണ്ടായി. കുമ്പളയില്‍ വില്ലേജ് ഓഫീസറെ അക്രമിച്ചു.

ദേശസ്‌നേഹികളെ നിങ്ങള്‍ ഒറ്റുകാരായാല്‍ സദാചാരപോലീസുകാര്‍ നിങ്ങളെ ആശുപത്രിയിലാക്കും. പിന്നെ നാവു പൊങ്ങാത്ത പരവത്തിലുമാകും. നിയമവ്യവസ്ഥ പോലും മാഫിയയുടെ സ്ഥാപരജംഗമവസ്തുവായി തീര്‍ന്നിരിക്കുകയാണ്. ബേക്കല്‍ മണല്‍ മാഫിയ സംഘത്തിന്റെ വെട്ടേറ്റ് നാട്ടുകാരില്‍ ചിലര്‍ ആശുപത്രിയിലായതും പോലീസ് ഇടപെടുന്നില്ലെന്ന് കാണിച്ച് ജനം പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയതൊന്നും ഇന്ന് വാര്‍ത്തകളല്ലാതായി തീരുകയാണ്. പലരേയും കാപ്പ ചുമത്തി അകത്താകി. എന്തു കാര്യം, മണല്‍ക്കടത്തിനു കുറവു വന്നില്ല. ഒരു സംഘം തളരുമ്പോള്‍ മറ്റൊന്ന് കിളിര്‍ക്കുന്നു. കൈമടക്കുകള്‍ വിജയക്കൊടി പാറിക്കുന്നു. രാഷ്ട്രീയക്കാരുടേയും പോലീസിനകത്തെയും റവന്യു, ജിയോളജി, പോര്‍ട്ട് എന്നീ മേഖലയിലെ ചില കറുത്ത കൈകളുടേയും നിയന്ത്രണത്തില്‍ മാഫിയാ ഭരണം പൊടിപൊടിക്കുകയാണ്. എസ് പി ഇടപെട്ട് ഒരുപോലീസുകാരന്‍ ആദൂരിലെ സി എച്ച് പവിത്രനെ സസ്‌പെന്റ് ചെയ്തതു കൊണ്ടൊന്നും മാഫിയാ സംഘത്തിലെ ഭരണകുട ഇടപെടലിനെ ചെറുക്കാന്‍ കഴിയില്ല. തുരുത്തിയില്‍ മുന്നു ബോട്ട് പിടികുടുമ്പോള്‍ മറ്റുവഴികളിലൂടെ 300 ലോഡ് മണല്‍ വണ്ടി കടന്നു പോകുന്നു.

പരമ്പരാഗത തൊഴിലാളികളില്‍ പലരും നിയമം കര്‍ശനമായതോടെ മറ്റു ജോലി പോയിത്തുടങ്ങി. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം പുതിയ തലമുറകള്‍ നിയമം ലംഘിക്കാന്‍ പഠിക്കുന്നു. സന്ധ്യമയങ്ങിയാല്‍ വായനയല്ല, മണല്‍കടത്താണ് ഇവര്‍ പരിശീലിക്കുന്നത്.  ജില്ലാ ഭരണകുടം, ജനപ്രീതി നേടിയ നമ്മുടെ അധികാരിയായ പുതിയ കലക്റ്റര്‍ ജീവന്‍ബാബു ഇടപെട്ട് ഇതിനു തടയിടാന്‍ പൊതു സമുഹത്തെ സജ്ജമാക്കുമെന്ന വിശ്വാസത്തിലാണ് ജനം. ആദ്യമായി ഇടപെടേണ്ടത് ആവശ്യക്കാര്‍ക്ക് കൃത്യമായും മണലെത്തിച്ചു കൊടുക്കാനുള്ള സംവിധാനം ജില്ലാ ഭരണകൂടെ ഉറപ്പാക്കുകയെന്നതാണ്.
ജില്ലയുടെ കടല്‍തീരങ്ങളില്‍ മണല്‍ മാഫിയ അരങ്ങു വാഴുന്നു; നിയമപാലകര്‍ ഉറങ്ങുന്നു

Keywords:  Prathibha Rajan, Article, Sand mafia, Police, Kasaragod, Illegal Sands, Sands Lorry, Ganja, Students

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia