city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Book Review | 'യാത്രകള്‍ അനുഭവങ്ങള്‍': ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍

പുസ്തക പരിചയം 

-ഗിരിധര്‍ രാഘവന്‍

(www.kasargodvartha.com) ഡോ. എഎ അബ്ദുല്‍ സത്താറിന്റെ ഏറ്റവും പുതിയ പുസ്തകമായ ഓര്‍മ്മക്കുറിപ്പുകള്‍ അടുക്കി വച്ച 'യാത്രകള്‍ അനുഭവങ്ങള്‍' ഒറ്റ ഇരിപ്പില്‍ തന്നെ വായിച്ചു. അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് വല്ലാത്ത മാന്ത്രികതയുണ്ട് എന്ന് തോന്നി. ആ ഹൃദയം വല്ലാതെ ആര്‍ദ്രവുമാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ എഴുത്തുകള്‍ക്ക് വല്ലാത്ത മാസ്മരികതയും ഒഴുക്കും സ്വാഭാവികമായി ഉണ്ടാകുന്നു. ഓര്‍മ്മകളുടെ മാന്ത്രിക ലോകത്തേക്ക് എത്തുവാന്‍ ഡോക്ടര്‍ക്ക് ഫ്‌ലാഷ് ബാക്ക് ബട്ടന്‍ ഒന്ന് അമര്‍ത്തിയാല്‍ മാത്രം മതി.
   
Book Review | 'യാത്രകള്‍ അനുഭവങ്ങള്‍': ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍

പിന്നെ പതുക്കെ ഓര്‍മ്മകള്‍ അടുക്കത്ത്ബയല്‍ സ്‌കൂളിലേക്കും വാടകയ്ക്കെടുത്തോടിച്ച സൈക്കിളിലേക്കും മെഡിക്കല്‍ കോളേജിലേയ്ക്കും മിഠായിത്തെരുവിന്റെ മാസ്മരികതയിലേയ്ക്കുംവോളിബോള്‍ കളിക്കിടയിലെ അനുഭവങ്ങളിലേക്കുംഅങ്ങനെയങ്ങനെ താന്‍ കടന്നുപോയ വഴികളിലേക്ക് ചിറകുവിരിച്ച് പറക്കും. ജോലിത്തിരക്കിനിടയില്‍ഹൃദയ നൈര്‍മ്മല്യം കെടാതെ കാത്തു സൂക്ഷിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ വിജയ രഹസ്യം. ഒഴിവുസമയങ്ങള്‍ പൊലിപ്പിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ വിസ്മയത്തോടെയാണ് ഞാന്‍ നോക്കിക്കാണുന്നത്.

ഓരോ ഓര്‍മ്മക്കുറിപ്പും നമ്മെ നമ്മുടെ തന്നെ ഇന്നലകളിലേക്ക് ആനയിക്കുന്നു.പലതും ഓര്‍ത്തെടുത്ത് വളരെ ഹൃദ്യമായ ഭാഷയില്‍ എഴുതുമ്പോള്‍ ആ ഭൂമിയിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം നിറഞ്ഞു നില്‍ക്കുന്നതാണ് ഓരോ കുറിപ്പും, കൂടെ നര്‍മ്മത്തിന്റെ മേമ്പൊടിയും.ഓരോ യാത്രയിലും താന്‍ കണ്ടതും കേട്ടതും ഒക്കെ അദ്ദേഹം ഓര്‍മ്മകളുടെ ചെപ്പില്‍ അടുക്കിവയ്ക്കും.ജീവിതത്തിന്റെ ഉരസലുകള്‍ക്കിടയില്‍ ഓര്‍മ്മകള്‍ക്ക് തേയ്മാനം വന്നിരിക്കാമെങ്കിലും അദ്ദേഹം നമ്മെ തികച്ചും അത്ഭുതപ്പെടുത്തുന്നു.

കാലമേറെക്കഴിഞ്ഞ് ഒരു നാള്‍ കോഴിക്കോട് ഐഎംഎ ഹാളില്‍അദ്ദേഹത്തിന്റെ തന്നെ പുസ്തകമായ 'പുലര്‍ക്കാലകാഴ്ചകള്‍' ചര്‍ച്ചയ്‌ക്കെടുത്തപ്പോള്‍ ഒരിക്കല്‍ക്കൂടി അദ്ദേഹം മിഠായിത്തെരുവിലൂടെ നടക്കുകയും, ഓര്‍മ്മകളെ മേയാന്‍ വിടുകയും ചെയ്യുന്നുണ്ട്.ഇതിനിടയ്ക്ക് എംബിബിഎസ്പഠനകാലത്ത് ശനിയാഴ്ചകളില്‍ നാട്ടിലേക്കുള്ള വണ്ടി പിടിക്കാനുള്ള ഓട്ടവും ഉമ്മയുണ്ടാക്കുന്ന കല്‍ത്തപ്പത്തിന്റേയും മത്തിക്കറിയുടേയും രുചിയെക്കുറിച്ചും പറഞ്ഞുകൊണ്ട്അദ്ദേഹം നമ്മെ രുചിയുടെ ലോകത്തിലേക്ക് കൂട്ടികൊണ്ട് പോകുന്നു.ഈ ഓട്ടത്തിനിടയ്ക്ക് മെഡിക്കല്‍ കോളേജിലേക്ക് വന്ന അശരണനെ സഹായിക്കാന്‍ പോയതും ഉമ്മയുടെ മത്തിക്കറി നഷ്ടമായതും പറയുമ്പോള്‍ തന്നെ ഒരാളെ സഹായിക്കാന്‍ പറ്റിയതിന്റെ ചാരിതാര്‍ത്ഥ്യത്തെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ട്.
       
