മനുഷ്യരക്തത്തില്‍ കുതിരുന്ന കെ എസ് ടി പി റോഡും യാത്രക്കാരുടെ ആശങ്കകളും
Jan 19, 2018, 14:06 IST
ടി കെ പ്രഭാകരന്‍
(www.kasargodvartha.com 19.01.2018) അപകടമരണങ്ങള്‍ വിതച്ചുകൊണ്ട് കാസര്‍കോട് ജില്ലയുടെ ഉറക്കം കെടുത്തുന്ന കെ എസ് ടി പി റോഡിന്റെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. മാര്‍ച്ച് മാസത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് പൊതുമരാമത്ത് വകുപ്പ്. റോഡിന്റെ അവസാനവട്ട പണികള്‍ നടക്കുന്നത് കാഞ്ഞങ്ങാട് നഗരത്തിലാണ്. ട്രാഫിക് സര്‍ക്കിള്‍വരെയുള്ള ഭാഗം നാലുവരിയാക്കി പൂര്‍ത്തീകരിച്ചുകഴിഞ്ഞു. സര്‍ക്കിള്‍ മുതല്‍ ടി ബി റോഡ് ജംഗ്ഷന്‍വരെ ഡിവൈഡര്‍ സ്ഥാപിക്കുന്നതിനുള്ള ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്.
ഗതാഗതക്കുരുക്ക് കൊണ്ട് വീര്‍പ്പുമുട്ടുന്ന നാടാണ് നമ്മുടേത്. കാസര്‍കോട് ജില്ലയിലെ ദേശീയ-സംസ്ഥാനപാതകളുടെ പരിമിതികളും ശോചനീയാവസ്ഥയും വാഹനങ്ങളുടെ ആധിക്യവും റോഡ് ഗതാഗതം അതീവദുഷ്‌കരമാക്കുന്നു. അതാകട്ടെ ദിനം പ്രതിയുള്ള ചെറുതും വലുതുമായ അപകടങ്ങള്‍ക്കും കാരണമാകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ റോഡ് സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ അത്തരം വികസനങ്ങള്‍ യാത്രക്കാരുടെ സുരക്ഷിതത്വം കൂടി ഉറപ്പുവരുത്തുന്നതായിരിക്കണം. കെ എസ് ടി പി റോഡ് ജില്ലയിലെ വാഹനഗതാഗതസംവിധാനം മെച്ചപ്പെടുത്തിയെന്ന് സാങ്കേതികമായി പറയാമെങ്കിലും യാത്രക്കാരുടെ ജീവന്‍ അപകടപ്പെടുത്തുന്ന അശാസ്ത്രീയരീതികള്‍ ഈ റോഡിന്റെ പ്രയോജനം അസ്ഥാനത്താക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യക്കുരുതി നടക്കുന്ന റോഡ് ഏതാണെന്ന് ചോദിച്ചാല്‍ ആര്‍ക്കും സംശയലേശമന്യേ ഉത്തരം നല്‍കാനാകും അത് കെ എസ് ടി പി റോഡാണെന്ന്. കാഞ്ഞങ്ങാട് -കാസര്‍കോട് കെ എസ് ടി പി റോഡ് നിലവില്‍ വന്നതുമുതലുണ്ടായ അപകടങ്ങളില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം നൂറ്റി അമ്പതോളം വരുമെന്നാണ് ഔദ്യോഗികകണക്ക്. വാഹനാപകടങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ് ആഴ്ചകളും മാസങ്ങളും ആശുപത്രിയില്‍ കഴിഞ്ഞവരുടെയും അവരില്‍ തന്നെ ഇനിയും സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാത്തവരുടെയും എണ്ണവും അനവധി. നിരത്തില്‍ പൊലിഞ്ഞുപോയ ജീവനുകളില്‍ പിഞ്ഞുകുഞ്ഞുങ്ങളും സ്ത്രീകളും കൗമാരക്കാരും യുവതീ യുവാക്കളും മധ്യവയസ്‌കരും വയോധികരുമെല്ലാം ഉള്‍പ്പെടും. ഗാതാഗത സൗകര്യം മെച്ചപ്പെട്ടുവെങ്കിലും അപകടങ്ങള്‍ പെരുകിയതിനാല്‍ ഈ റോഡിലൂടെയുള്ള യാത്ര വാഹനങ്ങളില്‍ പോകുന്നവര്‍ക്കും നടന്നുപോകുന്നവര്‍ക്കും ഒരുപോലെ വെല്ലുവിളിയാണ്. യാതൊരു തരത്തിലുമുള്ള സുരക്ഷാമുന്‍കരുതലുകളുമില്ലാത്ത ഈ റോഡിന്റെ പ്രത്യേക ഘടന തന്നെ വാഹനാപകടങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിധത്തിലുള്ളതാണ്.
മിനുസമാര്‍ന്ന റോഡിലൂടെയുള്ള വാഹനഗതാഗതം സുഖകരം തന്നെ. എന്നാല്‍ അങ്ങനെയുള്ള റോഡിലൂടെ വേഗത കൂട്ടി വാഹനങ്ങള്‍ ഓടിച്ചാല്‍ ആ സുഖം ദുരന്തമായി മാറും. പ്രത്യേകിച്ചും കുത്തനെയുള്ള ചെരിവിലൂടെയുള്ള വാഹനങ്ങളുടെ അമിതവേഗത്തിലുള്ള ഓട്ടം അങ്ങേയറ്റം അപകടകരമാണ്. എതിരെ വരുന്ന വാഹനങ്ങളെ വെട്ടിക്കുമ്പോഴും സൈഡ് കൊടുക്കുമ്പോഴും ബാലന്‍സ് പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്ത വിധം അശാസ്ത്രീയമാണ് റോഡിന്റെ ഘടനയെന്ന് കാണാനാകും. കാസര്‍കോട്ടുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്കും തിരിച്ചും വേഗത്തിലെത്തി സമയം ലാഭിക്കാമെന്ന കണക്കുകൂട്ടലില്‍ മിക്ക ചരക്കുവാഹനങ്ങളും ഇപ്പോള്‍ കെ എസ് ടി പി റോഡിനെ ആശ്രയിക്കുന്നുണ്ട്. കെ എസ് ആര്‍ ടി സി സ്വകാര്യബസുകളും ഓട്ടോറിക്ഷകളും അടക്കമുള്ള വാഹനങ്ങള്‍ക്ക് പുറമെ ചരക്കുവാഹനങ്ങള്‍ കൂടിയാകുമ്പോള്‍ വാഹനങ്ങളുടെ ബാഹുല്യം മൂലം റോഡിലുണ്ടാകുന്ന ഗതാഗതപ്രശ്നങ്ങള്‍ അപകടങ്ങള്‍ക്ക് ഒരു കാരണമാണ്.
ഒരു വാഹനത്തിന്റെയും വേഗതനിയന്ത്രണസംവിധാനം കെ എസ് ടി പി റോഡില്‍ പ്രയോജനപ്പെടുന്നില്ല. സൂക്ഷ്മതയോടെ വാഹനം ഓടിക്കുക എന്നതുമാത്രമാണ് നിലവിലെ ഏകപോംവഴി. മറ്റുറോഡുകളില്‍ പോകുമ്പോഴുള്ള മിതമായ ഓട്ടം മാത്രം ലക്ഷ്യമിട്ട് ആക്സിലേറ്ററില്‍ ചവിട്ടിയാല്‍ പോലും കെ എസ് ടി പി റോഡില്‍ ഏത് വാഹനവും കടിഞ്ഞാണില്ലാതെ പറക്കുന്ന അനുഭവമാണുണ്ടാകുക. ഈ സമയം എതിരെ മറ്റൊരു വാഹനം വരുമ്പോള്‍ അതിനെ വെട്ടിക്കാന്‍ പോലും സാവകാശം കിട്ടിയെന്നുവരില്ല. ഫലമോ അപരിഹാര്യനഷ്ടം വരുത്തുന്ന വലിയ ദുരന്തം തന്നെ സംഭവിക്കുന്നു. കെ എസ് ടി പി റോഡിലെ അപകടങ്ങള്‍ തടയുന്നതിനായി മുമ്പ് സ്പീഡ് ബ്രേക്കറുകള്‍ സ്ഥാപിച്ചപ്പോള്‍ ഇതിന്റെ പേരിലും നിരവധി അപകടങ്ങള്‍ സംഭവിച്ചു. തെന്നി കുതിച്ചോടുന്ന വാഹനങ്ങള്‍ സ്പീഡ് ബ്രേക്കറില്‍ തട്ടി മറിയുന്ന പ്രതിഭാസമാണ് പിന്നീടുണ്ടായത്. അതോടെ സ്പീഡ് ബ്രേക്കറുകള്‍ ഒഴിവാക്കി. എന്നാല്‍ അതുമൂലമുള്ള അപകടങ്ങള്‍ ഒഴിവായി എന്നല്ലാതെ കെ എസ് ടി പി റോഡിലെ നരഹത്യ ഇപ്പോഴും തുടരുന്നുവെന്ന് മാത്രം.
കെ എസ് ടി പി റോഡില്‍ ഇക്കഴിഞ്ഞ രണ്ടുമൂന്നുദിവസത്തിനുള്ളില്‍ കുരുതികൊടുക്കപ്പെട്ടത് രണ്ട് കുരുന്നുകളാണ്. ഉദുമ ഭാഗത്താണ് രണ്ട് അപകടമരണങ്ങള്‍ നടന്നത്. കാറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് മറിഞ്ഞ ഓട്ടോറിക്ഷയില്‍ മാതാവിന്റെ കൈയില്‍ നിന്നും തെറിച്ചുവീണ് എട്ടുമാസം പ്രായമുള്ള ആണ്‍കുഞ്ഞ് ദാരുണമായി മരണപ്പെടുകയായിരുന്നു. പിന്നീട് ഇതേ സ്ഥലത്ത് കുടുംബം സഞ്ചരിച്ച കാര്‍ വൈദ്യുതിപോസ്റ്റിലിടിച്ച് ഒരു വയസുള്ള പെണ്‍കുഞ്ഞും മരണപ്പെട്ടു. ഇവിടെ ആരെ കുറ്റപ്പെടുത്തണമെന്നറിയില്ല. അപകടത്തില്‍പെട്ട വാഹനങ്ങള്‍ ഓടിച്ചവരുടെ സൂക്ഷ്മതക്കുറവിനേയോ..അതോ...കെ എസ് ടി പി റോഡില്‍ യാതൊരു സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാക്കാത്ത ബന്ധപ്പെട്ട അധികാരികളുടെ നിഷ്‌ക്രിയത്വത്തെയോ..ഇത്രമാത്രം അപകടമരണങ്ങള്‍ ഇവിടെ നടന്നിട്ടും സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കാനും വേഗത നിയന്ത്രണത്തിന് മോട്ടോര്‍വാഹനവകുപ്പിന്റെയും പോലീസിന്റെയും സേവനം ഫലപ്രദമാക്കാനും ഒരു നടപടിയുമുണ്ടായിട്ടില്ല.
ആരുടെയൊക്കെയോ അശ്രദ്ധയും കെടുകാര്യസ്ഥതയും കൊണ്ട് ജീവന്‍ നഷ്ടപ്പെട്ടുപോയ കുരുന്നുകള്‍ അടക്കമുള്ളവരുടെ രക്തം കൊണ്ട് കുതിര്‍ന്ന കെ എസ് ടി പി റോഡിനെ ഫലപ്രദമായ പരിഹാരമാര്‍ഗങ്ങളിലൂടെ അപകടവിമുക്തമാക്കാന്‍ ഇവിടത്തെ അധികാരികള്‍ക്കും സമൂഹത്തിനും എന്തുചെയ്യാന്‍ സാധിക്കുമെന്ന കാര്യത്തെക്കുറിച്ചാണ് ചര്‍ച്ച വേണ്ടത്. പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരുബദല്‍മാര്‍ഗവും കെ എസ് ടി പി റോഡ് വിഷയത്തിലും അനുവര്‍ത്തിക്കപ്പെട്ടിട്ടില്ല. ചുരുങ്ങിയ പക്ഷം റോഡിലെ അപകടസാധ്യതകള്‍ മനസിലാക്കാനും ജാഗ്രതപാലിക്കാനും യാത്രക്കാരെ ഉത്ബോധിപ്പിക്കുന്ന ഒരു ബോധവത്കരണം പോലും. കെ എസ് ടി പി റോഡിന്റെ അനുബന്ധപ്രവൃത്തികളിലെ അശാസ്ത്രീയതും നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഓവുചാലുകള്‍ക്ക് കുഴി കുത്തി പാതി വഴിയില്‍ നിര്‍ത്തുന്നതും കുഴിയെടുത്ത മണ്ണ് പ്രധാനപാതകളിലേക്ക് തള്ളുന്നതും കാല്‍നടയാത്രക്കാരെ അപകടത്തില്‍ ചാടിക്കുന്നു. ഇതിനിടെ വന്‍തോതിലുള്ള ക്രമക്കേടുകളും നടന്നുവരികയാണ്. കുറ്റമറ്റരീതിയിലാണ് റോഡ് പ്രവൃത്തിയും അതിന്റെ ഘടനയുമെങ്കില്‍ അത് യാത്രക്കാരുടെ സുരക്ഷിതത്വത്തിന് കൂടി ഗുണം ചെയ്യും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Article, Road, Accident, Vehicles, Police, T.K Prabhakaran, Road accidents increases in KSTP road .
< !- START disable copy paste -->