Book Review | 'യാത്രകള്‍ അനുഭവങ്ങള്‍': ഗൃഹാതുരത്വത്തിന്റെ മധുരനൊമ്പരം നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകള്‍

വോളിബാള്‍ ഉത്സവം, എരിയാലങ്ങാടിയിലെ കളിയിടങ്ങളിലെ ഒരു താരമായി വിളങ്ങാനും ഇദ്ദേഹത്തിനാകുന്നുണ്ട്.പഠനകാലത്ത് എരിയാലിലും ചെമ്മനാട്ടും നടന്ന ടൂര്‍ണ്ണമെന്റുകള്‍ക്കിടയിലെ രസകരമായ അനുഭവങ്ങളും വിവരിക്കുന്നുണ്ട്. തന്റെ പഠനത്തിന്റേയും ജോലിയുടേയും ഭാഗമായി വിദേശത്തേക്ക് പറന്നതും വിമാനത്താവളത്തിലെ രസകരമായ അനുഭവങ്ങളും, പോക്കറ്റടിയില്‍ നിന്നും കഷ്ടിച്ച്രക്ഷപ്പെടുന്നതും, സെക്യൂരിറ്റി സ്റ്റാഫ് വഴക്കു പറഞ്ഞ് മുറിയില്‍ അടച്ചിട്ടത് ശിക്ഷിക്കാനല്ലെന്നും രക്ഷിക്കാനാണെന്നുമറിഞ്ഞപ്പോള്‍ അനുഭവിച്ച സന്തോഷവും മനോഹരമായിതന്നെ അദ്ദേഹം വിവരിച്ചു തരുന്നുണ്ട്.

'മറക്കാനാവാത്ത രാത്രി' എന്ന കുറിപ്പില്‍ പാതിരാവില്‍ ഒരു മനോരോഗിയുടെ മുറിയില്‍ പെട്ടുപോയതും അയാളുടെ പിടിയില്‍ നിന്ന് കുതറിമാറി രക്ഷപ്പെട്ടതും ഓര്‍ത്തെടുക്കുന്നുണ്ട്. ഒരു ഹൃസ്വ ചലച്ചിത്രത്തിനുള്ള വെടിമരുന്ന് ഒരോ കുറിപ്പിലും ഒളിച്ചിരിക്കുന്നു. തന്റെ ഇടതും വലതും നില്‍ക്കേണ്ട നല്ല പാതിയും മകനും അകാലത്തില്‍ വിടപറഞ്ഞത് എഴുതുമ്പോള്‍ ഒരു പക്ഷെ ആ ഹൃദയം നൊമ്പരം കൊണ്ട് പിടഞ്ഞിരിക്കാം. അതുകൊണ്ടു തന്നെ അവസാനത്തെ 'കൂടൊഴിഞ്ഞ കിളി' എന്ന കുറിപ്പ് ഹൃദയത്തില്‍ തൊട്ടു .

കാസര്‍കോട് കോളേജില്‍ പഠിക്കുന്ന കാലത്തേയുള്ള സൗഹൃദം ഞങ്ങള്‍ ഇന്നും കെടാതെ സൂക്ഷിക്കുന്നു. പലപ്പോഴും ആത്മകഥാംശമുള്ള എഴുത്തുകളില്‍ പലരും തന്നെ തന്നെ പുകഴ്ത്താറുണ്ട്, ഈ കുറിപ്പുകളിലൊരിടത്തും അതിന്റെ നിഴല്‍പോലുമില്ല എന്നതും എടുത്തു പറയേണ്ടതാണ്. തലക്കനം തെല്ലുമില്ലാത്ത കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഈ ശ്വാസകോശ രോഗ വിദഗ്ദന്റെ തൂലികത്തുമ്പില്‍ നിന്നും ഇനിയും പുതുനാമ്പുകള്‍ തളിരിടട്ടെ.

Keywords: Kerala, Malayalam, Dr. AA Abdul Sathar's Book Review, Kasaragod, Dr. AA Abdul Sathar, Book Review, Review of Dr. AA Abdul Sathar's book.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia